Home Blog Page 3

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

0

റോഷൻ മാത്യുവിനെ നായകനാക്കി ജിയോ ബേബി രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. “ഹ്യൂമൻ ” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടു. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിർമ്മിക്കുന്നത്. 2027ൽ തിയേറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രമേയവും മറ്റു താരങ്ങളെയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

തോക്കും സിം കാർഡുകളും ഉൾപ്പെടുന്ന ടൈറ്റിൽ പോസ്റ്ററിൽ, ഇരുണ്ട പശ്ചാത്തലത്തിൽ ചുവന്ന അക്ഷരങ്ങളിലാണ് ടൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ സ്വഭാവത്തെക്കുറിച്ച് ആകാംക്ഷയുണർത്തുന്ന രീതിയിലാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്.

മലയാള സിനിമയിൽ വേറിട്ട പ്രമേയങ്ങളും ശക്തമായ സാമൂഹിക നിരീക്ഷണങ്ങളും കൊണ്ട് ശ്രദ്ധേയനായ സംവിധായകനാണ് ജിയോ ബേബി. ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ എന്ന ചിത്രത്തിലൂടെ ദേശീയതലത്തിൽ ശ്രദ്ധ നേടിയ അദ്ദേഹം ‘കാതൽ – ദി കോർ’, ‘ശ്രീധന്യ കാറ്ററിങ് സർവീസ്’, ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’, ‘കുഞ്ഞു ദൈവം’, ‘2 പെൺകുട്ടികൾ’, തുടങ്ങിയ ചിത്രങ്ങളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. മനുഷ്യബന്ധങ്ങളെയും സാമൂഹിക യാഥാർഥ്യങ്ങളെയും വ്യത്യസ്തമായ കാഴ്ചപ്പാടിൽ അവതരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ സിനിമകളുടെ പ്രത്യേകത. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും മലയാളത്തിലും മറ്റു ഭാഷകളിലും ശ്രദ്ധേയനായ നടനാണ് റോഷൻ മാത്യു. ജിയോ ബേബിയുടെ സംവിധാനവും റോഷൻ മാത്യുവിന്റെ പ്രകടനവും ഒന്നിക്കുന്ന ഹ്യൂമൻ എന്ത് തരം പ്രമേയമാണ് അവതരിപ്പിക്കുന്നതെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

നിർമ്മാണം: സഞ്ജു ഉണ്ണിത്താൻ, ബാനർ: സ്പൈർ പ്രൊഡക്ഷൻസ്, രചന, സംവിധാനം: ജിയോ ബേബി, ഛായാഗ്രഹണം: സാലു കെ. തോമസ്, എഡിറ്റിംഗ്: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, പ്രൊഡക്ഷൻ ഡിസൈൻ: രാജേഷ് പി വേലായുധൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിനു നായർ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊഡ്ത്താസ്, സൗണ്ട് ഡിസൈൻ: ടോണി ബാബു എം പി എസ് സി, പ്രോജക്ട് കോർഡിനേറ്റർ: വിവേക് വൈദ്യനാഥൻ, കോസ്റ്റ്യൂം ഡിസൈനർ: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: അമൽ ചന്ദ്രൻ, കോ-ഡയറക്ടർ: ഫാന്റം പ്രവീൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ. ജോസഫ്, സ്ക്രിപ്റ്റ് സൂപ്പർവൈസർമാർ: കുഞ്ചില മസിലാമണി, ടൈറ്റിൽ ഡിസൈൻ: ലിങ്കു എബ്രഹാം – ദ വാലിൻസ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, പിആർഒ: ശബരി

1 മണിക്കൂറിൽ 1 കോടി 61 ലക്ഷം പ്രീസെയിൽ, കേരളത്തിൽ റെക്കോർഡ് ബുക്കിംഗ് ട്രെൻഡുമായി ‘ജയിലർ 2’, ആഗോള റിലീസ് ഒക്ടോബർ 15 ന്

0

രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചതിന് പിന്നാലെ കേരളത്തിൽ വൻ തരംഗം. ബുക്കിങ് ആരംഭിച്ച് 1 മണിക്കൂറിനുള്ളിൽ തന്നെ 1 കോടി 61 ലക്ഷം രൂപയ്ക്ക് മുകളിൽ റെക്കോർഡ് പ്രീസെയിൽ ആണ് ചിത്രത്തിന് കേരളത്തിൽ നടന്നത്. മണിക്കൂറിൽ 40000 ടിക്കറ്റുകൾക്ക് മുകളിൽ എന്ന നിരക്കിലാണ് ചിത്രത്തിൻ്റെ ടിക്കറ്റ് വിൽപന ആദ്യ മണിക്കൂറുകളിൽ ബുക്ക് മൈ ഷോയിൽ നടന്നത്. ബുക്കിംങ് തുടങ്ങി ആദ്യ മണിക്കൂറിൽ 12000 ത്തിലധികം ടിക്കറ്റുകൾ വിറ്റ് കൊണ്ട് ഡിസ്ട്രിക്ട് ബൈ സൊമാറ്റോ ആപ്പിലും കേരളത്തിലെ പ്രീ സെയിലിൽ ചിത്രം പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ഡിസ്ട്രിക്റ്റ് ആപ്പിൻ്റെ കേരളത്തിലെ പ്രീ ബുക്കിംങ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രത്തിൻ്റെ 12000 ത്തിലധികം ടിക്കറ്റുകൾ ആദ്യ ഒരു മണിക്കൂറിൽ വിറ്റു പോകുന്നത്. ബുക്ക് മൈ ഷോ, ഡിസ്ട്രിക്റ്റ് ബൈ സൊമാറ്റോ, ടിക്കറ്റ് ന്യൂ എന്നീ ആപ്പുകൾ വഴിയും കൗണ്ടർ വിൽപന വഴിയും ആദ്യ മണിക്കൂറിൽ ചിത്രത്തിൻ്റെ 1 ലക്ഷത്തിലധികം ടിക്കറ്റുകളാണ് കേരളത്തിൽ വിറ്റ് പോയത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസാണ് വിതരണം ചെയ്യുന്നത്. ചിത്രം ഒക്ടോബർ 15 ന് ആഗോള റിലീസായി എത്തും. കേരളത്തിലെ എണ്ണൂറോളം സ്ക്രീനുകളിൽ റെക്കോർഡ് റിലീസായി ആണ് ചിത്രമെത്തുന്നത്.

ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങായി തുടരുന്ന ചിത്രത്തിന്, ഡിസ്ട്രിക്റ്റ് ബൈ സൊമാറ്റോ ആപ്പിൽ മോസ്റ്റ് ഹൈപ്പ്ഡ് ബാഡ്ജും ഇതിനോടകം ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം ഗംഭീര ബുക്കിംഗാണ് ചിത്രത്തിന് ലഭിക്കുന്നത്. പല കേന്ദ്രങ്ങളിലും ആദ്യ ദിവസത്തെ മുഴുവൻ ഷോകളും ഇതിനോടകം ഫുൾ ആയതോടെ കൂടുതൽ ഷോകൾ ചേർക്കാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിൻ്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, കോട്ടയം തുടങ്ങി കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം ചിത്രത്തിന് വലിയ ബുക്കിംഗ് ആവേശമാണ് അനുഭവപ്പെടുന്നത്. ആദ്യ ദിനം തന്നെ ചിത്രം കാണാനുള്ള ആരാധകരുടെ തിരക്കാണ് ബുക്കിംഗിൽ പ്രതിഫലിക്കുന്നത്. ഡിമാൻഡ് വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ കൂടുതൽ പ്രദർശനങ്ങൾ ഉൾപ്പെടുത്തുന്നുണ്ട്. പ്രധാന തിയേറ്ററുകളിൽ റിലീസ് ദിനത്തിൽ മാരത്തൺ ഷോകൾ ഒരുക്കാനുള്ള പദ്ധതികളും സജീവമാണ്.

‘ജയിലർ 2’ ൻ്റെ ബുക്കിംഗിൽ മോഹൻലാൽ ഫാക്ടറും വലിയ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ആദ്യ ഭാഗത്തിൽ അതിഥി വേഷത്തിലെത്തി കൈയടി നേടിയ മോഹൻലാൽ രണ്ടാം ഭാഗത്തിലും എത്തുന്നുവെന്നത് മലയാളി പ്രേക്ഷകരുടെ പ്രതീക്ഷ വർധിപ്പിക്കുന്നു. ട്രെയ്‌ലറിൽ മാസ് ലുക്കിൽ പ്രത്യക്ഷപ്പെട്ട മോഹൻലാലിന്റെ രംഗങ്ങളും ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. രജനികാന്തിന്റെയും മോഹൻലാലിന്റെയും സാന്നിധ്യം ഒരുമിക്കുന്ന ചിത്രം ബിഗ് സ്ക്രീനിൽ കാണാനുള്ള ആവേശമാണ് ബുക്കിംഗിലും പ്രകടമാകുന്നത്.

ബ്ലോക്ക്ബസ്റ്റർ വിജയമായ ‘ജയിലറി’ന് ശേഷം മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്ന ചിത്രത്തിൽ ശിവ രാജ്കുമാറും തിരിച്ചെത്തുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയവരും താരനിരയിലുണ്ട്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നെൽസൺ ദിലീപ്കുമാറിന്റെ മാസ് അവതരണവും ചിത്രത്തിന്റെ പ്രതീക്ഷകൾ ഉയർത്തുന്നു.

ഒക്ടോബർ 15ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്ന ‘ജയിലർ 2’ കേരളത്തിൽ പുലർച്ചെ ആറുമണിക്ക് ആദ്യ പ്രദർശനത്തോടെ റിലീസ് ആരംഭിക്കും. റിലീസ് ദിനം അടുക്കുമ്പോൾ ബുക്കിംഗ് കൂടുതൽ ശക്തമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും തിയേറ്റർ മേഖലയിലുള്ളവരും. കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിൽ മാരത്തൺ ഷോകളും അധിക പ്രദർശനങ്ങളും കൂടി വരുന്നതോടെ ആദ്യ ദിനം തന്നെ വലിയ ആഘോഷമായി ‘ജയിലർ 2’ മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

രചന, സംവിധാനം: നെൽസൺ ദിലീപ്കുമാർ, നിർമ്മാതാവ്: കലാനിധി മാരൻ, ബാനർ: സൺ പിക്ചേഴ്സ്, ഛായാഗ്രഹണം: വിജയ് കാർത്തിക് കണ്ണൻ, എഡിറ്റിംഗ്: ആർ. നിർമ്മൽ, സംഗീതം: അനിരുദ്ധ് രവിചന്ദർ, പ്രൊഡക്ഷൻ ഡിസൈനർ: ഡോ. കെ. കിരൺ, ആക്ഷൻ: ചേതൻ ഡി’സൂസ, കോസ്റ്റ്യൂം ഡിസൈനർമാർ: പല്ലവി സിംഗ്, മുതുൽ ഹഫീസ്, സൗണ്ട് മിക്സ്: സുരേൻ ജി., സൗണ്ട് ഡിസൈൻ: സുരേൻ ജി., എസ്. അളഗിയകൂത്തൻ, കളറിസ്റ്റ്: ആൻഡ്രിയാസ് ബ്രൂക്കൽ, ഡി.ഐ. ലാബ്: അന്നപൂർണ സ്റ്റുഡിയോസ്, വി.എഫ്.എക്സ്. പ്രൊഡ്യൂസർ: സന്തോഷ് രാജു, മേക്കപ്പ്: പട്ടണം റഷീദ്, സി. ഹരിനാഥ്, സ്റ്റിൽസ്: വി. സിത്തിരസു, പബ്ലിസിറ്റി ഡിസൈൻ: കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർമാർ: ഡി. രമേഷ് കുച്ചിരായർ, ആർ. എസ്. സുരേഷ് മണിയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുനിൽ റെഡ്ഡി, പി.ആർ.ഒ: ശബരി.

കൊച്ചിയിൽ സൈബർ സുരക്ഷയുടെ പുതിയ മാതൃക; ഇന്ത്യയിലെ ആദ്യ ‘സൈബർ ട്രോജൻ ഹോഴ്സ്’ c0c0n 2026-ൽ അനാച്ഛാദനം ചെയ്തു

0

കൊച്ചി: ഡിജിറ്റൽ ലോകത്തെ മറഞ്ഞിരിക്കുന്ന ഭീഷണികളെക്കുറിച്ചുള്ള മുന്നറിയിപ്പുമായി ഇന്ത്യയുടെ ആദ്യത്തെ സൈബർ ട്രോജൻ കുതിര (‘The Trojan Project’) കൊച്ചിയിൽ അനാച്ഛാദനം ചെയ്തു. രാജ്യത്തെ ഏറ്റവും പഴക്കമേറിയ സൈബർ സുരക്ഷാ-ഹാക്കിംഗ് സമ്മേളനമായ ‘c0c0n 2026’-ന്റെ ഭാഗമായി ഗ്രാൻഡ് ഹയാത്ത് ബോൾഗാട്ടിയിലാണ് ഈ വിസ്മയകരമായ കലാസൃഷ്ടി അവതരിപ്പിച്ചത്. കേരള പോലീസും ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച്ച് അസോസിയേഷനും (ISRA) സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

സംസ്ഥാന ആഭ്യന്തര-വിജിലൻസ് വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല ചടങ്ങിൽ പ്രതിമ ഔദ്യോഗികമായി അനാച്ഛാദനം ചെയ്തു.

