Home Blog Page 467

കൊട്ടിയൂർ ശ്രീ മഹാദേവ ക്ഷേത്രം

വടക്കേ മലബാറിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണ് കൊട്ടിയൂർ ശിവക്ഷേത്രങ്ങൾ’. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ഗ്രാമത്തിലാണ്‌ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ബാവലിപ്പുഴയുടെ തീരത്തുള്ള ഈ നാടിനെ ദക്ഷിണ കാശി എന്ന പേരിലും വിശേഷിപ്പിക്കാറുണ്ട്‌. ‘ഇക്കരെ കൊട്ടിയൂർ ക്ഷേത്രവും അക്കരെ കൊട്ടിയൂർ ക്ഷേത്രവുമുണ്ട്.

അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ശിവലിംഗം സ്വയംഭൂ ആണെന്നു വിശ്വസിക്കുന്നു. പാൽ, നെയ്യ്, ഇളനീർ (കരിക്ക്) എന്നിവകൊണ്ടാണ് അഭിഷേകം. തടാകത്തിന്റെ നടുവിലുള്ള മണിത്തറയിലാണ് ശിവലിംഗമുള്ളത്. ഈ തടാകത്തിലെ തന്നെ മറ്റൊരു തറയായ അമ്മാറക്കല്ലിലാണ് ശ്രീ പാർവ്വതിയെ ആരാധിക്കുന്നത്. തുമ്പയും, തുളസിയും, കൂവളത്തിലയുമാണ് മണിത്തറയിലുപയോഗിക്കുന്നത്. ഭക്തർക്ക് പ്രസാദവും ഭക്ഷണവും നൽകുന്നത് മരവാഴയുടെ ഇലയിലാണ്. ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ നീരെഴുന്നള്ളത്തിനു ജലം കൊണ്ടുപോകുന്നത് കാട്ടുകൂവയുടെ ഇലയിലാണ്.

അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട്‌ മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള 27 നാളുകളിലാണ്‌ വൈശാഖ മഹോത്സവം നടക്കുന്നത്‌. ഉത്തര മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്‌നാട്‌, കർണ്ണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്ന് ഒരു പാട്‌ തീർത്ഥാടകർ ഈ ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ എത്തുന്നുണ്ട്‌. വയനാടൻ ചുരങ്ങളിൽനിന്ന്‌ ഒഴുകി വരുന്ന ബാവലി പുഴയുടെ വടക്കേ ത്തീരത്ത്‌ തിരുവഞ്ചിറ എന്നറിയപ്പെടുന്ന ഒരു ചെറിയ പുഴയുടെ നടുവിൽ കൊട്ടിയൂരിലെ പ്രധാന ആരാധനാ കേന്ദ്രമായ ശിവലിംഗവും പരാശക്തിയുടെ സ്ഥാനമായ അമ്മാറക്കല്ലും സ്ഥിതിചെയ്യുന്നു. പുരാണത്തിലെ ദക്ഷയാഗം നടന്ന സ്ഥലമാണ്‌ കൊട്ടിയൂർ എന്നാണ്‌ വിശ്വാസം. വടക്കും കാവ്‌, വടക്കീശ്വരം, തൃച്ചെറുമന എന്നീ ഒട്ടനവധി പേരുകളും ഈ ക്ഷേത്രത്തിനുണ്ട്‌. കൊട്ടിയൂർ ഉൽസവത്തിലെ ഏറ്റവും വലിയ കൗതുകമാണ് കൊട്ടിയൂരിൽ മാത്രം ലഭിക്കുന്ന ഓടപ്പൂക്കൾ. ഭൃഗുമുനിയുടെ വെളുത്ത താടിയെയാണ് ഓടപ്പൂ ഓർമിപ്പിക്കുന്നത്.

കൊട്ടിയൂരിലേക്ക് എത്തിച്ചേരാൻ

കാസർഗോഡ് നിന്നും വരുന്നവർ തളിപറമ്പ് , ശ്രീകണ്ഠാപുരം , ഇരിട്ടി , കേളകം വഴിയും കണ്ണൂരിൽ നിന്നും വരുന്നവർ കൂത്തുപറമ്പ് , നേടും പൊയിൽ , കേളകം വഴി കൊട്ടിയൂരിലേക്കു എത്തിച്ചേരാം .കുടകിൽ നിന്നും വരുന്നവർ ഒന്നുകിൽ മാനന്തവാടി ബോയ്സ്‌ടൗൺ റോഡ് വഴി കൊട്ടിയൂരിൽ എത്തിച്ചേരാം , അല്ലെങ്കിൽ കൂട്ടുപുഴ വന്നു ഇരിട്ടി , കേളകം വഴി കൊട്ടിയൂരിൽ എത്തിച്ചേരാം .

