Home Blog Page 479

സ്ഥിരമായി മരുന്നു കഴിക്കുന്നവർ ശ്രദ്ധിക്കാൻ

0

മരുന്ന് കഴിക്കാൻ മറന്നുപോകുന്നതും കഴിക്കുന്ന മരുന്നുകൾതമ്മിൽ മാറി പോകുന്നതും ദിവസവും മരുന്നുകഴിക്കുന്നവർക്ക് പലപ്പോഴും സംഭവിക്കുന്നതാണ്. ഇവ ഒഴുവാക്കാവുന്നതേ ഉള്ളു .

# കഴിക്കുന്ന മരുന്നുകളെല്ലാം ലിസ്റ്റ് ചെയ്തു സൂക്ഷിക്കുക.

# മരുന്ന് കഴിക്കാൻ മറന്നുപോകുന്നവർ മൊബൈലിൽ മരുന്ന് കഴിക്കേണ്ടുന്ന സമയം അലാം സെറ്റ് ചെയ്തു വെയ്ക്കുക.

# വെള്ളം വീഴാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ മരുന്ന് സൂക്ഷിക്കരുത്. ഡോക്ടർ ആവശ്യപ്പെട്ടാൽ മാത്രം മരുന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മതിയാകും .

# തുടർച്ചയായി കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ മൂന്നു മാസത്തിൽ ഒരിക്കലെങ്കിലും ഡോക്ടർ നെ കണ്ട് വിലയിരുത്തി ആവശ്യമെങ്കിൽ മാറ്റി വാങ്ങുകയും വേണം.

June Malayalam Movie Stills

0

June Malayalam Movie Stills

[ngg src=”galleries” ids=”2″ display=”basic_thumbnail” display_view=”default-view.php”]

ഭാവന എത്തുന്നു കന്നടയിൽ

0

വിവാഹശേഷം സിനിമയിൽനിന്നും മാറിനിന്ന ഭാവന ഒരു ചെറിയ ഇടവേളയ്ക്കു ശേഷം കന്നടയിൽ തിരിച്ചെത്തുന്നു. മലയാളികളുടെ ഹൃദയം കവർന്ന തമിഴ് ചിത്രം 96 ന്റെ കന്നട ചിത്രം 99 ൽ ആണ് ഭാവന വേഷമിടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു.

തമിഴിൽ വിജയ് സേതുപതി, തൃഷ എന്നിവർ അഭിനയിച്ച ചിത്രമാണ് 96. ‘എല്ലാ ദിവസവും വാലൻന്റൈൻ ദിനമാണ്’ എന്ന ടാഗ് ലൈനുമായാണ് 99 ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നിരിക്കുന്നത്. പ്രീതം ഗബ്ബി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് രാമു ഫിലിംസാണ്. സംഗീത സംവിധായകൻ അർജുൻ ജന്യയുടെ 100-ാമത് ചിത്രം കൂടിയാണിത്.

ഇനിം മലയാളത്തിലേക്ക് ഭാവന എന്ന് എത്തും എന്ന കാത്തിരിപ്പിലാണ് ആരാധകർ.

ഫാ.റോബിൻ വടക്കുംചേരി കുറ്റക്കാരൻ

0

കൊട്ടിയൂർ പീഡന കേസിൽ ഒന്നാം പ്രതി ഫാ.റോബിൻ വടക്കുംചേരി കുറ്റക്കാരനാണെന്ന് തെളിഞ്ഞു. തലശ്ശേരി പോക്സോ കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.കന്യാസ്ത്രീയടക്കമുള്ള കേസിലെ മറ്റ് ആറ് പ്രതികളെ കോടതി വെറുതെ വിട്ടു. രക്ഷകർത്ത സ്ഥാനതുളള യാർ തന്നെ ഇത്തരം ക്രൂരകൃത്യം ചെയ്തതിൽ അതീവ തൃപ്രമായ ശിക്ഷ നൽകണമെന്നാണ് വിലയിരുത്തൽ. ശിക്ഷ അൽപസമയത്തിനകം കോടതി പ്രഖ്യാപിക്കും.

