Home Blog Page 468

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മമത ബാനർജി

0

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ നിയമവിരുദ്ധവും അധാർമ്മികവും എന്നും തനിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ ഭയമില്ലെന്നും മമത. തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഇരിക്കുന്നത് ആർ എസ് എസ്സുകാരാണെന്നും ബിജെപിയുടെ പാവയായി തെരഞ്ഞെടുപ്പ് കമ്മീഷൻ മാറിയെന്നും പോലീസിനെ കമ്മീഷൻ ഇരുട്ടിൽ നിർത്തിയെന്നും ബംഗാളിൽ കലാപമുണ്ടാക്കാനാണ് ബിജെപി ശ്രമമെന്നും മമത ആരോപിച്ചു.അമിത് ഷായ്ക്കെതിരെയാണ് നടപടി എടുക്കേണ്ടതെന്നും മമത.

‘ബ്രദർസ് ഡേ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

0

നടൻ ഷാജോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബ്രദർസ് ഡേ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വമ്പൻ വരവേൽപ്പ്.കട്ട താടി ലുക്കിലുള്ള പൃഥ്വിരാജിന്റെ കിടിലൻ ലുക്കാണ് പോസ്റ്ററിൽ.ഓണം റിലീസായാവും ചിത്രം തിയറ്ററിൽ എത്തുക. ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാർട്ടിൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ.ഷാജോൻ ആദ്യമായി സംവിധായക കുപ്പായ മണിയുന്ന ചിത്രമാണ് ‘ബ്രദേർസ് ഡേ’. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിൽ ഷാജോനും മികച്ച വേഷം കൈകാര്യം ചെയ്തിരുന്നു.എന്തായാലും പൃഥ്വിരാജിന്റെ കട്ട താടിലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയായിൽ ചർച്ചാ വിഷയം.

ബാങ്കിന്റെ ജപ്തി ഭീഷണി: ആത്മഹത്യക്ക് ശ്രമിച്ച അമ്മയും മകളും മരിച്ചു.

0

ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്ന് അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ അമ്മ ലേഖ (40) 90 ശതമാനം പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ മരിച്ചു. മകൾ വൈഷ്ണവി (19) സംഭവസ്ഥലത്ത് തന്നെ മരണപെട്ടിരുന്നു. നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശിനികളാണ്. ഉച്ചയോടെയാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്.നെയ്യാറ്റിൻകര സംഭവത്തിൽ ബാങ്കിനെതിരെ കളക്ടറുടെ റിപ്പോർട്ട്.ബാങ്ക് ജനറൽ മനേജറെ റവന്യൂ മന്ത്രി അതൃപ്തി അറിയിച്ചു.മോറട്ടോറിയം നിലനിൽക്കുമ്പോൾ എങ്ങനെയാണ് ജപ്തി നടപടിയെടുത്തതെന്ന് മന്ത്രി പ്രതികരിച്ചു.

ശിവകാർത്തികേയൻ നയൻതാര വീണ്ടും ജോഡി ചേരുന്ന മാസ്സ് ആക്ഷൻ ഫാമിലി എന്റർടെയ്‌നർ മിസ്റ്റർ .ലോക്കൽ മെയ് 17 ന്

0

കുട്ടികളും  മുതിർന്നവരും ഒരു പോലെ ഇഷ്ടപ്പെടുന്ന നടനാണ് ശിവകാർത്തികേയൻ . ആരാധക ശ്രദ്ധ നേടിയ വേലൈക്കാരനു ശേഷം ശിവ കാർത്തികേയനും  നയൻ‌താരയും ജോഡി ചേരുന്ന ചിത്രമാണ് മിസ്റ്റർ .ലോക്കൽ . സ്‌പോര്‍ട്‌സ് പ്രേമിയായ മനോഹര്‍ എന്ന കഥാപാത്രമായി ശിവകാര്‍ത്തികേയന്‍ എത്തുന്ന  ‘മിസ്റ്റര്‍ ലോക്കലി’ൽ നയന്‍താര  ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കീര്‍ത്തന എന്ന കഥാപാത്രമായാണ്  എത്തുന്നത്. റൊമാൻസും കോമഡിയും ആക്ഷനും സെന്റിമെന്റും ചേരുംപടി ചേർത്ത ഒരു മാസ്സ് ആക്ഷൻ ഫാമിലി എന്റർടൈനറാണ് ചിത്രം.