കോഴിക്കോട് നിന്നും വരുന്നവർ വടകര – കുഞ്ഞിപ്പള്ളി – കൂത്തുപറമ്പ് വഴി 122 കി.മീറ്ററാണ് ദൂരം. ബസ്സിലാണെങ്കില്‍ ചെന്നു പോവുകയാണ് സൗകര്യം. ഇതുവഴി 126 കി.മീറ്ററാണ് ദൂരം കോഴിക്കോട് – ബാലുശ്ശേരി – പേരാമ്പ്ര – കുറ്റ്യാടി വഴി പക്രംതളം ചുരത്തിലൂടെ ബോയ്ക്ക് ടൗണ്‍ വഴിയും പോവാം. പ്രകൃതിഭംഗിനിറഞ്ഞ വഴിയാണെങ്കിലും വീതികുറഞ്ഞ റോഡായതിനാല്‍ ബോയ്‌സ് ടൗണില്‍ ഗതാഗതകുരുക്കിന് സാധ്യതയുണ്ട്

തലേശ്ശരിയില്‍നിന്ന് 64 കി. മീറ്ററാണ് ദൂരം. തലേശ്ശരിയില്‍നിന്ന് കൂത്തുപറമ്പ് എത്തണം. അവിടെനിന്നും ഒരു കി. മീറ്റര്‍ പിന്നിട്ട് തൊക്കിലങ്ങാടിനിന്നും വലത്തോട്ടു തിരിഞ്ഞാല്‍ വയനാട് റോഡ്. 30 കി. മീറ്റര്‍ പോയാല്‍ നിടുംപൊയില്‍. നേരെയുള്ള റോഡില്‍ രണ്ട് കി. മീറ്റര്‍ പോയാല്‍ വാരപ്പീടിക. അവിടെനിന്നും വലത്തോട്ടു തിരിയുക. കൊളക്കാട്-കേളകം വഴി കൊട്ടിയൂ രിലേക്ക് എത്താം. വാരപ്പീടികയില്‍ നിന്നും നേരേപോയാല്‍ തെറ്റുവഴി -തുണ്ടി-മണത്തണ-കേളകം വഴിയും കൊട്ടിയൂരിലെത്താം.

ഉത്സവകാലത്ത് വാഹനത്തിരക്ക് വളരെക്കൂടുതലായതിനാല്‍ ഈ വഴിയും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ബോയ്‌സ് ടൗണിലെ ചുരം റോഡില്‍ തിരക്കാണെങ്കില്‍ 30 കി. മീറ്റര്‍ നേരെ നിടുംപൊയിലില്‍ വന്ന് കേളകം റോഡിലേക്കുകയറി പോവാം. ട്രെയിനില്‍ വരുന്നവര്‍ തലശ്ശേരി ഇറങ്ങി ബസ്സില്‍ പോവുന്നതാണ് നല്ലത്. ഉത്സവകാലത്ത് സ്‌പെഷല്‍ ബസ്സുകള്‍ ധാരാളമുണ്ടാവും.

തിരുവനന്തപുരം നഗരത്തിൽ വൻ തീപിടിത്തം

0

തിരുവനന്തപുരം പവർഹൗസ് റോഡിനു സമീപം വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റുകൾ സ്ഥലത്തെത്തി സമീപത്തെ സ്ഥാപനങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു.തീ പടരാതിരിക്കാനുള്ള ശ്രമം ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കാണ്.നഗരത്തിൽ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. തീ ഭാഗീകമായി അണയ്ച്ചുവെന്ന് ഫയർഫോഴ്സ് അറിയിച്ചു.

