Home Blog Page 380

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് കോവിഡ് വാക്സിൻ വിതരണത്തിന് തുടക്കം

0

കോവിഷീൽഡ് വാക്സിന്റെ ആദ്യ ലോഡ് പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറപ്പെട്ടു. ശീതീകരിച്ച മൂന്ന് ട്രക്കുകളിലായാണ് ആദ്യ ലോഡ് വാക്സിൻ ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിയോടെ പുണെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.പ്രത്യേക പൂജകൾക്ക് ശേഷമാണ് വാക്സിൻ വഹിച്ചുള്ള ട്രക്കുകൾ യാത്ര ആരംഭിച്ചത്. 

പുണെ വിമാനത്താവളത്തിൽ നിന്ന് പ്രത്യേക കാർഗോ വിമാനത്തിലാണ് വാക്സിൻ കയറ്റി അയക്കുന്നത്. ചൊവ്വാഴ്ച മാത്രം എട്ട് വിമാനങ്ങളിലായി രാജ്യത്തെ 13 ഇടത്തേക്ക് വാക്സിൻ എത്തിക്കും. ഡൽഹി, അഹമ്മദാബാദ്, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, വിജയവാഡ, ലക്നൗ തുടങ്ങിയ ഇടങ്ങളിലേക്കാണ് ആദ്യം വാക്സിനെത്തുക

English Summary : Commencement of distribution of Covid vaccine to different parts of the country

രണ്ട് : ചിത്രീകരണം പുരോഗമിക്കുന്നു

0

പ്രേക്ഷകർ നെഞ്ചോടു ചേർത്ത ഫൈനൽസ് എന്ന ചിത്രത്തിനു ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിക്കുന്ന ചിത്രമാണ് രണ്ട് .

സമകാലിക രാഷ്ട്രീയാന്തരീക്ഷങ്ങളെ സ്പർശിച്ചു പോകുന്ന ഒരു പൊളിറ്റിക്കൽ സറ്റയറാണ് രണ്ട്. ഒപ്പം ഗ്രാമീണ കുടുംബാന്തരീക്ഷങ്ങളിലൂടെയും കൂട്ടുകാരുടെ ഇടയിലുള്ള സൗഹൃദങ്ങളിലൂടെയുമൊക്കെ സഞ്ചരിക്കുന്ന സിനിമ കൂടിയാണ് രണ്ട്.

സുജിത് ലാലാണ് സംവിധായകൻ. സംസ്ഥാന പുരസ്ക്കാരങ്ങൾക്കർഹമായ നോട്ടീസുവണ്ടി എന്ന ഷോർട്ട് ഫിലിമിലൂടെ ശ്രദ്ധേയനാണ് സുജിത് ലാൽ .

വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിലെ നായക കഥാപാത്രമായ വാവ യെ അവതരിപ്പിക്കുന്നത്. എല്ലാ മനുഷ്യരെയും ഒരുപോലെ കാണാനാഗ്രഹിക്കുന്ന നാട്ടിൻപുറത്തുകാരനായ ഓട്ടോ ഡ്രൈവറാണ് വാവ. അന്ന രേഷ്മ രാജനാണ് നായിക. ഒപ്പം ടിനിടോം / ഇർഷാദ് / കലാഭവൻ റഹ്മാൻ / സുധി കോപ്പ / ബാലാജി ശർമ്മ / ഗോകുലൻ / സുബീഷ് സുധി / രാജേഷ് ശർമ്മ / മുസ്തഫ / വിഷ്ണു ഗോവിന്ദ് / ബാബു അന്നൂർ / സ്വരാജ് ഗ്രാമിക / രഞ്ജിത് കാങ്കോൽ / ജയശങ്കർ / ബിനു തൃക്കാക്കര / രാജേഷ് മാധവൻ / രാജേഷ് അഴീക്കോടൻ / കോബ്ര രാജേഷ് / ജനാർദ്ദനൻ / ഹരി കാസർഗോഡ്/ ശ്രീലക്ഷ്മി/ മാല പാർവ്വതി / മറീന മൈക്കിൾ / മമിത ബൈജു / പ്രീതി എന്നിവർ അഭിനയിക്കുന്നു ….

