Home Blog Page 4

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്” ടീസർ പുറത്ത്

0

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം “സ്ലം ഡോഗ്” ൻ്റെ ടീസർ പുറത്ത്. “33 ടെംപിൾ റോഡ്” എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്‌ലൈൻ. ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ഒപ്പം ജെ ബി മോഷൻ പിക്ചേഴ്സ് ബാനറിൽ ജെ ബി നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ്. സംയുക്ത ആണ് ചിത്രത്തിലെ നായിക.

പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ആവേശം കൊള്ളിക്കുന്ന ടീസർ ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. പ്രേക്ഷകർ ഇതുവരെ കാണാത്ത മാസ്സ് സ്റ്റൈലിഷ് കഥാപാത്രമായാണ് ഈ ചിത്രത്തിൽ വിജയ് സേതുപതിയെ അവതരിപ്പിക്കുന്നത്. വിജയ് സേതുപതിയുടെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ആണ് ഒന്നേകാൽ മിനിറ്റ് ദൈർഘ്യമുള്ള ടീസറിൻ്റെ ഹൈലൈറ്റ്. ഒരു അന്ധ കഥാപാത്രത്തിൻ്റെ ഗെറ്റപ്പിലും അല്ലാതെയും വിജയ് സേതുപതിയെ അവതരിപ്പിക്കുന്ന ടീസർ വലിയ ആകാംക്ഷയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. യാചകരുടെ ജീവിതവുമായി ബന്ധപ്പെട്ട പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നതെന്ന സൂചനയും ടീസറിലെ ഡയലോഗുകൾ തരുന്നുണ്ട്.

ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്ത് വരികയും വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ചിത്രം രചിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്. ആക്ഷൻ, ഇമോഷൻ, മാസ്, സംഗീതം, കോമഡി എന്നിവയെല്ലാം കോർത്തിണക്കി തൻ്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് പുരി ജഗനാഥ് സ്ലം ഡോഗ് ഒരുക്കിയിരിക്കുന്നത് എന്നും ടീസറിലെ ദൃശ്യങ്ങൾ കാണിച്ചു തരുന്നുണ്ട്.

ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ആണ് ഈ ചിത്രത്തിലെ മറ്റു നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നത്. നെഗറ്റീവ് കഥാപാത്രം ആയാണ് ചിത്രത്തിൽ വിജയ് കുമാർ എത്തുന്നത്. സറീന വഹാബ്, ചിരി നിറക്കുന്ന രസകരമായ കഥാപാത്രങ്ങളായി ബ്രഹ്മാജി, വി ടി വി ഗണേഷ് എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. ദേശീയ അവാർഡ് ജേതാവായ ഹർഷവർധൻ രാമേശ്വർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സൂപ്പർ ഹിറ്റുകളായ അർജുൻ റെഡ്ഡി, കബീർ സിങ്, അനിമൽ എന്നീ ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ ഹർഷവർധൻ രാമേശ്വർ ഒട്ടേറെ തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ സംഗീത സംവിധായകൻ ആണ്. ഇപ്പൊൾ ചിത്രത്തിൻ്റെ എല്ലാ ഭാഷകളിലുമുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.പാൻ ഇന്ത്യൻ ചിത്രമായി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും.

രചന, സംവിധാനം- പുരി ജഗന്നാഥ്, നിർമ്മാതാക്കൾ- പുരി ജഗന്നാഥ്, ചാർമി കൌർ, ജെ ബി നാരായൺ റാവു കോൺഡ്രോള്ള, ബാനർ- പുരി കണക്ട്സ്, ജെ ബി മോഷൻ പിക്ചേഴ്സ്, ഛായാഗ്രഹണം – സാം കെ നായിഡു, സംഗീതം -ഹർഷവർധൻ രാമേശ്വർ, എഡിറ്റർ – സന്തോഷ് നൂസില, ആർട്ട് ഡയറക്ടർസ് – ആശിഷ് തേജ, ജോണി ഷെയ്ഖ്, കോ ഡയറക്ടർ – ജിതൻ ശർമ, സിഇഒ- വിഷു റെഡ്ഡി, മാർക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി

“മനസ്സിൽ തറച്ച ഓരോ ദൃശ്യത്തിന് പിന്നിലും അവൾ ഉണ്ടായിരുന്നു!” ഗീതു മോഹൻദാസിന് ജന്മദിനാശംസകളുമായി ‘ടോക്സിക്’ ടീം; തരംഗമായി ബിഹൈൻഡ് ദി സീൻ വീഡിയോ!

0

റോക്കിംഗ് സ്റ്റാർ യാഷ് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ടോക്സിക്’ (Toxic: A Fairytale for Grown-Ups) സംവിധായിക ഗീതു മോഹൻദാസിന്റെ ജന്മദിനത്തിൽ സർപ്രൈസ് വീഡിയോയുമായി അണിയറപ്രവർത്തകർ. സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ആവേശം നിറഞ്ഞ ബിഹൈൻഡ് ദി സീൻ (BTS) ദൃശ്യങ്ങളാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

വലിയ ആക്ഷൻ രംഗങ്ങളും ഷൂട്ടുകളും ഗീതു മോഹൻദാസ് എന്ന സംവിധായിക എത്രത്തോളം പവർഫുൾ ആയാണ് നിയന്ത്രിക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ഈ 1 മിനിറ്റ് വീഡിയോ.

“മനസ്സിൽ തറച്ച ഓരോ ദൃശ്യത്തിന് പിന്നിലും, സംഭാഷണങ്ങളേക്കാൾ കൂടുതൽ കാര്യങ്ങൾ സംസാരിച്ച ഓരോ നിശ്ശബ്ദതയ്ക്ക് പിന്നിലും അവളുണ്ടായിരുന്നു! ഹാപ്പി ബർത്ത്ഡേ ഗീതു മോഹൻദാസ്…” എന്ന ക്യാപ്ഷനോടെയാണ് ചിത്രത്തിന്റെ നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് വീഡിയോ പങ്കുവെച്ചത്.

ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് താരം കിയാര അദ്വാനിയും ഗീതുവിന് ആശംസകളുമായി എത്തിയിട്ടുണ്ട്. ഗീതു മോഹൻദാസിനെ ‘ക്യാപ്റ്റൻ ഓഫ് ദി ഷിപ്പ്’ എന്ന് വിശേഷിപ്പിച്ച കിയാര, ഭയമില്ലാത്ത കാഴ്ചപ്പാടും അടങ്ങാത്ത ആവേശവുമുള്ള പ്രതിഭയാണ് ഗീതുവെന്നും ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

കെജിഎഫ് 2-വിന് ശേഷം യാഷ് നായകനാകുന്ന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം ‘ടോക്സിക്കിനായി’ കാത്തിരിക്കുന്നത്. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

Geethumohandas birthday toxic movie

ഇത് പത്രപ്രവർത്തനമല്ല, പ്രദർശനപരത!” സലിം കുമാറിന്റെ സംസ്കാരച്ചടങ്ങിലെ മാധ്യമക്കൂട്ടത്തിനെതിരെ സുപ്രിയ മേനോൻ | Supriya Menon lashes out at online media behavior

0

അന്തരിച്ച പ്രശസ്ത നടൻ സലിം കുമാറിന്റെ സംസ്കാരച്ചടങ്ങുകൾക്കിടയിൽ പരിസരബോധമില്ലാതെ പെരുമാറിയ യുട്യൂബ് ചാനലുകൾക്കും ഓൺലൈൻ മാധ്യമങ്ങൾക്കുമെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് നിർമാതാവ് സുപ്രിയ മേനോൻ. മരണവീട്ടിലെ ഹൃദയഭേദകമായ അന്തരീക്ഷത്തിൽ മൊബൈൽ ക്യാമറകളുമായി തള്ളിക്കയറി തിക്കും തിരക്കുമുണ്ടാക്കിയ മാധ്യമപ്രവർത്തകരുടെ പെരുമാറ്റമാണ് സുപ്രിയയെ ചൊടിപ്പിച്ചത്. തിരക്ക് നിയന്ത്രിക്കാനാവാതെ സലിം കുമാറിന്റെ മകൻ ചന്തുവിന് ക്യാമറക്കാളോട് പരുഷമായി സംസാരിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ സുപ്രിയയുടെ രൂക്ഷപ്രതികരണം.

