Home Blog Page 477

‘കീ’-കമ്പ്യൂട്ടർ ഹാക്കിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരു ആക്ഷൻ എന്റർടെയിനർ

0

 ജീവയെ നായകനാക്കി കാലീസ് രചനയും സംവിധാനവും നിർവഹിച്ചിരിയ്ക്കുന്ന സയൻസ് ഫിക്ഷൻ എന്റർടെയിനർ ചിത്രമാണ് ‘കീ‘. മലയാളിയായ ഗോവിന്ദ് പത്മസൂര്യയാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. നായകൻ ജീവ കമ്പ്യൂട്ടർ ഹാക്കറായ കോളേജ് വിദ്യാർഥി കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു.ഗോവിന്ദ് പത്മസൂര്യയുടേതും കമ്പ്യൂട്ടർ ഹാക്കർ കഥാപാത്രം തന്നെ. ഇരുവർക്കുമിടയിൽ നടക്കുന്ന പോരാട്ടത്തിലൂടെയാണ് ‘കീ’ യുടെ കഥ വികസിയ്ക്കുന്നത്. തന്റെ സിനിമയെക്കുറിച്ച് സംവിധായകൻ കാലീസ് പറയുന്നു : …

 “ഇന്ന് ജീവിതത്തിൽ  സെക്സ് എഡ്യുക്കേഷൻ  എത്രത്തോളം അത്യന്താപേക്ഷിതമാണോ അതുപോലെ തന്നെ കമ്പ്യൂട്ടർ എഡ്യുക്കേഷനും അത്യന്താപേക്ഷിതമാണെന്ന സന്ദേശം സമൂഹത്തിനു നൽകുന്ന സിനിമയാണിത്. ഒരു പെൺകുട്ടി ആത്മഹത്യ ചെയ്യുന്നു അല്ലെങ്കിൽ കൊല ചെയ്യപ്പെടുന്നുവെങ്കിൽ പ്രേമം  മാത്രമല്ല  അതിനു കാരണമായി ഭവിയ്ക്കുന്നത് . കമ്പ്യൂട്ടറും കൂടിയാവാം.നമ്മുടെ വീടുകളിൽ കമ്പ്യൂട്ടർ, ലാപ്ടോപ്പ് എന്നിവയുടെ സ്ഥാനം കിടപ്പുമുറി(ബെഡ് റൂം)കളിലാവരുത് സ്വീകരണമുറി(ഹാൾ)കളിലായിരിക്കണം  . കിടപ്പു മുറിയും സ്വീകരണ മുറിയും തമ്മിലുള്ള അകലം കേവലം പത്തു മീറ്റർ മാത്രമായിരിക്കും.ഈ പത്തു മീറ്റർ അകലത്തിലാണ് ജീവിതത്തിൽ പല അപകടങ്ങളും പതിയിരിക്കുന്നത് എന്ന സന്ദേശമാണ് ചിത്രത്തിലൂടെ നൽകുന്നത്. ‘കീ’ യെ വെറും സയൻസ് ഫിക്ഷൻ സൈക്കോളജിക്കൽ സിനിമ മാത്രമല്ലാതെ കളി തമാശയും, പ്രണയവും,ആക്ഷനും, സസ്പെൻസുമൊക്കെ ഉള്ള രസകരമായ എന്റർടെയിനറായി അവതരിപ്പിക്കയാണ്.ഇന്ന് സമൂഹത്തിന് വളരെ അത്യാവശ്യമായിട്ടുള്ള ഒരു സന്ദേശമായിരിക്കും നവ്യാനുഭവമായി ‘കീ’ പകർന്നു നൽകുക. അത്യധികം ത്രില്ലോടെ”

