Home Blog Page 462

ആകാശഗംഗ 2 ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

0

വിനയൻ സംവിധാനം ചെയ്ത ആകാശഗംഗയുടെ രണ്ടാം ഭാഗമായ ‘ആകാശ ഗംഗ 2’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി . നടൻ ജയസൂര്യയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പോസ്റ്റർ പങ്കുവെച്ചത് . ആകാശഗംഗ ചിത്രീകരിച്ച വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് രണ്ടാം ഭാഗവും ചിത്രീകരിച്ചിരിക്കുന്നത് .

രമ്യ കൃഷ്ണന്‍, പ്രവീണ, ശ്രീനാഥ് ഭാസി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, പുതുമുഖം ആരതി, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് ആകാശഗംഗ 2-വിലെ അഭിനേതാക്കള്‍.

ലൂക്ക: കിടിലനായി ട്രെയിലർ

0

ടോവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രം ലൂക്കയുടെ ട്രെയിലർ പുറത്തിറങ്ങി.പ്രേക്ഷകർക്ക് ഏറെ ആകാശകൾ നൽകുന്നതാണ് ട്രെയിലർ.അഹാന കൃഷ്ണ ആണ് ചിത്രത്തിലെ നായിക.മിധുൻ ജോർജ്ജും അരുൺ ബോസും തിരക്കഥ എഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ ബോസ് തന്നെയാണ്.ലൂക്കയിലെ ടൊവിനോയുടെ ലുക്കും ആദ്യ ഗാനവുമൊക്കെ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രം ഈ മാസം 28 ന് പ്രദർശനത്തിനെത്തും.

പൃത്വിരാജിന്റെ വീട്ടിലെ പുതിയ അംഗം ; വീഡിയോ കാണാം

0

പൃത്വിരാജിന്റെ പുതിയ കാർ രണ്ടുകോടിയുടെ റേഞ്ച് റോവർ , വീഡിയോ കാണാം

മോഹൻലാൽ പുറത്തിറക്കിയ, ഇന്ദ്രജിത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ആഹാ’യുടെ ഫസ്റ്റ്ലുക്ക് !

0

ടംവലിയെ കേരളത്തിന്റെ  ജനകീയ കായിക വിനോദമാക്കിയ, 2008- ലെ വടംവലി സീസണിൽ എഴുപത്തി മൂന്നു മത്സരങ്ങളില്‍ എഴുപത്തി രണ്ടിലും ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയ  വടംവലിയിലെ എക്കാലത്തെയും മികച്ച ടീം ആയ ‘ആഹാ നീലൂര്‍’ എന്ന വടംവലി ടീമിന്റെ നാമധേയം സ്വീകരിച്ചുകൊണ്ട് കേരളക്കരയെ വടംവലിയുടെ ആവേശത്തിലേക്ക് ഉയര്‍ത്താന്‍ ‘ആഹാ’ വരുന്നു. സൂപ്പർ സ്റ്റാർ മോഹൻലാലാണ്  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്.

സാസാ പ്രൊഡക്ഷൻസിന്റെ   ബാനറിൽ പ്രേം അബ്രഹാം നിർമ്മിച്ച് എഡിറ്റർ കൂടിയായ ബിബിൻ പോൾ സാമുവേൽ  സംവിധാനം ചെയ്യുന്ന  സ്പോർട്സ് പശ്ചാത്തലത്തിലുള്ള  ഈ ചിത്രത്തിൽ ഇന്ദ്രജിത്ത് വളരെ വ്യത്യസ്തമായ  പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. വടംവലിയ്ക്ക് പ്രാധാന്യമുള്ള  ഈ ചിത്രത്തിനായി പ്രത്യേക മേക്ക് ഓവറിൽ ആണ് ഇന്ദ്രജിത്ത് എത്തുന്നത് .ടോബിട് ചിറയത്ത് തിരക്കഥ എഴുതുന്ന ‘ആഹാ’യുടെ  ഛായാഗ്രഹണം നിർവഹിക്കുന്നത്പോളിഷ് സിനിമാട്ടോഗ്രാഫർ ആർതർ സ്വാർസ്ക്കിയുടെ അസോസിയേറ്റ് ആയ രാഹുൽ ബാലചന്ദ്രനാണ്. ഗായിക സയനോരാ ഫിലിപ്പാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.താര നിർണ്ണയം നടന്നു വരുന്ന ‘ആഹാ’യുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.

# സി.കെ.അജയ് കുമാർ,പിആർഒ

രൺവീർ സിംഗ് ഗുജറാത്തിയാവുന്നു!