ലോകത്തിലെ ഏറ്റവും വലിയ സൈബർ സുരക്ഷാ കലാസൃഷ്ടി

ഏകദേശം 25 അടി ഉയരവും രണ്ട് ടണ്ണിലധികം ഭാരവുമുള്ള ഈ കൂറ്റൻ ശിൽപം ലോകത്തിലെ ഏറ്റവും വലിയ സൈബർ സുരക്ഷാ കലാസൃഷ്ടിയായാണ് കരുതപ്പെടുന്നത്. പ്രശസ്ത കലാകാരനായ ഡാവിഞ്ചി സുരേഷാണ് ഇതിന്റെ ശിൽപി. മദർബോർഡുകൾ, പ്രൊസസ്സറുകൾ, മെമ്മറി മൊഡ്യൂളുകൾ, സർക്യൂട്ട് ബോർഡുകൾ, കേബിളുകൾ തുടങ്ങിയ ഉപയോഗശൂന്യമായ 850-ഓളം ഇലക്ട്രോണിക് അവശിഷ്ടങ്ങൾ ഉപയോഗിച്ചാണ് ഈ ട്രോജൻ കുതിരയെ നിർമ്മിച്ചിരിക്കുന്നത്. കലയും സാങ്കേതികവിദ്യയും പരിസ്ഥിതി സ്നേഹവും ഇഴചേരുന്ന ഈ ശിൽപം സൈബർ അവബോധത്തിന്റെ ശക്തമായ പ്രതീകമായി മാറുകയാണ്.

അദൃശ്യമായ ഭീഷണികൾ ദൃശ്യമാക്കുന്നു

മാൽവെയറുകൾ, ഫിഷിംഗ് ലിങ്കുകൾ, വ്യാജ ആപ്പുകൾ, ഓൺലൈൻ തട്ടിപ്പുകാർ എന്നിവയൊക്കെ ഉപയോക്താക്കളെ കബളിപ്പിക്കുന്നത് സുരക്ഷിതമെന്ന് തോന്നിപ്പിക്കുന്ന രൂപങ്ങളിലൂടെയാണ്. ഈ വഞ്ചനാപരമായ സ്വഭാവമാണ് ഇത്തരം ഭീഷണികളെ അപകടകാരിയാക്കുന്നത്. ഈ ആശയത്തെ മുൻനിർത്തിയാണ് ‘ദി ട്രോജൻ പ്രോജക്റ്റ്’ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഓൺലൈനിൽ കാണുന്നതെല്ലാം അപകടരഹിതമായിരിക്കണമെന്നില്ലെന്നും, നിരന്തരമായ ഡിജിറ്റൽ ജാഗ്രത അത്യന്താപേക്ഷിതമാണെന്നും ഈ ശിൽപം ഓർമ്മിപ്പിക്കുന്നു. അതോടൊപ്പം ഇ-മാലിന്യങ്ങളുടെ ഉത്തരവാദിത്തപരമായ സംസ്കരണവും പുനരുപയോഗവും ഇത് സമൂഹത്തിന് സന്ദേശമായി നൽകുന്നു.

കുട്ടികളുടെ ഓൺലൈൻ സുരക്ഷയ്ക്ക് ആഗോള കൂട്ടായ്മ

ഈ പദ്ധതിയുടെ മറ്റൊരു പ്രധാന ലക്ഷ്യം കുട്ടികൾക്കെതിരായ ഓൺലൈൻ ചൂഷണങ്ങൾക്കും ദുരുപയോഗങ്ങൾക്കും (CSEA) എതിരെ ആഗോളതലത്തിൽ ബോധവൽക്കരണം നടത്തുകയെന്നതാണ്. എഡിൻബർഗ് സർവ്വകലാശാലയുടെ കീഴിലുള്ള ‘ചൈൽഡ്‌ലൈറ്റ്’ (Childlight) എന്ന ഡാറ്റാ സ്ഥാപനവുമായി കൈകോർത്താണ് ഈ ഉദ്യമം നടപ്പിലാക്കുന്നത്. ഓൺലൈൻ ഗെയിമുകൾ, ആപ്പുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെ ലക്ഷക്കണക്കിന് കുട്ടികൾ ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ കൂട്ടായ്മയിലൂടെ ഓൺലൈൻ ഗ്രൂമിംഗ്, സെക്സ്റ്റോർഷൻ തുടങ്ങിയ ഭീഷണികൾക്കെതിരെ ആഗോളതലത്തിൽ പ്രതിരോധം തീർക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉദ്ഘാടനച്ചടങ്ങിൽ ഡി.ജി.പി.യും സംസ്ഥാന പൊലീസ് മേധാവിയുമായ ശ്രീ. റവാദ ആസാദ് ചന്ദ്ര ശേഖർ ഐ.പി.എസ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശ്രീ. ടി.വി. രവിചന്ദ്രൻ, എസ്.ബി.ഐ ചെയർമാൻ ശ്രീ. ചല്ലാ ശ്രീനിവാസലു സെട്ടി, വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. കൂടാതെ യു.എ.ഇ സൈബർ സുരക്ഷാ മേധാവി ഡോ. മുഹമ്മദ് അൽ കുവൈത്തി, സി.ഇ.ആർ.ടി-ഇൻ ഡയറക്ടർ ജനറൽ ഡോ. സഞ്ജയ് ബാൽ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സൈബർ സുരക്ഷാ വിദഗ്ധരും ചടങ്ങിൽ പങ്കെടുത്തു.

c0c0n 2026-ന് ശേഷവും ഈ സൈബർ ട്രോജൻ കുതിര ഒരു സ്ഥിരം സ്മാരകമായി നിലകൊള്ളും. സ്കൂളുകൾ, കോളേജുകൾ, ഗവേഷകർ, പൊതുജനങ്ങൾ എന്നിവർക്കായി സൈബർ സുരക്ഷയെയും ഉത്തരവാദിത്തപരമായ സാങ്കേതികവിദ്യയുടെ ഉപയോഗത്തെയും കുറിച്ച് പഠിക്കാനും ബോധവൽക്കരണം നേടാനുമുള്ള പ്രധാനപ്പെട്ടൊരു വിദ്യാഭ്യാസ കേന്ദ്രമായി ഇത് മാറ്റാനാണ് അധികൃതരുടെ തീരുമാനം.

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്

0

സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന ‘സീൻ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം ‘ആതി ഇവ യാരാ’യുടെ ലിറിക്കൽ വീഡിയോ പുറത്ത്. സുഷിൻ ശ്യാം സംഗീതം നൽകിയ ഗാനത്തിന് വരികൾ രചിച്ച് ആലപിച്ചത് രാജ് പ്രിയൻ ആണ്. ഴഗരം സ്റ്റുഡിയോസിന്റെയും 2D എന്റർടൈൻമെന്റ് സ്റ്റുഡിയോസിന്റെയും ബാനറിൽ ജ്യോതികയും സൂര്യയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് ജയശ്രീ ദാമോദരനാണ്. നവംബർ 6ന് ദീപാവലി റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തിൽ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് പ്രദർശനത്തിനെത്തിക്കുന്നത്.

വമ്പൻ റിലീസായി ആണ് ചിത്രം കേരളത്തിൽ എത്തുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിൻ്റെ കേരള ഡിസ്ട്രിബ്യൂഷൻ പാർട്ണർ. ‘ലുങ്കി ബോയ്സ്’ ഫെയിം രാജ് പ്രിയൻ ശ്രദ്ധേയമായ സാന്നിധ്യമായി എത്തുന്നു എന്നതാണ് ഇന്ന് പുറത്ത് വന്ന ഗാനത്തിൻ്റെ ഹൈലൈറ്റ്. ഗാനത്തിന് നൃത്തസംവിധാനം നിർവഹിച്ചതും രാജ് പ്രിയൻ തന്നെയാണ്. സുഷിൻ ശ്യാം ആദ്യമായി തമിഴിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണ് ‘സീൻ’. ‘ആതി ഇവ യാരാ’യുടെ ലിറിക്കൽ വീഡിയോയിൽ രാജ് പ്രിയന്റെ സാന്നിധ്യവും ഗാനത്തിന്റെ താളവും ചിത്രത്തിന്റെ എന്റർടെയ്ൻമെന്റ് സ്വഭാവത്തിലേക്കുള്ള സൂചന നൽകുന്നുണ്ട്. ആദ്യ സിംഗിൾ പുറത്തിറങ്ങിയതോടെ ചിത്രത്തിലെ മറ്റ് ഗാനങ്ങൾക്കായുള്ള കാത്തിരിപ്പും ശക്തമായിരിക്കുകയാണ്.

‘രോമാഞ്ചം’, ‘ആവേശം’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് ‘സീൻ’. സൂര്യയുടെ മാസ് രംഗങ്ങൾക്കും കോമഡിക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന സ്റ്റൈലിഷ് ആക്ഷൻ കോമഡി എന്റർടെയ്‌നറായാണ് ചിത്രം ഒരുങ്ങുന്നത്. ഇമ്പരാജ് ഐപിഎസ് എന്ന പോലീസ് ഓഫീസറായാണ് സൂര്യ ചിത്രത്തിൽ വേഷമിടുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റിൽ ടീസറിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

സൂര്യയ്ക്കൊപ്പം മലയാളി താരം നസ്‌ലനും നസ്രിയ നസീമും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘കറുപ്പ്’, ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഹാട്രിക് ഹിറ്റാണ് സൂര്യ ലക്ഷ്യമിടുന്നത്. വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.

ജിത്തു മാധവനും സുഷിൻ ശ്യാമും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘സീനി’നുണ്ട്. മലയാളത്തിൽ ഒരുമിച്ച ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ആദ്യമായി തമിഴിൽ ഒന്നിക്കുകയാണ്. സോണി മ്യൂസിക് സൗത്താണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ഛായാഗ്രഹണം: വിനീത് അഗസ്റ്റ്യൻ, സംഗീതം: സുഷിൻ ശ്യാം, എഡിറ്റർ: അജ്മൽ സാബു, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ: അശ്വിനി കാലെ, ആക്ഷൻ ഡയറക്ടർ: ചേതൻ ഡി’സൂസ, ആർട്ട് ഡയറക്ടർ: എ. രാജേഷ്, കോസ്റ്റ്യൂം ഡിസൈനർ: മഷാർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, തമിഴ് സംഭാഷണങ്ങൾ: ഡേവിഡ് സെൽവം, കോ-ഡയറക്ടർ: അരുൺ അപ്പുക്കുട്ടൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എം.പി. സെന്തിൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ: സുഷ്മ കൃഷ്ണമൂർത്തി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: കെ. ശ്രീധർ രാജ്, സ്റ്റിൽസ്: രോഹിത് കെ. സുരേഷ്, കാസ്റ്റിംഗ് ഡയറക്ടർ: ഷിഫ്ന ബബിൻ പാക്കർ, വിഎഫ്എക്സ്: ഹരിഹരസുതൻ, കളറിസ്റ്റ്: രംഗ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: നവീൻ നഞ്ജുണ്ടൻ, കേരള ഡിസ്ട്രിബ്യൂഷൻ പാർട്ണർ: ഡ്രീം ബിഗ് ഫിലിംസ്, പിആർഒ: ശബരി.

പ്രശസ്ത നടൻ നാനാ പടേക്കർ അന്തരിച്ചു

0

ഗോവ: പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ നാനാ പടേക്കർ (75) അന്തരിച്ചു. ഗോവയിലെ വസതിയിൽ അദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടുത്ത ഹൃദയാഘാതമാണ് (Cardiac arrest) മരണകാരണമെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച അഭിനേതാക്കളിലൊരാളായ നാനാ പടേക്കർ ‘പരിന്ദ’, ‘ക്രാന്തിവീർ’, ‘അഗ്നിസാക്ഷി’, ‘വെൽക്കം’ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഏറെ ശ്രദ്ധേയനായത്. മികച്ച നടൻ ഉൾപ്പെടെ മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകളും നാല് ഫിലിംഫെയർ അവാർഡുകളും നേടിയിട്ടുണ്ട്. 2013-ൽ രാജ്യം അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിച്ചു.

ചലച്ചിത്ര മേഖലയ്ക്ക് പുറമെ സമാന്തര ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. മഹാരാഷ്ട്രയിലെ വരൾച്ചാ ബാധിതരായ കർഷകരെ സഹായിക്കുന്നതിനായി പ്രവർത്തിക്കുന്ന ‘നാം ഫൗണ്ടേഷൻ’ (Naam Foundation) എന്ന സംഘടനയുടെ സ്ഥാപകരിൽ ഒരാളാണ് അദ്ദേഹം.

അദ്ദേഹത്തിന്റെ വേർപാടിൽ ചലച്ചിത്ര-രാഷ്ട്രീയ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

ഓൺലൈൻ ബാലലൈംഗിക ചൂഷണം തടയുക: 16 സംസ്ഥാനങ്ങളിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത ‘പ്രോജക്ട് ലൈറ്റ്‌ഹൗസ്’ ശിൽപ്പശാല കൊച്ചിയിൽ സമാപിച്ചു

0

കൊച്ചി, 07 ഒക്ടോബർ 2026: ആധുനിക കാലഘട്ടത്തിലെ ഏറ്റവും ഗൗരവമേറിയ പ്രശ്നങ്ങളിലൊന്നായ ഓൺലൈൻ വഴിയുള്ള കുട്ടികളുടെ ലൈംഗിക ചൂഷണവും ദുരുപയോഗവും (CSEA) പ്രതിരോധിക്കുന്നതിനായി കേരള പൊലീസിന്റെ നേതൃത്വത്തിൽ 16 സംസ്ഥാനങ്ങളിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത രണ്ടു ദിവസത്തെ ഉന്നതതല ശിൽപ്പശാല കൊച്ചിയിൽ സമാപിച്ചു.

കേരള പൊലീസിന്റെ സൈബർ ഓപ്പറേഷൻസ് വിഭാഗവും, എഡിൻബർഗ് സർവകലാശാലയുടെ കീഴിലുള്ള ‘ചൈൽഡ്‌ലൈറ്റ്’ (Childlight) ഗ്ലോബൽ ചൈൽഡ് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ടും, ന്യൂസിലാൻഡ് ആസ്ഥാനമായുള്ള നിയമപാലക സാങ്കേതികവിദ്യാ കമ്പനിയായ ‘കൈൻഡ്രെഡ് ടെക്കും’ (Kindred Tech) സംയുക്തമായി കൊച്ചി ക്രൗൺ പ്ലാസയിലാണ് ‘പ്രോജക്ട് ലൈറ്റ്‌ഹൗസ്’ (Project Lighthouse) സംഘടിപ്പിച്ചത്.

