തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്റ്റലിൽ പോലീസ് പ്രവേശിച്ച് വിദ്യാർഥികളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നാളെ (ഒക്ടോബർ 1) സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കാൻ എസ്എഫ്ഐ (SFI) ആഹ്വാനം ചെയ്തു. പൊലീസിന്റെയും യൂത്ത് കോൺഗ്രസ് – കെഎസ്‌യു പ്രവർത്തകരുടെയും നടപടിയിൽ പ്രതിഷേധിച്ചാണ് സമരം.
പ്രതിഷേധത്തിന്റെ ഭാഗമായി നാളെ സംസ്ഥാനത്തെ എല്ലാ ജില്ലാ പോലീസ് മേധാവികളുടെ (SP) ഓഫീസുകളിലേക്കും എസ്എഫ്ഐ മാർച്ച് നടത്തും. കൂടാതെ, പൊലീസ് ആക്രമണത്തിനെതിരെ നാളെ വൈകുന്നേരം 5 മണിക്ക് വമ്പിച്ച പ്രതിഷേധ കൂട്ടായ്മക്കും സംഘടന ആഹ്വാനം നൽകിയിട്ടുണ്ട്.
തമിഴിലെ പ്രശസ്ത സംവിധായകൻ റാം രചനയും സംവിധാനവും നിർവഹിച്ച് നിവിൻ പോളി, അഞ്ജലി, സൂരി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘യേഴു കടൽ യേഴു മലൈ’യുടെ ആഗോള റിലീസ് നാളെ. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. മികച്ച റിലീസ് ആണ് ചിത്രത്തിന് കേരളത്തിൽ ലഭിച്ചിരിക്കുന്നത്. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ചിത്രം ‘റിച്ചി’ക്ക് ശേഷം എത്തുന്ന നിവിൻ പോളിയുടെ തമിഴ് ചിത്രം കൂടിയാണ്.
റാം – നിവിൻ പോളി ടീം ആദ്യമായി ഒന്നിച്ച ഈ ചിത്രം, അതിൻ്റെ പ്രമേയത്തിൻ്റെ പ്രത്യേകതകൾ കൊണ്ട് തന്നെ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ്. അടുത്തിടെ പുറത്ത് വന്ന ട്രെയ്‌ലർ, ചിത്രത്തിൻ്റെ വ്യത്യസ്തമായ പ്രമേയത്തിലേക്കും കഥാപാത്രങ്ങളിലേക്കുമുള്ള സൂചനകൾ നൽകിയിരുന്നു. ത്രില്ലും മിസ്റ്ററിയും ഫാന്റസിയും പ്രണയവും നർമ്മവും ആക്ഷനും വൈകാരികതയും ഒരുപോലെ കോർത്തിണക്കിയാണ് ചിത്രം കഥ പറയുന്നത് എന്ന സൂചനയും ട്രെയ്‌ലർ സമ്മാനിച്ചിരുന്നു. 8000-ത്തിലധികം വർഷങ്ങളായി മരണമില്ലാതെ ജീവിക്കുന്ന അമരനായ കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്. നിവിൻ പോളി – സൂരി ടീമിൻ്റെ ഗംഭീര പ്രകടനമാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്നാണ് സൂചന.
തിയേറ്റർ റിലീസിന് മുൻപ് തന്നെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയ ചിത്രമാണ് ‘യേഴു കടൽ യേഴു മലൈ’. 53-ാമത് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രീമിയർ ചെയ്ത ചിത്രം വി പ്രൊ ബിഗ് സ്ക്രീൻ അവാർഡ് മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 12 ചിത്രങ്ങളിൽ ഒന്നായിരുന്നു. രവി മരിയ, എൻ. അഴക പെരുമാൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
രചന, സംവിധാനം:റാം, നിർമ്മാതാവ്:സുരേഷ് കാമാച്ചി, ബാനർ: വി ഹൗസ് പ്രൊഡക്ഷൻസ്, സംഗീതം:യുവൻ ശങ്കർ രാജ, അഡീഷണൽ മ്യൂസിക്: സന്തോഷ് ധയാനിധി, ഛായാഗ്രഹണം:എൻ. കെ. ഏകാംബരം, എഡിറ്റിംഗ്:മതി വി. എസ്, പ്രൊഡക്ഷൻ ഡിസൈൻ: ഉമേഷ് ജെ. കുമാർ, വരികൾ:മദൻ കാർക്കി, മതി പുകഴേന്തി, ആക്ഷൻ:സ്റ്റണ്ട് സിൽവ, നൃത്തസംവിധാനം:സാൻഡി മാസ്റ്റർ, വസ്ത്രാലങ്കാരം:ചന്ദ്രകാന്ത് സോനവാനെ, മേക്കപ്പ്:പട്ടണം റഷീദ്, സൗണ്ട് ഡിസൈൻ & മിക്സ്: ടി. ഉദയകുമാർ, സൗണ്ട് ഡിസൈൻ: രഞ്ജിത്ത് വെങ്കിട്ടഗോപാൽ, ശരവണ കുമാർ, സൗണ്ട് എഫക്റ്റ്സ്: രാജശേഖർ, വിഎഫ്എക്സ്:ബീ സ്റ്റുഡിയോ, വിഎഫ്എക്സ് ഹെഡ്:സി. ഗജേന്ദ്രൻ, വിഎഫ്എക്സ് സൂപ്പർവൈസർ:കാർത്തിക് കംബെട്ടൻ, നിശ്ചല ഛായാഗ്രഹണം:ജയകുമാർ വൈരവൻ, കളറിസ്റ്റ്: രാജശേഖർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:ജഗദീഷ് കെ. എച്ച്, അമീർരാജ്, പ്രവീൺ കുമാർ ജി, മാലിക് ഐ, പിആർഒ: ശബരി
നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ 4 ദിനം കൊണ്ട് നേടിയ ആഗോള ഗ്രോസ് 155 കോടി. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യ വീക്കെൻഡ് കളക്ഷനുകളിൽ ഒന്നാണ് ചിത്രം സ്വന്തമാക്കിയത്. ആദ്യദിനം ആഗോളതലത്തിൽ 88 കോടി രൂപയുടെ ഗ്രോസ് നേടിയ ചിത്രം മികച്ച കലക്ഷൻ നിലനിർത്തിയാണ് മുന്നോട്ട് പോകുന്നത്. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിംഗ് നേടിയ ചിത്രമായി ‘ദ പാരഡൈസ്’ മാറിയിരുന്നു. സെപ്റ്റംബർ 24ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ഇന്ത്യയിലും വിദേശ മാർക്കറ്റുകളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറിയാണ് ചിത്രം നിർമ്മിച്ചത്.
വമ്പൻ ആക്ഷൻ രംഗങ്ങളും മാസ്സ് നിമിഷങ്ങളും നിറഞ്ഞ ചിത്രത്തിൽ നാനിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടുകയാണ്. ജദാൽ എന്ന കഥാപാത്രത്തിന്റെ മാസ്സ് അവതാരവും ആക്ഷൻ രംഗങ്ങളിലെ നാനിയുടെ പ്രകടനവും ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നായാണ് പ്രേക്ഷക പ്രതികരണങ്ങളിൽ ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം ആക്ഷനൊപ്പം കഥാപാത്രങ്ങളുടെ വൈകാരികതയ്ക്കും ചിത്രം പ്രാധാന്യം നൽകുന്നുണ്ട്.
വിദേശ മാർക്കറ്റുകളിലും ചിത്രത്തിന്റെ കളക്ഷൻ മികച്ച രീതിയിൽ മുന്നേറുകയാണ്. വീക്കെൻഡിന് ശേഷം ഉള്ള പ്രവർത്തി ദിവസങ്ങളിലും ചിത്രം മികച്ച കളക്ഷൻ നേടുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. നാനിയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടായി ഒരുക്കിയ ചിത്രത്തിന് ലഭിക്കുന്ന പ്രതികരണവും വിദേശ മാർക്കറ്റുകളിലെ ശക്തമായ പ്രകടനവും ചിത്രത്തിന്റെ ബോക്സ് ഓഫീസ് മുന്നേറ്റത്തിന് കൂടുതൽ കരുത്തേകുകയാണ്.
‘ദസറ’യ്ക്ക് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിച്ച ചിത്രമാണ് ‘ദ പാരഡൈസ്’. അമ്മ – മകൻ ബന്ധത്തിന്റെ വൈകാരികതയ്ക്കൊപ്പം ആക്ഷനും മാസ്സ് ഘടകങ്ങൾക്കും പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറിന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണമായി മാറിയിട്ടുണ്ട്. റിലീസിന് മുൻപ് ശ്രദ്ധ നേടിയ ‘ആയാ ഷേർ’, ‘യേഷാ നഗുല’ എന്നീ ഗാനങ്ങൾക്കൊപ്പം ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും കഥയുടെ തീവ്രത വർധിപ്പിക്കുന്നതായി പ്രേക്ഷക പ്രതികരണങ്ങൾ വ്യക്തമാക്കുന്നു.
രാഘവ് ജൂയൽ വില്ലൻ വേഷത്തിലെത്തുന്ന ചിത്രത്തിൽ കായദു ലോഹർ, സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, തുടങ്ങിയ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം പ്രദർശനത്തിനെത്തിയത്.