0

ൺവീർ സിംഗ്  ഗുജറാത്തിയാവുന്ന പുതിയ ചിത്രമാണ് ‘ജയേഷ് ഭായി ജോർദ്ദാൻ’. യാഷ് രാജ് ഫിലിംസ് നിർമ്മിക്കുന്ന ഇൗ കോമഡി എന്റർടെയ്നർ  ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതായ ദിവ്യാങ്ങ് തക്കറാണ്.1983  ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ  ലോക കപ്പ് വിജയത്തെ ആസ്പദമാക്കി കബീർ ഖാൻ സംവിധാനം ചെയ്യുന്ന 83 എന്ന സിനിമയുടെ ചിത്രീകരണത്തിൽ വ്യാപൃതനായിരിക്കുന്ന രൺവീർ സിംഗ് ഒക്ടോബറിൽ ബ്രഹ്മാണ്ഡ സിനിമയായ ‘ജയേഷ് ഭായ് ജോർദ്ദാനി’ൽ അഭിനയിച്ചു തുടങ്ങും എന്നറിയുന്നു.

ചിത്രത്തെ കുറിച്ച് രൺവീർ സിംഗ്
“ഈ സിനിമ നല്ല കഥയും ആശയവും അടങ്ങിയതാണ്. സിനിമാ പ്രേമികൾക്ക് എന്റെ ആരാധകർക്കും ഇൗ സിനിമ ഇഷ്ടപ്പെടും.ഒരു അടിപൊളി കഥയാണ് സംവിധായകനും യാഷ് രാജ് ഫിലിംസും എനിക്ക് സമ്മാനിച്ചിരിക്കുന്നു. എഴുത്ത് കാരൻ കൂടിയായ ദിവ്യാ തക്കറിന്റെ കഥയും അതിലെ കഥാപാത്രവുമാണ് എനിക്ക് ഇൗ സിനിമയിൽ അഭിനയിക്കാൻ പ്രചോദനമായത്.”
# സി.കെ.അജയ്കുമാർ

മസാല ബ്രഡ്

0

ചേരുവകൾ

  1. മൈദ – 500 ഗ്രാം

2. ഉപ്പ് – 5 ഗ്രാം

യീസ്റ്റ് – 5 ഗ്രാം

3. മസാലകൾ പൊടിച്ചത് – 5 ഗ്രാം

സവാള അരിഞ്ഞത് – 20 ഗ്രാം

വെളുത്തുള്ളി ചതച്ചത് – 5 ഗ്രാം

4. എള്ള് – 10 ഗ്രാം

തയ്യാറാക്കുന്ന വിധം

മൈദ അരിച്ച് ഉപ്പും യീസ്റ്റും വെള്ളവും ചേർത്ത് മൃദുവായി കുഴക്കുക. മൂന്നാമത്തെ ചേരുവകൾ ചേർത്ത് കുഴക്കുക. കഷണങ്ങളാക്കി നീളത്തിൽ ഉരുട്ടി മാവ് പൊങ്ങാൻ വെക്കുക. മുകളിൽ എള്ള് വിതറി 200 ഡിഗ്രി ചൂടിൽ 15 മിനിട്ട് ഓവനിൽ ബെയ്ക്ക് ചെയ്യുക. ബെയ്ക്ക് ചെയ്ത് തുടങ്ങുന്നതിനു മുൻപും ഇടക്ക് തവിട്ടു നിറമായി തുടങ്ങുമ്പോഴും വെളളം സ്പ്രേ ചെയ്ത് കൊടുക്കണം. മസാല ബ്രഡ് തയ്യാർ.

കാണാതായ സിഐ നവാസിനായി പരസ്യം

0

സെൻട്രൽ സിഐ നവാസിനെ കാണാനില്ലെന്ന് അറിയിച്ച് പോലീസ് പരസ്യം നൽകി. കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജിലാണ് പരസ്യം നൽകിയത്.നവാസിനെ അവസാനമായി കണ്ടത് കായംകുളം കെഎസ്ആർടിസി ബസ്സ്റ്റാൻറ് പരിസരത്താണ്.

പക്ക അക്ഷൻ പാക്കുമായി സാഹോ ടീസർ

0

പ്രഭാസ് നായകനാകുന്ന സാഹോ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ബാഹുബലി 2 വിന് ശേഷം പ്രഭാസ് നായകനാകുന്ന ചിത്രം കൂടിയാണ് സാഹോ. ബോളിവുഡ് സിനിമകളെ വെല്ലുന്ന ആക്ഷൻ രംഗങ്ങളാൽ സമ്പുഷ്ടമാണ് സാഹോ യുടെ ടീസർ. റൺ രാജാ റൺ എന്ന തെലിങ്കു ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിത്താണ് ചിത്രത്തിന്റെ സംവിധാനം. ഹോളിവുഡ് ആക്ഷൻ കേ- ഓർഡിനേറ്റർ ആയ കെന്നി ബെറ്റ്സൺ ആണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രഫർ.കലാസംവിധാനം സാബു സിറിലും ക്യാമറ ആർ.മഥിയും എഡിറ്റിംഗ് ശ്രീകർ പ്രസാദും പശ്ചാത്തല സംഗീതം ഗിബ്രാനുമാണ് നിർവ്വഹിക്കുന്നത്.യുവി ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് ശ്രദ്ധ കപൂറാണ്. ജാക്കി ഷ്രോഫ് ,നീൽ നിതിൻ മുകേഷ്, ചങ്കി പാണ്ഡേ, അരുൺ വിജയ്, മുരളി ശർമ്മ എന്നിവരെ കൂടാതെ മലയാള ചലച്ചിത്രതാരം ലാലും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റ മലയാള ഡബ്ബ് പതിപ്പും അന്നേ ദിവസം തന്നെ റിലീസു ചെയ്യും. ഓഗസ്റ്റ് 15 ന് ചിത്രം പ്രദർശനത്തിനെത്തും.ബി.ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ആർ.ഡി.ഇല്യൂമിനേഷൻ ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

