കേരളത്തിൽ വീണ്ടും നിപ സ്ഥിതീകരിച്ചവേളയിൽ ജാഗ്രത നിർദ്ദേശവുമായി നടൻ മോഹൻലാൽ. “നിപ”വേണ്ടത് ഭയമല്ല ജാഗ്രതയാണ് ! നേരിടും ഒന്നായി. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് മോഹൻലാൽ ജാഗ്രത പോസ്റ്റർ പങ്കുവെച്ചത്.
ജെ.സി.ഡാനിയേൽ പുരസ്ക്കാരം ഷീലയ്ക്ക്
മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2018ലെ ജെ.സി.ഡാനിയേൽ പുരസ്കാരത്തിന് പ്രശസ്ത നടി ഷീലയെ തെരഞ്ഞെടുത്തു. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്. ജൂലൈ 27 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണച്ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
“തമാശ”യുടെ വിശേഷങ്ങൾ പങ്കുവെച്ചു നടൻ വിനയ് ഫോർട്ട് ; വീഡിയോ കാണാം
തന്റെ പുതിയ ചിത്രം “തമാശ”യുടെ വിശേഷങ്ങൾ പങ്കുവെച്ചു നടൻ വിനയ് ഫോർട്ട്. വീഡിയോ കാണാം
കീടങ്ങളെ അകറ്റാൻ
- യൂക്കാലിപ്റ്റസ് തൈലം അതവ പുൽതൈലത്തിൽ പഞ്ഞിമുക്കി കബോർഡുകൾക്കുള്ളിലും ജനൽപ്പടിയിലും വെച്ചാൽ പാറ്റ ഈച്ച ഉറുമ്പ് ഇവയുടെ ശല്യം കുറയും
- ബേക്കിങ് സോഡ ചേർത്ത വെള്ളംകൊണ്ട് തറ തുടയ്ക്കുന്നതും ഉറുമ്പുശല്യം കുറയ്ക്കും
- പഞ്ചസാര പൊടിച്ചതിൽ ബേക്കിങ് സോഡ ചേർത്ത് ചെറിയ ഉരുളകളാക്കുക ഇത് കബോർഡുകൾക്കടിവശത്തുവച്ചാൽ പാറ്റ നശിക്കും
- പുളിയുള്ള മോര് വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്യുന്നതു ചിതലിനെ അകറ്റും
ഇതുവരെ നിപ എന്ന് സ്ഥിരീകരിച്ചിട്ടില്ല: ആരോഗ്യ മന്ത്രി
ഇപ്പോൾ കണ്ടെത്തിയ രോഗത്തിന് നിപയോട് സാദൃശ്യം മാത്രമെന്ന് ആരോഗ്യമന്ത്രി. അന്തിമ തീർപ്പ് പൂണൈ ഫലം ലഭിച്ചാൽ മാത്രമാണ്. ഇന്ന് രാത്രിയോ നാളെ രാവിലെയോ ആയി മാത്രമെ സാമ്പിളുകളുടെ ഫലം ലഭിക്കുകയുള്ളു. ഏത് സാഹചര്യവും ആത്മവിശ്വാസത്തോടെ നേരിടാൻ സർക്കാർ സജ്ജമെന്ന് മന്ത്രി. നിപയാണെന്ന് കരുതിയാണ് പ്രവർത്തനങ്ങൾ ആശങ്ക വേണ്ടന്നും ജാഗ്രത മതിയെന്നും മന്ത്രി അറിയിച്ചു.കൂടാതെ സമൂഹമാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തിയാൽ കടുത്ത നടപടി സ്വീകരിക്കും. രോഗിയുമായി ബന്ധപ്പെട്ട 86 പേർ നിരീക്ഷണത്തിലാണ്.പെരുന്നാൾ ആഘോഷത്തിന് ഇത് ഒരു തടസ്സവുമില്ല. അടിയന്തര സഹായങ്ങൾക്ക് കൺട്രോൾ റൂം നമ്പർ – 1077 ,1056 എന്നിവയാണ്.
ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ബംഗ്ലാദേശ്
ലോകകപ്പ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബംഗ്ലാദേശിന് തകർപ്പൻ ജയം.ദക്ഷിണാഫ്രിക്കയെ 21 റൺസിനാണ് ബംഗ്ലാദേശ് ടീം തോൽപ്പിച്ചത്. ലോകകപ്പിൽ ഇത് രണ്ടാം തവണയാണ് ബംഗ്ലദേശ് ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കുന്നത്. ഈ ലോകകപ്പിൽ ജയം നേടുന്ന ആദ്യ ഏഷ്യൻ ടീമാണ് ബംഗ്ലാദേശ്.മുഷ്ഫിക്കുൽ റഹീമിനും ഷാക്കിബുൽ ഹസ്സനും അർദ്ധ സെഞ്ചുറികൾ നേടി. സ്കോർ ബംഗ്ലാദേശ് 50 ഓവർ പിന്നിട്ടപ്പോൾ 330/6 നേടി. മറുപടി ബാറ്റിംനിറങ്ങിയ ദക്ഷിണാഫ്രിക്ക 50 ഓവറിൽ 309/8 എത്തിക്കാൻ സാധിച്ചുവുള്ളു. ബംഗ്ലാദേശിന്റെ ഉയർന്ന ഏകദിന സ്കോറാണ് ഇത്. ദക്ഷിണാഫ്രിക്കയുടെ തുടർച്ചയായ രണ്ടാം തോൽവിയാണ് ഇത്.
ബാലഭാസ്കറിന്റെ മരണം: ആരോപണത്തിൽ ഉറച്ച് കുടുംബം
ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയെന്ന ആരോപണത്തിൽ ഉറച്ച് അച്ഛൻ.അപകടം നടന്ന് രണ്ട് മണിക്കൂർ കഴിഞ്ഞാണ് തന്നെ അറിയിച്ചത്.പ്രകാശ് തമ്പിയുടെ പെരുമാറ്റത്തിൽ തുടക്കം മുതൽ സംശയമുണ്ടെന്നും ബാലഭാസ്കറിന്റെ അച്ഛൻ കെ.സി.ഉണ്ണി മാധ്യമങ്ങളിൽ പ്രതികരിച്ചു.
മിന്റ് റൈസ്
ചേരുവകൾ
ബിരിയാണി അരി – രണ്ട് കപ്പ്
സവാള – ഒരെണ്ണം (നീളത്തിൽ കനം കുറച്ച് അരിഞ്ഞത്)
ബട്ടർ – ഒരു ടേബിൾ സ്പൂൺ
ഗ്രാമ്പു – രണ്ടെണ്ണം
ഏലക്ക – നാലെണ്ണം
കറുവാപ്പട്ട – ഒരു കഷണം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – ഒരു ടേബിൾ സ്പൂൺ
ഉപ്പ് – പാകത്തിന്
പുതിനയില – കാൽക്കപ്പ് ( അരിഞ്ഞത്)
പച്ചമുളക് – രണ്ടെണ്ണം
തേങ്ങ ചിരകിയത് – രണ്ട് ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ബട്ടർ ചൂടാക്കണം. ഇതിലേക്ക് ഗ്രാമ്പൂ, ഏലയ്ക്ക, കറുവാപ്പട്ട എന്നിവയിട്ട് വഴറ്റുക. ശേഷം സവാള ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ ഇളക്കുക. ഇനി ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ്, പുതിനയില, പച്ചമുളക്, തേങ്ങ ചിരകിയത് ഇവ ചേർത്തിളക്കുക. വഴന്നു വരുമ്പോൾ അരി ചേർത്ത് ഇളക്കുക. അരിയിലേക്ക് മുന്നേകാൽക്കപ്പ് വെള്ളവും ഉപ്പും ചേർത്ത് അരി വേവിക്കുക. ശേഷം പാത്രത്തിലേക്ക് പകരാം മിന്റ് റൈസ് തയ്യാർ.
14 വർഷങ്ങൾക്ക് ശേഷം നടി ഇന്ദ്രജ മലയാള സിനിമയിലേക്ക് ; വീഡിയോ കാണാം
14 വർഷത്തെ നീണ്ട ഇടവേളകൾക്കു ശേഷം നടി ഇന്ദ്രജ വീണ്ടും മലയാള സിനിമയിലേക്ക്. 12 സി എന്ന മലയാളം ചിത്രത്തിലൂടെയാണ് ഇന്ദ്രജ വീണ്ടും മലയാളത്തിൽ എത്തുന്നത്.
വീഡിയോ കാണാം
ജോസഫിനെതിരെ തോമസ് ചാഴികാടൻ
പി.ജെ.ജോസഫ് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്ത് ഭരണഘടനാ വിരുദ്ധമെന്ന് തോമസ് ചാഴികാടൻ.ചെയർമാന്റേയും വർക്കിംങ് ചെയർമാന്റേയും ചുമതല വാർട്ടി ഭരണഘടന രേഖപ്പെടുത്തിയിട്ടുണ്ട്. പാർട്ടി ചെയർമാൻ തീരുമാനം എടുക്കേണ്ടത് വർകിംങ് ചെയർമാനുമായി ആലോചിച്ചു വേണം. ജോസഫിന്റെ കത്തിൽ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുത്തതായി പറയുന്നുണ്ട് എന്നും ചാഴിക്കാടൻ.
ലോകകപ്പ് ക്രിക്കറ്റ്: ഇംഗ്ലണ്ടിന് വിജയത്തുടക്കം
ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന് വിജ ത്തുടക്കം. ലോകകപ്പ് ആദ്യ മത്സരമായ ഇന്ന് ഇംഗ്ലണ്ട് 104 റൺസിന് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിന്റെ 311 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്ക 207 റൺസിന് പുറത്താകുകയായിരുന്നു. ജോഫ്ര ആർച്ചർ മൂന്നും ലിയാം പ്ലങ്കറ്റും ബെൻ സ്റ്റോക്സും രണ്ട് വിക്കറ്റ് വീതവും നേടി.ബെൻ സ്റ്റോക്സാണ് കളിയിലെ താരം.89 റൺസും രണ്ട് വിക്കറ്റുമാണ് താരം സ്വന്തമാക്കിയത്.
എന്‍.ജി.കെ നടൻ സൂര്യയും സായി പല്ലവിയും കേരളത്തിൽ ; വീഡിയോ കാണാം
മെയ് 31 റിലീസ് ചെയ്യുന്ന നടൻ സൂര്യയുടെ ചിത്രം എന്‍.ജി.കെ യുടെ പ്രമോഷനു വേണ്ടി സൂര്യയും ചിത്രത്തിലെ നായികമാരിൽ ഒരാളായ സായി പല്ലവിയും കേരളത്തിൽ എത്തി. കൊച്ചിയില്‍ നടന്ന പ്രചാരണ പരിപാടിയില്‍ സൂര്യ, സായ് പല്ലവി, സെല്‍വരാഘവന്‍ എന്നിവര്‍ പങ്കെടുത്തു. ചിത്രത്തിൽ സായി പല്ലവിയെ കൂടാതെ രാകുല്‍ പ്രീത് സിംഗ് ആണ് മറ്റൊരു നായിക.
പ്രമോഷന്റെ ചോദ്യോത്തരവേളയിൽ പൃത്വിരാജിനെയും മോഹൻലാലിനെയുo വാനോളം പുകഴ്ത്തി സൂര്യ.
വിഡിയോ കാണാം ; ചിത്രങ്ങൾ കാണാൻ ഞങ്ങളുടെ മെയിൻ ഹോം പേജ് സന്ദർശിക്കുക


