HomeMoviesആര്‍എസ് വിമല്‍ നിര്‍മ്മാതാവാകുന്നു

ആര്‍എസ് വിമല്‍ നിര്‍മ്മാതാവാകുന്നു

പ്രമുഖ സംവിധായകന്‍ ആര്‍എസ് വിമല്‍ ചലച്ചിത്ര നിര്‍മാണ മേഖലയിലേക്ക്. ഒരുകൂട്ടം സഹ സംവിധായകന്മാരുടെ ചിത്രത്തിന്റെ നിര്‍മ്മാതാവായാണ് ബിമല്‍ എത്തുന്നത്. എന്ന് നിന്റെ മൊയ്ദീന് ശേഷം പ്രമുഖ സംവിധായകന്‍ ആര്‍എസ് വിമല്‍ നിര്‍മ്മാതാവായി രംഗപ്രവേശനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവും ടീസര്‍ പ്രകാശനവും വ്യാഴ്‌ഴ്ച  നടക്കും.

തിരുവനന്തപുരം മാള്‍ ഓഫ് ട്രാവന്‍കൂറില്‍ രാത്രി എട്ട് മണിക്ക് നടക്കുന്ന ചടങ്ങില്‍ നടി മഞ്ജു വാര്യര്‍ മുഖ്യാതിഥിയാകും. ചലച്ചിത്ര താരങ്ങളായ സണ്ണി വെയ്ന്‍, റിദ്ധി കുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും. ആര്‍എസ് വിമല്‍ ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ആര്‍എസ് വിമല്‍, ഡോ. സുരേഷ്‌കുമാര്‍,നിജു വിമല്‍ കൂട്ടുകെട്ടിലാണ് നിര്‍മ്മിക്കുന്നത്.

സിനിമയെ ആത്മാര്‍ത്ഥമായി കൊണ്ട് നടക്കുന്ന പുതു തലമുറയ്ക്ക് ഭാവിയില്‍ തണലേകാന്‍ കഴിയണമെന്ന് ആഗ്രഹത്തോടെയാണ് ആര്‍.എസ് വിമല്‍ ഫിലിംസ് എന്ന പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത് എന്ന് ആര്‍എസ് വിമല്‍ പറഞ്ഞു.  വിക്രം നായകനായ ബഹു ഭാഷ ചലച്ചിത്രമായ മഹാവീര്‍ കര്‍ണ്ണന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular