ചീര കൃഷി

ചീര കൃഷി വിത്തിട്ട് ഒരു മാസത്തിനുള്ളിൽ വിളവെടുക്കാൻ സാധിക്കും. വേനൽ കാലമാണ് അനുയോജ്യമെങ്കിലും വർഷം മുഴുവനും ചീരകൃഷി ചെയ്യാം.

ചീരവിത്ത് നടുന്നത് എങ്ങനെയെന്ന് നോക്കാം

ആദ്യം ചീരവിത്ത് കിഴികെട്ടി വെള്ളത്തിൽ വെയ്ക്കുക. മുളപൊട്ടുമ്പോൾ മണ്ണിൽ പാകാം. വിത്ത് പാകുമ്പോൾ മഞ്ഞൾപൊടിയും ചേർത്ത് പാകണം ഉറുമ്പ് വിത്ത് കൊണ്ടുപോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. വിത്ത് മുളച്ച് ചെറിയ തൈ ആകുമ്പോൾ നന്നായി കിളച്ച് മണ്ണിൽ ഒരടി വീതിയിൽ അരയടി താഴ്ചയിൽ ഒരടി അകലത്തിൽ ചാലുകൾ എടുത്ത് 20 സെന്റിമീറ്റർ അകാലത്തിൽ തൈകൾ പറിച്ചു നടണം.

വിത്ത് ഇടുമ്പോൾ തന്നെ 10 ഗ്രാം സ്യുഡോമൊണാസ് പൊടി പുരട്ടി ഇടാം. കടലപ്പിണ്ണാക്കും വേപ്പിൻ പിണ്ണാക്കും ചേർത്തുണ്ടാക്കുന്ന വളക്കൂട്ടിൽ അല്പം എല്ലുപൊടിയും മണ്ണിര കംപോസ്റ്റും കൂടി ചേർത്ത് 10 ദിവസ ഇടവേളയിൽ ഇട്ടുകൊടുക്കാം, വിത്ത് വിതറുമ്പോൾ തന്നെ ചാരവും ഉപ്പും ചേർത്ത് വിതറിയാൽ രോഗകീടബാധ ഒരു പരിധിവരെ ഒഴിവാക്കാം,.

admin:
Related Post