മിസ്റ്റർ .ലോക്കലിനെ കുറിച്ച് ശിവ കാർത്തികേയൻ :
 “ഇത് വളരെ ലളിതമായിട്ടുള്ള തമാശകളുള്ള ഒരു എന്റർടൈൻമെന്റ് സിനിമയാണ് .ഓരോ സിനിമക്കും  പുതുമകൾ അനിവാര്യമാണ് അത്തരത്തിലുള്ള പുതുമ ഈ സിനിമയിലും ഉണ്ട് .സംവിധായകൻ രാജേഷിന്റെ ശൈലിയിലുള്ള സിനിമ തന്നെയാണിത് .അദ്ദേഹത്തിന്റെ സിനിമകളിലെ കോമഡി വളരെ ആസ്വാദ്യകരമായിരിക്കും .ഇതും അതു പോലെ തന്നെയാണ് .അത് കൂടാതെ ഹൃദയത്തെ സ്പർശിക്കുന്ന പ്രണയവും ആവേശഭരിതമായ ആക്ഷൻ രംഗങ്ങളും ബന്ധങ്ങൾ കൊണ്ട് ഇഴ പിന്നിയ വൈകാരിക മുഹൂർത്തങ്ങളുമുണ്ട് . അതു കൊണ്ട് എല്ലാ വിഭാഗം പ്രേക്ഷകരെയും ആകർഷിക്കുന്ന ,ഇഷ്ടപെടുന്ന സിനിമയായിരിക്കും ഇത് .നയൻ‌താര ,രാധിക എന്നിവർ ഉൾപ്പെടുന്ന വലിയൊരു താര സംഗമം തന്നെ മിസ്റ്റർ .ലോക്കലിൽ ഉണ്ട് എന്നതാണ് മറ്റൊരു സവിശേഷത “

ശിവകാർത്തികേയന്റെ  അമ്മ വേഷം ചെയ്യുന്നത് രാധികയാണ് .താര നിബിഡമായ മിസ്റ്റർ.ലോക്കലിൽ റോബോശങ്കർ ,തമ്പി രാമയ്യ ,സതീഷ് ,യോഗി ബാബു, ആർ.ജെ.ബാലാജി,ലക്കി നാരായണൻ ,ഹരിജ ,ഹരീഷ് ശിവ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ . ഛായാഗ്രഹണം ദിനേശ് കൃഷ്ണാ .ബി .യുവ സിനിമാ സംഗീത പ്രേമികളുടെ ഹരമായ ഹിപ് ഹോപ് തമിഴാ സംഗീത സംവിധാനവും ദിനേശ് കുമാർ നൃത്ത സംവിധാനവും നിർവഹിച്ചിരിക്കുന്നു .അൻപറിവാണ് സ്റ്റണ്ട് മാസ്റ്റർ .ശിവാ മനസിലെ ശക്തി ,ബോസ് എൻട്ര ഭാസ്കർ ,ഒരു കൽ ഒരു കണ്ണാടി തുടങ്ങി ഒട്ടേറെ ജനപ്രിയ സിനിമകൾ സമ്മാനിച്ചിട്ടുള്ള രാജേഷ് എം ആണ് മിസ്റ്റർ.ലോക്കലിന്റെ രചയിതാവും സംവിധായകനും .സ്റ്റുഡിയോ ഗ്രീൻ നിർമ്മിച്ച ‘മിസ്റ്റർ .ലോക്കൽ’ മെയ് 17-ന്  പ്രകാശ് ഫിലിംസ്  കേരളത്തിൽ റിലീസ് ചെയ്യും.

# സി.കെ.അജയ് കുമാർ, പി ആര്‍ ഒ

ബിസ്സിനസ്സ് മേഖലയിലേക്ക് നടൻ അജു വർഗ്ഗീസിന്റെ ഭാര്യയും

0

നടന്മാരുടെ ഭാര്യമാർ ബിസ്സിനസ്സ് രംഗത്തെത്തുന്നത് ഇത് ആദ്യമല്ല. ആ കൂട്ടത്തിലേക്ക് നടൻ അജു വർഗ്ഗീസിന്റെ ഭാര്യയും എത്തുന്നു. കുട്ടികൾക്കുള്ള വസ്ത്രങ്ങളും ഒപ്പം കുട്ടികൾക്കായുള്ള സലൂണും ചേർന്ന ഷോപ് ആണ് അഗസ്റ്റിന അജു തുടങ്ങിയിരിക്കുന്നത്. ടൂളാ ലൂലാ എന്ന് പേരിട്ടിരിക്കുന്ന സംരംഭത്തിന്റെ ഉത്‌ഘാടനം കഴിഞ്ഞ ദിവസം നടന്നു. അജു വര്‍ഗീസിന്റെ നാല് മക്കളും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. മംമ്ത മോഹന്‍ദാസായിരുന്നു ആദ്യവില്‍പ്പന. സിനിമയിൽനിന്ന് ധാരാളം ആളുകൾ ചടങ്ങിൽ പങ്കെടുത്തു.

വിഡിയോ കാണാം , കൂടുതൽ ചിത്രങ്ങൾ കാണാൻ ഞങ്ങളുടെ മെയിൻ പേജ് സന്ദർശിക്കുക.

തയ്യാറാക്കാം മുട്ട കട്ട്ലീസ്

0

ചേരുവകൾ

കോഴിമുട്ട (പുഴുങ്ങിയത്) – രണ്ടെണ്ണം

സവാള (നീളത്തിൽ നേർത്ത് അരിഞ്ഞത്) – 1 കപ്പ്

പച്ചമുളക് – 3 എണ്ണം (ചെറുതായി അരിഞ്ഞത്)

വെളുത്തുള്ളി (ചതച്ചത് ) – അര ടീസ്പൂൺ

മല്ലിയില (അരിഞ്ഞത്) – അൽപ്പം

മൈദ – രണ്ട് ടീസ്പൂൺ

അരിപ്പൊടി – രണ്ട് ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ

ഗരം മസാലപ്പൊടി – കാൽ ടീസ്പൂൺ

എണ്ണ – വറുക്കാൻ ആവശ്യമുള്ള അത്രയും

ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

മുട്ട തൊലി കളഞ്ഞ് വട്ടത്തിൽ നാലാക്കി മുറിക്കുക. ഒരു പാത്രത്തിൽ സവാള, വെളുത്തുള്ളി, പച്ചമുളക്, മല്ലിയില, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിച്ച് ഞരടുക. അതിൽ മൈദ, അരിപ്പൊടി, ഗരം മസാലപ്പൊടി, മഞ്ഞൾപ്പൊടി എന്നിവയും ആവശ്യത്തിന് വെള്ളവും ചേർത്ത് കലക്കുക. മുറിച്ച മുട്ട കഷ്ണങ്ങൾ ഇതിൽ മുക്കി പൊതിഞ്ഞ് എടുക്കുക. ചൂടായ എണ്ണയിൽ ഇട്ട് വറുത്തു കോരുക.

കബീർ സിംഗ്: ട്രെയിലർ പുറത്തിറങ്ങി

0

തെലുങ്ക് സിനിമയായി അർജുൻ റെഡ്ഡിയുടെ ഹിന്ദി പതിപ്പ് കബീർ സിംഗിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ജൂൺ 21 ന് തീയ്യറ്ററുകളിൽ എത്തും.തെലുങ്കു പതിപ്പിൽ നിന്നും വല്ല്യ മാറ്റങ്ങൾ ഒന്നും തന്നെ ഹിന്ദി പതിപ്പിൽ ഉണ്ടായിട്ടില്ല. ഹിന്ദിയിൽ മുഖ്യ കഥാപാതങ്ങളെ അവതരിപ്പിക്കുന്നത് ഷാഹിദ് കപൂറും കൈറാ അദ്വാനിയുമാണ്. ട്രെയിലർ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. അർജുൻ റെഡ്ഡിയുടെ സംവിധായകൻ സന്തീപ് റെഡ്ഡി വാൻഗേ തന്നെയാണ് കബീർ സിംഗും സംവിധാനം ചെയ്തിരിക്കുന്നത്. അർജുൻ റെഡ്ഡി ഇഷ്ടപെട്ടവർക്ക് തീർച്ചയായും കബീർ സിംഗും ഇഷ്ടമാകുമെന്ന് ഷാഹിദ് കപൂർ മാധ്യമങ്ങളുമായുള്ള അഭിമുഖത്തിൽ വ്യക്തമാക്കി.

കേസ് വഴിതിരിച്ച് വിടാൻ ശ്രമം

0

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ വിദ്യാർത്ഥിനി അമിതമായി ഗുളിക കഴിച്ചുവെന്ന് വരുത്തി തീർക്കാൻ ശ്രമം.വിദ്യാർത്ഥിനിയുടെ ബാഗിൽ ഗുളികകൾ കണ്ടെത്തിയതിൽ ദുരൂഹത. ഗുളിക ഉപയോഗിച്ചിട്ടില്ലെന്ന് വിദ്യാർത്ഥിനിയുടെ മൊഴി. ആത്മഹത്യക്ക് ശ്രമിച്ചത് എസ്.എഫ്.ഐ നേതാക്കളുടെ ഭീഷണിയെ തുടർന്നാണെന്ന് വിദ്യാർത്ഥിനി.

എസ്. ജെ. സൂര്യയുടെ ‘മോൻസ്റ്റർ ‘ മെയ് 17 ന് .. !