ചന്ദ്രയാൻ 2 ജൂലൈ 15ന്

0

ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം ജൂലൈ 15ന് നടക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു.പുലർച്ചെ 2.51നായിരിക്കും വിക്ഷേപണം.ചന്ദ്രന്റെ ദക്ഷിണധ്രുവ ഗവേഷണമാണ് ചന്ദ്രയാൻ രണ്ടിന്റെ ദൗത്യം. ആയിരം കോടി രൂപയാണ് പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്നത്.

ചൊവ്വാഴ്ച്ച സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക്

0

വാഹനങ്ങളിൽ ജി പി എസ് ഘടിപ്പിക്കുന്നത് നിർബന്ധമാക്കുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ജൂൺ 18 ന് മോട്ടോർ വാഹന പണിമുടക്ക് നടത്തുമെന്ന് മോട്ടോർ വാഹന സംരക്ഷണ സമിതി ഇന്ന് തൃശ്ശൂരിൽ കൂടിയ യോഗത്തിൽ തീരുമാനമായി. ബസ്സ്, ഓട്ടോ, ടാക്സി, ലോറി എന്നീ വാഹനങ്ങളാണ് പണിമുടക്കിൽ പങ്കെടുക്കുകയെന്ന് സമിതി നേതാക്കൾ അറിയിച്ചു.ഓട്ടോറിക്ഷ ഒഴികെയുള്ള പൊതുഗതാഗത വാഹനങ്ങളിൽ ജിപിഎസ് കഴിഞ്ഞ ഒന്നാം തിയതി മുതൽ നിർബന്ധമാക്കിയിരുന്നു.

മമ്മൂക്ക പോലും സഹിക്കില്ല; ഇക്കയുടെ ശകടം ടീസർ പുറത്തിറങ്ങി

0

മമ്മൂട്ടി ആരാധകന്റെ കഥപറയുന്ന ചിത്രം ഇക്കയുടെ ശകടം ടീസർ പുറത്തിറങ്ങി. ടീസറിന് ലൈക്കുകളേക്കാൾ ഡിസ്‌ലൈക്കുകളാണ് ഏറെ കിട്ടിയത് . മമ്മൂക്ക പോലും ഈ ടീസർ കണ്ടാൽ സഹിക്കില്ല എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ടീസർ പുറത്തിറങ്ങി നാല് മണിക്കൂറുകൊണ്ട് അയ്യായിരത്തോളം ഡിസ്‌ലൈക്കുകളാണ് കിട്ടിയത്.

അപ്പാനി ശരത്ത്, ഡൊമിനിക് തൊമ്മി, തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയെ ജീവനായി കൊണ്ടുനടക്കുന്ന ആരാധകന്റെ കഥയാണ് ഇക്കയുടെ ശകടo. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രിന്‍സ് അവറാച്ചനാണ്.

വിഘ്‌നേഷ് നൊപ്പം ഒഴിവ് നിമിഷങ്ങൾ ആഘോഷിച്ച് നയൻ‌താര

0

പ്രണയവും പ്രണയപരാജയവുമൊക്കെയായി വാർത്തകളിൽ ഇടംപിടിച്ച നടിയാണ് ലേഡി സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന നയൻ‌താര. ഇപ്പോൾ വിഘ്‌നേഷ് ശിവനും നയൻതാരയും തമ്മിലുള്ള പ്രണയം പരസ്യമായ രഹസ്യമാണ്. ഉടനെ ഇരുവരും വിവാഹിതനാകും എന്നാണ് റിപ്പോർട്ടുകൾ.

എന്തായാലും തന്റെ ഒഴിവുദിനങ്ങൾ വിഘ്‌നേഷ് നൊപ്പം ചിലവഴിക്കുകയാണ് നയൻസ് ഇപ്പോൾ. തന്റെ പുതിയ ചിത്രം കൊലൈയുതിര്‍ കാലം ജൂൺ 14 ന് റിലീസിനെത്തുമ്പോൾ വിഘ്‌നേഷ് നൊപ്പം ഗ്രീസിലാണ് നയൻ‌താര ഇപ്പോൾ. വിഘ്‌നേഷ് തന്നെയാണ് ഗ്രീസിലെ ഇരുവരുടെയും ചിത്രം പുറത്തുവിട്ടത്. പോസിറ്റിവിറ്റി എന്ന് ടാറ്റു ചെയ്ത നയൻതാരയുടെ കയ്യും ചിത്രത്തിൽ കാണാം