രചന, സംവിധാനം: ശ്രീകാന്ത് ഒഡേല നിർമ്മാതാവ്: സുധാകർ ചെറുകുറി ബാനർ: ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസ് ഛായാഗ്രഹണം: സി എച്ച് സായ് സംഗീതം: അനിരുദ്ധ് രവിചന്ദർ എഡിറ്റിംഗ്: നവീൻ നൂലി പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല ഓഡിയോ: സരിഗമ മ്യൂസിക് മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ പിആർഒ: ശബരി
ചെന്നൈ: കോയമ്പത്തൂരിൽ സ്വന്തം ജീവൻ പണയം വെച്ച് ലഹരിമരുന്ന് കടത്തുകാരുടെ കാറിനുമുകളിൽ കടന്നുപിടിച്ച് സാഹസികമായി ഗുട്ക കടത്ത് തടഞ്ഞ ഹെഡ് കോൺസ്റ്റബിൾ വേൽമുരുകനെ മുഖ്യമന്ത്രി ജോസഫ് വിജയ് സെക്രട്ടേറിയറ്റിലേക്ക് വിളിപ്പിച്ച് ആദരിച്ചു. പോലീസുകാരന്റെ ധീരതയെയും കർമ്മനിരതയെയും അഭിനന്ദിച്ച മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ധീരമായ പ്രവർത്തനങ്ങൾക്ക് പ്രശംസാപത്രവും ഉപഹാരവും നൽകി.
കഴിഞ്ഞ ദിവസം കോയമ്പത്തൂർ അതിർത്തിയിൽ വാഹ പരിശോധനയ്ക്കിടെയാണ് സിനിമാറ്റിക് രംഗങ്ങളെ വെല്ലുന്ന സംഭവം നടന്നത്. തടഞ്ഞുനിർത്തിയ കാറിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങളായ ഗുട്ക കടത്തുകയാണെന്ന് മനസ്സിലാക്കിയ പോലീസ് സംഘം പരിശോധനയ്ക്ക് മുതിർന്നതോടെ പ്രതികൾ കാറുമായി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ ഹെഡ് കോൺസ്റ്റബിൾ വേൽമുരുകൻ കാറിന്റെ മുകളിലേക്ക് ചാടിക്കയറി പിടിച്ച് കിടക്കുകയായിരുന്നു.
ഏകദേശം 40 കിലോമീറ്ററോളം ദൂരം പോലീസുകാരനെ കാറിന്റെ മുകളിലേറ്റിയാണ് പ്രതികൾ അതിവേഗത്തിൽ വാഹനം ഓടിച്ചത്. തുടർന്ന് മറ്റ് പോലീസ് സംഘങ്ങളും ആംബുലൻസും ചേർന്ന് പിന്തുടർന്ന് വാഹനം വളഞ്ഞ് തടഞ്ഞുനിർത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. കാറിൽ നിന്ന് 300 കിലോയോളം ഗുട്ക പോലീസ് പിടിച്ചെടുത്തു.
പോലീസുകാരന്റെ ഈ സമാനതകളില്ലാത്ത ധീരതയ്ക്കാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ആദരം ലഭിച്ചിരിക്കുന്നത്.
കന്നടയിലെ സെൻസേഷണൽ സ്റ്റാർ കോമൾ കുമാർ, മേഘന രാജ് സർജ, അനുഷ റായ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘സംഗീത ബാർ ആൻഡ് റസ്റ്റോറന്റ്’ എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. നടനും സംവിധായകനുമായ സന്ദേശ് ഷെട്ടി അജ്രി സംവിധാനം ചെയ്യുന്ന ഈ ചിത്രം ജ്യോതി പ്രൊഡക്ഷൻസിന്റെ ബാനറിൽ വികാസ് എസ് ഷെട്ടിയാണ് നിർമ്മിക്കുന്നത്. കോമഡി, ഫാന്റസി, ആത്മീയ വിഷയങ്ങൾ എന്നിവ സമന്വയിപ്പിക്കുന്ന സംഗീത ബാർ ആൻഡ് റെസ്റ്റോറന്റ് എന്ന ചിത്രത്തിലൂടെ, ഒരു ഇടവേളയ്ക്ക് ശേഷം നടി മേഘന രാജ് സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യകതയും ചിത്രത്തിനുണ്ട്. സംവിധായകൻ തന്നെയാണ് ചിത്രത്തിൻ്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. കന്നടത്തിന് പുറമേ മലയാളം, തമിഴ്, ഹിന്ദി എന്നി ഭാഷകളിലായും ചിത്രം എത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ആക്ഷന് ഏറെ പ്രധാന്യമുള്ള ചിത്രത്തിൻ്റെ ആക്ഷൻ കോറിയോഗ്രാഫർ അഷറഫ് ഗുരുക്കൾ ആണ്. കരിയറിലെ ഏറ്റവും വലിയ സിനിമയാണ് 35 ദിവസത്തെ ആക്ഷൻ രംഗങ്ങളോടെ തീർത്തത്.
