‘ജീവിച്ചിരിക്കുന്ന മൂന്ന് ഇതിഹാസങ്ങള്‍ക്കൊപ്പം’; ആറാട്ടിലെ ഗാന ചിത്രീകരണ രംഗം പങ്കുവച്ച് ബി ഉണ്ണികൃഷ്ണന്‍

മോഹന്‍ലാല്‍- ബി ഉണ്ണികൃഷ്ണന്‍ ടീമിന്റെ ചിത്രമാണ്’ ആറാട്ട്. പുലിമുരുകന്’ ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയിലെ ഗാന ചിത്രീകരണ രംഗം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. നിമിഷങ്ങള്‍ക്കുള്ള ആരാധകര്‍ ഈ ചിത്രം ഏറ്റെടുത്തു. മോഹന്‍ലാല്‍, നെടുമുടി വേണു, കലാമണ്ഡലം ഗോപി ആശാന്‍ എന്നിവര്‍ക്കൊപ്പമുളള ചിത്രമാണ് ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. ജീവിച്ചിരിക്കുന്ന മൂന്ന് അതുല്യ പ്രതിഭകള്‍ ഒരുമിക്കുന്ന ഗാനരംഗം ചിത്രീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ദേവാസുരം, ആറാം തമ്പുരാന്‍,നരസിംഹം എന്നീ ചിത്രങ്ങള്‍ക്ക് വരിക്കാശേരി മനയില്‍ ചിത്രീകരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥാണ് നായിക.

English Summary : ‘With the three living legends’; B Unnikrishnan shares the song shooting scene of Aaraattu Movie