ശിൽപ്പശാലയുടെ പ്രധാന്യവും ലക്ഷ്യവും

കുറ്റകൃത്യങ്ങൾ ജില്ലാ അതിർത്തികളും സംസ്ഥാന-ദേശീയ സീമകളും കടന്ന് മിനിറ്റുകൾക്കകം നടക്കുമെന്നതിനാൽ, ഇതിനെതിരെയുള്ള പ്രതിരോധം ഉന്നതതലങ്ങളിൽ നിന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയിലൂടെയും വേണം നടപ്പിലാക്കേണ്ടത് എന്ന ശക്തമായ സന്ദേശമാണ് ശിൽപ്പശാല നൽകിയത്.

ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) കണക്കുപ്രകാരം 2024-ൽ ഇന്ത്യയിൽ കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ 5.9 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായിട്ടുള്ളത്. ലോകത്താകമാനമുള്ള കോടിക്കണക്കിന് കുട്ടികളെ ഈ പ്രശ്നം ബാധിക്കുന്നുണ്ടെന്നും, ഇതിനെതിരെ സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായി നീങ്ങണമെന്നും ഉദ്യോഗസ്ഥർ വിലയിരുത്തി.

‘കൊച്ചി അജണ്ടയും’ ഭാവി പരിപാടികളും

രണ്ടു ദിവസത്തെ ചർച്ചകൾക്ക് ശേഷം, പങ്കെടുത്ത സംസ്ഥാനങ്ങൾ ചേർന്ന് വരുംവർഷത്തേക്കുള്ള മുൻഗണനകൾ ഉൾക്കൊള്ളുന്ന ‘കൊച്ചി അജണ്ട’ (Kochi Agenda) രൂപീകരിച്ചു. മെന്ററിങ് മാതൃകയിലൂടെയും പരസ്പര സഹകരണത്തിലൂടെയും ഈ ലക്ഷ്യങ്ങൾ നടപ്പിലാക്കുകയും, അതിന്റെ പുരോഗതി 2027-ലെ ‘കൊക്കോൺ’ (c0c0n) സമ്മേളനത്തിൽ അവതരിപ്പിക്കുകയും ചെയ്യും. ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയുടെ കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കുന്ന ‘ലൈറ്റ്‌ഹൗസ് സ്റ്റേറ്റുകൾ’ എന്ന ശൃംഖലയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കേരള മാതൃക ചർച്ചയായി

കേരള പൊലീസ് വിജയകരമായി നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികൾ ശിൽപ്പശാലയിൽ വിശദീകരിച്ചു:

  • എൻഫോഴ്സ്മെന്റ്: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുകയോ പങ്കുവെക്കുകയോ വിൽക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കുന്ന കൗണ്ടർ ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയ്റ്റേഷൻ സെന്ററും ‘ഓപ്പറേഷൻ പി-ഹണ്ടും’.
  • പ്രതിരോധം: വിദ്യാർത്ഥികൾക്കായി കേരള പൊലീസ് ആവിഷ്കരിച്ച ‘കിഡ് ഗ്ലൗവ് 2.0’ (Kid Glove 2.0) ഓൺലൈൻ സുരക്ഷാ പദ്ധതി.
  • പങ്കാളിത്തം: പൊലീസിനെയും സാങ്കേതിക സ്ഥാപനങ്ങളെയും ഗവേഷകരെയും ഒരു കുടക്കീഴിൽ അണിനിരത്തുന്ന ‘സൈബർഡോം’ (Cyberdome).
  • നൂതനാശയങ്ങൾ: കുട്ടികളുടെ സംരക്ഷണത്തിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അസിസ്റ്റന്റിനെ വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ‘ഹാക് അപ്പ്’ (HAC’KP) ഹാക്കത്തോൺ.

സമാപന സമ്മേളനത്തിൽ സംസ്ഥാന പൊലീസ് മേധാവി ശ്രീ. രാവാദ ആസാദ് ചന്ദ്രശേഖർ ഐ.പി.എസ്, ഡി.ജി.പി ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ്, ഐ.ജിമാരായ ശ്രീ. പി. പ്രകാശ് ഐ.പി.എസ്, ശ്രീമതി. ആർ. നിശാന്തിനി ഐ.പി.എസ് തുടങ്ങിയ പ്രമുഖർ സംസാരിച്ചു. ഓൺലൈൻ ബാലലൈംഗിക ചൂഷണത്തിനെതിരെ ഒരു സംസ്ഥാനത്തിനും ഒറ്റയ്ക്ക് പൊരുതാനാകില്ലെന്നും, കേരളത്തിന്റെ മാതൃക മറ്റ് സംസ്ഥാനങ്ങൾക്ക് അനുയോജ്യമായ രീതിയിൽ മാറ്റിയെടുത്തു പ്രതിരോധം തീർക്കാമെന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി.

ശിൽപ്പശാലയിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ തുടർന്ന് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന അന്താരാഷ്ട്ര സൈബർ സുരക്ഷാ സമ്മേളനമായ ‘കൊക്കോൺ 2026’-ന്റെ (c0c0n 2026) ചൈൽഡ് സേഫ്റ്റി ട്രാക്കിൽ പങ്കെടുക്കും.

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

0

ശേഖർ മേനോൻ, വിജയകുമാർ പ്രഭാകരൻ, ബാബു തളിപ്പറമ്പ്, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവഗതരായ അർജ്ജുൻലാൽ, അജിത് കുമാർ രവീന്ദ്രൻ എന്നിവർ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ആന്തോളജി ചിത്രമാണ് “രണ്ട് രഹസ്യങ്ങൾ”. ചിത്രത്തിൻ്റെ രണ്ടാമത്തെ ട്രയിലർ റിലീസ്സായി. ഒരു സിനിമക്ക് രണ്ട് ട്രയിലർ എന്ന പ്രത്യേകതയിൽ എത്തുന്ന ചിത്രം ഒക്ടോബർ 09ന് തീയേറ്റർ റിലീസിന് തയ്യാറായി. വാമ എൻ്റർടെയിൻമെൻ്റിൻ്റെ ബാനറിൽ സാക്കിർ അലി ആണ് ഈ ആന്തോളജി ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിൽ ആദ്യമായി ഒരു സ്പാനിഷ് താരം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രംകൂടിയാണ് രണ്ട് രഹസ്യങ്ങൾ. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സിൻ്റെ ബാനറിൽ ബോണി അസ്സനാർ ആണ് ചിത്രത്തിൻ്റെ സഹനിർമാതാവ്. ചിത്രത്തിൻ്റെ സംവിധായകർ തന്നെയാണ് തിരക്കഥയും, സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്.

