Home Blog Page 379

മാര്‍ച്ച് വരെ 20 സിനിമകള്‍ റിലീസിന്

0

സിനിമാ പ്രേമികള്‍ക്ക് പുതുശ്വാസം നല്‍കിയാണ് വിജയ് ചിത്രം’മാസ്റ്റര്‍’ റിലീസിന് എത്തിയത്. കോവിഡ് തളര്‍ത്തിയ സിനിമാവ്യവസായം തിരിച്ചുവരികയാണെന്ന് ആദ്യ ദിനങ്ങളിലെ കളക്ഷനും, കാണികളുടെ തള്ളിക്കയറ്റവും വ്യക്തമാക്കുന്നു.

കോവിഡ് ഭീതിയുള്ളപ്പോഴും തീയറ്ററിലേക്കെത്തുന്ന നിലയ്ക്കാത്ത പ്രേക്ഷകപ്രവാഹം ആശങ്കയിലായിരുന്ന മലയാള സിനിമയ്ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. തുടര്‍ന്ന് കോവിഡ് ഇടവേളയ്ക്ക് ശേഷം ആദ്യ മലയാള സിനിമ റിലീസും പ്രഖ്യാപിച്ചു. ജയസൂര്യ നായകനായ ‘വെള്ളം’ 22ന് റിലീസ് ചെയ്യും. മാര്‍ച്ച് 22വരെ ഇരുപത് സിനിമകള്‍ റിലീസ് ചെയ്യാനാണ് തീരുമാനം.

മമ്മൂട്ടിയും മഞ്ജു വാരിയറും ആദ്യമായി ഒന്നിക്കുന്ന ‘പ്രീസ്റ്റ്’ ഫെബ്രുവരി നാലിനാണ് തിയറ്ററുകളിലെത്തുക. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസര്‍ പ്രേക്ഷകരിലേക്ക് എത്തിക്കഴിഞ്ഞു. പ്രജേഷ് സെന്‍ ജയസൂര്യയെ നായകനാക്കി ഒരുക്കിയ ‘വെള്ളം’ ഈ മാസം 22ന് തിയറ്ററുകളിലെത്തും.

തൊട്ടുപിന്നാലെ 29ന് രണ്ട് ചിത്രങ്ങളാണ് റിലീസ് ചെയ്യുക. ആഷിക് ഉസ്മാന്‍ നിര്‍മിച്ച് ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ‘ലൗ’, ആര്‍ ഉണ്ണിയുടെ എഴുത്തില്‍ കാവ്യ പ്രകാശ് ഒരുക്കുന്ന ‘വാങ്ക്’ എന്നിവയാണത്. ഫെബ്രുവരി നാലിന് എത്തുന്ന പ്രീസ്റ്റിന് പിന്നാലെ കുഞ്ചാക്കോ ബോബന്റെ മോഹന്‍കുമാര്‍ ഫാന്‍സ് എത്തും. ഫെബ്രുവരി 12ന് മൂന്ന് സിനിമകള്‍ റിലീസ് ചെയ്യും. അജു വര്‍ഗീസ് നായകനായ സാജന്‍ ബേക്കറി, വിനായകനും ബാലുവര്‍ഗീസും അഭിനയിക്കുന്ന ‘ഓപ്പറേഷന്‍ ജാവ’, അമിത് ചക്കാലയ്ക്കല്‍ നായകനായ ‘യുവം’ എന്നിവയാണ്.

മരട് ഫ്‌ളാറ്റ് പൊളിക്കല്‍ പ്രമേയമാക്കിയ ‘മരട് 357’, വെളുത്ത മധുരം, വര്‍ത്തമാനം എന്നീ സിനിമകള്‍ ഫെബ്രുവരി 19ന് എത്തും. ഫെബ്രുവരി 26ന് നാല് സിനിമ കൂടി തിയറ്ററിലെത്തും. ‘സഹ്യാദ്രിയിലെ ചുവന്ന പൂക്കള്‍’, ‘അജഗജാന്തരം’, ജയസൂര്യ നായകനായ ‘സണ്ണി’, ‘ടോള്‍ ഫ്രി 1600 – 600 – 60 ‘എന്നിവയുടേതാണ് റിലീസ്.

 പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ടീമിന്റെ ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ മാര്‍ച്ച് 26ന് തിയറ്ററുകളില്‍ എത്തുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ മാര്‍ച്ചില്‍ അഞ്ച് സിനിമ കൂടി തിയറ്ററിലെത്തും. മാര്‍ച്ച് നാലിന് പൃഥ്വിരാജ് നായകനായ ‘കോള്‍ഡ് കേസ്’, കുഞ്ചാക്കോ ബോബനും നയന്‍ താരയും ഒന്നിക്കുന്ന ‘നിഴല്‍’ എന്നിവയാണ് റിലീസ് ചെയ്യുക. മാര്‍ച്ച് 12ന് ‘മൈ ഡിയര്‍ മച്ചാന്‍സ്’, ‘ഈവ’ , മാര്‍ച്ച് 21ന് ‘സുനാമി’ എന്നിവയും തിയറ്ററിലെത്തും.

English Summary : 20 movies to be released till March

കര്‍ഷക സമരം: ഒന്‍പതാംവട്ട ചര്‍ച്ചയും പരാജയം

0

ന്യൂഡല്‍ഹി: കാര്‍ഷിക നിയമ ഭേദഗതി പിന്‍വലിക്കണമെന്ന ആവശ്യവുമായി സമരം ചെയ്യുന്ന കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഒന്‍പതാം വട്ട ചര്‍ച്ചയും പരാജയം. അടുത്ത ചര്‍ച്ച ജനുവരി 19ന് നടക്കും.

നിയമ ഭേദഗതിയെ കുറിച്ച് പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയുമായി സഹകരിക്കണമെന്ന് കര്‍ഷകരോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിയമം പിന്‍വലിച്ച് സമിതിയുണ്ടാക്കണമെന്നായിരുന്നു കര്‍ഷകസംഘടനകളുടെ നിലപാട്.

കര്‍ഷക സമരത്തില്‍ ഇടപെടാന്‍ വിദഗ്ധ സമിതിയെ സുപ്രീംകോടതി നിയമിച്ച ശേഷം നടക്കുന്ന ആദ്യ ചര്‍ച്ചയാണ് ഇന്ന് നടന്നത്.

English Summary : Farmers’ strike: Ninth round of talks failed

അമിത് ചക്കാലക്കൽ നായകനാകുന്ന ‘ യുവം ‘ പ്രദർശനത്തിന്

0

 ‘ ഹണിബീ ‘ യിൽ തുടങ്ങി കൊച്ചു കൊച്ചു വേഷങ്ങളിലൂടെ ശ്രദ്ധേയനായി നായക പദവി നേടിയ നടനാണ് കൊച്ചിക്കാരൻ അമിത് ചക്കാലക്കൽ. അമിത് നായകനാകുന്ന യുവം എന്ന പുതിയ സിനിമ ഫെബ്രുവരിയിൽ  പ്രദർശനത്തിനെത്തും . ചിത്രത്തിലെ. ഗോപി സുന്ദർ സംഗീതം നൽകി ചിട്ടപ്പെടുത്തിയ ‘‘സൗഹൃദം ‘ എന്ന ഗാന വീഡിയോ കഴിഞ്ഞ ദിവസം മഞ്ജു വാര്യർ റീലീസ് ചെയ്തു. ഈ ഗാനത്തിന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. 

സാമൂഹ്യ പ്രിതിബദ്ധതയുള്ള ഉത്സാഹികളായ എബി, വിനു, പോൾ എന്നീ മൂന്നു യുവ അഭിഭാഷക കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള നർമ്മത്തിൻ്റെ അകമ്പടിയിൽ രസകരമായ ഒരു പൊളിറ്റിക്കൽ ത്രില്ലർ പ്രമേയമാണ് ” യുവ ” യുടേത്. ഇതിൽ എബി എന്ന നായക കഥാപാത്രത്തെയാണ് അമിത് ചക്കാലക്കൽ അവതരിപ്പിക്കുന്നത്. ഈ ചിത്രം തൻ്റെ കരിയറിൽ വഴിത്തിരിവായി ഭവിക്കുമെന്ന ആത്മ വിശ്വാസത്തിലാണ് അമിത്. പുതുമുഖ സംവിധായകൻ പിങ്കു പീറ്റർ അണിയിച്ചൊരുക്കുന്ന ” യുവ “ത്തിലെ നായിക ഡയാന എസ് ഹമീദാണ്.   ഇന്ദ്രൻസ്, നെടുമുിവേണു, സായ് കുമാർ, നിർമ്മൽ പാലാഴി, കലാഭവൻ ഷാജോൺ, അഭിഷേക് രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കൾ                                                                                                                                                                                                                                                                     #  സി .കെ .അജയ് കുമാർ  

English Summary : ‘Yovam’ starring Amit Chakkalakal. The movie ‘Friendship’ song video is remarkable!

