Home Blog Page 478

പച്ചക്കറി ചപ്പാത്തി

0

ചേരുവകൾ

ഗോതമ്പുമാവ് – അര കപ്പ്

കാരറ്റ് – ഒരു ടേബിൾ സ്പൂൺ

കോളിഫ്ളവർ – ചുരണ്ടിയത് ഒരു ടേബിൾ സ്പൂൺ

ബീൻസ് – അര ടേബിൾ സ്പൂൺ

കാബേജ്- അര ടേബിൾ സ്പൂൺ

സവാള – അര ടേബിൾ സ്പൂൺ

പച്ചമുളക് – ഒരെണ്ണം

ഉപ്പ് – അവശ്യത്തിന്

വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പച്ചക്കറികളെല്ലാം ചെറുതായി അരിഞ്ഞു ഉപ്പ് ചേർത്ത് വേവിച്ചു കുട്ടിയുള്ള സ്പൂൺ കൊണ്ട് ഉടച്ചെടുക്കുക. മാവിൽ ഉപ്പും വെള്ളവും ഈ പച്ചക്കറി കൂട്ടും ചേർത്തു നല്ലവണ്ണം കുഴയ്ക്കുക. ചെറിയ ഉരുളകളായി ചപ്പാത്തി ഉണ്ടാക്കിയെടുക്കുക.

പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി

0

പോലീസ് തലപ്പത്ത് വീണ്ടും മാറ്റങ്ങൾ. തിരുവനന്തപുരം, തൃശ്ശൂർ ഐ.ജിമാരെ മാറ്റി.അശോക് യാദവ് തിരുവനന്തപുരം റേഞ്ച് ഐ.ജിയും കൊച്ചി ഐ.ജി.വിജയ് സാക്കറെയ്ക്ക് തൃശൂരിന്റെയും ചുമതല.തിരുവനന്തപുരം പോലീസ് കമ്മീഷണർക്കും മാറ്റം. കെ. സേതുരാമൻ പുതിയ കമ്മിഷണർ. തൃശൂർ ഐ.ജി ആർ.അജിത് കുമാർ പോലീസ് അക്കാദമിയിലേക്ക് മാറും.തിരുവനന്തപുരം കമ്മീഷണറായിരുന്ന എസ്.സുരേന്ദ്രൻ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റം ലഭിച്ചു.

വിമർശനവുമായി എം എം മണി

0

പെരിയ ഇരട്ടക്കൊലപാതകത്തിൽ കോൺഗ്രസിനെ വിമർശിച്ച് മന്ത്രി എം എം മണി. സിപിഎമ്മിന്റെ തലയിൽ കെട്ടിവച്ച് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും ഇത്തരം വിമർശനങ്ങൾ ഉന്നയിച്ച് പാർട്ടിയെ ഉലത്താൻ നോക്കേണ്ട, പാർട്ടിക്ക് പങ്കില്ലെന് മുഖ്യമന്ത്രിയും കോടിയേരിയും വ്യക്തമാക്കിയതാണെന്നും റവനും മന്ത്രിക്ക് അദ്ദേഹത്തിന്റെതായ നിലപാടുണ്ടെന്നും എം എം മണി പറഞ്ഞു.

അഞ്ച് പേർ കൂടി അറസ്റ്റിൽ

0

പെരിയ ഇരട്ടക്കൊലപാതകത്തിൽ കസ്റ്റഡിയിലുള്ള അഞ്ച് പേർ കൂടി അറസ്റ്റിൽ.ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.അനിൽ കുമാർ, ശ്രീരാഗ്, അശ്വിൻ, സുരേഷ്, ഗിജിൻ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ ഏഴു പേരും കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. കൊലപാതകം നടത്തിയത് പീതാംബരന്റെ നിർദേശപ്രകാരം. കൂടുതൽ പ്രതികൾ ഇനിയും പിടിയിലാകാനുണ്ടെന്ന് നിഗമനം.