ജോമോൻ തോമസ്, അബ്ദുൾ റഹീം എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രത്യുഷ് പ്രകാശ്, അഭിജിത്ത് കെ.പി, നമ്രത പ്രശാന്ത്, സുമേഷ് BWT എന്നിവർ ചേർന്നാണ് ചിത്രസംയോചനം. റഫീക്ക് അഹമ്മദിൻ്റെ വരികൾക്ക് സംഗീതം നൽകുന്നത് വിശ്വജിത്ത് ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സഫ്ന വി. ടി, പ്രോജക്ട് ഡിസൈനർ- വിജയകുമാർ പ്രഭാകരൻ, കലാ സംവിധാനം- ലാലു തൃക്കളം, കെ.ആർ ഹരിലാൽ, ഉല്ലാസ് കെ.യു, മേക്കപ്പ്- സജിത വി, ശ്രീജിത്ത് കലൈ അരശ്, അനീസ് ചെറുപ്പുളശേരി, വസ്ത്രാലങ്കാരം- ദീപ്തി അനുരാഗ്, സ്മിജി കെ.ടി, സൗണ്ട് ഡിസൈനർ – കരുൺപ്രസാദ്, ആക്ഷൻ- റൺ രവി, കളറിസ്റ്റ് – ഷാൻ ആഷിഫ്, സ്റ്റുഡിയോ- ഹൈ സ്റ്റുഡിയോസ്, സ്റ്റിൽസ്- സച്ചിൻ രവി, ജോസഫ്, പബ്ലിസിറ്റി ഡിസൈൻസ്- രാഹുൽ രാജ്, പി.ആർ.ഒ- പി.ശിവപ്രസാദ് എന്നിവരുമാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും.

രജനികാന്ത് ചിത്രം ‘ജയിലർ 2’ കേരളത്തിൽ ആദ്യ പ്രദർശനം ഒക്ടോബർ 15 പുലർച്ചെ 6ന്, അഡ്വാൻസ് ബുക്കിംഗ് ഒക്ടോബർ 11ന്

0

രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ കേരളത്തിൽ പുലർച്ചെ 6 മണിക്ക് ആദ്യ പ്രദർശനം ആരംഭിക്കും. ഒക്ടോബർ 15ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ബുക്കിംഗ് ഒക്ടോബർ 11 ഞായറാഴ്ച രാവിലെ 10 മണിക്ക് തുടങ്ങും. ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് റെക്കോർഡ് തുകയ്ക്ക് വിതരണാവകാശം സ്വന്തമാക്കിയ ചിത്രത്തിന് കേരളത്തിൽ ഓൾ ടൈം റെക്കോർഡ് റിലീസാണ് ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം കർണാടകയിൽ വിതരണം ചെയ്യുന്നതും ശ്രീ ഗോകുലം മൂവീസ് ആണ്.

ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിൻ്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ. ബ്ലോക്ക്ബസ്റ്റർ വിജയമായ ‘ജയിലർ’ക്ക് ശേഷം മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയാണ് ‘ജയിലർ 2’ പ്രേക്ഷകരിൽ ഉണ്ടാക്കിയിരിക്കുന്നത്. ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങൾക്കൊപ്പം പുതിയ താരങ്ങളെയും അണിനിരത്തിയാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. ആദ്യ ഭാഗത്തിൽ അതിഥി വേഷത്തിലെത്തിയ മോഹൻലാലും ശിവ രാജ്കുമാറും രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്. ട്രെയ്‌ലറിൽ മോഹൻലാലിനെ മാസ് ലുക്കിൽ അവതരിപ്പിച്ചതും മലയാളി പ്രേക്ഷകർക്കിടയിൽ ചിത്രത്തിന്റെ ആവേശം വർധിപ്പിച്ചിട്ടുണ്ട്.

പുലർച്ചെ 6 മണിക്ക് ആരംഭിക്കുന്ന ആദ്യ പ്രദർശനം ഉൾപ്പെടെ കേരളത്തിലെ വമ്പൻ റിലീസിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്. അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കുന്നതോടെ ചിത്രത്തിന്റെ ആദ്യ ദിന ബുക്കിംഗിലും വലിയ പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്.

നേരത്തെ പുറത്തിറങ്ങിയ ട്രെയ്‌ലർ ആദ്യ ഭാഗത്തേക്കാൾ വലിയ കാൻവാസിലുള്ള മാസ് ആക്ഷൻ എന്റർടെയ്നറായിരിക്കും രണ്ടാം ഭാഗമെന്ന സൂചന നൽകിയിരുന്നു. ആക്ഷൻ രംഗങ്ങൾ, പഞ്ച് ഡയലോഗുകൾ, സ്റ്റൈലിഷ് അവതരണം, വൈകാരിക രംഗങ്ങൾ, നെൽസൺ ദിലീപ്കുമാറിന്റെ ബ്ലാക്ക് ഹ്യൂമർ എന്നിവയ്ക്കൊപ്പം അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ട്രെയ്‌ലറിന്റെ പ്രധാന ആകർഷണങ്ങളാണ്. ചിത്രത്തിലെ ‘അല്ല ബോലലോ’ ഉൾപ്പെടെയുള്ള ഗാനങ്ങളും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.

സുരാജ് വെഞ്ഞാറമൂട്, എസ്. ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. ദിലീപ് എന്ന് പേരുള്ള കഥാപാത്രമായി അതിനിർണായകമായ വില്ലൻ വേഷത്തിലാണ് ചിത്രത്തിൽ സുരാജ് എത്തുന്നതെന്ന സൂചനയും ട്രെയ്‌ലർ നൽകിയിട്ടുണ്ട്.

രചന, സംവിധാനം: നെൽസൺ ദിലീപ്കുമാർ, നിർമ്മാതാവ്: കലാനിധി മാരൻ, ബാനർ: സൺ പിക്ചേഴ്സ്,
ഛായാഗ്രഹണം: വിജയ് കാർത്തിക് കണ്ണൻ, എഡിറ്റർ: ആർ. നിർമ്മൽ,
സംഗീതം: അനിരുദ്ധ് രവിചന്ദർ,
പ്രൊഡക്ഷൻ ഡിസൈനർ: ഡോ. കെ. കിരൺ, ആക്ഷൻ: ചേതൻ ഡി’സൂസ,
കോസ്റ്റ്യൂം ഡിസൈനർമാർ: പല്ലവി സിംഗ്, മുതുൽ ഹഫീസ്, സൗണ്ട് മിക്സ്: സുരേൻ. ജി, സൗണ്ട് ഡിസൈൻ: സുരേൻ ജി, എസ്. അളഗിയകൂത്തൻ,
കളറിസ്റ്റ്: ആൻഡ്രിയാസ് ബ്രൂക്കൽ, ഡിഐ ലാബ്: അന്നപൂർണ സ്റ്റുഡിയോസ്, വിഎഫ്എക്സ് പ്രൊഡ്യൂസർ: സന്തോഷ് രാജു,
മേക്കപ്പ്: പട്ടണം റഷീദ്, സി. ഹരിനാഥ്,
സ്റ്റിൽസ്: വി. സിത്തിരസു, പബ്ലിസിറ്റി ഡിസൈൻ: കബിലൻ ചെല്ലയ്യ,
പ്രൊഡക്ഷൻ കൺട്രോളർ: ഡി. രമേഷ് കുച്ചിരായർ, ആർ. എസ്. സുരേഷ് മണിയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുനിൽ റെഡ്ഡി, പിആർഒ: ശബരി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ’

