ദര്‍ബാറിലെ ഗാനത്തിന്റെ പ്രൊമോ റിലീസ് ചെയ്തു

രജനികാന്തിനെ നായകനാക്കി എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാറിലെ ഗാനത്തിന്റെ പ്രൊമോ റിലീസ് ചെയ്തു. ‘ഡും ഡും’ എന്ന ഗാനത്തിന്റെ പ്രൊമോ വീഡിയോയാണ് റിലീസ് ചെയ്തത്. നകാഷ് ആസിസ് ആണ് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ വിവേകിന്റേതാണ്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.
രജനികാന്തും ചിത്രത്തിലെ നായിക നയന്‍താരയും പാട്ടില്‍ ഒന്നിച്ചെത്തുന്നു.
സര്‍ക്കാറി’നു ശേഷം മുരുഗദോസ് സംവിധാനം ചെയ്യുന്ന് ചിത്രമാണ് ‘ദര്‍ബാര്‍’. ചിത്രത്തില്‍ രജനികാന്ത് പൊലീസ് ഓഫീസറായാണ് വേഷമിടുന്നത്. സുനില്‍ ഷെട്ടി, പ്രതിക് ബബ്ബാര്‍, യോഗി ബാബു, ജീവ, പ്രകാശ് രാജ്, നിവേത തോമസ്, ദലിപ് താഹില്‍, സൂരി, ഹരീഷ് ഉത്തമാന്‍, മനോബാല, സുമന്‍, ആനന്ദരാജ്, റാവു രമേശ്, ബോസ് വെങ്കട്ട് എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു. ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം. ചിത്രം ജനുവരി 9ന് തിയേറ്ററുകളിലെത്തും.

admin:
Related Post