“വീണ്ടും ഒരു കുടുംബം തങ്ങളുടെ പ്രിയപ്പെട്ടവരോട് വിടപറയാൻ ശ്രമിക്കുന്നു, ഹൃദയഭേദകമായ ദുഃഖവും വേദനയും നിറഞ്ഞ ഒരു നിമിഷം. എന്നാൽ ഇവിടെ വീണ്ടും ക്യാമറകളുടെയും മൈക്കുകളുടെയും ഒരു കൂട്ടം, ഈ അവസാന വിടവാങ്ങൽ ക്ലോസപ്പിൽ പകർത്താൻ ഇരയെ ലക്ഷ്യമാക്കി കൂടുതൽ അടുത്തെത്തുന്ന കഴുകന്മാരെപ്പോലെ തിരക്കുകൂട്ടുന്നു,” സുപ്രിയ കുറിച്ചു.

“കുറച്ച് സ്ഥലം തരൂവെന്നും പിന്നോട്ട് മാറൂവെന്നും സമാധാനത്തോടെ കരയണമെന്നും ആവശ്യപ്പെട്ട് മകൻ നിലവിളിക്കുന്നു. നാം എന്തായിത്തീർന്നിരിക്കുന്നു? തത്സമയം എല്ലാം അറിയാനുള്ള ഈ ആർത്തി, എല്ലാ മര്യാദയും അച്ചടക്കവും ലംഘിച്ചിരിക്കുന്നു. ആളുകളെ സമാധാനത്തോടെ ദുഃഖിക്കാൻ അനുവദിക്കുക, അവർക്ക് ഇതിനകം തന്നെ ധാരാളം വേദനയുണ്ട്. സ്വയം നിയന്ത്രണവും ദിശാബോധവും ഉണ്ടാകണം. ഇത് പത്രപ്രവർത്തനമല്ല, പ്രദർശനപരതയാണ്! ഇത് തികച്ചും അനാവശ്യവുമാണ്,” സുപ്രിയ മേനോൻ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ചടങ്ങുകൾക്കിടയിൽ ചന്തു സലിം കുമാർ വൈകാരികമായി പ്രതികരിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലും ഇത്തരം ഓൺലൈൻ ചാനലുകൾക്കെതിരെ വലിയ രീതിയിലുള്ള ജനരോഷം ഉയരുന്നുണ്ട്.

ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു സലിം കുമാറിന്റെ അന്ത്യം. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം യാതൊരുവിധ മതപരമായ ചടങ്ങുകളും ഇല്ലാതെയായിരുന്നു സംസ്കാരം നടത്തിയത്.

Supriya Menon lashes out at online media behavior

നടൻ സലിംകുമാറിന് കണ്ണീരോടെ വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം പൂർത്തിയായി

0

കൊച്ചി: മലയാളികളുടെ പ്രിയനടൻ സലിംകുമാറിന് കണ്ണീരോടെ വിട നൽകി കേരളം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ വീട്ടുവളപ്പിൽ തന്നെയായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. മക്കളായ ചന്തുവും ആരോമലും ചേർന്ന് ചിതയ്ക്ക് തീ കൊളുത്തി. ഇന്നലെ രാത്രിയോടെയായിരുന്നു മലയാള സിനിമാലോകത്തെ കണ്ണീരിലാഴ്ത്തിക്കൊണ്ട് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.

പറവൂർ ടൗൺഹാളിൽ നടന്ന പൊതുദർശനത്തിൽ ആയിരങ്ങളാണ് പ്രിയതാരത്തെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനുമായി ഒഴുകിയെത്തിയത്. സിനിമ, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ ടൗൺഹാളിലും വീട്ടിലുമായി അന്തിമോപചാരം അർപ്പിച്ചു.

മുഖ്യമന്ത്രി വി.ഡി. സതീശൻ, സിനിമാതാരങ്ങളും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. സലിംകുമാറിന്റെ മരണം സ്വന്തം സഹോദരന്റെ വേർപാടാണ് തനിക്കുണ്ടാക്കിയതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അനുസ്മരിച്ചു.

യാതൊരുവിധ മതപരമായ ചടങ്ങുകളും ഇല്ലാതെയാകണം തന്റെ സംസ്കാരം എന്ന അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം മുൻനിർത്തി മതപരമായ ചടങ്ങുകൾ ഒഴിവാക്കിയായിരുന്നു സംസ്കാരം. ടൗൺഹാളിലെ പൊതുദർശനത്തിന് ശേഷം കോൺഗ്രസ് പതാക പുതപ്പിച്ചാണ് സലിംകുമാറിന്റെ ഭൗതികശരീരം ആംബുലൻസിലേക്ക് കയറ്റിയത്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കടന്നുപോയ പ്രിയകലാകാരന്റെ ഓർമ്മകൾക്ക് മുന്നിൽ വിതുമ്പലോടെയാണ് നാട് വിട നൽകിയത്.

വനത്തിനുള്ളിലെ കുരുന്നുകൾക്ക് കൈത്താങ്ങായി ജി. വേണുഗോപാൽ ഫൗണ്ടേഷൻ; ‘സസ്നേഹം വിദ്യാമൃതം-3’ പദ്ധതി പൂർത്തിയായി | G. Venugopal Foundation Brings Smiles to Tribal School Children with ‘Sasneham Vidyamritham-3

0

വനമേഖലകളിലെയും വനാതിർത്തിക്കുള്ളിലെയും ട്രൈബൽ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പഠനസാമഗ്രികൾ എത്തിച്ചു നൽകുന്ന ജി. വേണുഗോപാൽ ഫൗണ്ടേഷന്റെ ‘സസ്നേഹം വിദ്യാമൃതം’ പദ്ധതിയുടെ മൂന്നാം ഘട്ടം വിജയകരമായി പൂർത്തിയായി. ഇക്കഴിഞ്ഞ ജൂൺ 2-ന് വിതുര വനാതിർത്തിക്കുള്ളിലെ തലത്തൂതക്കാവ് ട്രൈബൽ എൽ.പി. സ്കൂളിലാണ് ഇത്തവണ പഠനോപകരണ വിതരണം നടന്നത്.

വനത്തിനുള്ളിലെ സെറ്റിൽമെന്റിൽ നിന്നുള്ള ഇരുപത്തഞ്ച് കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. ഹെഡ്മാസ്റ്റർ ബിജു ജോൺ, മറ്റ് രണ്ട് അധ്യാപകർ, ഊരുമൂപ്പൻ ശശിധരൻ എന്നിവരുടെ സാന്നിധ്യത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകളുണ്ടെങ്കിലും കാട്ടിനുള്ളിൽ താമസിക്കുന്ന ഈ കൊച്ചുകുട്ടികളുടെ അതിജീവന പാടവവും പ്രകൃതിയെ അറിഞ്ഞുള്ള ജീവിതവും ഏറെ അത്ഭുതപ്പെടുത്തുന്നതാണെന്ന് ഗായകൻ ജി. വേണുഗോപാൽ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു. ചക്ക സീസണിൽ സ്ഥിരമായി ആനകൾ വന്ന് മതിൽ തകർക്കാറുള്ള ഈ സ്കൂൾ പരിസരത്ത്, മഴ നനഞ്ഞ് കുട്ടികൾ ഫൗണ്ടേഷൻ സമ്മാനിച്ച വർണ്ണക്കുടകൾ ചൂടി ഉത്സാഹത്തോടെ നിൽക്കുന്ന ചിത്രം ഏറെ ഹൃദ്യമായിരുന്നു.

കഴിഞ്ഞ വർഷങ്ങളിൽ കോട്ടൂർ വനമേഖലയിലെ വ്ളാവെട്ടി എൽ.പി. സ്കൂൾ, അമ്പൂരി വനത്തിനുള്ളിലെ പുരവിമല എൽ.പി. സ്കൂൾ എന്നിവിടങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്. മൂന്ന് വർഷമായി തങ്ങളോടൊപ്പം ഈ കാരുണ്യപ്രവർത്തിയിൽ പങ്കാളികളായ എല്ലാ അഭ്യുദയകാംക്ഷികൾക്കും ജി. വേണുഗോപാൽ നന്ദി അറിയിച്ചു.