” പ്ലാവില ” തുടങ്ങി

0

സിദ്ധിഖ് ,ശാന്തികൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് കുന്നമ്മേല്‍ സംവിധാനം ചെയ്യുന്ന “പ്ലാവില” എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തില്‍ വെച്ച് നിര്‍വ്വഹിച്ചു.

ലാല്‍,സലീ കുമാര്‍,പ്രേംകുമാര്‍,സുനില്‍ സുഖദ,ധര്‍മ്മജന്‍ ബോള്‍ഗാട്ടി,പാഷാണം ഷാജി,ഇടവേള ബാബു,അരുണ്‍ മാസ്റ്റര്‍, രചന നാരായണന്‍കുട്ടി,ശ്വേത മേനോന്‍,ഗീത വിജയന്‍,പുതുമുഖം നിമ്മി ആന്റെണി,നന്ദന രാജീവ്,മാസ്റ്റര്‍ പ്രവേഗ് മാരാര്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ശ്രീമൂകാംബിക കമ്മ്യൂണിക്കേഷന്‍സ്,ഡബ്ളിയു.ജി. എന്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാര്‍ നിര്‍വ്വഹിക്കുന്നു.പ്രകാശ് വാടിക്കല്‍ കഥ തിരക്കഥ ഭാഷണമെഴുതുന്നു.കെെത്രം,റഫീഖ് അഹമ്മദ്,പ്രമോദ് കാപ്പാട് എന്നിവരുടെവരികള്‍ക്ക് ഡോക്ടര്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ സംഗീതം പകരുന്നു.ഗായകര്‍-പി ജയചന്ദ്രന്‍,ജി വേണു ഗോപാല്‍,മധു ബാലകൃഷൃണന്‍,സിത്താര,ബേബി ശ്രേയ,ശിവ പ്രകാശ്,രാമപ്രിയ,ആര്‍ദ്രജനാര്‍ദ്ദനന്‍,പശ്ചാത്തല സംഗീതം-ബിജിബാല്‍,എഡിറ്റര്‍-വി സാജന്‍.കൊ പ്രാെഡ്യുസര്‍-മനോജ് പുള്ളിക്കല്‍,പ്രൊഡക്ഷന്‍ ഡിസെെര്‍-ബാദുഷ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിച്ചാര്‍ഡ്,കല-വി എ സ്വാമി,മേക്കപ്പ്-പട്ടണം ഷാ,വസ്ത്രാലങ്കാരം-കുമാര്‍ എടപ്പാള്‍,സ്റ്റില്‍സ്-ഹരി തിരുമല,പരസ്യക്കല-ഷഹീര്‍ റഹ്മാന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കമല്‍ പയ്യന്നൂര്‍,അസിസ്റ്റന്റ് ഡയറക്ടര്‍-വത്സരാജ് തൃക്കരിപ്പൂര്‍,മൂജീബ് വര്‍ക്കല,ഫിനാന്‍സ് കണ്‍ട്രോളര്‍-ബാലന്‍ വി കാഞ്ഞങ്ങാട്,ഓഫീസ് നിര്‍വ്വഹണം-എ കെ ശ്രീജയന്‍,പ്രൊഡക്ഷന്‍ കോഡിനേറ്റര്‍-ബിജു രാമകൃഷ്ണന്‍ കാര്‍ത്തിക വെെത്തരി.മാര്‍ച്ച് അവസാനം എറണാക്കുളത്ത് ചിത്രീകരണം ആരംഭിക്കും.

വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

English Summary : “Plavila” Malayalam Movie Shooting started

കര്‍ഷക സമരം സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ നിന്ന് ഭൂപീന്ദര്‍ സിംഗ് മന്‍ പിന്മാറി