ബാനർ – ഹെവൻലി മൂവീസ് പ്രൈവറ്റ് ലിമിറ്റഡ് / നിർമ്മാണം – പ്രജീവ് സത്യവ്രതൻ / സംവിധാനം – സുജിത് ലാൽ / കഥ, തിരക്കഥ, സംഭാഷണം – ബിനുലാൽ ഉണ്ണി / ഛായാഗ്രഹണം – അനീഷ് ലാൽ ആർ എസ് / എഡിറ്റിംഗ് – മനോജ് കണ്ണോത്ത് / എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ടിനിടോം / മാനേജിംഗ് ഡയറക്ടർ – മിനി പ്രജീവ്/ ലൈൻ പ്രൊഡ്യൂസർ – അഭിലാഷ് വർക്കല / ഗാനരചന – റഫീഖ് അഹമ്മദ് / സംഗീതം – ബിജിപാൽ/ പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ / ചമയം – പട്ടണം റഷീദ്, പട്ടണം ഷാ/ കല -അരുൺ വെഞാറമൂട്/ വസ്ത്രാലങ്കാരം – അരുൺ മനോഹർ / ത്രിൽസ് – മാഫിയ ശശി / ചീഫ് അസോസിയേറ്റ് ഡയറക്ടർ – ചാക്കോ കാഞ്ഞൂപ്പറമ്പൻ / അസോസിയേറ്റ് ഡയറക്‌ടേഴ്സ് – കൃഷ്ണവേണി, വിനോജ് നാരായണൻ , അനൂപ് കെ എസ് / അസിസ്റ്റന്റ് ഡയറക്‌ടേഴ്സ് – സൂനകുമാർ , അനന്ദു വിക്രമൻ , ശരത് / ക്യാമറ അസ്സോസിയേറ്റ് – ബാല/ ക്യാമറ അസിസ്റ്റന്റ് – അഖിൽ / പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാജേഷ് സുന്ദരം / പ്രൊഡക്ഷൻ മാനേജർ – രാഹുൽ കെ / ലീഗൽ കൺസൾട്ടന്റ് – അഡ്വക്കേറ്റ്സ് അൻസാരി & അയ്യപ്പ / ചാർട്ടേർഡ് അക്കൗണ്ടന്റ്സ് -ഹരി & കൃഷ്ണ / പ്രോജക്ട് കോ – ഓർഡിനേറ്റർ – സണ്ണി താഴുത്തല / ഡിസൈൻസ് – ഓൾഡ് മോങ്ക്സ് / ഫിനാൻസ് കൺട്രോളർ – സതീഷ് മണക്കാട് / അക്കൗണ്ട് സ് – സിബി ചന്ദ്രൻ / സ്റ്റിൽസ് – അജി മസ്ക്കറ്റ് / ഡിജിറ്റൽ മാർക്കറ്റിംഗ് -എന്റർടെയ്ൻമെന്റ് കോർണർ / സ്‌റ്റുഡിയോ -ലാൽ മീഡിയ / അഡ്മിനിസ്ടേൻ – ദിലീപ്കുമാർ (ഹെവൻലി ഗ്രൂപ്പ് )/ ലൊക്കേഷൻ മാനേജർ – ഏറ്റുമാനൂർ അനുക്കുട്ടൻ / ഓൺലൈൻ ഡിസൈൻസ് – റാണാപ്രതാപ് / പി ആർ ഓ -അജയ് തുണ്ടത്തിൽ .

ഏറ്റുമാനൂരും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പുരോഗമിക്കുന്നത്.