G. Venugopal Foundation Brings Smiles to Tribal School Children with ‘Sasneham Vidyamritham-3

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി; വധു ശ്രീജ വിജയൻ | Music Director and Actor Anand Madhusoodanan Ties the Knot with Sreeja Vijayan

0

‘പാ.വ’ എന്ന ചിത്രത്തിലെ ‘പൊടിമീശ മുളയ്ക്കണ കാലം’ എന്ന ഹിറ്റ് ഗാനത്തിലൂടെ ശ്രദ്ധേയനായ പ്രശസ്ത സംഗീതസംവിധായകനും ‘വിശേഷം’ സിനിമയിലെ നായകനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. ചെങ്ങന്നൂർ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

വിവാഹത്തിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് ആനന്ദ് തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചതിങ്ങനെ: “നമ്മൾ ഒരിക്കലും അപരിചിതരായിരിക്കാൻ വിധിക്കപ്പെട്ടവരല്ല. ഇന്ന്, നമ്മുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ യാത്ര ആരംഭിക്കുന്നു. അതെ… എനിക്ക് ഏറ്റവും അനുയോജ്യയായ വ്യക്തിയെ സന്തോഷത്തോടെ വിവാഹം കഴിച്ചു. അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ലളിതമായി നടത്തിയ ഈ ചടങ്ങ് ഞങ്ങളുടെ വിവാഹ അറിയിപ്പായി കണക്കാക്കി എല്ലാവരും പ്രാർത്ഥനകളും അനുഗ്രഹങ്ങളും നൽകണം.”

താൻ നായകനായ ‘വിശേഷം’ എന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, ഗാനരചന, സംഗീതം എന്നിവയെല്ലാം നിർവ്വഹിച്ചതും ആനന്ദായിരുന്നു. പ്രിയ താരത്തിന് ആരാധകരും സിനിമാ സുഹൃത്തുക്കളും ആശംസകൾ നേർന്നു കഴിഞ്ഞു.

Acclaimed music director and ‘Vishesham’ actor Anand Madhusoodanan has entered wedlock with Sreeja Vijayan

നടൻ സലിംകുമാറിന്റെ പൊതുദർശനം പറവൂർ ടൗൺഹാളിൽ തുടരുന്നു; സംസ്കാരം വൈകിട്ട് മൂന്നിന്

0

കൊച്ചി: അന്തരിച്ച പ്രിയനടൻ സലിംകുമാറിന് വിതുമ്പലോടെ വിടചൊല്ലി നാട്. അദ്ദേഹത്തിന്റെ ഭൗതികശരീരം പറവൂർ ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. ഇന്ന് രാവിലെ എട്ടുമണിയോടെ അമൃത ആശുപത്രിയിൽ നിന്നാണ് മൃതദേഹം ടൗൺഹാളിലേക്ക് എത്തിച്ചത്. സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖരും സലിംകുമാറിന്റെ കുടുംബാംഗങ്ങളും ടൗൺഹാളിൽ സന്നിഹിതരാണ്. പ്രിയതാരത്തെ അവസാനമായി ഒരുനോക്ക് കാണാൻ വൻ ജനവലിയാണ് ഒഴുകിയെത്തുന്നത്.

പൊതുദർശനത്തിന് ശേഷം ഉച്ചയോടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. തുടർന്ന് വൈകുന്നേരം മൂന്നുമണിയോടെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.

അന്തിമോപചാരമർപ്പിച്ച് പ്രമുഖർ; അനുസ്മരിച്ച് സിനിമാ-രാഷ്ട്രീയ ലോകം

കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടൻ ജയറാം, രമേശ് പിഷാരടി, നവ്യ നായർ തുടങ്ങിയവർ ടൗൺഹാളിലെത്തി അന്തിമോപചാരമർപ്പിച്ചു. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ള ചലച്ചിത്ര രംഗത്തെ പ്രമുഖർ സലിംകുമാറിനെ അനുസ്മരിച്ചു.

  • മമ്മൂട്ടി: “തീരാത്ത സങ്കടമാണ് സലിംകുമാറിന്റെ വിയോഗം.”
  • മോഹൻലാൽ: “സിനിമയ്ക്ക് അകത്തും പുറത്തും നല്ലൊരു സുഹൃത്തുകൂടിയായിരുന്നു അദ്ദേഹം.”
  • മുഖ്യമന്ത്രി വി.ഡി. സതീശൻ: “നഷ്ടപ്പെട്ടത് വെറുമൊരു ചലച്ചിത്ര താരത്തെ മാത്രമല്ല, ഒരു കൂടപ്പിറപ്പിനെയാണ്.”
  • പ്രതിപക്ഷ നേതാവ് പിണറായി വിജയൻ: “മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലീം കുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്.”
  • എം.എ. ബേബി (സിപിഎം നേതാവ്): “തീവ്രമായ കോൺഗ്രസ് അനുഭാവിയായിരുന്നുവെങ്കിലും അതിനപ്പുറം വലിയ വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിച്ച മനുഷ്യനായിരുന്നു സലിംകുമാർ. പ്രതിഭാശാലിയായ ആ അഭിനേതാവിന്റെ വിയോഗം കലാലോകത്തിന് തീരാനഷ്ടമാണ്.”