 നിക്കി ഗൽറാണിയാണ് ‘കീ’യിൽ ജീവയുടെ നായിക.അനൈകാ ബോട്ടിൽ, സുഹാസിനി, ആർ.ജെ.ബാലാജി,മനോബാല,പ്രശസ്ത തെലുങ്ക് നടൻ രാജേന്ദ്രപ്രസാദ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും വിശാൽ ചന്ദ്രശേഖർ സംഗീത സംവിധാനവും നിർവഹിച്ചിരിയ്ക്കുന്നു.ഗ്ലോബൽ ഇൻഫോടെയിൻമെന്റിന്റെ ബാനറിൽ മൈക്കിൾ രായപ്പൻ നിർമ്മിച്ച ‘കീ’ ശിവഗിരി ഫിലിംസ് ഏപ്രിലിൽ കേരളത്തിൽ പ്രദര്ശനത്തിനെത്തിക്കുന്നു.

തെളിവുകൾ നിരത്തി സേന

0

പാക്ക് ആക്രമണങ്ങളുടെ തെളിവ് നിരത്തി സേനാ മേധാവികൾ. പാക് സൈനിക വിമാനങ്ങൾ ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യം വച്ചുവെന്നും ഒരു എഫ് 16 വിമാനം ഇന്ത്യ തകർത്തുവെന്നും വ്യോമസേന. പാക് സൈന്യം ഉപയോഗിച്ച മിസൈലിന്റെ ഭാഗങ്ങൾ പ്രദർശിപ്പിച്ചു. എഫ് 16 എന്ന യുദ്ധവിമാനത്തിൽ നിന്നാണ് മിസൈൽ അയച്ചിരിക്കുന്നത്. അഭിനന്ദനെ മോചിപ്പിക്കുന്നതിൽ സന്തോഷുമുണ്ടെന്നും വ്യോമസേന പറഞ്ഞു.

രാജ്യം ജാഗ്രതയിൽ

0

ഡൽഹിയിൽ ഉന്നതതല യോഗങ്ങൾ തുടരുന്നു.ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രിയോട് സ്ഥിതി nതികൾ വിശദീകരിച്ചു. ആദ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഉന്നതതല ചർച്ചകൾ നടത്തി. ആഭ്യന്തര മന്ത്രാലയ സെക്രട്ടറി, ഐബി, റോ മേധാവിമാർ എന്നിവർ പങ്കെടുത്തു. പാരാമിലിട്ടറി ഉദ്യോഗസ്ഥരെയും ആഭ്യന്തര മന്ത്രി കണ്ടു.

പാക്കിസ്ഥാന് ഇന്ത്യയുടെ താക്കീത്

0

ഉദ്യോഗസ്ഥനെ എത്രയും വേഗം മടക്കി അയയ്ക്കണം ദേശതാൽപര്യത്തിനുള്ള നടപടി സ്വീകരിക്കാൻ ഇന്ത്യയ്ക്ക് അവകാരമുണ്ട് എന്നും അറിയിച്ചു.

പൈലറ്റിനെ കാണാതായതായി ഇന്ത്യ

0

മിഗ് 21 ന്റെ പൈലറ്റ് അഭിനന്ദൻ വരദ്മാൻ തിരിച്ചെത്തിയിട്ടില്ലെന്ന് ഇന്ത്യ. പൈലറ്റിനെ കാണാതായത് സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. പൈലറ്റ് കസ്റ്റഡിയിലുണ്ടെന്ന് പാകിസ്ഥാൻ അവകാശപ്പെട്ടതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിജസ്ഥിതിയെ കുറിച്ച് അന്വേഷിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം. പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി.

നിമിഷ മികച്ചനടി ജയസൂര്യയും സൗബിനും മികച്ച നടന്‍മാർ

0

ഈ വർഷത്തെ കേരളസംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടിയായി നിമിഷ സജയൻ. ജയസൂര്യയും സൗബിനും മികച്ച നടന്മാരായി.

ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജയസൂര്യക്ക് മികച്ച നടനുള്ള അവാർഡ് കിട്ടിയത് . സുഡാനി ഫ്രം നൈജീരിയ യിലെ അഭിനയത്തിനാണ് സൗബിൻ മികച്ച നടനായത് . ചോല, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് നിമിഷ മികച്ച നടിയായത്.