English Summary : Randu movie: – Filming is in progress

” പെന്‍ഡുലം ” ചിത്രീകരണം ആരംഭിച്ചു

0

വിജയ് ബാബു,ഇന്ദ്രന്‍സ്,അനു മോള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റെജിന്‍ എസ് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” പെന്‍ഡുലം ” തൃശൂരില്‍ ചിത്രീകരണം ആരംഭിച്ചു.സുനില്‍ സുഖദ,ഷോബി തിലകന്‍,ദേവകീ രാജേന്ദ്രന്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ലെെറ്റ് ഓണ്‍ സിനിമാസ്,ഗ്ലോബല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നിവയുടെ ബാനറില്‍ ഡാനിഷ്,ബിജു അലക്സ്,ജീന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അരുണ്‍ ദാമോദരന്‍ നിര്‍വ്വഹിക്കുന്നു.സംഗീതം-ജീന്‍,എഡിറ്റര്‍-സൂരജ് ഇ എസ്.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജോബ് ജോര്‍ജ്ജ്,കല-ദുന്‍ധു രാജീവ് രാധ,മേക്കപ്പ്-റോണി വെള്ളത്തൂവല്‍, വസ്ത്രാലങ്കാരം-വിപിന്‍ ദാസ്,സ്റ്റില്‍സ്-വിഷ്ണു എസ് രാജന്‍,പരസ്യക്കല-മാമിജോ,ക്രിയേറ്റീവ് ഡയറക്ടര്‍-ജിതിന്‍ എസ് ബാബു,അസോസിയേറ്റ് ഡയറക്ടര്‍-അബ്രു സെെമണ്‍,അസിസ്റ്റന്റ് ഡയറക്ടര്‍-നിഥിന്‍ എസ് ആര്‍,ഹരി വിസ്മയം,ശ്രീജയ്,ആതിര കൃഷ്ണന്‍,ഫിനാന്‍സ് കണ്‍ട്രോളര്‍-രോഹി ത് ഐ എസ്,പ്രൊഡക്ഷന്‍ മാനേജര്‍-ആദര്‍ശ് സുന്ദര്‍,ജോബി,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-വിനോദ് വേണുഗോപാല്‍,ലോക്കേഷന്‍-തൃശൂര്‍,വാഗമണ്‍,വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

English Summary : Malayalam movie Pendulum shooting started.

ദാസേട്ടന്റെ മധുരഗാനം രമേഷ് പിഷാരടി പ്രകാശനം ചെയ്തു (ചിത്രം – ഒരു പക്കാ നാടൻ പ്രേമം )

0

എ എം എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് എം നിർമ്മിച്ച് വിനോദ് നെട്ടത്താന്നി സംവിധാനം ചെയ്ത” ഒരു പക്കാ നാടൻ പ്രേമം” എന്ന ചിത്രത്തിലെ ദാസേട്ടൻ പാടിയ പാട്ടിന്റെ സീഡി പ്രകാശനവും ഡിജിറ്റൽ ലോഞ്ചിംഗും രമേഷ് പിഷാരടിയും മോഹൻ സിത്താരയും ചേർന്ന് നിർവ്വഹിച്ചു. യേശുദാസിന്റെ 81-ാം പിറന്നാൾ ദിനത്തിൽ, കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച്, മോഹൻ സിത്താരയുടെ സംഗീത സംവിധാനത്തിൽ ദാസേട്ടൻ ആലപിച്ച ഗാനം, ദാസേട്ടന്റെ പിറന്നാൾ സമ്മാനമായി മലയാളികൾക്ക് സമർപ്പിച്ചു.

മോഹൻ സിത്താരയുടെ ഈണത്തിൽ, കൈതപ്രത്തിനു പുറമെ കെ ജയകുമാർ , എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ , വിനു കൃഷ്ണൻ എന്നിവരുടെ രചനയിൽ യേശുദാസ് ,വിനീത് ശ്രീനിവാസൻ , വിധുപ്രതാപ് , അഫ്സൽ, അൻവർ സാദത്ത്, ജ്യോത്സന , ശിഖാ പ്രഭാകർ എന്നിവർ ആലപിച്ച അഞ്ചു ഗാനങ്ങൾ ചിത്രത്തിലുണ്ട്.

വിനു മോഹൻ ,ഭഗത് മാനുവൽ , മധുപാൽ, ശ്രീജു അരവിന്ദ്, കലാഭവൻ ഹനീഫ്, ടോം ജേക്കബ്ബ്, സിയാദ് അഹമ്മദ്, വിദ്യാമോഹൻ , ഹരിതാ ജി നായർ , കുളപ്പുള്ളി ലീല തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രകാശന ചടങ്ങിൽ രമേഷ് പിഷാരടി, മോഹൻ സിത്താര, സംവിധായകൻ വിനോദ് നെട്ടത്താന്നി എന്നിവർ സംബ്ബന്ധിച്ചു.

അജയ് തുണ്ടത്തിലാണ് ചിത്രത്തിന്റെ പി ആർ ഓ

E

English Summary : Dassett’s sweet song released by Ramesh Pisharody (Picture – Oru Pakka Nadan Premam)