0

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നം കര്‍ഷകരും സര്‍ക്കാരുമായി ചര്‍ച്ചചെയ്യാന്‍ സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിയില്‍ നിന്ന് ഭൂപീന്ദര്‍ സിംഗ് മന്‍ പിന്മാറി. കര്‍ഷകരുടേയും ജനങ്ങളുടേയും വികാരം പരിഗണിച്ചാണ് പിന്മാറ്റ തീരുമാനമെന്ന് ഭൂപീന്ദര്‍ സിംഗ് മന്‍ അറിയിച്ചു. പഞ്ചാബിന്റെയോ കര്‍ഷകരുടെയോ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ കിസാന്‍ യൂണിയന്‍, അഖിലേന്ത്യാ കിസാന്‍ കോ-ഓര്‍ഡിനോഷന്‍ കമ്മിറ്റി എന്നിവയുടെ ദേശീയ പ്രസിഡന്റാണ് ഭൂപീന്ദര്‍ സിംഗ് മന്‍. ഇദ്ദേഹമടക്കം സുപ്രീംകോടതി രൂപീകരിച്ച സമിതിയിലെ നാല് പേരും കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങളെ അനുകൂലിക്കുന്നവരാണെന്ന് കര്‍ഷകര്‍ ആരോപിച്ചിരുന്നു. സമിതിയുമായി സഹകരിക്കില്ലെന്നും സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഭൂപീന്ദര്‍ സിംഗ് മന്‍ കഴിഞ്ഞ മാസം ഒരു സംഘവുമായി കേന്ദ്ര കൃഷിമന്ത്രിയെ കണ്ട് ചില ഭേദഗതികളോടെ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇന്റര്‍നാഷ്ണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൗത്ത് ഏഷ്യാ ഡയറക്ടറും കാര്‍ഷിക സാമ്പത്തിക വിദഗ്ധനുമായ ഡോ. പ്രമോദ് കുമാര്‍ ജോഷി, കാര്‍ഷിക സാമ്പത്തിക വിദഗ്ധന്‍ അശോക് ഗുലാത്തി, ഷേത്കാരി സംഘടനയുടെ പ്രസിഡന്റ് അനില്‍ ഘന്വാത് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.


Farmers protest: Bhupinder Singh Mann withdrew from the committee appointed by the Supreme Court

കോവിഡാണെന്ന വാര്‍ത്ത നിഷേധിച്ച് നടി ലെന

0

ബംഗളുരു: സിനിമാ ചിത്രീകരണത്തിന് ശേഷം ബ്രിട്ടനില്‍ നിന്നു തിരിച്ചെത്തിയ ചലച്ചിത്ര താരം ലെനയ്ക്ക് കോവിഡാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് താരം തന്നെ രംഗത്ത്. ലണ്ടനില്‍ നിന്ന് താന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ച ശേഷമാണ് ഇന്ത്യയിലേയ്ക്ക് എത്തിയതെന്ന് ലെന പറഞ്ഞു.

‘എനിക്ക് കോവിഡ് പോസിറ്റീവാണെന്നും ബാംഗ്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ചില വാര്‍ത്തകള്‍ പരക്കുന്നുണ്ട്. എന്നാല്‍ ലണ്ടനില്‍ നിന്ന് പോന്നപ്പോള്‍ തന്നെ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവാണെന്നു സ്ഥിരീകരിച്ചിരുന്നു. യുകെയില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള പ്രത്യേക കോവിഡ് മാനദണ്ഡപ്രകാരം ബാംഗ്ലൂരിലെ ആശുപത്രിയില്‍ ക്വാറന്റൈനില്‍ കഴിയുകയാണ് ഞാന്‍. ഞാന്‍ സുരക്ഷിതയാണ്’ ലെന പറയുന്നു.
നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ‘ഫൂട്ട്പ്രിന്റ്‌സ് ഓണ്‍ ദ് വാട്ടര്‍’ എന്ന ഇന്തോ-ബ്രിട്ടിഷ് സിനിമയുടെ ഷൂട്ടിംഗിനാണ് ലെന ബ്രിട്ടനിലെത്തിയത്.

English Summary : Actress Lena denies rumors that she is coronavirus positive

‘ജീവിച്ചിരിക്കുന്ന മൂന്ന് ഇതിഹാസങ്ങള്‍ക്കൊപ്പം’; ആറാട്ടിലെ ഗാന ചിത്രീകരണ രംഗം പങ്കുവച്ച് ബി ഉണ്ണികൃഷ്ണന്‍

0

മോഹന്‍ലാല്‍- ബി ഉണ്ണികൃഷ്ണന്‍ ടീമിന്റെ ചിത്രമാണ്’ ആറാട്ട്. പുലിമുരുകന്’ ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയിലെ ഗാന ചിത്രീകരണ രംഗം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. നിമിഷങ്ങള്‍ക്കുള്ള ആരാധകര്‍ ഈ ചിത്രം ഏറ്റെടുത്തു. മോഹന്‍ലാല്‍, നെടുമുടി വേണു, കലാമണ്ഡലം ഗോപി ആശാന്‍ എന്നിവര്‍ക്കൊപ്പമുളള ചിത്രമാണ് ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. ജീവിച്ചിരിക്കുന്ന മൂന്ന് അതുല്യ പ്രതിഭകള്‍ ഒരുമിക്കുന്ന ഗാനരംഗം ചിത്രീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ദേവാസുരം, ആറാം തമ്പുരാന്‍,നരസിംഹം എന്നീ ചിത്രങ്ങള്‍ക്ക് വരിക്കാശേരി മനയില്‍ ചിത്രീകരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥാണ് നായിക.