മറ്റ് അവാർഡുകൾ നോക്കാം

സ്വഭാവ നടൻ- ജോജു ജോർജ് (ജോസഫ്)

സ്വഭാവ നടി – സാവിത്രി ശ്രീധരൻ, സരസ ബാലുശേരി (സുഡാനി ഫ്രം നൈജീരിയ)

ബാലനടൻ: മാസ്റ്റർ റിഥുൻ (അപ്പുവിന്റെ സത്യാന്വേഷണം)

ബാലനടി: അബനി ആദി (പന്ത്)

മികച്ച ചിത്രം: കാന്തൻ- ദി ലവർ ഓഫ് കളർ (സംവിധാനം- ഷെരീഫ് സി)

രണ്ടാമത്തെ ചിത്രം: ഒരു ഞായറാഴ്ച (സംവിധാനം -ശ്യാമപ്രസാദ്)

മികച്ച സംവിധായകൻ: ശ്യാമപ്രസാദ് (ഒരു ഞായറാഴ്ച)

നവാഗത സംവിധായകൻ: സക്കരിയ (സുഡാനി ഫ്രം നൈജീരിയ)

കഥാകൃത്ത്: ജോയ് മാത്യു (അങ്കിള്‍)

തിരക്കഥാകൃത്ത്: സക്കരിയ, മുഹ്സിൻ പരാരി (സുഡാനി ഫ്രം നൈജീരിയ)

ഗാനരചയിതാവ്: ബി കെ ഹരിനാരായണൻ (തീവണ്ടി, ജോസഫ്)

സംഗീത സംവിധായകൻ‌ (ഗാനം): വിശാൽ ഭരദ്വാജ് (കാർബൺ)

സംഗീത സംവിധായകൻ (പശ്ചാത്തലം): ബിജിബാൽ (ആമി)

പിന്നണി ഗായകൻ: വിജയ് യേശുദാസ് (പൂമുത്തോളെ…, ജോസഫ്)

പിന്നണി ഗായിക: ശ്രേയാ ഘോഷാൽ (നീർമാത പൂവിനുള്ളിൽ…., ആമി)

ക്യാമറാമാൻ: കെ യു മോഹനൻ (കാർബണ്‍)

ചിത്രസംയോജനം: അരവിന്ദ് മന്മഥൻ (ഒരു ഞായറാഴ്ച)

കലാസംവിധാനം: വിനേഷ് ബംഗ്ലാൻ (കമ്മാരസംഭവം)

സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ (കാർബൺ)

ശബ്ദമിശ്രണം: സിനോയ് ജോസഫ് (കാർബണ്‍)

ശബ്ദ ഡിസൈൻ: ജയദേവൻ സി (കാർബൺ)

ലബോറട്ടറി/ കളറിസ്റ്റ്: പ്രൈം ഫോക്കസ്, മുംബൈ (കാർബൺ)

മേക്കപ്പ്: റോണക്സ് സേവ്യർ (ഞാൻ മേരിക്കുട്ടി)

വസ്ത്രാലങ്കാരം: സമീറ സനീഷ് (കമ്മാരസംഭവം)

ഡബ്ബിങ് ആർട്ടിസ്റ്റ് (ആണ്‍): ഷമ്മി തിലകൻ (ഒടിയൻ)

ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ): സ്നേഹ എം (ലില്ലി)

നൃത്തസംവിധാനം: സി പ്രസന്ന സുജിത്ത് (അരവിന്ദന്റെ അതിഥികൾ)

ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം: സുഡാനി ഫ്രം നൈജീരിയ

പ്രത്യേക ജൂറി പുരസ്കാരം:- മധു അമ്പാട്ട് (ക്യാമറാമാൻ) (സിനിമകൾ- പനി, ആന്റ് ദി ഓസ്കാർ ഗോസ് റ്റു)

കുട്ടികളുടെ ചിത്രം: അങ്ങ് ദൂരെ ഒരു ദേശത്ത് (സംവിധാനം- ജോഷി മാത്യു)

രാജ്യം സുരക്ഷിത കരങ്ങളിലെന്ന് മോദി

0

രാജ്യം സുരക്ഷിത കരങ്ങളിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ആർക്ക് മുന്നിലും തല കുനിക്കില്ലെന്നും രാജ്യത്തെ ശിഥിലമാക്കാൻ സമ്മതിക്കില്ലന്നും ഇന്ത്യൻ വ്യോമാക്രമണത്തിന് ശേഷം പ്രധാനമന്ത്രിയും ആദ്യ പ്രതികരണം. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ പ്രതികരണം.

പ്രമേഹരോഗികൾക്ക് ഒരു ദിവസത്തെ ഭക്ഷണം

0

രാവിലെ 6 AM : -പഞ്ചസാരചേർക്കാത്ത കാപ്പി / ചായ ഒരു കപ്പ്

8 AM : പഞ്ചസാരചേർക്കാത്ത കാപ്പി / ചായ ഒരു കപ്പ് , ചപ്പാത്തി / ദോശ / ഇഡലി / ഇടിയപ്പം 2 – 3 എണ്ണം അല്ലെങ്കിൽ പുട്ട് / ഉപ്പുമാവ് ഒരു കപ്പ് . വെജിറ്റബിൾ കറി / സാമ്പാർ ഒരു കപ്പ് . പയർ / പരിപ്പ് കറി ഒരു കപ്പ് . മുട്ടവെള്ള കറി / പനീർ കറി ഒരു കപ്പ്

10 . 30 AM : തക്കാളി ജ്യൂസ് / മോരും വെള്ളം ഒരു കപ്പ് . പഞ്ചസാര ചേർക്കാത്ത നാരങ്ങാ വെള്ളം ഒരു കപ്പ്. പച്ചക്കറി സാലഡ് / പച്ചക്കറി സൂപ്പ് ഒരു കപ്പ് . പച്ചക്കറി / മുട്ടവെള്ള സാൻവിച്ച് ഒരെണ്ണം .

12 . 30 PM : ചോറ് ഒരു കപ്പ് / ചപ്പാത്തി 2 – 3 എണ്ണം പയർ / പരിപ്പ് / മുളപ്പിച്ച പയർ അര കപ്പ് അല്ലെങ്കിൽ മുട്ടവെള്ള / മീൻ / ചിക്കൻ ( തൊലി ഇല്ലാതെ ) ഒരു കഷ്ണം .പച്ചക്കറികൾ , ഇലക്കറികൾ , സാലഡ് എന്നിവ അരക്കപ്പ് വീതം . നെയ്യ് മാറ്റിയ തൈര് / മോര് / രസം / പച്ചമോര് / സാമ്പാർ അരക്കപ്പ്

4 PM : കാപ്പി / ചായ ( പഞ്ചസാര ചേർക്കാത്തത് ) ഒരു കപ്പ് . മധുരം ഇല്ലാത്ത ബിസ്ക്കറ്റ് രണ്ട്‌ എണ്ണം .ഗോതമ്പ് ബ്രഡ് ഒരു കപ്പ് . പച്ചക്കറി / മുട്ടവെള്ള സാൻവിച്ച് ഒരു കപ്പ് .

6 PM : പച്ചക്കറി സൂപ്പ് ഒരു കപ്പ്

8 PM : ചോറ് ഒരു കപ്പ് / ചപ്പാത്തി 2- 3 എണ്ണം . പയർ / പരിപ്പ് അരക്കപ്പ് . മുട്ട വെള്ള / മീൻ / ചിക്കൻ ( തൊലിയില്ലാതെ ) ഒരു കഷ്ണം .പച്ചക്കറി അരക്കപ്പ് . പച്ചക്കറി സാലഡ് അരക്കപ്പ് . ഇലക്കറികൾ അരക്കപ്പ് . നെയ്യ് മാറ്റിയ തൈര് /മോര് / രസം / പച്ചമോര് / സാമ്പാർ അരക്കപ്പ് .