Story Summary: Following the passing of beloved Malayalam actor Salim Kumar, his body was placed at the Paravur Town Hall for public viewing, drawing an emotional crowd of fans, film icons, and political leaders. Following the public tribute, the final rites and cremation are scheduled to take place at his residence later this evening.

നടൻ സലിം കുമാർ അന്തരിച്ചു; ചിരി മാഞ്ഞു, ഓർമ്മകൾ ബാക്കിയാക്കി മലയാളത്തിന്റെ പ്രിയ താരം വിടവാങ്ങി | Salim Kumar Passed Away Malayalam Actor Demise Kochi

0

കൊച്ചി: മലയാളികളുടെ പ്രിയതാരവും ദേശീയ പുരസ്കാര ജേതാവുമായ നടൻ സലിം കുമാർ അന്തരിച്ച വാർത്ത അതീവ ദുഃഖത്തോടെയാണ് സിനിമാലോകം ശ്രവിച്ചത് (Demise). കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ അമൃത ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം ജൂൺ 6 ശനിയാഴ്ച രാത്രിയോടെയാണ് അന്തരിച്ചത്.

മിമിക്രി വേദികളിൽ നിന്ന് സിനിമയിലെത്തി മലയാളികളെ ഒന്നടങ്കം ചിരിപ്പിച്ച സലിം കുമാർ വടക്കൻ പറവൂരിലെ ചിറ്റാറ്റുകരയിലാണ് ജനിച്ചത്. മഹാരാജാസ് കോളേജിലെ (Maharajas College) പഠനകാലത്ത് യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലുകളിൽ മിമിക്രിക്ക് തുടർച്ചയായി സമ്മാനങ്ങൾ വാങ്ങിയ അദ്ദേഹം പിന്നീട് കൊച്ചിൻ കലാഭവൻ (Cochin Kalabhavan), സാഗർ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളിലെ സജീവ സാന്നിധ്യമായി മാറി. ഹാസ്യനടൻ എന്ന ലേബലിൽ നിന്ന് മാറി ‘ആദാമിന്റെ മകൻ അബു’ (Adaminte Makan Abu) എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

1996 സെപ്റ്റംബറിലായിരുന്നു സുനിതയുമായുള്ള അദ്ദേഹത്തിന്റെ വിവാഹം, തൊട്ടടുത്ത ദിവസമാണ് ‘ഇഷ്ടമാണ് നൂറുവട്ടമായിരുന്നു’ എന്ന തന്റെ ആദ്യ സിനിമയിൽ അദ്ദേഹം അഭിനയിക്കുന്നത്. സിനിമയ്ക്ക് പുറമെ കോൺഗ്രസ് രാഷ്ട്രീയത്തിലും സജീവമായിരുന്ന അദ്ദേഹം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിലും പാർട്ടിയുടെ പ്രചാരണ വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ചിരിയും ചിന്തയും ഒരേപോലെ സമ്മാനിച്ച് കടന്നുപോയ ഈ അതുല്യ പ്രതിഭയുടെ വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് ഒരിക്കലും നികത്താനാവാത്ത വലിയൊരു നഷ്ടം തന്നെയാണ്.

Story Summary: National Award-winning Malayalam actor and comedian Salim Kumar passed away at the age of 56 at a private hospital in Kochi. He was undergoing treatment for liver-related ailments and is survived by his wife Sunitha and two sons, Chandu and Aromal.

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം; കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി ഉണ്ണി മുകുന്ദൻ, തൊട്ടുപിന്നാലെ അറസ്റ്റ്!

0

യുവാക്കൾ പരസ്യമായി മയക്കുമരുന്ന് കുത്തിവയ്ക്കുന്ന വീഡിയോ പൊലീസിന് കൈമാറിയ നടന് സോഷ്യൽ മീഡിയയിൽ വൻ കയ്യടി.

പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ള യുവാക്കൾ പരസ്യമായി ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ. ‘പെരുമ്പാവൂർ സ്റ്റോറീസ്’ എന്ന ഇൻസ്റ്റഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ട ഞെട്ടിക്കുന്ന ഒരു വീഡിയോ ആണ് നടൻ അധികൃതർക്ക് കൈമാറിയത്. ഉണ്ണിയുടെ ഇടപെടലിന് പിന്നാലെ പൊലീസ് പ്രതികളെ ഉടനടി വലയിലാക്കി.

യുവാക്കൾ പരസ്യമായി കയ്യിൽ ലഹരിമരുന്ന് ഇൻജക്ഷൻ ചെയ്യുന്നതും സിറിഞ്ചുമായി നടക്കുന്നതുമാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. ഈ ദൃശ്യങ്ങൾ കണ്ടയുടൻ ഉണ്ണി മുകുന്ദൻ ഇത് കേരള പൊലീസിന് അയച്ചുകൊടുക്കുകയായിരുന്നു. തൊട്ടുപിന്നാലെ ‘നോട്ടഡ്’ എന്ന് പൊലീസ് മറുപടിയും നൽകി. തുടർന്ന് നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിനൊടുവിൽ വൈകുന്നേരത്തോടെ ലഹരി ഉപയോഗിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതികളെ അറസ്റ്റ് ചെയ്ത വിവരം ‘കേരള പൊലീസിന് നന്ദി’ എന്ന് കുറിച്ചുകൊണ്ട് ഉണ്ണി മുകുന്ദൻ തന്നെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. പൊലീസിന്റെ നടപടിയുടെ സ്ക്രീൻഷോട്ടുകളും താരം പങ്കുവെച്ചിട്ടുണ്ട്. സംഭവം പുറത്തുവന്നതോടെ നടന്റെ സാമൂഹിക പ്രതിബദ്ധതയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഒരു കലാകാരൻ സമൂഹത്തോട് കാണിക്കേണ്ട ഉത്തരവാദിത്തത്തിന് മികച്ച മാതൃകയാണ് ഉണ്ണി മുകുന്ദൻ എന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ.

Actor Unni Mukundan Alerts Kerala Police on Public Drug Use in Perumbavoor

ഗുരുവായൂർ ദേവസ്വത്തിൽ ‘ദേവാരണ്യം’ പദ്ധതിക്ക് തുടക്കമായി; ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവ്വഹിച്ചു

0

ഗുരുവായൂർ: സംസ്ഥാന റവന്യൂ-ദേവസ്വം വകുപ്പുകളുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി പ്രഖ്യാപിച്ച ‘ദേവാരണ്യം’ പദ്ധതിക്ക് ഗുരുവായൂർ ദേവസ്വത്തിൽ തുടക്കമായി. കേന്ദ്ര പെട്രോളിയം-ടൂറിസം സഹമന്ത്രി സുരേഷ് ഗോപി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രകൃതിസംരക്ഷണം എന്നത് ഭാരതീയ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഉദ്ഘാടനപ്രസംഗത്തിൽ മന്ത്രി ഓർമ്മിപ്പിച്ചു. ഗുരുവായൂർ ക്ഷേത്രപരിസരത്തുള്ള പവിത്രമായ രുദ്രാക്ഷമരത്തെ ആദരിച്ചുകൊണ്ടാണ് അദ്ദേഹം പദ്ധതിക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്.

ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ പരിസ്ഥിതി സ്നേഹിയും കവിയും ജ്ഞാനപ്പാന പുരസ്കാര ജേതാവുമായ രാധാകൃഷ്ണൻ കാക്കശ്ശേരിയെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. തുടര്‍ന്ന് അദ്ദേഹം ചടങ്ങിൽ പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു.

ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, മനോജ് ബി. നായർ എന്നിവരും നിരവധി ഭക്തരും ദേവസ്വം ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.

ഉദ്ഘാടനത്തോടനുബന്ധിച്ച് സമീക്ഷാ പറമ്പിൽ പേര, പ്ലാവ്, നാരകം, ചാമ്പയ്ക്ക തുടങ്ങിയ വിവിധ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. കൂടാതെ ദേവാരണ്യം പദ്ധതിയുടെ ഭാഗമായി ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള വിവിധ ക്ഷേത്രങ്ങളിലായി നൂറുകണക്കിന് ഔഷധച്ചെടികളും ഫലവൃക്ഷത്തൈകളും വച്ചുപിടിപ്പിച്ചു.

5 വർഷത്തിന് ശേഷം വീണ്ടും ചിലങ്കകെട്ടി ഗ്രേസ് ആന്റണി; പ്രചോദനമായി നടിയുടെ തിരിച്ചുവരവ്!| Grace Antony Returns to Classical Dance After Five Years

0

ശരീരഭാരം കൂടിയത് തന്നെ മാനസികമായി തളർത്തിയെന്നും, നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാനുള്ള കഠിനശ്രമത്തിലാണ് താനെന്നും താരം.

മലയാളികളുടെ പ്രിയനടി ഗ്രേസ് ആന്റണി നീണ്ട അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും നൃത്തവേദിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. താൻ സ്വയം ചിട്ടപ്പെടുത്തിയ ചുവടുകളുമായി ചിലങ്കയണിഞ്ഞ് നൃത്തം ചെയ്യുന്ന മനോഹരമായ ഒരു വീഡിയോ ഗ്രേസ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. താരത്തിന്റെ ഈ നൃത്ത വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

കഴിഞ്ഞ കുറച്ചുകാലമായി താൻ നേരിട്ട ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെക്കുറിച്ച് ഗ്രേസ് ആന്റണി തന്റെ പോസ്റ്റുകളിലൂടെ തുറന്നുപറഞ്ഞിരുന്നു. ശരീരഭാരം കൂടിയത് തന്റെ ആരോഗ്യത്തെ മാത്രമല്ല, മാനസികാവസ്ഥയെയും ഒരുപാട് ബാധിച്ചിരുന്നതായി താരം വ്യക്തമാക്കുന്നു. ഒരു നൃത്തച്ചുവട് പോലും വെക്കാൻ കഴിയാത്ത വിധം ആത്മവിശ്വാസവും മെയ്‌വഴക്കവും നഷ്ടപ്പെട്ടത് തന്നെ വൈകാരികമായി തളർത്തിയിരുന്നുവെന്നും ഗ്രേസ് കുറിച്ചു.

എന്നാൽ, നഷ്ടപ്പെട്ട തന്റെ പഴയ ഊർജ്ജവും ശരീരവും തിരിച്ചുപിടിക്കാനായി കഠിനമായ ഫിറ്റ്‌നസ് യാത്രയിലാണ് താരം ഇപ്പോൾ. ഇതിന്റെ ഭാഗമായി ശാസ്ത്രീയ നൃത്തത്തിന് പുറമെ വെസ്റ്റേൺ ഡാൻസും യോഗയും താരം പരിശീലിക്കുന്നുണ്ട്. ശരീരഭാരം കുറച്ചതിനൊപ്പം തന്റെ ലുക്കിലും മാറ്റങ്ങൾ വരുത്തിയ താരത്തിന്റെ പുതിയ ഹെയർകട്ട് വീഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു. ട്രാക്കിലേക്ക് ശക്തമായി തിരിച്ചെത്തിയ പ്രിയനടിക്ക് ആശംസകളുമായി നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.

Grace Antony Returns to Classical Dance After Five Years

സംസ്ഥാനത്ത് കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി | Kerala Heavy Rains, School Holiday

0

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി നൽകിയിരിക്കുന്നത്. പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമായിരിക്കും.

വയനാട് ജില്ലയിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മേപ്പാടിയിൽ അതീവ ജാഗ്രതയും കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. നാളെയും മറ്റന്നാളും ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിക്കാൻ പാടില്ലെന്ന് അധികൃതർ നിർദേശം നൽകി. കൂടാതെ, പ്രദേശത്തെ റിസോർട്ടുകളും ഹോംസ്റ്റേകളും ഈ ദിവസങ്ങളിൽ പ്രവർത്തിപ്പിക്കരുതെന്നും കർശനമായ മുന്നറിയിപ്പുണ്ട്.

പൊതുജനങ്ങൾ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി അതത് ജില്ലാ കളക്ടർമാരുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക