ഓസിസിന് എതിരെ ഇന്ത്യയ്ക്ക് ജയം

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം ജയം.ഓസ്ട്രേലിയായെ 36 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.353 റൺസ് പിന്തുടർന്ന ഓസ്ട്രേലിയയുടെ പോരാട്ടം 316 റൺസിൽ അവസാനിച്ചു.മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ജസ്പ്രീത് ബുംറയും ഭുവനേശ്വർ കുമാറും. സെഞ്ചുറിയുമായി തിളങ്ങിയ ശിഖാർ ധവാനാണ് കളിയിലെ കേമൻ.ജയത്തോടെ പോയിന്റ് പട്ടികയിൽ ഓസ്ട്രേലിയയെ മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി.