രാജ്യത്ത് അങ്കണവാടികള്‍ ഈ മാസം തന്നെ തുറക്കാമെന്ന് സുപ്രീംകോടതി

രാജ്യത്ത് അങ്കണവാടികള്‍ ഈ മാസം തന്നെ തുറക്കാമെന്ന് സുപ്രീംകോടതി. കണ്ടെയ്ന്‍മെന്റ് സോണില്‍ ഒഴികെ അങ്കണവാടികള്‍ തുറക്കാം. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.

ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷകാഹാരം ലഭ്യമാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് സുപ്രിംകോടതിയുടെ ഉത്തരവ്.എല്ലാ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് വനിതാ ശിശു വികസന മന്ത്രാലയം ഉറപ്പുവരുത്തണമെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി.

English Summary : The Supreme Court has said that anganwadis in the country will be reopened this month