“മേഘ്‌നക്ക് നിറയെ ഫൈറ്റ് വരുന്നുണ്ട് ചിത്രത്തിൽ. പഴയകാല യുദ്ധമുറകളോട് കൂടിയുള്ള ഫൈറ്റും ആധുനികമായ ഫൈറ്റും ചിലയിടങ്ങളിൽ അൽപം നർമം കലർന്നതുമായ ഫൈറ്റുകൾ വേണമെന്നായിരുന്നു സംവിധായകൻ പറഞ്ഞത്. ഏകദേശം 35 ദിവസത്തോളം വേണ്ടിവന്നു ആ ഫൈറ്റ് തീർക്കാൻ. മൊത്തത്തിൽ 25 ഓളം ഫൈറ്റേഴ്സും, പത്തോളം കുതിരകളും. ആദ്യം ഞാൻ അവർക്കു ചെയ്ത ഫൈറ്റ് ഏകദേശം 200 വർഷങ്ങൾക്കു മുൻപുള്ള ഒരു രീതി ആയിരുന്നു!” അഷറഫ് ഗുരുക്കൾ പറയുന്നു. ശിവമോഗ, കുന്ദാപുര തുടങ്ങിയ ലൊക്കേഷനുകളിൽ കൂറ്റൻ സെറ്റ് ഇട്ടായിരുന്നു ഷൂട്ടിംഗ് ഇതിനകം പൂർത്തിയാക്കിയത്. പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു.
ചിത്രത്തിൽ കോമൾ കുമാർ, മേഘ്‌ന രാജ്, അനുഷ റായി എന്നിവർ രണ്ട് വ്യത്യസ്ത വേഷങ്ങളിലായാണ് പ്രത്യക്ഷപ്പെടുന്നത്. ഒരു വേഷത്തിൽ കോമൾ ഒരു കൊട്ടാര ചിത്രകാരനായും മറുവശത്ത് ഒരു സിനിമാ സംവിധായകനായും അഭിനയിക്കുന്നു. ഈ ചിത്രത്തിൽ കേരളത്തിലെ രാജ്ഞിയുടെ വേഷത്തിലാണ് മേഘ്ന അഭിനയിക്കുന്നത്. മലയാളവും കന്നഡയും സംസാരിക്കുന്ന മേഘ്‌ന, കോമൾ കുമാറിനൊപ്പം ആദ്യമായിട്ടാണ് സ്‌ക്രീൻ പങ്കിടുന്നത്. സംവിധായകൻ സന്ദേശ് ഷെട്ടിയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. പ്രമോദ് ഷെട്ടി, പ്രകാശ് തുമ്മിനാട്, വജ്രധിർ ജെയിൻ, ഉത്സവ്, കാർത്തിക് റാവു, രഘു രമണകോപ, സിരിജ, വർദ്ധൻ, കരൺ, രാധിക റാവു ദിവ്യശ്രീ, അക്ഷത, അരസു, മഹേഷ്, നാഗരാജ്, ചിത്രകല, ഉമേഷ് കിന്നൽ, മനീഷ് ഷെട്ടി, രാധാകൃഷ്ണ, മഹാബൽ ഭരതൻ, രാധാകൃഷ്ണ, മഹാബൽഷെട്ടി, സിരി പ്രഭാകർ, എം കെ മഠ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. സജീഷ് രാജ് ഛായാഗ്രഹണവും പ്രാൻഷു ഝാ സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. പി.ആര്‍.ഒ: പി.ശിവപ്രസാദ് (മലയാളം), ഡിജിറ്റൽ മാർക്കറ്റിംങ്: യു.വി ഡിജിറ്റൽ പ്രമോഷൻസ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
മധുര: തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാതശിശുക്കൾക്ക് 22 കാരറ്റ് ഒരു ഗ്രാം സ്വർണ്ണമോതിരം നൽകുന്ന ‘തായ്മാമൻ തങ്ക മോതിരം തിട്ടം’ (അമ്മാവന്റെ സ്വർണ്ണമോതിര പദ്ധതി) പദ്ധതിക്ക് മുഖ്യമന്ത്രി വിജയ് തുടക്കമിട്ടു. മധുരയിലെ ഗവൺമെന്റ് രാജാജി ആശുപത്രിയിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.
തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന ഈ പദ്ധതിക്കായി 755.83 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ക്ഷേമം ഉറപ്പാക്കുക, സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുക, സർക്കാർ ആശുപത്രികളിലെ പ്രസവങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
എം എസ് രാജു സംവിധാനം ചെയ്ത മിസ്റ്റിക്കൽ സൂപ്പർനാച്ചുറൽ ത്രില്ലർ അഗാധ മികച്ച അഭിപ്രായം നേടി ZEE5 Telugu-യിൽ സ്ട്രീമിങ് തുടരുന്നു.മിസ്റ്ററി, ആത്മീയത, അമാനുഷിക കാര്യങ്ങൾ എന്നിവ കോർത്തിണക്കിയ ചിത്രം സീ 5ഇൽ ഗംഭീര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
കാമാക്ഷി ഭാസ്കർല പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ശ്രാവൺ റെഡ്ഡി, ഉൽക്ക ഗുപ്ത, ജോവിക വിജയ് കുമാർ, റോഷൻ ബഷീർ, ഭാനു ചന്ദർ, വനിത വിജയകുമാർ തുടങ്ങിയ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.പരമ്പരാഗത ഹൊറർ രീതികൾക്ക് പകരം പുരാണങ്ങളിൽ അധിഷ്ഠിതമായ ഘടകങ്ങളും ആത്മീയതയും കോർത്തിണക്കിയാണ് എം.എസ്. രാജു ഈ സിനിമ ഒരുക്കിയിരിക്കുന്നത്.
