ബലാത്സംഗക്കേസിലെ പ്രതിക്ക് 43 വർഷത്തെ കഠിന തടവ്. കൊല്ലത്ത് 17 വയസുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്കാണ് കഠിനതടവ്.43 വർഷത്തെ തടവും 3 ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിറവന്തൂർ സ്വദേശി സുനിൽകുമാറിനെയാണ് കോടതി ശിക്ഷിച്ചത്.
സത്യപ്രതിജ്ഞ വ്യാഴാഴ്ചയെന്ന് സൂചന
രണ്ടാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ അടുത്ത വ്യാഴാഴ്ചയെന്ന് സൂചന. മന്ത്രിസഭാ രൂപീകരണത്തിന് നാളെ പ്രധാനമന്ത്രി അവകാശവാദം ഉന്നയിചേക്കും.ശനിയാഴ്ച എൻഡിഎ പാർലമെന്ററി പാർട്ടി യോഗം ചേരുകയും നരേന്ദ്ര മോദിയെ പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെടും എന്നാണ് സൂചന.
മുഖ്യമന്ത്രിക്ക് പാർട്ടിയുടെ തിരുത്ത്
ശബരിമല വിഷയം ബാധിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ തിരുത്തി സിപിഎം.ഫലം വരുന്നതിന് തലേന്ന് വരെ ശബരിമല ബാധിച്ചില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഈ നിലപാടിനെയാണ് പാർട്ടി സെക്രട്ടേറിയറ്റ് തിരുത്തിയത്.ശബരിമല വിഷയത്തിലെ നിലപാടിനെക്കുറിച്ച് പ്രത്യേകം പരിശോധിക്കുമെന്നും സിപിഎം സെക്രട്ടേറിയറ്റ് അറിയിച്ചു.
മോഹൻലാലുo മെൻറ്റലിസ്റ്റ് ആദിയും ഒന്നിക്കുന്നു
ജയസൂര്യ നായകനായ പ്രേതം എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട ആളാണ് മെൻറ്റലിസ്റ് ആദി. മെൻറ്റലിസ്റ്റ് എന്ന വാക്ക് ഇത്രത്തോളം ശ്രദ്ധനേടിയതിൽ ആദിയുടെ പങ്ക് ചെറുതല്ല. മുന്നിൽ നിൽക്കുന്ന ആളുടെ മനസ്സ് വായിക്കാൻ കഴിവുള്ള വ്യക്തിയാണ് മെൻറ്റലിസ്റ്റുകൾ.
ജയസൂര്യയ്ക്ക് ശേഷം ആദി എത്തുന്നത് മോഹൻലാലിനോടൊപ്പമാണ് അത് പക്ഷെ സിനിമയിലല്ല. ഒരു രംഗാവതരണത്തിനായാണ് ഇരുവരും ഒത്തുചേരുന്നത്. ഇൻ കോൺവെർസേഷൻ വിത്ത് ഫയർ ഫ്‌ളൈസ്’ എന്നാണ് ഈ അവതരണത്തിന് പേരിട്ടിരിക്കുന്നത്. നിഗൂഢത, സ്വപ്നം, വേദന, ധർമ്മസങ്കടം, നിലനിൽപ്പ് എന്നീ വാക്കുകൾ കൊണ്ടാണ് ഈ പ്രൊജക്റ്റിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
ജിം ബൂ ബാ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് നടൻ അസ്‌കർ അലി; വീഡിയോ കാണാം
ജിം ബൂ ബാ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് നടൻ അസ്‌കർ അലി.
വീഡിയോ കാണാം
ജിം ബൂ ബാ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് നടൻ അസ്‌കർ അലിയും ടീമും : വീഡിയോ കാണാം
ഇന്ന് റിലീസ് ആയ ചിത്രം ജിം ബൂ ബാ യുടെ വിശേഷങ്ങൾ പങ്കുവെച്ച് നടൻ അസ്‌കർ അലിയും ടീമും. നവാഗതനായ രാഹുൽ രാമചന്ദ്രനാണ് ഈ കോമഡി ത്രില്ലറിന്റെ സംവിധാനം നിർവഹിക്കുന്നത്. വിവേക് രാജ്, ലിമു ശങ്കർ, രാഹുൽ രാമചന്ദ്രൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മിസ്റ്റിക് ഫ്രെയിംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സച്ചിൻ വി ജിയാണ് ചിത്രത്തിന്റെ നിർമാണം.
ചിത്രത്തിൽ ബേസിൽ കഞ്ഞിക്കുഴി എന്ന കഥാപാത്രത്തെയാണ് അസ്കർ അലി അവതരിപ്പിക്കുന്നത്. . അസ്കർ അലിക്ക് പുറമേ ബൈജു സന്തോഷ്, അഞ്ജു കുര്യൻ, നേഹ സക്സേന, ലിമു ശങ്കർ, അനീഷ് ഗോപാൽ, കണ്ണൻ നായർ, രാഹുൽ നായർ ആർ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.
വീഡിയോ കാണാം
ഇലക്ഷൻ 2019
ലീഡ് നിലയിൽ 272 സീറ്റ് കടന്ന് ബി.ജെ.പി. എൻഡിഎ ലീഡിൽ 300 പിന്നിട്ടു.യു.പി, ബീഹാർ, മഹാരാഷ്ട്ര, രാജസ്ഥാൻ, കർണാടക എന്നിവിടങ്ങളിൽ ബിജെപി മുന്നേറ്റം. ലീഡ് നിലയിൽ യു.പി.എ 100 കടന്നു. അമേഠിയിൽ രാഹുൽ ഗാന്ധി പിന്നിൽ തുടരുന്നു.യു.പിയിൽ എസ്.പി – ബി.എസ്.പി സ്കൂങ്ങൾക്ക് വൻ തിരിച്ചടി.തമിഴ്നാട്ടിലെ 38 ൽ 34 സീറ്റിലും ഡി.എം.കെ സഖ്യം മുന്നിൽ.കേരളത്തിൽ 20 സീറ്റുകളിലും യു.ഡി.എഫ് ലീഡ് തുടരുന്നു.
ദേ ഫിഷ് പുട്ട്
പുട്ടിന്റെ പൊടി – 2 ലിറ്റർ
ദശകട്ടിയുള്ള മീൻ – 750 ഗ്രാം
സവാള – 4 എണ്ണം
പച്ചമുളക് – 15 എണ്ണം
ഇഞ്ചി ചതച്ചത് – 2 വലിയ കഷ്ണം
മല്ലിയില – 4 പിടി
കറിവേപ്പില – കുറച്ച്
വെളിച്ചെണ്ണ – 4 ടേബിൾ സ്പൂൺ
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
മീൻ വൃത്തിയായി മുറിച്ച് പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിച്ച് മുള്ള് മാറ്റി പൊടിച്ചെടുക്കുക. സവാള, പച്ചമുളക്, ഇഞ്ചി എന്നിവ ചെറുതായി അരിയുക. പുട്ടിനെ ‘പൊടിയിൽ പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് നനച്ചെടുക്കുക.ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാകുമ്പോൾ അരിഞ്ഞുവെന്നു ചേരുവകൾ ചേർത്ത് വഴറ്റുക.ഇതിലേയ്ക്ക് പൊടിച്ചുവച്ച മീൻ ,മല്ലിയില, കറിവേപ്പില എന്നിവ ചേർത്ത് ഉലത്തിയെടുക്കുക. പുട്ട് കുറ്റിയിൽ ആദ്യം മീൻ മസാലക്കൂട്ട് പിന്നെ മാവ് മസാല കൂട്ട് പിന്നെ മാവ് എന്ന ക്രമത്തിൽ നിറച്ച് ആവിയിൽ വേവിച്ചെടുക്കുക.