English Summary : ‘With the three living legends’; B Unnikrishnan shares the song shooting scene of Aaraattu Movie

മലയാളികളുടെ ഇഷ്ടതാരം പ്രിയ വാര്യര്‍ ആദ്യമായി പാടി അഭിനയിച്ച ഹിന്ദി മ്യൂസിക് വീഡിയോയുടെ ലിറിക്കൽ വീഡിയോ പുറത്ത് വിട്ടു

0

കന്നി ചിത്രത്തിലെ ഒരൊറ്റ പാട്ടിലൂടെ ലോകം മുഴുവന്‍ ശ്രദ്ധനേടിയ മലയാളികളുടെ പ്രിയ നടി പ്രിയ വാര്യര്‍ ആദ്യമായി പാടി അഭിനയിക്കുന്ന ഹിന്ദി മ്യൂസിക് വീഡിയോ റിലീസിന് ഒരുങ്ങുന്നു. അതിന് മുന്നോടിയായുള്ള ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു. പ്രമുഖ നിര്‍മ്മാതാവും സംവിധായകനുമായ അശോകന്‍ പി.കെ. ആണ് ഈ മ്യൂസിക് വീഡിയോ നിര്‍മ്മിച്ചു സംവിധാനം ചെയ്യുന്നത്. പ്രിയ വാര്യര്‍ ആദ്യമായി ഹിന്ദിയില്‍ പാടി അഭിനയിക്കുന്ന മ്യൂസിക് വീഡിയോ അവതരണത്തിലെയും ചിത്രീകരണത്തിലെയും പുതുമകള്‍ കൊണ്ട് വേറിട്ടുനില്‍ക്കുന്നതാണ്. ഹൃദയസ്പര്‍ശിയായ വരികള്‍ക്ക് ഇമ്പമേറിയ സംഗീതവും മ്യൂസിക് വീഡിയോയെ കൂടുതല്‍ മികവുറ്റതാക്കുന്നു. ലോക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ടായിരുന്നു ഈ വീഡിയോയുടെ ചിത്രീകരണം. മ്യൂസിക് വീഡിയോ ഉടന്‍ പ്രേക്ഷകരിലേക്ക് എത്തും. ഗാനരചന നൗമാന്‍ മേമന്‍, സംഗീതം ക്രിസ്റ്റസ് സ്റ്റീഫന്‍, മ്യൂസിക് പ്രൊഡക്ഷന്‍ സന്തോഷ് നായര്‍, എഡിറ്റര്‍ മെഹറലി പൊയ്ലുങ്ങല്‍ ഇസ്മയല്‍, പി.ആര്‍.ഒ. പി.ആര്‍. സുമേരന്‍.

പി.ആര്‍. സുമേരന്‍ (പി.ആര്‍.ഒ.)
English Summary: Hindi music video starring Priya Warrier for the first time has been released

തിയ്യേറ്ററുകള്‍ തുറക്കുന്നു : ആദ്യ മലയാള ചിത്രം” വെള്ളം “ജനുവരി 22-ന്

0

കൊച്ചി∙ താന്‍ മഫ്തി വേഷത്തിലെത്തിയപ്പോള്‍ തിരിച്ചറിയാതെ പൊലീസ് സ്‌റ്റേഷനിലേക്കു കടത്തിവിടാതെ തടഞ്ഞ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചതിനെ ന്യായീകരിച്ച് ഡിസിപി ഐശ്വര്യ ഡോങ്റെ. പാറാവു ജോലി ഏറെ ജാഗ്രത വേണ്ട ജോലിയാണ്. ‘ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ശ്രദ്ധാലുവായിരുന്നില്ല. മേലുദ്യോഗസ്ഥ ഔദ്യോഗിക വാഹനത്തിൽ വന്നിറങ്ങിയത് ശ്രദ്ധിക്കാതെ ജാഗ്രതക്കുറവു കാട്ടി’ തുടങ്ങിയ കുറ്റങ്ങൾക്കാണ് ട്രാഫിക്കിലേക്ക് മാറ്റിയിരിക്കുന്നതെന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി ഡിസിപി വിശദീകരിച്ചത്. അവിടെ നന്നായി ജോലിചെയ്യുന്നുണ്ടെന്നും അഭിനന്ദനാർഹമായ രീതിയിൽ ജോലി ചെയ്യുന്നുണ്ടെന്നും ഡിസിപി പറഞ്ഞു. 

കഴിഞ്ഞ ദിവസം എറണാകുളം നോർത്തിലെ വനിതാ സ്റ്റേഷനിൽ ഒരു യുവതി സ്റ്റേഷനിലേയ്ക്ക് കയറിപ്പോകാൻ ശ്രമിച്ചപ്പോഴായിരുന്നു പാറാവിലുണ്ടായിരുന്ന വനിതാ പൊലീസ് തടഞ്ഞത്. വന്നയാൾ യൂണിഫോമിൽ അല്ലായിരുന്നു എന്നതിനാലും പുതുതായി ചുമതലയേറ്റ ഡിസിപിയുടെ മുഖപരിചയം ഇല്ലായിരുന്നു എന്നതിനാലുമായിരുന്നു ആളറിയാതെ തടഞ്ഞു നിർത്തിയത്. കോവിഡ് കാലമായതിനാൽ ആളുകളെ സ്റ്റേഷനിലേക്ക് കടത്തി വിടുന്നതിനു മുൻപ് വിവരങ്ങൾ ആരായേണ്ടതുമുണ്ട് എന്നതും തടയാൻ കാരണമായി. 

തൊട്ടു പിന്നാലെയാണ്, വനിതാ പൊലീസ് സ്റ്റേഷൻ പരിശോധിക്കാനെത്തിയ ഡിസിപിയാണ് മുന്നിൽ നിൽക്കുന്നത് എന്നു വ്യക്തമായത്. സംഭവത്തിൽ പ്രകോപിതയായ ഡിസിപി വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് വിശദീകരണം ചോദിക്കുകയും തൃപ്തികരമല്ലാത്തതിനാൽ രണ്ടു ദിവസത്തേക്ക് ട്രാഫിക്കിലേയ്ക്ക് ശിക്ഷാനടപടിയായി അയയ്ക്കുകയുമായിരുന്നു. ഡിസിപി വാഹനത്തിൽ ഇറങ്ങുന്നത് ശ്രദ്ധയിൽപെട്ടിരുന്നില്ലെന്നായിരുന്നു വിശദീകരണം.

പൊലീസുകാരിയെ ട്രാഫിക്കിൽ അയച്ചതോടെ സംഭവം പൊലീസുകാർക്കിടയിൽ വലിയ ചർച്ചയുണ്ടാക്കിയിരുന്നു. അടുത്തിടെ മാത്രം ചുമതലയേറ്റ ഉദ്യോഗസ്ഥ യൂണിഫോമിൽ അല്ലാതെ എത്തിയാൽ എങ്ങനെ തിരിച്ചറിയുമെന്നാണ് ഇവരുടെ ചോദ്യം. കോവിഡ് വിലക്കുകളുടെ സാഹചര്യം നിലനിൽക്കുന്നതിനാൽ ചോദ്യമില്ലാതെ കയറ്റിവിട്ടാൽ അതും കൃത്യവിലോപമായി പരിഗണിച്ച് ശിക്ഷിക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നെന്നും പൊലീസുകാർ പറയുന്നു. 