0

ദക്ഷിണ കൊറിയയിൽ നടക്കുന്ന, ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേളകളിലൊന്നായ 31-ാമത് ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (BIFF) റെഡ് കാർപ്പറ്റിൽ മലയാളി തനിമയുള്ള പരമ്പരാഗത വേഷത്തിൽ ‘ചെവിട്ടോർമ്മ’ (The Soul Whisperer) സിനിമയുടെ അണിയറപ്രവർത്തകർ പ്രവേശിച്ചു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ ആയിരക്കണക്കിന് ചലച്ചിത്രപ്രേമികളെയും അന്താരാഷ്ട്ര മാധ്യമങ്ങളെയും സാക്ഷിനിർത്തിയാണ് മലയാളത്തിന്റെ ഈ അഭിമാന ചിത്രം റെഡ് കാർപ്പറ്റിൽ ശ്രദ്ധകേന്ദ്രമായത്.ഈ വർഷത്തെ ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് മലയാളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രമാണ് ‘ചെവിട്ടോർമ്മ’. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ലിയോ തദേവൂസ് ആണ്. ചിത്രത്തിന്റെ വേൾഡ് പ്രീമിയറിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംവിധായകൻ ലിയോ തദേവൂസ്, പ്രമുഖ അഭിനേതാക്കളായ ദിലീഷ് പോത്തൻ, പൗളി വത്സൻ, സ്റ്റാൻ സ്റ്റീഫൻ, നിർമ്മാതാക്കളായ സ്റ്റീഫൻ സക്കറിയാസ്, ലോഗൻ രവി തുടങ്ങിയവർ റെഡ് കാർപ്പറ്റിലൂടെ പ്രവേശിച്ചു.ഒക്ടോബർ 8-ന് മേളയിലെ പ്രശസ്തമായ ‘ഏഷ്യൻ സിനിമാ പനോരമ’ (A Window on Asian Cinema) വിഭാഗത്തിൽ ചിത്രം പ്രദർശിപ്പിക്കും. ലോകസിനിമാ വേദിയിൽ മലയാള സിനിമയ്ക്ക് ഇതൊരു വലിയ അഭിമാനമുഹൂർത്തമാണ്.

‘പുലിമുരുകന്റെ’ പത്താം വാർഷികത്തിൽ വൻ പ്രഖ്യാപനം; ഉപേക്ഷിക്കപ്പെട്ട ‘അന്ന’ വീണ്ടും വെള്ളിത്തിരയിലേക്ക്!

0

മലയാള സിനിമയുടെ കച്ചവട സമവാക്യങ്ങൾ തിരുത്തിക്കുറിച്ച ‘പുലിമുരുകൻ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പത്താം വാർഷിക വേളയിൽ പുതിയ സിനിമയുടെ നിർമ്മാണ പ്രഖ്യാപനവുമായി പ്രമുഖ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം. 90-കളിൽ ചിത്രീകരണം ആരംഭിച്ചെങ്കിലും പലവിധ കാരണങ്ങളാൽ പൂർത്തിയാക്കാൻ സാധിക്കാതെപോയ ‘അന്ന’ എന്ന ചിത്രത്തിന്റെ നിർമ്മാണാവകാശം താൻ സ്വന്തമാക്കിയ വിവരം അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു.

വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ഈ ചിത്രത്തിലെ “യവനകഥയിലെ ഇടയകന്യകേ…” എന്ന ഗാനം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും ഹിറ്റായതോടെയാണ് ‘അന്ന’ എന്ന സിനിമയെക്കുറിച്ച് ചർച്ചകളും അന്വേഷണങ്ങളും സജീവമായത്. ഈ പശ്ചാത്തലത്തിലാണ് മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ നിലച്ചുപോയ ആ ചിത്രം പുതിയ എഴുത്തുകാരിലൂടെ പുതിയ തലമുറയിലേക്ക് എത്തിക്കാൻ മുളകുപാടം ഫിലിംസ് തീരുമാനിച്ചത്.

പുതിയ അണിയറപ്രവർത്തകരെയും അഭിനേതാക്കളെയും ചേർത്തുവെച്ച് ‘അന്ന’ വീണ്ടും വെള്ളിത്തിരയിൽ എത്തിക്കാനാണ് തീരുമാനം. ചിത്രത്തിന്റെ സംവിധായകൻ, അഭിനേതാക്കൾ എന്നിവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും പ്രേക്ഷകരുടെ പ്രാർത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നതായും ടോമിച്ചൻ മുളകുപാടം കുറിച്ചു.

ശബരിമല സന്നിധാനത്തെ റൂം ബുക്കിംഗ് പൂർണ്ണമായും ഓൺലൈനിലേക്ക്; തുലാമാസ പൂജയ്ക്കുള്ള ബുക്കിംഗ് നാളെ മുതൽ

0

ശബരിമല സന്നിധാനത്ത് ഭക്തർക്കായി റൂമുകൾ ബുക്ക് ചെയ്യുന്ന സൗകര്യം പൂർണ്ണമായും ഓൺലൈനാക്കുന്നു. നാളെ (ഒക്ടോബർ 07) രാവിലെ 7 മണി മുതൽ www.onlinetdb.com എന്ന വെബ്സൈറ്റ് വഴി തുലാമാസ പൂജയ്ക്കുള്ള ഓൺലൈൻ റൂം ബുക്കിംഗ് ആരംഭിക്കും.

എല്ലാ മേഖലകളിലും ഓൺലൈൻ സേവനങ്ങൾ വർദ്ധിപ്പിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനപ്രകാരമാണ് നടപടി. മുൻപ് 190 റൂമുകൾ മാത്രമാണ് ഓൺലൈനായി ലഭ്യമായിരുന്നതെങ്കിൽ, ഇനിമുതൽ പ്രതിദിനം 400 റൂമുകൾ വരെ ഭക്തർക്ക് ഓൺലൈനായി ബുക്ക് ചെയ്യാം. ബാക്കി റൂമുകൾ സന്നിധാനത്തെ അക്കോമഡേഷൻ ഓഫീസ് വഴിയായിരുന്നു നൽകിയിരുന്നത്.

കൂടാതെ, നിലവിൽ പ്രോട്ടോക്കോൾ ഗസ്റ്റ് ഹൗസായി പ്രവർത്തിക്കുന്ന ശബരി ഗസ്റ്റ് ഹൗസിലും 10 റൂമുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.