തിരിച്ചടിക്കുമെന്ന് മോദി

0

ഭീകരാക്രമണം നടത്തിയവർക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.തീവ്രവാദത്തെ തകർക്കാനുള്ള ശ്രമങ്ങൾ ശക്തമായി തുടരുമെന്നും അക്രമികൾ വിലയ വില നൽകേണ്ടി വരുമെന്നും മോദി. ജയിക്കാനാണ് നമ്മൾ പോരാടുന്നത്. സുരക്ഷാ സേനക്ക് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും സൈന്യത്തിന്റെ ധീരതയിൽ വിശ്വാസമുണ്ടെന്നും അസ്ഥിരതയുണ്ടാക്കാനുള്ള പാക്ക് ശ്രമങ്ങൾ നടക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

പാദ സംരക്ഷണം

0

മിക്കവരുടേം പ്രശ്നമാണ് പാദം വിണ്ടുകീറുന്നത്. ഇത് ഒഴിവാക്കാൻ ഒരു മാർഗം നോക്കാം.
പാദങ്ങൾ വിണ്ടുകീറുന്നത് ഒഴിവാക്കാൻ തലേന്നത്തെ കഞ്ഞിവെള്ളത്തിൽ അൽപം ഉപ്പു കലക്കി പാദങ്ങൾ അതിൽ അരമണിക്കൂർ മുക്കി വച്ചിട്ട് കഴുകി വൃത്തിയാക്കുക. നല്ല ഔഷധഗുണമുണ്ട് കഞ്ഞിവെള്ളത്തിന്. ഇതിലൂടെ പാദത്തിലെ ചൊറിച്ചിലും പല അണുബാധകളും മാറും.

ആഴ്ചയിൽ ഒരു ദിവസം പെഡിക്യൂർ ചെയ്യണം. ഇളം ചൂട് വെള്ളത്തിൽ കുറച്ച് ഉപ്പിട്ടശേഷം അല്പം സോപ്പും കലർത്തി പാദങ്ങൾ അതിൽ ഇറക്കി വയ്ക്കുക. 10 മിനിറ്റ് പാദങ്ങൾ മുക്കിവച്ച ശേഷം സ്‌ക്രബറും പ്യുമിസ് സ്റ്റോണും ഉപയോഗിച്ച് കഴുകുക. തുടച്ച ശേഷം പാദങ്ങൾ ചെറുനാരങ്ങ നീരുകൊണ്ട് നന്നായി ഉരസുക. 10 മിനിറ്റ് കഴിഞ്ഞു പാദങ്ങൾ കഴുകി തുടച്ചുണക്കി ബോഡിലോഷനോ മോയിസ്ചറൈസിങ് ക്രീമോ പുരട്ടുക. രാത്രി കിടക്കാൻ നേരം നിത്യവും അല്പം എന്ന പാദങ്ങളിൽ പുരട്ടിയശേഷം സോക്സ് ഇട്ട് കിടന്നുറങ്ങിയാൽ പാദങ്ങളുടെ ചർമം മൃദുവായിരിക്കും.

നിർണായക ചർച്ചയിൽ ഡൽഹി

0

മോദി ആഭ്യന്തരമന്ത്രിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാടാവുമായും ചർച്ച നടത്തി. ആഭ്യന്തരസെക്രട്ടറി രാജീവ് ഗൗബ ഭൂട്ടാൻ സന്ദർശനം വെട്ടിച്ചുരുക്കി ഡൽഹിയിലേക്ക്. ആഭ്യന്തര മന്ത്രി ഐബി, റോ മേധാവികളെ കണ്ടു.എൻ.എസ്.എ യുമായി സംസാരിച്ചു. നാളെ അടിയന്തര മന്ത്രിസഭാ യോഗം. രാജ്നാഥ് സിങ് ശ്രീനറിലേക്ക് പുറപ്പെട്ടു.

ജമ്മു കശ്മീർ ഭീകരാക്രമണം

0

ജമ്മു കശ്മീരിൽ ഭീകരാക്രമത്തിൽ മരിച്ച സൈനികരുടെ എണ്ണം 42 ആയി. ജമ്മു -ശ്രീനഗർ ഹൈവേയിൽ അന്തിപുരക്ക് സമീപമാണ് ആക്രമണം നടന്നത്.വാഹനവ്യൂഹത്തിന് നേരെ സ്ഫോടക വസ്തു നിറച്ച ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. ഭീകര സംഘടന ജെയ്ഷെ മുഹമ്മദ് ഉത്തരവാദിത്തം ഏറ്റെടുത്തു. 70 വാഹനങ്ങളുള്ള സൈനിക വ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ രാഹുൽ ഗാന്ധി അപലപിച്ചു.കൂടാതെ സുരക്ഷ ഉറപ്പാക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടുവെന്നു കോൺഗ്രസ്.അക്രമണത്തെ രാഷ്ട്രപതിയും അപലപിച്ചു. എൻഐഎയുടെ 12 അംഗ സംഘം നാളെ സംഭവ സ്ഥലത്തെത്തും. എന്നാൽ സൈനികർക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് അമേരിക്ക രംഗത്തെത്തി. തീവ്രവാദത്തെ ചെറുക്കാൻ ഇന്ത്യക്കൊപ്പം നിലകൊള്ളുമെന്ന് അമേരിക്കൻ അംബാസിഡർ അറിയിച്ചു.