ചെടികളിലുണ്ടാകുന്ന ചില രോഗങ്ങളും പരിഹാരവും

0

അമരയിൽ പുഴുക്കൾ വന്നാൽ

ബിവേറിയ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടിയിൽ മണ്ണിലും തളിക്കുക. ആഴ്ചയിൽ ഒരിക്കൽ വേപ്പധിഷിത കീടനാശിനികൾ തളിക്കുക.

പയറിൽ മുരുടിപ്പ്‌

ആരംഭഘട്ടത്തില്‍ താഴെ പറയുന്നവയില്‍ ഏതെങ്കിലും ഒന്ന്‍ ലഭ്യത അനുസരിച്ചു രണ്ടാഴ്ച ഇടവിട്ട് പ്രയോഗിക്കാം. മിത്രകുമിളായ ബിവെറിയ ബാസിയാന – 20 ഗ്രാം 1 ലിറ്റര്‍ എന്ന തോതില്‍ കൊടുക്കുക.actara രണ്ടു ഗ്രാം പത്തു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലായിനിയാക്കി തളിച്ച് കൊടുക്കുക.

വാഴയ്ക്ക് കൂമ്പടപ്പ്

മൈക്രോഫുഡ് അമ്പതു ഗ്രാം ഒരു വാഴയ്ക്ക് ഇട്ടു കൊടുക്കുക.അതിനു ശേഷം കുമ്മായം ഒരു കിലോ ഒരു വാഴയ്ക്ക് എന്ന തോതിൽ കൊടുക്കുക.

പയറിൽ തണ്ടീച്ച

ആക്ട്രാ ( actara ) എന്ന കീടനാശിനി രണ്ടു ഗ്രാം പത്തു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ സ്പ്രേ കൊടുക്കുക്കണം.

കടപ്പാട് : കാർഷിക വിവരസങ്കേതം .

കോഴിക്കോട് ഇരട്ട കൊലപാതക കേസ്

0

കോഴിക്കോട് പെരിയ ഇരട്ടക്കൊലപാതകത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ചു വാഹനത്തിന്റെ ഉടമ സജി ജോർജാണ് പിടിയിലായത്.ഇതോടെ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. കഴിഞ്ഞ ദിവസം ഇയാളെ പോലീസ് അറസ്റ്റ് ചെയാൻ ശ്രമിച്ചിരുന്നു. സി പി എം പ്രവർത്തകർ അന്ന് ബലം പ്രയോഗിച്ച് മോചിപ്പിച്ചിരുന്നു.

ബ്യൂട്ടിഫുൾ കൈകൾ

0

പാത്രം കഴുകൽ തുണി അലക്കൽ ഇവ കൊണ്ടെല്ലാം കൈകൾ പരുക്കനായി മാറും. കൈകൾക്ക് സംരക്ഷണമേകാൻ ഒരു സ്പൂൺ പഞ്ചസാരയും കാൽ സ്പൂൺ ഗ്ലിസറിനും ഉള്ളം കയ്യിലെടുത്ത് കൂട്ടിക്കലർത്തി കൈപ്പത്തിയിലും വിരലുകളിലുമായി പുരട്ടുക. രണ്ടു കൈകളിലുമായി നന്നായി ഉറച്ചുകൊടുക്കുക. കൈകൾ മൃദുലമാകും. കൈകളിൽ സോപ്പോ ഡിറ്റർജന്റോ പറ്റിക്കഴിഞ്ഞാലും പാത്രം കഴുകൽ തുടങ്ങിയ ജോലികൾ ചെയ്താലും അതിന് ശേഷം എപ്പോഴും മോയിസ്ചറൈസർ പുരട്ടുക.

കൈകൾക്കായി ഒരു മാസ്ക് :- അല്പം കാബേജ് അരച്ചതും ഗോതമ്പുപൊടിയും കൂട്ടിക്കലർത്തി കൈകളിൽ പുരട്ടുക . കൈകളിലെ കറുത്ത പാട് മാറും ആഴ്ചയിൽ ഒരു ദിവസം കൈകളിൽ ഈ പായ്ക്ക് ഇടുക.

രമേശ് ചെന്നിത്തലയുടെ മകന്റെ വിവാഹചിത്രങ്ങൾ കാണാം

0

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകൻ ഡോ.രോഹിത്തും ഡോ.ശ്രീജയും തമ്മിലുള്ള വിവാഹ ചിത്രങ്ങൾ കാണാം

ചെത്തു മാങ്ങ അച്ചാർ

0

ചേരുവകൾ

1.അൽപ്പം ചെനച്ചമാങ്ങ ചെറുതായി ചെത്തി നുറുക്കിയത് – 1 കിലോ

2.മുളക് പൊടി – 100 ഗ്രാം

3.കടുക് പൊടി – 30 ഗ്രാം

4.ഉലുവ പൊടി – അര സ്പൂൺ

5.നല്ലെണ്ണ – 100 ഗ്രാം

6.ഉപ്പ് – 50 ഗ്രാം

7.കായം വറുത്ത് പൊടിച്ചത് – 2 സ്പൂൺ

8.കടുക് – 1 സ്പൂൺ

തയ്യാറാക്കുന്ന വിധം

കുറച്ച് നല്ലെണ്ണ ഒഴിച്ച് കടുക് താളിക്കുക.ഇതിലേക്ക് നുറുക്കിയ മാങ്ങ ഇട്ട് ഒന്നിളക്കി.2,3,4,5,6,7 ചേരുവകൾ ചേർത്ത് ഇളക്കുക. നാവിൻ രുചിയേറും അച്ചാർ തയ്യാർ.

കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്നു

0

കാസർകോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്നു.പെരിയ കല്യോട്ട് സ്വദേശികളായ കൃപേഷ്, ശരത് ലാൽ (ജോഷി ) എന്നിവരാണ് മരിച്ചത്. കാറിൽ എത്തിയ സംഘം തടഞ്ഞ് നിർത്തി വെട്ടുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ സി പി എം എന്ന് കോൺഗ്രസ്.സംഭവസ്ഥലത്ത് സിപിഎം- കോൺഗ്രസ് സംഘർഷം നിലനിന്നിരുന്നു. കാസർകോട് ജില്ലിയിൽ യുഡിഎഫ് നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു. യൂത്ത് കോൺഗ്രസ് നാളെ പ്രതിഷേധ ദിനം ആയി ആചരിക്കും.

നാലു വയസ്സുകാരിയെ കൊലപ്പെടുത്തി

0

പാലക്കാട് നാലു വയസ്സുകാരിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തി. കൊലപാതകത്തിന് പിന്നിൽ അഞ്ചംഗ ഭിക്ഷാടന സംഘം. രണ്ട് പേർ അറസ്റ്റിലായി.തമിഴ്നാട്ടിൽ നിന്ന് തട്ടിക്കൊണ്ടുവന്ന പെൺകുട്ടിയെയാണ് കൊലപ്പെടുത്തിയത്.പെൺകുട്ടി കൊല്ലപ്പെട്ടത് റയിൽവേ ട്രാക്കിൽ കൂട്ടബലാൽസംഗത്തിനിടയിൽ.

ധീരജവാന് യാത്രാമൊഴി

0

ഹവിൽദാർ വസന്തകുമാറിന് നാടിന്റെ പ്രണാമം.ആന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ. സംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ തൃക്കൈപ്പറ്റയിലെ കുടുംബ ശ്മശാനത്തിലായിരുന്നു. ആദരാഞ്ജലികൾ അർപ്പിച്ച് കേന്ദ്ര, സംസ്ഥാന മന്ത്രിമാർ.