English Summary : Theaters open: First Malayalam movie “Vellam” on January 22

മഫ്തിയിലെത്തിയ ഡിസിപിയെ തടഞ്ഞ പോലീസ്‌കാരിക്ക് ട്രാഫിലേക്ക് മാറ്റം

0

കൊച്ചി∙ താന്‍ മഫ്തി വേഷത്തിലെത്തിയപ്പോള്‍ തിരിച്ചറിയാതെ പൊലീസ് സ്‌റ്റേഷനിലേക്കു കടത്തിവിടാതെ തടഞ്ഞ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചതിനെ ന്യായീകരിച്ച് ഡിസിപി ഐശ്വര്യ ഡോങ്റെ. പാറാവു ജോലി ഏറെ ജാഗ്രത വേണ്ട ജോലിയാണ്. ‘ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ശ്രദ്ധാലുവായിരുന്നില്ല. മേലുദ്യോഗസ്ഥ ഔദ്യോഗിക വാഹനത്തിൽ വന്നിറങ്ങിയത് ശ്രദ്ധിക്കാതെ ജാഗ്രതക്കുറവു കാട്ടി’ തുടങ്ങിയ കുറ്റങ്ങൾക്കാണ് ട്രാഫിക്കിലേക്ക് മാറ്റിയിരിക്കുന്നതെന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി ഡിസിപി വിശദീകരിച്ചത്. അവിടെ നന്നായി ജോലിചെയ്യുന്നുണ്ടെന്നും അഭിനന്ദനാർഹമായ രീതിയിൽ ജോലി ചെയ്യുന്നുണ്ടെന്നും ഡിസിപി പറഞ്ഞു. 

കഴിഞ്ഞ ദിവസം എറണാകുളം നോർത്തിലെ വനിതാ സ്റ്റേഷനിൽ ഒരു യുവതി സ്റ്റേഷനിലേയ്ക്ക് കയറിപ്പോകാൻ ശ്രമിച്ചപ്പോഴായിരുന്നു പാറാവിലുണ്ടായിരുന്ന വനിതാ പൊലീസ് തടഞ്ഞത്. വന്നയാൾ യൂണിഫോമിൽ അല്ലായിരുന്നു എന്നതിനാലും പുതുതായി ചുമതലയേറ്റ ഡിസിപിയുടെ മുഖപരിചയം ഇല്ലായിരുന്നു എന്നതിനാലുമായിരുന്നു ആളറിയാതെ തടഞ്ഞു നിർത്തിയത്. കോവിഡ് കാലമായതിനാൽ ആളുകളെ സ്റ്റേഷനിലേക്ക് കടത്തി വിടുന്നതിനു മുൻപ് വിവരങ്ങൾ ആരായേണ്ടതുമുണ്ട് എന്നതും തടയാൻ കാരണമായി. 

തൊട്ടു പിന്നാലെയാണ്, വനിതാ പൊലീസ് സ്റ്റേഷൻ പരിശോധിക്കാനെത്തിയ ഡിസിപിയാണ് മുന്നിൽ നിൽക്കുന്നത് എന്നു വ്യക്തമായത്. സംഭവത്തിൽ പ്രകോപിതയായ ഡിസിപി വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് വിശദീകരണം ചോദിക്കുകയും തൃപ്തികരമല്ലാത്തതിനാൽ രണ്ടു ദിവസത്തേക്ക് ട്രാഫിക്കിലേയ്ക്ക് ശിക്ഷാനടപടിയായി അയയ്ക്കുകയുമായിരുന്നു. ഡിസിപി വാഹനത്തിൽ ഇറങ്ങുന്നത് ശ്രദ്ധയിൽപെട്ടിരുന്നില്ലെന്നായിരുന്നു വിശദീകരണം.

പൊലീസുകാരിയെ ട്രാഫിക്കിൽ അയച്ചതോടെ സംഭവം പൊലീസുകാർക്കിടയിൽ വലിയ ചർച്ചയുണ്ടാക്കിയിരുന്നു. അടുത്തിടെ മാത്രം ചുമതലയേറ്റ ഉദ്യോഗസ്ഥ യൂണിഫോമിൽ അല്ലാതെ എത്തിയാൽ എങ്ങനെ തിരിച്ചറിയുമെന്നാണ് ഇവരുടെ ചോദ്യം. കോവിഡ് വിലക്കുകളുടെ സാഹചര്യം നിലനിൽക്കുന്നതിനാൽ ചോദ്യമില്ലാതെ കയറ്റിവിട്ടാൽ അതും കൃത്യവിലോപമായി പരിഗണിച്ച് ശിക്ഷിക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നെന്നും പൊലീസുകാർ പറയുന്നു. 

English Summary : The policewomen who stopped the DCP at the Mufti was transferred to the traffic

രാജ്യത്ത് അങ്കണവാടികള്‍ ഈ മാസം തന്നെ തുറക്കാമെന്ന് സുപ്രീംകോടതി

0

രാജ്യത്ത് അങ്കണവാടികള്‍ ഈ മാസം തന്നെ തുറക്കാമെന്ന് സുപ്രീംകോടതി. കണ്ടെയ്ന്‍മെന്റ് സോണില്‍ ഒഴികെ അങ്കണവാടികള്‍ തുറക്കാം. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.

ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷകാഹാരം ലഭ്യമാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് സുപ്രിംകോടതിയുടെ ഉത്തരവ്.എല്ലാ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് വനിതാ ശിശു വികസന മന്ത്രാലയം ഉറപ്പുവരുത്തണമെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി.

English Summary : The Supreme Court has said that anganwadis in the country will be reopened this month

കോവിഷീല്‍ഡ് വാക്‌സിന്‍ കൊച്ചിയിലെത്തി

0

കൊച്ചി: സംസ്ഥാനത്ത് ആദ്യഘട്ട കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിനുള്ള മരുന്ന് കൊച്ചിയിലെത്തിച്ചു. കോവിഷീല്‍ഡ് സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് രാവിലെ 10.55 ഓടെയാണ് വാക്‌സിന്‍ കൊച്ചിയിലെത്തിച്ചത്. മുംബൈയില്‍നിന്നുള്ള ?ഗോ എയര്‍ വിമാനത്തിലാണ് പ്രതിരോധ കുത്തിവെപ്പിനുള്ള മരുന്ന് കൊണ്ടുവന്നത്.

കാര്‍ഗോ വിഭാഗത്തിലെ ഗേറ്റ് നമ്പര്‍ നാലിലൂടെയാണ് കേരളത്തിലേക്കുള്ള വാക്സിന്‍ വിമാനത്താവളത്തില്‍ നിന്നും പുറത്തെത്തിച്ചത്. വാക്സിനുമായുള്ള ആദ്യ വാഹനം കോഴിക്കോട് ജില്ലയിലേക്ക് പോകും. ബി.ജെ.പിയുടെ ജില്ലാ പ്രസിഡന്റടക്കമുള്ളവര്‍ എത്തി കോവിഡ് വാക്സിന്‍ കൊണ്ടുപോകുന്ന വാഹനത്തില്‍ മാല ചാര്‍ത്തിയാണ് സ്വീകരിച്ചത്. കനത്ത പോലീസ് സുരക്ഷയിലാണ് വാക്സിന്‍ സംഭരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നത്. 63,000 പേരാണ് എറണാകുളം ജില്ലയില്‍ പ്രതിരോധ മരുന്നിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 12 കേന്ദ്രങ്ങളിലായാണ് പ്രതിരോധ കുത്തിവെപ്പ് എറണാകുളത്ത് നടത്തുക.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും കോവിഡ് വാക്‌സിന്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ റീജനല്‍ വാക്‌സിന്‍ സ്റ്റോറില്‍ എത്തിക്കും. അവിടെ നിന്നും ഉച്ചക്ക് തന്നെ മറ്റ് സമീപ ജില്ലകളായ പാലക്കാട്, കോട്ടയം, തൃശൂര്‍, ഇടുക്കി, എറണാകുളം വാക്‌സിന്‍ റീജനല്‍ സ്റ്റോറില്‍ നിന്ന് അയക്കും.

1.80 ലക്ഷം ഡോസ് വാക്‌സിന്‍ പ്രത്യേക താപനില ക്രമീകരിച്ച 25 ബോക്‌സുകളിലായാണ് എത്തിച്ചിട്ടുള്ളത്. ഒരു ബോക്‌സില്‍ 12000 ഡോസ് വീതം 25 ബോക്‌സുകള്‍ ഉണ്ടാവും. ഇതില്‍ 15 ബോക്‌സുകള്‍ എറണാകുളത്തിനാണ്. എറണാകുളത്താണ് കൂടുതല്‍ പേര്‍ക്കുള്ള കുത്തിവെപ്പ് എടുക്കുന്നത്. 4,35,500 ഡോസ് മരുന്നാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്. 1100 ഡോസ് മാഹിയില്‍ വിതരണം ചെയ്യാനുള്ളതാണ്. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,00 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്‌സിനുകളാണ് എത്തിക്കുന്നത്.

വൈകീട്ട് ആറോടെ രണ്ടാമത്തെ ബാച്ചായി ബാക്കി മരുന്ന് തിരുവനന്തപുരത്ത് എത്തിക്കും. തിരുവനന്തപുരത്തെ റീജണല്‍സ്റ്റോറിലേക്ക് മാറ്റുന്ന ഇത് 14-ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക് നല്‍കും.

സംസ്ഥാനമെമ്പാടുമായി 113 കേന്ദ്രങ്ങളിലാണ് പ്രതിരോധമരുന്ന് നല്‍കും.