ചിക്കൻ പോപ്സ്

0

ചേരുവകൾ

ചിക്കൻ ചെറിയ പീസുകൾ ആക്കിയത് – അര കിലോ

ഇഞ്ചി – 1 വലുത്

വെളുത്തുള്ളി അല്ലി – 20

പച്ചമുളക് – 5

കുരുമുളക് പൊടി – 2 ടീസ്പൂൺ

നാരങ്ങാ നീര് – 1 ടേബിൾ സ്പൂൺ

മുട്ടയുടെ വെള്ള- 2 എണ്ണത്തിന്റെ

ഓട്സ് – 1 കപ്പ്

ഉപ്പ് – ആവശ്യത്തിന്

ഓയിൽ – വറുക്കാനാവശ്യമായത്

തയ്യാറാക്കുന്ന വിധം

ചിക്കൻ വൃത്തിയാക്കിയതിനു ശേഷം ഉപ്പു വെളത്തിൽ ഒരു മണിക്കൂർ മുക്കി വെയ്ക്കണം.നല്ല സോഫ്റ്റ് ആകാൻ വേണ്ടിയാണ് ഒരു മണിക്കൂർ മുക്കി വെയ്ക്കുന്നത്. ശേഷം നന്നായി പിഴിഞ്ഞ് വെളളം കളയുക. ഒരു മിക്സിയുടെ ജാർ എടുത്തു ഇഞ്ചി,വെളുത്തുള്ളി, പച്ചമുളക്, കുരുമളക് പൊടി, നാരങ്ങാ നീര്, ഉപ്പ് എന്നിവ ചേർത്ത് നന്നായി അരിച്ചെടുക്കണം. ഇത് ചിക്കനിൻ നന്നായി തിരുമ്മി കുറഞ്ഞത് 2 മണിക്കൂർ വെയ്ക്കുക്കുക. കൂടുതൽ നേരം വെയ്ച്ചാൽ ടേസ്റ്റ് കുടും. മുട്ടയുടെ വെള്ള നന്നായി അടിച്ചു വെയ്ക്കുക. ചിക്കൻ പീസുകൾ മുട്ട വെള്ളയിൽ മുക്കി ഓട്സിൽ ഇത് നന്നായി പൊതിഞ്ഞു എടുക്കുക. ചൂടായ എണ്ണയിൽ വറുത്ത് കോരുക. കൂടുതൽ എരിവ് വേണ്ടവർ മുളക് പൊടി മേലെ വിതറി നന്നായി മിക്സ് ആക്കി എടുക്കുക.

കുമ്പളങ്ങി നൈറ്റ്സ് 100 ദിവസം ആഘോഷം വീഡിയോ കാണാം

0

വിജയകരമായി 100 ദിനം പൂർത്തീകരിച്ച കുമ്പളങ്ങി നൈറ്റ്സ് ന്റെ വിജയാഘോഷം കൊച്ചിയിൽ നടന്നു. ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും ആഘോഷത്തിൽ പങ്കെടുത്തു.

വീഡിയോ കാണാം

നരേന്ദ്ര മോദി സർക്കാർ വീണ്ടും തുടരുമെന്ന് എക്സിറ്റ് പോൾ ഫലം

0

ലോക്സഭ വാശിയേറിയ പോരാട്ട എക്സിറ്റ് പോൾ ഫലം പുറത്ത് വന്നു. വീണ്ടും നരേന്ദ്ര മോദി തന്നെ അധികാരത്തിൽ തുടരുമെന്ന സൂചനകളാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന. ടൈംസ് നൗ – വിഎംആർ എക്സിറ്റ് പോൾ ഫലമനുസരിച്ച് എൻഡിഎയ്ക്ക് 306 സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. യുപിഎ 132 സീറ്റുകളും മറ്റുള്ളവർ 104 സീറ്റുകളും സ്വന്തമാക്കുമെന്ന് ടൈംസ് നൗ പ്രവചനം. റിപ്പബ്ലിക് സീവോട്ടർ സർവ്വേ പ്രകാരം എൻഡിഎ 287 സീറ്റുകൾ സ്വന്തമാക്കുമെന്ന് സർവ്വേ. യുപിഎ 129 ഉം മറ്റുള്ളവർ 127 സീറ്റുകൾ സ്വന്തമാക്കുമെന്നും എക്സിറ്റ് പോൾ സർവ്വേ ഫലം പറയുന്നു.

എക്സിറ്റ് പോൾ: കേരള ഇലക്ഷൻ പ്രവചനങ്ങൾ

0

ആറ്റിങ്ങലിൽ സമ്പത്തിന് വിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലം. കൊല്ലത്ത് യുഡിഎഫ് സ്ഥാനാർത്ഥി എൻ.കെ പ്രേമചന്ദ്രൻ വിജയിക്കുമെന്നും പത്തനംതിട്ടയിൽ ആന്റോ ആന്റണിയെന്നും കെ.സുരേന്ദ്രൻ രണ്ടാമതെന്നും പ്രവചനം. എന്നാൽ മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ് വിജയിക്കും. തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ജയിക്കുമെന്നും പ്രവചനം.രണ്ടാം സ്ഥാനത്ത് ശശി തരൂരും സി.ദിവാകരൻ മുന്നാമതും എന്നും പ്രവചനം. കേരളത്തിൽ യുഡിഎഫ് ജയിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം.രണ്ടാം സ്ഥാനത്ത് എൽഡിഎഫും മുന്നാമത് എൻഡിഎയും എന്ന് എക്സിറ്റ് പോൾ ഫലങ്ങൾ.

ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് കാറുമായ എംജി ഹെക്ടർ

0

വാഹനപ്രേമികൾ ഏറെ ആകാംശയോടെ കാത്തിരുന്ന എംജി മോട്ടേർസിന്റെ ഇന്ത്യയിലെ ആദ്യ മോഡൽ ഹെക്ടർ കഴിഞ്ഞ ദിവസമാണ് ഓദ്യോഗികമായി അവതരിപ്പിച്ചത്.ജൂൺ മാസത്തോടെ ഈ വാഹനം വിപണിയിൽ എത്തി തുടങ്ങും. ജീപ് കോംപസ്സും റ്റാറ്റ ഹറിയറും അരങ്ങു വാഴുന്ന മിഡ് സൈഡ് എസ് യു വി സെഗ്-മെന്റിലേക്കാണ് ഹെക്ട്ടറും കടന്ന് വരുന്നത്.നിരവധി ഫീച്ചറുകളോടു കൂടെയാണ് ഹെക്ടർ എത്തിയിരിക്കുന്നത്. വലിയ പനോരമിക് സൺ റൂഫ്, ഡിജിറ്റൽ ഇൻട്രുമെന്റ് ക്ലസ്റ്റർ, 10.4 ഇൻച്ച് പോട്രയിറ്റ് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം,ഇലട്രിക്കൽ അഡ്ജസ്റ്റ് സീറ്റ്, ക്രോമിയം സ്റ്റാഡുകൾ നൽകിയ ഹണി കോംമ്പ് ഗ്രിൽ, വീതി കുറഞ്ഞ എൽഇഡി ഹെഡ്ലാമ്പ്, ഓട്ടോമാറ്റിക് ക്ലൈമെറ്റ് കൺട്രാളർ എന്നിവയെല്ലാം ഹെക്ടറിലുണ്ട്. മൈക്രോസോഫ്റ്റ്, അഡോബി, സാപ്, സിസ്ക്കോ തുടങ്ങിയ ടെക്ക് ഭീമൻമാരുടെ പിന്തുണയിൽ ഐ‌ – സ്മാർട്ട് സങ്കേതിക വിദ്യയോടെയാണ് ഇന്റർനെറ്റ് കാർ അവതരിപ്പിക്കുന്നത്. 4655 എംഎം നീളവും 1835 എംഎം വീതിയും 1760 എംഎം ഉയരവും 2750 എംഎം വീൽബേസും 192 എംഎം ഗ്രൗണ്ട് ക്ലിയറൻസുമാണ് വാഹനത്തിലുള്ളത്. സ്റ്റൈൽ, സൂപ്പർ, സ്മാർട്ട്, ഷാർപ്പ് എന്നീ നാല് വകഭേഗങ്ങളാകും ഹെക്ടറിനുണ്ടാകുക.168 ബിഎച്ച്പി പവറും 350 എൻഎം ടോർക്കുമേകുന്ന രണ്ട് ലിറ്റർ 4 സിലിണ്ടർ ടർബോ ഡീസൽ എൻജിനും 141 ബിഎച്ച്പി പവറും 250 എൻഎം ടോർക്കും നൽകുന്ന 1.5 ലിറ്റർ 4 സിലിണ്ടർ ടർബോ ചാർജ് പെട്രോൾ എഞ്ചിനുമാണ് ഹെക്ടർക്ക് ഉണ്ടാക്കുക. ജൂൺ പകുതി മുതൽ വാണിജ്യടിസ്ഥാനത്തിൽ ഹെക്ടർ വിപണിയിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. വൈകാതെ വാഹനത്തിന്റെ ഒദ്യോഗിക ബുക്കിംഗ് ആരംഭിക്കും. ഗുജറാത്തിലെ ഹലോൽ പ്ലാന്റിൽ വാഹനത്തിന്റെ നിർമ്മാണം പുരോഗമിക്കുവാണ്.

ആക്രമണത്തിന് പിന്നിൽ സിപിഎം:മുല്ലപ്പള്ളി

0

വടകര സ്വതന്ത്ര സ്ഥാനാർത്തിയും മുൻ സിപിഎം നേതാവുമായിരുന്ന സിഒടി റഷീദിന് വെട്ടേറ്റ സംഭവത്തിൽ അക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന ആരോപണവുമായി മുല്ലപ്പള്ളി. ആക്രമണം പ്രതിഷേധാർഹമെന്നും മുല്ലപ്പള്ളി.

റമളാൻ സ്പെഷ്യൽ ഹലീം

0

ചേരുവകൾ

ഗോതമ്പ് : 1/2 കിലോ

വെള്ളം : 3 ലിറ്റർ

സവാള അരിഞ്ഞത് : 1

ഉപ്പ് : ആവശ്യത്തിന്

കറാമ്പൂ, കറുവപ്പട്ട, ഏലക്കായ : ഒന്നോ രണ്ടോ വീതം

ചിക്കൻ/ മട്ടൺ : 150 ഗ്രാം

നെയ്യ് : 30 ഗ്രാം

മല്ലിയില : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചിക്കനോ മട്ടണോ ചെറുകഷണങ്ങളാക്കുക. ഗോതമ്പ്, സവാള അരിഞ്ഞത്, സുഗന്ധവ്യഞ്ജനങ്ങൾ, ഉപ്പ്, എന്നിവ വെള്ളത്തോട് ചേർത്ത് മാംസം വേവിക്കുക. വേവും വരെ ചെറിയ തീയിൽ വേണം വെക്കാൻ. തീയണച്ച് ചിക്കൻ /മട്ടൺ കഷണങ്ങൾ മാറ്റി വെച്ച് ബാക്കിയുള്ളവ നല്ലവണ്ണം യോജിപ്പിക്കുക. ഇതിലേക്ക് കഷണം ഇടുക. പിന്നീട് കശുവണ്ടി, ഉണക്കമുന്തിരി എന്നിവ നെയ്യിൽ വഴറ്റി ഇതിലേക്ക് ഒഴിക്കുക. ഉള്ളി പ്രത്യേകം വഴറ്റി അതിന് മേൽ വിതറുക. കുറച്ച് മല്ലിയില കൂടി വിതറാം. ചൂടോടെ വിളമ്പാം.

സീറോ മലബാർ സഭാ വ്യാജരേഖാ കേസ്

0

വ്യാജരേഖ ഇൻറർനെറ്റിൽ അപ്ലോഡ് ചെയ്തയാൾ കസ്റ്റഡിയിൽ. എറണാകുളം സ്വദേശി ആദിത്യയെയാണ് കസ്റ്റഡിയിലെടുത്തത്.ഫാ.ടോണി കല്ലൂക്കാരനെ പോലീസ് ചോദ്യം ചെയ്തുവരുകയാണ്. ആദിത്യയെ കസ്റ്റഡിയിലെടുത്തതിനെതിരെ എസ്പി ഓഫീസിന് മുന്നിൽ വൻ പ്രതിഷേധം. വൈദികരുടെയും നാട്ടുകാരുടെയും സന്നാഹമാണ് പ്രതിഷേധിക്കുന്നത്.

ചൂടകറ്റാൻ മിന്റ് ലൈം ജൂസ്

0

ചേരുവകൾ

ചെറുനാരങ്ങ – രണ്ടെണ്ണം

പുതിനയില – എട്ടെണ്ണം

വെള്ളം – ഒരു കപ്പ്

ഐസ് ക്യൂബ് – ഒരു പിടി

പഞ്ചസാര – രണ്ട് ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

ചെറുനാരങ്ങ നീര് എടുത്ത് മിക്സി ജാറിൽ ഒഴിച്ച് അതിൽ വെള്ളം, പഞ്ചസാര എന്നിവ ചേർത്ത് അടിച്ചെടുക്കുക. പിന്നെ പുതിനഇലയും ഐസ് ക്യൂബും ചേർത്ത് ഒന്നും കൂടി കറക്കിയെടുക്കുക. ഇത് അരിച്ചെടുത്ത് ഒരു ഗ്ലാസിൽ ഒഴിച്ചെടുത്ത് കുടിക്കാവുന്നതാണ്.

ബംഗാളിൽ ആഭ്യന്തര സെക്രട്ടറിയെ മാറ്റി നടപടി

0

ബംഗാളിൽ ആഭ്യന്തര സെക്രട്ടറിയെ മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെട്ടതിനാലാണ് കമ്മീഷന്റെ നടപടി.പകരം ചീഫ് സെക്രട്ടറിക്ക് ചുമതല നൽകി ഉത്തരവായി.കൂടാതെ പോലീസ് അസിസ്റ്റന്റ് ഡയറക്ടർ ജനറലിനെയും മാറ്റിയിരുന്നു.