HomeMoviesഅനൂപ് സത്യന്റെ പുതിയ ചിത്രത്തിന് പേരിട്ടു

അനൂപ് സത്യന്റെ പുതിയ ചിത്രത്തിന് പേരിട്ടു

പ്രഖ്യാപനം സമയം മുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രമായിരുന്നു അനൂപ് സത്യന്റേത്. ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി മലയാളത്തിലെത്തുന്ന ചിത്രം, സുരേഷ് ഗോപിയും ശോഭനയും വീണ്ടും ഒരുമിക്കുന്ന ചിത്രം, സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ അഭിനയിക്കുന്ന ചിത്രം തുടങ്ങി പ്രത്യേകതകള്‍ ഏറെയായിരുന്നു.

തന്റെ സിനിമകള്‍ക്ക് പേരിടുന്ന കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരും പോസ്റ്ററും കൗതുകമുണര്‍ത്തുന്നു.
‘വരനെ ആവശ്യമുണ്ട്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഒരു പത്രത്തിലെ വൈവാഹിത പരസ്യങ്ങളുടെ പേജിന്റെ മാതൃക പശ്ചാത്തലമാക്കിയാണ് രസകരമായ പോസ്റ്റര്‍ ഡിസൈന്‍. ഓള്‍ഡ് മങ്ക്സ് ആണ് ഡിസൈന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്.

ഉര്‍വ്വശി, മേജര്‍ രവി, ലാലു അലക്സ്, ജോണി ആന്റണി എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം. സംഗീതം അല്‍ഫോന്‍സ് ജോസഫ്. ഈ മാസം അവസാനം തീയേറ്ററുകളിലെത്തും.

RELATED ARTICLES
- Advertisment -
Google search engine

Most Popular