ബാലിയിൽ അവധി ദിനങ്ങൾ ആഘോഷിക്കുന്ന നടി വിദ്യാബാലന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
ബാലിയിൽ കടൽ തീരത്ത് മെറൂൺ ഗൗൺ അണിഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ വിദ്യ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചത്.
ബാലിയിൽ അവധി ദിനങ്ങൾ ആഘോഷിക്കുന്ന നടി വിദ്യാബാലന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
ബാലിയിൽ കടൽ തീരത്ത് മെറൂൺ ഗൗൺ അണിഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ വിദ്യ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചത്.
ഇന്ന് ദക്ഷിണേന്ത്യൻ സിനിമയിൽ മുൻനിര നായകന്മാർക്കപ്പം കച്ചവട മൂല്യമുള്ള താര റാണിയാണ് നയൻതാര. അതുകൊണ്ട് തന്നെ അവർ അഭിനയിക്കുന്ന നായികാ പ്രാധാന്യമുളള സിനിമകൾ പ്രേക്ഷകരിൽ ഏറെ ആകാംഷ സൃഷ്ടിക്കുന്നു. പൂർവകാല ചിത്രങ്ങളായ ‘ അറം’ , ‘മായ’ , ‘കോലമാവു കോകില ‘ എന്നീ ചിത്രങ്ങളുടെ വിജയങ്ങൾ ഉദാഹരണം. നയൻതാര വീണ്ടും നായികയായി കേന്ദ്ര കഥാപാത്രത്തെ അവതിപ്പിച്ചിരിക്കുന്ന പുതിയ ചിത്രമാണ്“കൊലൈയുതിർ കാലം” പേരു പോലെ തന്നെ ത്രില്ലറാണ് ചിത്രം.ഒട്ടേറെ സവിശഷതകളും ‘“കൊലൈയുതിർ കാലം”ത്തിനുണ്ട് .
കമലഹാസൻ – മോഹൻലാൽ ചിത്രമായ ‘ഉന്നൈ പോൽ ഒരുവൻ’, അജിത്തിന്റെ ‘ ബില്ലാ 2 ‘എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ചക്രി ടോലെട്ടിയാണ് ‘ കൊലൈയുതിർ കാലം ‘ തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്. “ഇൗ സിനിമയെക്കുറിച്ചുള്ള ആശയം ഉണ്ടായപ്പോൾ തന്നെ നായിക സ്ഥാനത്ത് മനസ്സിൽ തെളിഞ്ഞത് നയൻതാരയാണ്. ആ സമയത്ത് അവർ ‘അറ’ത്തിൽ അഭിനയിച്ചു കൊണ്ടിരിക്കയായിരുന്നു. നായികയ്ക്ക് റിസ്ക്കിയായ ആക്ഷൻ രംഗങ്ങളും സാഹസിക രംഗങ്ങളും ഒട്ടനവധി ഉണ്ട്. അതു കൊണ്ട് നയൻതാര അല്ലാതെ മറ്റൊരു ചോയ്‌സ് ഇല്ലായിരുന്നു. അവർക്ക് വേണ്ടി കാത്തിരുന്നു. അതിനു ഫലവും കിട്ടി” സംവിധായകൻ ചക്രി ടോലെട്ടി പറഞ്ഞു.ഹൊറർ മൂടിലുള്ള ത്രില്ലറായ ‘കൊലൈയുതിർ കാല’ത്തിൽ ഭൂമികാ ചൗള, രോഹിണി, പ്രതാപ് പോത്തൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. അസീം മിശ്രയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അച്ചു രാജാമണിയാണ് സംഗീത സംവിധായകൻ. ‘കൊലൈയുതിർ കാലം” ജൂൺ 14 ന് സിയാറാ ഫിലിം കമ്പനി കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു.
#സി.കെ.. അജയ് കുമാർ,
ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം ജയം.ഓസ്ട്രേലിയായെ 36 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.353 റൺസ് പിന്തുടർന്ന ഓസ്ട്രേലിയയുടെ പോരാട്ടം 316 റൺസിൽ അവസാനിച്ചു.മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ജസ്പ്രീത് ബുംറയും ഭുവനേശ്വർ കുമാറും. സെഞ്ചുറിയുമായി തിളങ്ങിയ ശിഖാർ ധവാനാണ് കളിയിലെ കേമൻ.ജയത്തോടെ പോയിന്റ് പട്ടികയിൽ ഓസ്ട്രേലിയയെ മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി.
ഫ്രഞ്ച് ഓപ്പൺ കിരീടം നിലനിർത്തി റാഫേൽ നദാൽ. ഫൈനലിൽ ഡൊമനിക് തീമിനെ തോൽപ്പിച്ചാണ് ഈ നേട്ടം കൈവരിച്ചത്. ഒന്നിനെതിരെ മൂന്ന് സെറ്റിനാണ് സ്പാനിഷ് താരം നദാൽ ജയം സ്വന്തമാക്കിയത്.സ്കോർ :6-3, 5-7, 6-1, 6-1. നദാലിന്റെ പന്ത്രണ്ടാം ഫ്രഞ്ച് ഓപ്പൺ കിരീടമാണ്.കൂടാതെ നദാലിന്റെ പതിനെട്ടാം ഗ്രാൻസ് സ്ലാം കിരീടം കൂടിയാണ്. 20 ഗ്രാൻസ് സ്ലാം കിരീടമുള്ള ഫെഡറർ മാത്രമാണ് നദാലിന് മുന്നിലുള്ളത്. തീമിനെ തോൽപ്പിക്കുന്നത് ഇത് തുടർച്ചയായ രണ്ടാം ഫൈനലിലാണ്.
തിരഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടിയേയും മുന്നണിയേയും തിരിത്തി വി.എസ്. തോൽവിക്ക് ഇടതു പക്ഷം ശരിയായ ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്ന് വി.എസ്. ദുരാചാരങ്ങളുള്ള കാലത്ത് ഇടതുപക്ഷം മുന്നേറുകയാണ് ചെയ്തത്. യാഥാസ്ഥിതികത്വം നിഷ്പ്രഭമാക്കാൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് കഴിയുന്നില്ലെന്നും ഇടതുപക്ഷ പ്രസ്ഥാനം ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും തോൽവിക്ക് തൊടുന്യായം കണ്ടെത്തി പരിമിതപ്പെടുത്തരുതെന്നും വിഎസ് പറഞ്ഞു.
തിരിച്ച് വരവിന് കർമ്മപദ്ധതികളുമായി സിപിഎം.നഷ്ടപ്പെട്ട ജനകീയ അടിത്തറ വീണ്ടെടുക്കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അറിയിച്ചു.സംഘടന ദുർബല്യം മറികടക്കാൻ തിരുത്തൽ നടപടികൾ സ്വീകരിക്കും. ന്യൂനപക്ഷങ്ങൾ മുൻപിൽ കൃത്യമായ ബദൽ വക്കാനാകാത്തത് കേരളത്തിൽ തിരിച്ചടിയായിരുന്നു. സാമ്പത്തിക പരാധീനത തിരിച്ചടിക്ക് കാരണമായെന്നും ബംഗാൾ ഘടകം സൂചിപ്പിച്ചു. എതിരാളികളെ നേരിടാൻ സാമ്പത്തിക ശേഷി ഇല്ലാത്തത് പ്രതികൂലമായി ബാധിച്ചു.
വലിയ പ്രതിഷേധത്തിനൊടുവിൽ മന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയിൽ രാജ്നാഥ് സിംഗിനെ ഉൾപ്പെടുത്തി. എട്ടിൽ ആറ് സമിതികളിലും അംഗമാക്കി.പാർലമെന്ററികാര്യ സമിതിയിൽ അമിത് ഷായ്ക്ക് പകരം അധ്യക്ഷനാകും. നീതി ആയോഗിലും രാജ് നാഥിനെ ഉൾപ്പെടുത്തി. രാജി സന്നദ്ധത അറിയിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളാണ് കിട്ടുന്നത്.പ്രശ്നത്തിൽ ആർഎസ്എസ് ഇടപെട്ടതായും സൂചന.
ലോകകപ്പിലെ ആവേശകരമായ മൽസരത്തിൽ ഓസ്ടേലിയ വെസ്റ്റ് ഇൻഡീസിനെ 15 റൺസിന് തോൽപ്പിച്ചു.289 റൺസ് എന്ന വിജയലക്ഷൃം പിന്തുടർന്ന വിൻഡീസിന് 273 റൺസെടുക്കാനേ കഴിഞ്ഞുള്ളു. മിച്ചൽ സ്റ്റാർക്കിന്റെ ബോളിംഗാണ് വെസ്റ്റ് ഇൻഡീസിന്റെ ബാറ്റിംഗ് നിരയെ പിഴുതെറിഞ്ഞത്. മിച്ചൽ സ്റ്റാർക്ക് അഞ്ച് വിക്കറ്റ് സ്വന്തമാക്കി.
ക്ഷേത്രങ്ങളിൽ നടത്തുന്ന വഴിപാടുകളും അവയ്ക്ക് ലഭിക്കുന്ന ഫലങ്ങളും നോക്കാം
ആയില്യപൂജ
ത്വക്ക് രോഗശമനം , സർപ്പപ്രീതി , സർപ്പദോഷം നീങ്ങൽ
ഉമാമഹേശ്വരപൂജ
മംഗല്യതടസ്സ നിവാരണം
ലക്ഷ്മി നാരായണ പൂജ
ദുരിത നിവാരണം, ശത്രു നിവാരണം
നൂറും പാലും
സന്താനലാഭം , രോഗശാന്തി , ദീർഘായുസ്സ്
ഭഗവതി സേവ
ദുരിത നിവാരണം, ആപത്തുകളിൽ നിന്ന് മോചനം
ബ്രഹ്മരക്ഷസ്സ് പൂജ
സ്ഥലദോഷത്തിനും നാൽക്കാലികളുടെ രക്ഷക്കും
നിത്യപൂജ
സർവ്വവിധ ഐശ്വര്യം
ഉദയാസ്തമന പൂജ
ദീർഘായുസ്സ്, ശത്രു നിവാരണം, സർവ്വൈ ശ്വര്യം
ഉഷ പൂജ
വിദ്യാലാഭം , സന്താനലബ്‌ധി
ഉച്ച പൂജ
രോഗശാന്തി , ഗൃഹ – ദ്രവ്യലാഭം , മനഃ സമാധാനം
കേരളത്തിലെ സാഹചര്യം സുഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി.നിപ സ്ഥിരീകരിച്ച റിപ്പോർട്ട് ഇന്നലെയാണ് സംസ്ഥാന സർക്കാറിന് ലഭിച്ചതെന്നും സാധ്യമായ എല്ലാ സഹായങ്ങളും സംസ്ഥാനത്തിന് നൽകുമെന്നും ഹർഷ് വർദ്ധൻ പറഞ്ഞു.കൂടാതെ വിമാന മാർഗം മരുന്ന് കേരളത്തിൽ എത്തിക്കുമെന്നും മന്ത്രി. ഡൽഹിയിൽ കൺട്രോൾ റൂം പ്രവർത്തനങ്ങൾ തുടങ്ങി നമ്പർ: 011 – 23978046.