തിയേറ്ററുകള്‍ ബുധനാഴ്ച മുതല്‍ തുറക്കും; ആദ്യ ചിത്രം മാസ്റ്റര്‍

0

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ഫിലിം ചേമ്പര്‍ ഓഫ് കോമേഴ്സിന്റേതാണ് തീരുമാനം. വിജയ് ചിത്രം മാസ്റ്ററാണ് ആദ്യം തിയേറ്ററുകളിലെത്തുന്ന സിനിമ.
തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. എല്ലാ തര്‍ക്കവും അവസാനിച്ചു. സര്‍ക്കാരിന് നന്ദിയുണ്ടെന്നും ഫിലിം ചേമ്പര്‍ പ്രതിനിധികള്‍ പറഞ്ഞു. മലയാള സിനിമകള്‍ മുന്‍ഗണനാ ക്രമത്തിലാകും റിലീസ് ചെയ്യുക.
വിതരണക്കാരുടെ കുടിശിക നല്‍കാന്‍ തീയറ്റര്‍ ഉടമകള്‍ സമയം നിശ്ചയിച്ചു. സെന്‍സര്‍ പൂര്‍ത്തിയായ 11 ചിത്രങ്ങളുടെ റിലീസ് വിതരണക്കാര്‍ നിശ്ചയിക്കും.

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയേറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
തിയേറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കുാനും തീരുമാനിച്ചു. ബാക്കി ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കും. 2020 മാര്‍ച്ച് 31നുള്ളില്‍ തിയേറ്ററുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം.

പ്രൊഷണല്‍ നികുതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്‍, ബില്‍ഡിംഗ് ഫിറ്റ്‌നസ്, ആരോഗ്യം, ഫയര്‍ഫോഴ്‌സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകളുടെ കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചു.

English Summary : Theaters will be open from Wednesday; Master the first picture

സിനിമാ മേഖലയ്ക്ക് ഇളവുകള്‍; മുഖ്യമന്ത്രിക്കും സര്‍ക്കാരിനും നന്ദി അറിയിച്ച് താരങ്ങള്‍

0

കൊച്ചി:വിനോദ നികുതിയിലടക്കം ഇളവുകള്‍ പ്രഖ്യാപിച്ച് സിനിമാ മേഖലയ്ക്ക് ആശ്വാസം പകര്‍ന്ന നടപടിയില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും നന്ദി അറിയിച്ച് താരങ്ങള്‍. 2021 ജനുവരി മുതല്‍ മാര്‍്ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

‘മലയാള സിനിമയ്ക്ക് ഊര്‍ജ്ജം പകരുന്ന ഇളവുകള്‍ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് സ്‌നേഹാദരങ്ങള്‍’ എന്നാണ് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്. പിന്നാലെ നിരവധി താരങ്ങളും സിനിമാ പ്രവര്‍ത്തകരും സര്‍ക്കാര്‍ നടപടിയെ പ്രശംസിച്ച് എത്തിയിട്ടുണ്ട്. പൃഥ്വിരാജ്, റിമാ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ദിലീപ് തുടങ്ങിയവരാണ് പുതിയ ഉണര്‍വ്വ് നല്‍കുന്ന തീരുമാനത്തിന് നന്ദി അറിയിച്ചത്.

തിയറ്ററുകള് അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്‌സഡ് ചാര്ജ്ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി ഗഡുക്കളായി അടയ്ക്കാന് അനുവദിക്കും. 2020 മാര്‍ച്ച് 31നുള്ളില്‍ തിയറ്ററുകള് തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം. പ്രൊഷണല്‍ നികുതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കല്‍ ഇന്‌സ്‌പെക്ടറേറ്റ്, ഫിലിംസ് ഡിവിഷന്‍, ബില്ഡിംഗ് ഫിറ്റ്‌നസ്, ആരോഗ്യം, ഫയര്‍ഫോഴ്‌സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകളുടെ കാലാവധി മാര്ച്ച് 31 വരെ ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചു.

English Summary : Concessions to the film sector; The actors thanked the Chief Minister and the government

രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാടില്‍ ഉറച്ച് രജനി

0

ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. രാഷ്ട്രീയ പ്രവേശം ആവശ്യപ്പെട്ട് ആരാധകര്‍ തെരുവില്‍ സമരം നടത്തിക്കൊണ്ടിരിക്കെയാണ് നടന്റെ വിശദീകരണം. ‘എന്തു കൊണ്ട് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നില്ല എന്ന് നേരത്തെ വ്യക്തമാക്കിയതായണ്. എന്റെ തീരുമാനം അറിയിച്ചു കഴിഞ്ഞു’ – ആരാധകര്‍ക്ക് അയച്ച കത്തില്‍ രജനി വ്യക്തമാക്കി.