കാമാക്ഷി ഭാസ്കർലയുടെ പ്രകടനം ചിത്രത്തിന് മികച്ച വൈകാരിക അടിത്തറ നൽകുന്നു. ശ്രാവൺ റെഡ്ഡി, ഉൽക്ക ഗുപ്ത, ഭാനു ചന്ദർ, വനിത വിജയകുമാർ എന്നിവരും കഥാപാത്രങ്ങളെ മനോഹരമാക്കിയിട്ടുണ്ട്. നാനി ചമിഡിസെട്ടിയാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. രാകേഷ് വെങ്കടപുരം സംഗീതവും ജുനൈദ് സിദ്ദിഖി എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. കാശി വിശാലാക്ഷി ബാലുസുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മികച്ച തെലുങ്ക് സിനിമകളുടെ നിരയിലേക്ക് ‘അഗാധ’യും എത്തുന്നതോടെ അമാനുഷിക മിസ്റ്ററി സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഇതൊരു നല്ല അനുഭവമായിരിക്കും.
നയൻതാരയും കെവിനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘Hi’ മികച്ച അഭിപ്രായം നേടി തമിഴ് ZEE5-ൽ മുന്നേറുന്നു.ശ്രദ്ധേയമായ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുമായി പ്രേക്ഷകരിലേക്ക് എത്തുന്ന തമിഴ് ZEE5, തങ്ങളുടെ വിജയക്കുതിപ്പ് തുടരുകയാണ്. ‘ജനനായകൻ’ ന് ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെ, നയൻതാരയും കെവിനും പ്രധാന വേഷങ്ങളിലെത്തുന്ന ‘Hi’ ഇപ്പോൾ പ്ലാറ്റ്‌ഫോമിൽ വൻ ഹിറ്റ് അടിച്ചിരിക്കുകയാണ്.
വിഷ്ണു എടവൻ സംവിധാനം ചെയ്യുന്ന ചിത്രം, പ്രണയാനുഭവങ്ങളും നിരാശകളും നേരിട്ടിട്ടും പ്രണയം കണ്ടെത്താനുള്ള ശ്രമം ഉപേക്ഷിക്കാത്ത ഒരു യുവാവിന്റെ കഥയാണ് പറയുന്നത്.തമിഴ് സിനിമയിലെ ശ്രദ്ധേയരായ മുതിർന്ന താരങ്ങളായ രാധിക ശരത്‌കുമാർ, അന്തരിച്ച നടൻ കെ. ഭാഗ്യരാജ്, പ്രഭു എന്നിവരുടെ സാന്നിധ്യവും ചിത്രത്തിന് കൂടുതൽ വൈകാരിക ആഴം നൽകുന്നു. പ്രശസ്ത സംവിധായകനും നടനും തിരക്കഥാകൃത്തുമായ കെ. ഭാഗ്യരാജിന്റെ അവസാനകാല ഓൺ-സ്‌ക്രീൻ സാന്നിധ്യങ്ങളിൽ ഒന്നാണ് ‘Hi’ എന്നതും ചിത്രത്തെ കൂടുതൽ സവിശേഷമാക്കുന്നു.
നയൻതാരയും കവിനും നയിക്കുന്ന മികച്ച താരനിരയും, പുതുമയാർന്ന ആഖ്യാനവും പ്രേക്ഷകരുടെ മനസ്സിൽ ദീർഘകാലം നിലനിൽക്കുന്ന വൈകാരികതയും ഒത്തുചേരുന്ന ‘Hi’, ഞങ്ങളുടെ വളർന്നുവരുന്ന സിനിമാ ലൈബ്രറിയിലേക്കുള്ള മികച്ചൊരു കൂട്ടിച്ചേർക്കലാണ്.ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.
വിഷ്ണു എടവനോടൊപ്പം പ്രവർത്തിച്ചത് മികച്ചൊരു അനുഭവമായിരുന്നു. കഥപറച്ചിലിൽ അദ്ദേഹം പുലർത്തിയ സൂക്ഷ്മതയും ആത്മാർത്ഥതയും ഏറെ ശ്രദ്ധേയമാണ്. മികച്ച സഹതാരങ്ങൾക്കൊപ്പം ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതും ഏറെ സന്തോഷകരമായിരുന്നു എന്ന് നയൻതാര കൂട്ടിച്ചേർത്തു.
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി പുരി ജഗനാഥ് രചനയും സംവിധാനവും നിർവഹിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘സ്ലം ഡോഗ് – 33 ടെംപിൾ റോഡ്’ലെ സറീന വഹാബിന്റെ കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്. വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മയായ സുബൈദ എന്ന കഥാപാത്രത്തെയാണ് സറീന വഹാബ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പുരി കണക്റ്റ്സിന്റെ ബാനറിൽ പുരി ജഗനാഥും ചാർമി കൗറും, ജെ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ജെ ബി നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംയുക്തയാണ് ചിത്രത്തിലെ നായിക.