0

സംവിധായകനടൻ  എസ്. ജെ. സൂര്യ നായകനായി അഭിനയിച്ച മോൻസ്റ്റർ എന്ന തമിഴ് ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി മികച്ച പ്രേക്ഷക പ്രതികരണം   നേടിയിരുന്നു. മണിക്കൂറുകള്‍ക്കകം യു ട്യുബില്‍   എട്ടു ലക്ഷത്തിനു മുകളില്‍ കാഴ്ച്ചക്കാരുണ്ടായി .  ‘ഒരു നാൾ കൂത്ത് ‘ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നെൽസൺ വെങ്കിടേഷ് സംവിധാനം ചെയ്ത മോൻസ്റ്ററിലെ നായിക പ്രിയാ ഭവാനി ഷങ്കറാണ്.

ആദ്യന്തം നർമ്മരസപ്രദമായ അതേ സമയം ഗൗരവമുള്ള ഒരു പ്രമേയമാണ് ചിത്രത്തിന്റേത്. ഒരു എലി നായകനെ അവൻ്റെ ജീവിതത്തിൽ സൃഷ്ടിക്കുന്ന പൊല്ലാപ്പുകളും, അതിനെ തുടർന്ന് ഉണ്ടാവുന്ന സങ്കീർണ്ണ പ്രശ്നങ്ങളും രസകരമായി അവതരിപ്പിച്ചു കൊണ്ടാണ് സംവിധായകൻ ദൃശ്യാവിഷ്‌ക്കാരം നൽകുന്നത് . ജസ്റ്റിൻ  പ്രഭാകർ സംഗീത സംവിധായകൻ. മായ, മാനഗരം എന്നീ ഹിറ്റ് സിനിമകൾ ക്ക് ശേഷം പൊട്ടൻഷ്യൽ   സ്റ്റുഡിയോസ്   നിർമ്മിക്കുന്ന മോൻസ്റ്റർ  മെയ്‌17ന്   തീയറ്ററുകളിൽ എത്തും.

                                                                                                                                              # സി .കെ. അജയ് കുമാർ, പി ആർ ഓ

മുംബൈ ഇന്ത്യൻസ് ചാമ്പ്യന്മാർ

0

ഐപിഎൽ പന്ത്രണ്ടാം കിരീടം മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. ഫൈനലിൽ ചെന്നൈയെ ഒരു റൺസിനാണ് മുംബൈ തോൽപിച്ചത്.മുംബൈ ഇന്ത്യൻസിന്റെ നാലാം ഐപിഎൽ കിരീടമാണിത്. 2013,2015, 2017 എന്നീ വർഷങ്ങളിലാണ് മുംബൈ മുമ്പ് ചാമ്പ്യൻമാരായത്.ഇക്കുറിയുളള വിജയത്തോടെ ഐപിഎല്ലിൽ നാല് കിരീടം നേടുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്.അവസാന ഓവറിൽ അവസാന പന്തിൽ വിക്കറ്റ് വീഴ്ത്തിയാണ് മലിംഗ മുംബൈ വിജയം ഉറപ്പിച്ചത്.

മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യന്മർ

0

ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി കിരീടം നിലനിർത്തി. സീസണിലെ അവസാന മത്സരത്തിൽ ബ്രൈറ്റണെ ഒന്നിനെതിരെ നാല് ഗോളിന് തോൽപ്പിച്ചു. ആറാം തവണയാണ് മാഞ്ചസ്റ്റർ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കുന്നത്. 98 പോയിന്റോടെയാണ് സിറ്റി ചാമ്പ്യന്മാരായത്. ലിവർപൂൾ 97 പോയിന്റ് ഓടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി.വൂർവ്സിനെ തോൽപ്പിച്ചിട്ടും ലിവർപൂൾ രണ്ടാം സ്ഥാനത്ത് അകപെട്ടു.90 പോയിന്റിലധികം നേടിയിട്ടും ലീഗ് കിരീടം നേടാത്ത ആദ്യ ടീം എന്ന പേരും ലിവർപൂൾ സ്വന്തമാക്കി.

പോക്സോ കേസെടുത്തു

0

വളാഞ്ചേരി പീഡന കേസിൽ പെൺകുട്ടിയുടെ സഹോദരീ ഭർത്താവിനെതിരെയും പോക്ക്സോ കേസ് രജിസ്റ്റർ ചെയ്തു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ സഹോദരീ ഭർത്താവ് പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി. ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങിലാണ് ഇക്കാര്യം പെൺകുട്ടി വെളിപ്പെടുത്തിയത്.കേസിൽ എൽഡിഎഫ് കൗൺസിലർക്കെതിരെയും നേരത്തെ പോക്സോ ചുമത്തിയിരുന്നു.