പരാതികൾ പരിഹരിക്കാൻ ഇ-മെയിൽ സംവിധാനം ബുക്കിംഗിനിടെ ഉണ്ടാകുന്ന വെബ്സൈറ്റിലെ തിരക്ക് കാരണം തുക അക്കൗണ്ടിൽ നിന്ന് കുറയുകയും എന്നാൽ ബുക്കിംഗ് പൂർത്തിയാകാതിരിക്കുകയും ചെയ്താൽ, ആവശ്യമായ രേഖകൾ സഹിതം [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ പരാതി നൽകാവുന്നതാണെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

ഹർമൻപ്രീത് കൗർ നായകസ്ഥാനം ഒഴിഞ്ഞു; വൈകാരിക കുറിപ്പുമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ഐക്കൺ

0

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്ന് ഹർമൻപ്രീത് കൗർ പടിയിറങ്ങി. എല്ലാ ഫോർമാറ്റുകളിലെയും ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ദീർഘമായ വൈകാരിക കുറിപ്പിലൂടെയാണ് താരം അറിയിച്ചത്. ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യൻ വനിതാ ടീമിനെ നയിച്ച ഏക ക്യാപ്റ്റനായ ഹർമൻപ്രീത്, ടീമിനായി താൻ നൽകിയ ത്യാഗങ്ങളെക്കുറിച്ചും ഭാവി പ്രതീക്ഷകളെക്കുറിച്ചും കുറിപ്പിൽ വ്യക്തമാക്കുന്നു.

ഹർമൻപ്രീത് കൗറിന്റെ ഇൻസ്റ്റഗ്രാം കുറിപ്പിന്റെ മലയാള പരിഭാഷ:

“എല്ലാ ഫോർമാറ്റുകളിലും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഞാൻ ഇന്ന് പടിയിറങ്ങുകയാണ്.

എനിക്ക് ഇതൊട്ടും എളുപ്പമുള്ള തീരുമാനമായിരുന്നില്ല. വർഷങ്ങളുടെ ഓർമ്മകളും വികാരങ്ങളും ത്യാഗങ്ങളും ജീവിതകാലം മുഴുവൻ മനസ്സിൽ നിൽക്കുന്ന നിമിഷങ്ങളും നിറഞ്ഞതാണ് ഈ യാത്ര.

ഈ ടീമിനും ഇന്ത്യൻ വനിതാ ക്രിക്കറ്റിനുമായി എന്റെ കൈവശമുള്ളതെല്ലാം—എന്റെ രക്തം, വിയർപ്പ്, സമയം, പലപ്പോഴും എന്റെ സ്വന്തം പ്രകടനവും വ്യക്തിപരമായ ആഗ്രഹങ്ങളും വരെ ഞാൻ നൽകി. സ്വന്തം വളർച്ചയേക്കാളും വ്യക്തിഗത ലക്ഷ്യങ്ങളേക്കാളും ടീമിന് മുൻഗണന നൽകേണ്ടിവന്ന നിമിഷങ്ങളുണ്ടായിരുന്നു.

ഒരു ക്യാപ്റ്റൻ എന്ന നിലയിൽ എനിക്ക് പല കഠിനമായ തീരുമാനങ്ങളും എടുക്കേണ്ടി വന്നിട്ടുണ്ട്. ആ തീരുമാനങ്ങൾ പലപ്പോഴും എല്ലാവരും മനസ്സിലാക്കണമെന്നില്ല, എളുപ്പമുള്ളവയായിരുന്നില്ല, ചിലപ്പോൾ എനിക്ക് വ്യക്തിപരമായ നഷ്ടങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഞാൻ എടുത്ത ഓരോ തീരുമാനത്തിനും പിന്നിൽ ഒരൊറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ — ഈ ടീമിനെ മികച്ചതാക്കുക, ഒപ്പം മറ്റു കളിക്കാർക്ക് വളരാനും സ്വയം വിശ്വസിക്കാനും അവരുടെ ഏറ്റവും മികച്ച പതിപ്പുകളാകാനുമുള്ള അവസരം നൽകുക.

ഞാൻ എല്ലാ അവസ്ഥകളിലൂടെയും കടന്നുപോയിട്ടുണ്ട്.

ഏറ്റവും വലിയ തിരിച്ചടികളും നിരാശകളും വിമർശനങ്ങളും സംശയങ്ങളും, ഒന്നുമേ ശരിയാകാത്ത ദിവസങ്ങളും ഞാൻ കണ്ടിട്ടുണ്ട്. അതോടൊപ്പം തന്നെ വിജയത്തിന്റെ സന്തോഷവും ആഘോഷങ്ങളും രാജ്യത്തെ പ്രതിനിധീകരിക്കുന്നതിലെ അഭിമാനവും, എല്ലാ ത്യാഗങ്ങൾക്കും അർത്ഥം നൽകിയ നിമിഷങ്ങളും ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.

നിറകണ്ണുകളോടെയാണെങ്കിലും, മനസ്സിൽ തികഞ്ഞ സമാധാനത്തോടെയാണ് ഞാൻ ഇന്ന് ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത്. കാരണം എന്റെ ടീം ഇന്ന് സുരക്ഷിതമായ കരങ്ങളിലാണെന്ന് ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു. കഴിവുള്ള, വ്യക്തമായ കാഴ്ചപ്പാടുള്ള, ശോഭനമായ ഭാവിയുള്ള ഒരു ടീമിന്റെ ഭാഗമാകാനും അവരെ കണ്ടുനിൽക്കാനും ഞാൻ ഏറെ ആഗ്രഹിക്കുന്നു.

എന്റെ കടമ ഞാൻ നിർവ്വഹിച്ചു കഴിഞ്ഞു എന്ന് എനിക്ക് തോന്നുന്നു.

എന്റെ കഴിവിന്റെ പരമാവധി ഞാൻ ഈ ടീമിന് നൽകി. അഭിമാനത്തോടെയാണ് ഞാൻ ഈ ഉത്തരവാദിത്തം ചുമലിലേറ്റിയത്, ഇന്ത്യൻ വനിതാ ക്രിക്കറ്റിനെ നയിക്കാൻ കഴിഞ്ഞ മഹാഭാഗ്യത്തിന് ഞാൻ എന്നും നന്ദിയുള്ളവളായിരിക്കും.

ഇനി ഒരു പുതിയ അധ്യായത്തിലേക്ക് കടക്കാനുള്ള സമയമാണ്.

ക്യാപ്റ്റൻസി ഇന്ന് അവസാനിച്ചേക്കാം, എന്നാൽ ഇന്ത്യൻ ക്രിക്കറ്റിനോടുള്ള എന്റെ സ്നേഹം ഒരിക്കലും അവസാനിക്കില്ല.

എല്ലാ സഹകളിക്കാർക്കും, കോച്ചുമാർക്കും, സപ്പോർട്ട് സ്റ്റാഫിനും, മാനേജ്‌മെന്റിനും, ബിസിസിഐക്കും, കുടുംബാംഗങ്ങൾക്കും, നല്ല സമയത്തും മോശം സമയത്തും ഒപ്പം നിന്ന ഓരോ ആരാധകനും എന്റെ നന്ദി.

രക്തം. വിയർപ്പ്. ത്യാഗം. അഭിമാനം.

കഴിവിന്റെ പരമാവധി ഞാൻ നൽകിക്കഴിഞ്ഞു.

ഇനി ഈ കളിയോടുള്ള കേവലമായ സ്നേഹത്തിന് വേണ്ടി മാത്രം വീണ്ടും ബാറ്റ് വീശാൻ ഞാൻ തയ്യാറാണ്.

നായകസ്ഥാനം അവസാനിക്കുന്നു. യാത്ര തുടരുന്നു. 🙏 വലിയ സ്നേഹത്തോടെ, ഹർമൻ.”