ഏറെ വൈകാരികമായാണ് സുബൈദയെ പരിചയപ്പെടുത്തുന്ന ഗ്ലിമ്പ്സ് ഒരുക്കിയിരിക്കുന്നത്. ജീവിതം അവസാനിപ്പിക്കാനായി റെയിൽവേ സ്റ്റേഷനിലെത്തിയ ഒരു സാഹചര്യത്തെക്കുറിച്ച് സുബൈദ ഓർത്തെടുക്കുന്നതും, എന്നാൽ വിശപ്പ് സഹിക്കാനാവാതെ വന്നതോടെ ഭിക്ഷ യാചിക്കേണ്ടിവന്നതുമാണ് ഗ്ലിമ്പ്സിൽ അവതരിപ്പിക്കുന്നത്. അതിജീവനത്തിനായി പോരാടുന്ന ഒരു സ്ത്രീയുടെ ജീവിതവും നിസ്സഹായാവസ്ഥയും ആത്മാഭിമാനവും അമ്മയുടെ വൈകാരിക യാത്രയുമാണ് ഗ്ലിമ്പ്സിലൂടെ അവതരിപ്പിക്കുന്നത്.
സറീന വഹാബിന്റെ വൈകാരിക പ്രകടനമാണ് ഗ്ലിമ്പ്സിന്റെ പ്രധാന ആകർഷണം. സുബൈദയുടെ വേദനയും അതിജീവനത്തിനായുള്ള പോരാട്ടവും തീവ്രമായി അവതരിപ്പിക്കുന്ന താരത്തിന്റെ പ്രകടനം ചിത്രത്തിന്റെ കഥയിലെ വൈകാരിക തലത്തെക്കുറിച്ചുള്ള സൂചനയും നൽകുന്നു. വിജയ് സേതുപതിയും ഗ്ലിമ്പ്സിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ആക്ഷനും മാസ്സിനുമൊപ്പം ശക്തമായ വൈകാരിക മുഹൂർത്തങ്ങൾക്കും ചിത്രം പ്രാധാന്യം നൽകുന്നുണ്ടെന്നാണ് പുതിയ ഗ്ലിമ്പ്സ് നൽകുന്ന സൂചന.
നേരത്തെ ചിത്രത്തിൽ തബു അവതരിപ്പിക്കുന്ന ഗൗരി ഹെഗ്ഡെ എന്ന കഥാപാത്രത്തിന്റെ ഗ്ലിമ്പ്സും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇൻകം ടാക്സ് ഡെപ്യൂട്ടി കമ്മീഷണറായ ശക്തമായ കഥാപാത്രത്തെയാണ് തബു അവതരിപ്പിക്കുന്നത്. കുറ്റവാളികൾക്കെതിരെ നിർദയമായി നടപടിയെടുക്കുന്ന തന്റേടവും ആത്മവിശ്വാസവുമുള്ള ഓഫീസറായാണ് ഗൗരി ഹെഗ്ഡെയെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസറിൽ പ്രേക്ഷകർ ഇതുവരെ കാണാത്ത മാസ്സ്, സ്റ്റൈലിഷ് കഥാപാത്രമായാണ് വിജയ് സേതുപതിയെയും അവതരിപ്പിച്ചത്.
ചേരികളിൽ ജീവിക്കുന്ന മനുഷ്യരുടെ ജീവിത പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ചിത്രത്തിൽ ആക്ഷൻ, ഇമോഷൻ, മാസ്സ്, സംഗീതം, കോമഡി എന്നിവയ്ക്കെല്ലാം പ്രാധാന്യമുണ്ട്. വിജയ് സേതുപതിയെ അന്ധനായ കഥാപാത്രത്തിന്റെ ഗെറ്റപ്പിലും അല്ലാതെയും അവതരിപ്പിച്ച ടീസർ നേരത്തെ വലിയ ശ്രദ്ധ നേടിയിരുന്നു. തബു, സറീന വഹാബ് എന്നിവർക്കൊപ്പം കന്നഡ താരം ദുനിയ വിജയ് കുമാറും ചിത്രത്തിലെ നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബ്രഹ്മാജി, വി ടി വി ഗണേഷ് എന്നിവരും താരനിരയിലുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുക.
രചന, സംവിധാനം: പുരി ജഗനാഥ്, നിർമ്മാതാക്കൾ: പുരി ജഗനാഥ്, ചാർമി കൗർ, ജെ ബി നാരായൺ റാവു കോൺഡ്രോള്ള, ബാനർ: പുരി കണക്റ്റ്സ്, ജെ ബി മോഷൻ പിക്ചേഴ്സ്, ഛായാഗ്രഹണം: സാം കെ നായിഡു, സംഗീതം: ഹർഷവർധൻ രാമേശ്വർ, എഡിറ്റിംഗ്: സന്തോഷ് നൂസില, വിഎഫ്എക്സ്: അനിൽ പാദുരി, സിഇഒ: വിഷു റെഡ്ഡി, മാർക്കറ്റിംഗ്: ഹാഷ്ടാഗ് മീഡിയ, പിആർഒ: ശബരി
ന്യൂഡൽഹി: രാജ്യത്തെ കോടിക്കണക്കിന് മൊബൈൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമേകുന്ന പുതിയ നിയന്ത്രണങ്ങളുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI). പ്രതിമാസ റീച്ചാർജ് കാലാവധി, ഡാറ്റയില്ലാത്ത കോളിങ് പ്ലാനുകൾ എന്നിവയിൽ സുപ്രധാന മാറ്റങ്ങൾ വരുത്തുന്ന ‘ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ (13-ാം ഭേദഗതി) റെഗുലേഷൻസ്, 2026’ ട്രായ് വിജ്ഞാപനം ചെയ്തു.