അപലപിച്ച് പ്രധാനമന്ത്രി

0

ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു.സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ മരിച്ചു സൈനികരുടെ എണ്ണം 42 ആയി. ജമ്മു – ശ്രീനഗർ ഹൈവേയിൽ അന്തിപുരക്ക് സമീപമാണ് ആക്രമണം നടന്നത്.

മധുരരാജാ മോഷൻപോസ്റ്റർ എത്തി

0

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം മധുരരാജയുടെ മോഷൻപോസ്റ്റർ എത്തി. പോക്കിരിരാജയിലെ അതെ ഗെറ്റപ്പിൽ തന്നെയാണ് മമ്മൂട്ടി ഇതിലും എത്തുന്നത് .

അത്ര അഡാറായില്ല ; ഒരു അഡാർ ലവ് മൂവി റിവ്യൂ

0

ചിത്രത്തിലെ ഒരു ഗാനരംഗം റിലീസായതോടെ വാർത്തകളിൽ ഇടം പിടിച്ച ഒമർ ലുലു സംവിധാനം ചെയ്ത ചിത്രമാണ് ഒരു അഡാർ ലവ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം വളരെ ഹൈപ്പ് നൽകി റിലീസ് ചെയ്ത ചിത്രമാണ് ഇത്. പുതുമുഖ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

പ്ലസ്‌ടു സ്കൂൾ ജീവിതത്തിലെ ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്. കഥയിൽ പുതുമ പറയാൻ ഒന്നും ഇല്ല. ചിത്രത്തിൽ നായികയായ പ്രിയ പ്രകാശ് വാര്യരും റോഷനും പ്രണയത്തിലാവുകയും തുടർന്ന് അവരുടെ സ്കൂൾ വാട്സ്ആപ്പ് ഗ്രുപ്പിലേക്ക് റോഷന്റെ ഫോണിൽ നിന്ന് അറിയാതെ പോകുന്ന അശ്‌ളീല ക്ലിപ്പുകളെ തുടർന്ന് പ്രിയയും റോഷനും തമ്മിൽ പിണങ്ങുകയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം.

കഥയുടെ പുതുമയില്ലായ്മയും തിരക്കഥയുടെ പോരായ്മയും ചിത്രത്തെ മോശമാക്കി. തമാശകളും നന്നായില്ല. ചിത്രത്തിലെ ഗാനരംഗങ്ങൾ ഇതിനോടകം തന്നെ പ്രേക്ഷകർ കണ്ടുകഴിഞ്ഞതാണ്. ഗാനങ്ങളുണ്ടാക്കിയ ഓളത്തിനപ്പുറം ചിത്രത്തിൽ ഒന്നും തന്നെ ഇല്ല എന്ന് പറയേണ്ടിവരും.

അദ്ധ്യാപികയെ പ്രണയിക്കുന്ന കുട്ടിയും, പ്രണയത്തിന്റെ എല്ലാ സീമകളും കഴിഞ്ഞിട്ടും പച്ചക്കൊടി കാണിക്കാൻ വൈകുന്ന നായികയുമൊക്കെയാണ് ചിത്രത്തിലുള്ളത്.

ചിത്രം വിജയിച്ചാലും ഇല്ലെങ്കിലും ഒറ്റ ഗാനത്തോടെ പ്രിയ പ്രകാശ് വാര്യർ ഹിറ്റായി.

ratting : 1.5/5

രേണുരാജിന് പിന്തുണയുമായി ഐഎഎസ് അസോസിയേഷൻ

0

ദേവികുളം സബ് കലക്ടർ രേണുരാജിന് ഐഎഎസ് അസോസിയേഷന്റെ പിന്തുണ. അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് പിന്തുണ പ്രഖ്യാപിച്ചത്. എസ് രാജേന്ദ്രൻ എംഎൽഎ രേണുരാജിനെ അധിക്ഷേപിച്ച സംഭവത്തിലാണ് പിന്തുണ.