10 PM : ആവശ്യമെങ്കിൽ ഒരു കപ്പ് പാൽ അല്ലെങ്കിൽ ഏതെങ്കിലും ഫുഡ് സപ്ലിമെന്റ് ആകാം

ജിലേബി

0

ഉഴുന്ന് പരിപ്പ് – 500 ഗ്രാം

പഞ്ചസാര – 750 ഗ്രാം

നെയ്യ് – 400 മില്ലി

ജിലേബി കളർ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉഴുന്ന് കുതിർത്ത് അരച്ചെടുക്കുക. പഞ്ചസാര പാനിയാക്കി കളറും ചേർത്ത് വെയ്ക്കുക. നെയ്യ് ചൂടാകുമ്പോൾ ഒരു തുണിയുടെ നടുവിൽ തുളയിട്ട് അതിൽ മാവ് കോരിയിട് ജിലേബിയുടെ ആകൃതിയിൽ പിഴിഞ്ഞ് ഒഴിക്കുക. മൂക്കുമ്പോൾ കോരി പഞ്ചസാര പാനിയിൽ ഇടുക. നന്നായി മധുരം പിടിച്ച് കഴിയുമ്പോൾ ലയനിയിൽ നിന്ന് മാറ്റി വെയ്ക്കുക.

അന്ന് പാടാൻ അറിയില്ല , ഇന്ന് മലയാളികൾ ആരാധിക്കുന്ന നായകൻ

0

പണ്ട് നന്നായി പാടാൻ സാധിക്കാത്തതതിനാൽ മത്സരത്തിൽനിന്നും പുറത്താക്കപ്പെട്ട കുട്ടി ഇന്ന് മലയാളികൾ ഇഷ്ടപെടുന്ന നായകൻ. മറ്റാരുമല്ല നടനും മിമിക്രി താരവും ആയിരുന്ന അബി യുടെ മകൻ ഷെയ്ൻ.

ഒരു ചാനൽ നടത്തിയ റിയാലിറ്റി ഷോയിൽ നിന്നാണ് ഷെയിൻ പുറത്തയത്. അന്ന് വിധികർത്താക്കൾ ഷെയിന്റെ അവതരണം നന്നായി എന്നും പാട്ടിൽ കുറച്ചുകൂടി ശ്രദ്ധിക്കണമെന്നും പറഞ്ഞു.

എന്തായാലും പാട്ടിൽതിളങ്ങിയില്ലെങ്കിലും നല്ല ഒരു നടനായി ഷെയിൻ

തീ നിയന്ത്രണ വിധേയം

0

ബ്രഹ്മപുരം മാലിന്യ പ്ലാൻറിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയം. 25 ശതമാനം പുക കുറഞ്ഞു. എന്നാൽ പുക നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങൾ നാളെ പുനരാരംഭിക്കുമെന്ന് കലക്ടർ അറിയിച്ചു.

തീയണക്കാനുള്ള ഉർജിത ശ്രമം തുടരുന്നു

0

മലപ്പുറം എടവണ്ണ തൂവക്കാട് തീപിടിത്തം നിയന്ത്രണ വിധേയമാക്കാൻ ശ്രമം തുടരുന്നു.പെയിന്റ് നിർമാണ ഫാക്ടറി ഗോഡൗണിൽ ഇന്ന് ഉച്ചയോടെയാണ് തീ പിടിത്തമുണ്ടായത്. ഇപ്പോഴും തീ നിയന്ത്രിക്കാനുള്ള ഊർജിത ശ്രമം തുടർന്ന് കൊണ്ടിരിക്കുകയാണ്.