സാധാരണക്കാരായ ഉപഭോക്താക്കളുടെയും കുറഞ്ഞ ബജറ്റിൽ പ്രീപെയ്ഡ് സേവനങ്ങൾ ഉപയോഗിക്കുന്നവരുടെയും വലിയ വിജയമാണിതെന്ന് രാജ്യസഭാ എം.പി രാഘവ് ചദ്ദ പ്രതികരിച്ചു.
പ്രധാന മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ:
വർഷത്തിൽ 13 റീച്ചാർജ് എന്ന ഭാരം ഒഴിവാകും: നിലവിൽ ഭൂരിഭാഗം ടെലികോം കമ്പനികളും ‘പ്രതിമാസ പ്ലാൻ’ എന്ന പേരിൽ 28 ദിവസത്തെ കാലാവധിയാണ് നൽകിയിരുന്നത്. ഇതുമൂലം ഉപഭോക്താക്കൾ ഒരു വർഷത്തിൽ (12 മാസം) 13 തവണ റീച്ചാർജ് ചെയ്യേണ്ടി വന്നിരുന്നു. പുതിയ നിർദേശപ്രകാരം 30 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ വരുന്നതോടെ ഒരു വർഷത്തിൽ 12 റീച്ചാർജുകൾ മാത്രം ചെയ്താൽ മതിയാകും.
ഒരേ തീയതിയിൽ പുതുക്കാം: എല്ലാ മാസവും ഒരേ തീയതിയിൽ തന്നെ സ്വയമേവയോ അല്ലാതെയോ പുതുക്കാൻ (Renew) സാധിക്കുന്ന തരത്തിലുള്ള പ്രതിമാസ വൗച്ചറുകളും ഇനി ലഭ്യമാകും.
ഡാറ്റയില്ലാത്ത വിലകുറഞ്ഞ കോളിങ് പാക്കുകൾ: ഇന്റർനെറ്റ് (ഡാറ്റ) ആവശ്യമില്ലാത്ത ഉപഭോക്താക്കൾക്കായി വോയ്സ് കോളുകളും എസ്.എം.എസും മാത്രം ഉൾപ്പെടുന്ന പ്രത്യേക ടാരിഫ് വൗച്ചറുകൾ (STVs) കമ്പനികൾ നിർബന്ധമായും നൽകണം.
കുറഞ്ഞ കാലാവധിയുള്ള പ്ലാനുകൾക്കും ബാധകം: ചെറിയ ദിവസങ്ങളിലേക്ക് നൽകുന്ന ബണ്ടിൽഡ് പ്ലാനുകൾക്ക് തത്തുല്യമായി, ഡാറ്റ ഒഴിവാക്കിയുള്ള വിലകുറഞ്ഞ കോളിങ് വൗച്ചറുകളും ലഭ്യമാക്കേണ്ടതുണ്ട്.
നിർണായകമായത് പാർലമെന്റിലെ ഇടപെടൽ
കഴിഞ്ഞ മാർച്ച് 11-ന് നടന്ന പാർലമെന്റ് സമ്മേളനത്തിലാണ് രാഘവ് ചദ്ദ എം.പി ഈ വിഷയം ഉന്നയിച്ചത്. 28 ദിവസത്തെ റീച്ചാർജ് സൈക്കിൾ മൂലം ജനങ്ങൾക്ക് ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതയെക്കുറിച്ചും, ഡാറ്റ ആവശ്യമില്ലാത്ത സാധാരണക്കാർ അനാവശ്യമായി കൂടുതൽ തുക നൽകേണ്ടി വരുന്നതിനെക്കുറിച്ചും അദ്ദേഹം സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
ഇതിനെ തുടർന്ന് ട്രായ് പൊതുജനങ്ങളിൽ നിന്നും വിവിധ മേഖലകളിൽ നിന്നും 1,132-ഓളം നിർദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ച ശേഷമാണ് ഉപഭോക്തൃ സൗഹൃദപരമായ ഈ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്.
“പ്രധാനമായും വോയ്സ് കോളുകൾ മാത്രം ആവശ്യമുള്ള കുറഞ്ഞ ബജറ്റുകാരായ ഉപഭോക്താക്കൾക്ക് ലഭിച്ച വലിയ വിജയമാണിത്. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി നടപടിയെടുത്ത കേന്ദ്ര സർക്കാരിനും ട്രായ്‌ക്കും നന്ദി അറിയിക്കുന്നു.”