വോട്ടെണ്ണൽ നാളെ
രാജ്യം കാത്തിരുന്ന വോട്ടെണ്ണൽ നാളെ. അക്ഷമയോടെ ഇന്ത്യൻ ജനത.വിവിപാറ്റ് രസീതുകൾ ആദ്യം എണ്ണില്ല. പ്രതിപക്ഷ ആവശ്യം കമ്മീഷൻ തള്ളിയിരുന്നു.കമ്മീഷന്റെ വിശ്വാസ്യത നഷ്ടമായെന്നും വിവേചനം കാണിക്കുന്നുവെന്നും കോൺഗ്രസ് ആരോപിച്ചു.വ്യാജ എക്സിറ്റ് പോളുകളിൽ പ്രവർത്തകർ നിരാശരാകരുതെന്ന് രാഹുൽ ഗാന്ധി അറിയിച്ചു.അടുത്ത 24 മണിക്കൂർ നിർണ്ണായക നിമിഷങ്ങൾ ജാഗരൂകരായിരിക്കാൻ നിർദ്ദേശം.പ്രവർത്തകരുടെ കഠിനാധ്യാനം പാഴാക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തോൽക്കുമ്പോൾ മാത്രമാണ് പ്രതിപക്ഷം യന്ത്രത്തെ കുറിപ്പെടുത്തുന്നതെന്ന് ജാവഡേക്കർ ആരാഞ്ഞു.12 മണിയോടെ വോട്ടിങ് യന്ത്രങ്ങളിലെ എണ്ണൽ പൂർത്തിയാവും. അന്തിമഫലം രാത്രി ഏഴു മണിയോടെ പ്രഖ്യാപിക്കും.
കേരളാ പോലീസ് പുറത്ത്
വോട്ടെണ്ണൽ കേന്ദ്രത്തിൽ കേരളാ പോലീസിന് വിലക്ക്. പ്രവേശനം നിഷേധിച്ചു.സ്പെഷൽ ബ്രാഞ്ചിനെയും വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് കടത്തി വിടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ. കേന്ദ്രസേനയ്ക്ക് മാത്രമായിരിക്കും പ്രവേശനമെന്ന് ടിക്കാറാം മീണ അറിയിച്ചു.
ഗുരുതര ചികിത്സ പിഴവ്
മഞ്ചേരി മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവ്.ആളുമാറി ഏഴ് വയസുകാരന് മൂക്കിന് പകരം വയറിൽ ശസ്ത്രക്രിയ നടത്തി.മറ്റൊരു രോഗിയുടെ പേരുമയുള്ള സാമ്യമാണ് പിഴവിന് കാരണം.കുട്ടിക്ക് ഹെർണിയ കണ്ടെത്തിയതിനാലാണ് ഓപ്പറേഷൻ നടത്തിയതെന്ന് ഡോക്ടർമാർ. സർജറിക്ക് മുമ്പുണ്ടായ പരിശോധനയിൽ മറ്റു രോഗങ്ങൾ കണ്ടെത്തിയിരുന്നില്ലെന്ന് രക്ഷിതാക്കൾ അറിയിച്ചു. തങ്ങളുടെ അനുമതിയില്ലാതെയാണ് വയറിന് ഓപ്പറേഷൻ നടത്തിയതെന്നും രക്ഷിതാക്കൾ പറഞ്ഞു.മൂക്കിലെ അ നീക്കം ചെയ്യുന്നതിനാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത് എന്ന് രക്ഷിതാക്കൾ വ്യക്തമാക്കി.
വിജയ്സൂപ്പറും പൗർണ്ണമിയും 100 ദിവസം ആഘോഷത്തിൽ സ്റ്റേജ് കയ്യടക്കി ആസിഫ് അലിയുടെ മകൾ: വീഡിയോ കാണാം
വിജയ്സൂപ്പറും പൗർണ്ണമിയും 100 ദിവസം ആഘോഷത്തിന് എത്തിയ ചിത്രത്തിലെ നടൻ ആസിഫ് അലിയുടെ മകൾ ആണ് ചടങ്ങളിൽ എല്ലാവരുടേം ശ്രദ്ധ നേടിയത്. മകൾ ഹസ്രിനും മകൻ ആദത്തിനുമൊപ്പം വേദിയിലെത്തിയ ആസിഫ് പാട്ടിനൊപ്പം മക്കളുടെ കൂടെ ചുവടുകളും വെച്ചു . ആസിഫ്ന്റെ ഭാര്യയും ചടങ്ങിൽ പങ്കെടുത്തു.
നടൻ കുഞ്ചാക്കോ ബോബൻ, അപർണ്ണ ബാലമുരളി, അർജ്ജുൻ അശോകൻ, രമേഷ് പിഷാരടി കൂടാതെ സിനിമയിലെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവരെല്ലാം ചടങ്ങിൽ പങ്കെടുത്തു.
വീഡിയോ കാണാം