— രാഘവ് ചദ്ദ എം.പി (എക്സിൽ കുറിച്ചത്)
സാമ്പത്തിക ലാഭവും സൗകര്യവും
സ്മാർട്ട്‌ഫോൺ ഉപയോഗിക്കാത്തവർക്കും ഇൻകമിങ്-ഔട്ട്ഗോയിങ് കോളുകൾക്ക് മാത്രം ഫോൺ ഉപയോഗിക്കുന്ന മുതിർന്ന പൗരന്മാർക്കും ഇനി വലിയ തുക നൽകി ഡാറ്റ പാക്കുകൾ എടുക്കേണ്ടി വരില്ല. സാധാരണക്കാരായ ജനങ്ങൾക്ക് തങ്ങളുടെ ഉപയോഗത്തിനനുസരിച്ച് അനുയോജ്യമായ പ്ലാനുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് പുതിയ ഉത്തരവിലൂടെ ലഭിക്കുന്നത്.
കൊച്ചി: പ്രമുഖ ഇലക്ട്രിക്കൽ ഉപകരണ നിർമ്മാണ കമ്പനിയായ വി ഗാർഡ് ഇൻഡസ്ട്രീസ് ചെയർപഴ്സനും മാനേജിങ് ഡയറക്ടറുമായി മിഥുൻ കെ. ചിറ്റിലപ്പിള്ളിയെ നിയമിച്ചു. 2012 മുതൽ കമ്പനിയുടെ മാനേജിങ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.
നിലവിലെ ചെയർപഴ്സനും സ്വതന്ത്ര ഡയറക്ടറുമായ രാധ ഉണ്ണിയുടെ കാലാവധി പൂർത്തിയായതിനെത്തുടർന്നാണ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് മിഥുനെ പുതിയ ചെയർപഴ്സനായി തിരഞ്ഞെടുത്തത്.
2006-ൽ എക്സിക്യൂട്ടീവ് ഡയറക്ടറായാണ് മിഥുൻ വി ഗാർഡിൽ ചേരുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാജ്യത്തുടനീളം പ്രവർത്തനം വിപുലീകരിച്ച കമ്പനിക്ക് നിലവിൽ 7 സംസ്ഥാനങ്ങളിലായി 12,000-ത്തോളം ജീവനക്കാരുണ്ട്.
രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി പ്രദർശനത്തിനെത്തിക്കുന്നത്. റെക്കോർഡ് തുകക്ക് ആണ് ശ്രീ ഗോകുലം മൂവീസ് ഈ ചിത്രത്തിൻ്റെ വിതരണാവകാശം സ്വന്തമാക്കിയത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിൽ ആദ്യ ഭാഗത്തിലെ മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്നു. ആദ്യ ഭാഗത്തിന്റെ വമ്പൻ വിജയത്തിന് ശേഷം മുത്തുവേൽ പാണ്ഡ്യന്റെ തുടർച്ചയായുള്ള വരവിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്ന മോഹൻലാൽ, ശിവ രാജ്കുമാർ എന്നിവർക്കൊപ്പം ആദ്യ ഭാഗത്തിൽ ഇല്ലാതിരുന്ന വേറെ ചില താരങ്ങളും രണ്ടാം ഭാഗത്തിൽ അതിഥി വേഷങ്ങളിലെത്തുന്നുണ്ട് എന്നാണ് സൂചന. അത് കൂടാതെ സുരാജ് വെഞ്ഞാറമൂട്, എസ് ജെ സൂര്യ, വിദ്യ ബാലൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഇവരുടെ ക്യാരക്ടർ വീഡിയോ പുറത്ത് വരികയും ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളെയും പുതിയ താരങ്ങളെയും ഒരുമിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ജയിലർ 2’ ന് ഉണ്ട്. അനിരുദ്ധ് രവിചന്ദർ തന്നെയാണ് രണ്ടാം ഭാഗത്തിനും സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ചിത്രത്തിലെ ‘അല്ല ബോലലോ’ എന്ന ഗാനം നേരത്തെ പുറത്തിറങ്ങി ട്രെൻഡിങ്ങിൽ ഇടം നേടിയിരുന്നു. മലയാളി താരം ഷംന കാസിമിന്റെ നൃത്തച്ചുവടുകൾ ഗാനത്തിന്റെ പ്രധാന ആകർഷണമായിരുന്നു.
രചന, സംവിധാനം: നെൽസൺ ദിലീപ്കുമാർ നിർമ്മാതാവ്: കലാനിധി മാരൻ ബാനർ: സൺ പിക്ചേഴ്സ്, ഛായാഗ്രഹണം : വിജയ് കാർത്തിക് കണ്ണൻ, എഡിറ്റർ : ആർ നിർമ്മൽ, സംഗീതം: അനിരുദ്ധ് രവിചന്ദർ, കേരളാ ഡിസ്ട്രിബ്യൂഷൻ പാർട്ണർ: ഡ്രീം ബിഗ് ഫിലിംസ്, പിആർഒ : ശബരി