വാ തലൈവാ വാ (വരൂ, നേതാവേ വരൂ), ഇപ്പോ ഇല്ലൈനാ എപ്പോവും ഇല്ലൈ (ഇപ്പോഴില്ലെങ്കില്‍ ഒരിക്കലുമില്ല) എന്നിങ്ങനെയുള്ള ബാനര്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ആരാധകരുടെ പ്രതിഷേധം. ഇനി തനിക്കു വേണ്ടി ആരും തെരുവില്‍ ഇറങ്ങരുത് എന്നും താരം അഭ്യര്‍ത്ഥിച്ചു.

രജനിയുടെ രാഷ്ട്രീയപ്രവേശം ആവശ്യപ്പെട്ട് ആരാധകരുടെ നിരാഹാരം; ലക്ഷങ്ങള്‍ തെരുവില്‍

2020 ഡിസംബര്‍ 31ന് രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിക്കും എന്നാണ് രജനീകാന്ത് അറിയിച്ചിരുന്നത്. എന്നാല്‍ ആരോഗ്യ കാരണങ്ങളാല്‍ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു.

English Summary : Rajini is adamant that he will not enter politics

തിയേറ്ററുകള്‍ തുറക്കും

0

കൊച്ചി: സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കാന്‍ ധാരണയായി. മുഖ്യമന്ത്രിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത്, ജനറല്‍ സെക്രട്ടറി ആന്റോ ജോസഫ്, ഹംസ, ഫിലിം ചേംബര്‍ പ്രസിഡന്റ് വിജയ കുമാര്‍, ഫിയോക്ക് ജനറല്‍ സെക്രട്ടറി ബോബി എന്നിവര്‍ നടത്തിയ കൂടികാഴ്ചയിലാണ് ധാരണയായത്.

ഇന്ന് വൈകിട്ട് കൊച്ചിയില്‍ വെച്ച് നിര്‍മ്മാതാക്കളുടെ സംഘടന അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. നിലവില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളുടെ 80 നിര്‍മ്മാതാക്കളെയാണ് യോഗത്തില്‍ വിളിച്ചിരിക്കുന്നത്. സിനിമകള്‍ മുന്‍ഗണന അടിസ്ഥാനത്തില്‍ റിലീസ് ചെയ്യുന്ന കാര്യങ്ങള്‍ ഇവരുമായി ചര്‍ച്ച ചെയ്യും. തിയേറ്റര്‍ തുറക്കുന്ന തീയതിയും യോഗത്തിന് ശേഷം പ്രഖ്യാപിക്കും.

നിര്‍മ്മാതാക്കളുടെയും തിയേറ്റര്‍ ഉടമകളുടെയും ഉപാധികള്‍ മുഖ്യമന്ത്രി അംഗീകരിച്ചതിനാലാണ് ഈ തീരുമാനം. വിനോദ നികുതി ഒഴിവാക്കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിരുന്നു. വിനോദ നികുതി ഒഴിവാക്കിയാല്‍ 50 ശതമാനം സീറ്റിങ് മൂലമുണ്ടാകുന്ന നഷ്ടം മറിക്കടക്കാനാകും. തീയേറ്റര്‍ ഉടമകള്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ സാവകാശവും നല്‍കിയിട്ടുണ്ട്.

അതേസമയം, സെക്കന്‍ഡ് ഷോ അനുവദിക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ ജനുവരി 13-ന് പുറത്തിറങ്ങുന്ന വിജയ് ചിത്രം മാസ്റ്ററിന് കേരളത്തില്‍ റിലീസ് ചെയ്യാനാകും.

English Summary : Theaters will open

വാളയാര്‍ വെളളിത്തിരയിലേയ്ക്ക്

0

സമൂഹ മനസാക്ഷിയെ ഞെട്ടിച്ച പ്രമേയമാക്കി സിനിമ ഒരുങ്ങുന്നു. എ.ഐ.വൈ.എഫ്. സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍. അരുണ്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയം പറയുന്ന ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന് അരുണ്‍ പറഞ്ഞു. സാക്ഷര സമൂഹമെന്ന് അഭിമാനിക്കുന്ന കേരളത്തില്‍പ്പോലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് ഗൗരവത്തോടെ കാണണമെന്നും അരുണ്‍ വ്യക്തമാക്കി.

മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തും. കേസില്‍ പുനര്‍വിചാരണ നടക്കുന്ന സമയമായതിനാല്‍ സിനിമയുടെ മറ്റ് വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാകും ചിത്രീകരണം ആരംഭിക്കുക.

പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ അരുണ്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘അവകാശികള്‍’ എന്ന ചിത്രം ഫെബ്രുവരി അവസാനം തീയേറ്ററുകളില്‍ എത്തും.

വാളയാറില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍, പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.

English Summary : Walayar to the silver screen

വിരാട് കോലി അച്ഛനായി

0

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ട്വിറ്ററിലൂടെ വിരാട് കോലി തന്നെയാണ് ഈ സന്തോഷ വാര്‍ത്ത പങ്കുവച്ചത്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടയ്ക്ക് വച്ച് കോലി നാട്ടിലേക്ക് മടങ്ങിയിരുന്നു.’ഇന്ന് ഉച്ചകഴിഞ്ഞ് ഞങ്ങള്‍ക്ക് പെണ്‍കുഞ്ഞ് പിറന്ന വിവരം ഏറ്റവും സന്തോഷത്തോടെ അറിയിക്കുന്നു. എല്ലാവരുടെയും പ്രാര്‍ഥനങ്ങള്‍ക്കും സ്‌നേഹത്തിനും ആശംസകള്‍ക്കും നന്ദി. അനുഷ്‌കയും കുഞ്ഞും സുഖമായിരിക്കുന്നു. ജീവിതത്തിലെ ഈ പുതിയ അധ്യായത്തിലേക്ക് പ്രവേശിക്കുമ്‌ബോള്‍ ഏറ്റവും സന്തോഷം. ഞങ്ങളുടെ സ്വകാര്യതയെ നിങ്ങള്‍ മാനിക്കുമെന്ന് കരുതുന്നു. ഇഷ്ടത്തോടെ, വിരാട്’ – കോലി ട്വിറ്ററില്‍ കുറിച്ചു.

English Summary : Virat Kohli became a father

പ്രിയദർശൻ തിരുവനന്തപുരത്തിന്റെ സ്വന്തം സംവിധായകൻ : മേയർ

0

തിരുവനന്തപുരം: മലയാള ചലച്ചിത്ര മേഖലയെ ദേശീയതലത്തിൽ എത്തിച്ച തിരുവനന്തപുരത്തിന്റെ സ്വന്തം സംവിധായകനാണ് പ്രിയദർശനെന്ന് നഗരസഭ മേയർ ആര്യാ രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. പ്രേം നസീർ സുഹൃത് സമിതിയുടെ പുരസ്കാരം സംവിധായകൻ പ്രിയദർശനു നൽകി സംസാരിക്കുകയായിരുന്നു മേയർ ആര്യ. കൈകൊണ്ടു തൊട്ട  സിനിമകളെല്ലാം വൻ വിജയമായിരുന്നു. ചരിത്രമായിരുന്ന കാലാപാനിയും ഇപ്പോൾ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തുടങ്ങിയ ചിത്രങ്ങൾ പൂർത്തീകരിച്ചു നാട്ടിൽ മടങ്ങി എത്തിയ പ്രിയദർശന്റെ വീട്ടിലായിരുന്നു ഇന്നലെ രാവിലെ ചടങ്ങ് നടന്നത്. ഹോളിവുഡിലും ബോളിവുഡിലുമെല്ലാം  പ്രിയദർശൻ പോയെങ്കിലും ഇപ്പോഴും തിരുവനന്തപുരത്തിന്റെ സ്വന്തം സംവിധായകനാണ്. തിരുവനന്തപുരം നഗര വികസനത്തിന് വേണ്ടിയും  വൃത്തിയാക്കുന്നതിനും തിരുവനന്തപുരം നഗരസഭ മുന്നോട്ടുവയ്ക്കുന്ന പദ്ധതികൾക്ക് ചലച്ചിത്ര സംവിധായകൻ പ്രിയദർശൻ മേയർക്ക് പൂർണ്ണ പിന്തുണ നൽകി. പ്രേം നസീർ പുരസ്കാരം മേയർ ആര്യയുടെ കയ്യിൽ നിന്ന് വാങ്ങുമ്പോൾ ഒരു മക്കളുടെ കയ്യിൽ നിന്നും അച്ഛൻ ഏറ്റുവാങ്ങുന്ന പുരസ്കാരമാണിതെന്ന്  പ്രിയദർശൻ പറഞ്ഞു. ചടങ്ങിൽ പ്രേം നസീർ സുഹൃത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ, ഇൻഡോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ കോർഡിനേറ്റർ എം.മുഹമ്മദ് മാഹീൻ, ചലച്ചിത്രാസ്വാദന സംഘം കൺവീനർ ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.

English Summary : Priyadarshan Thiruvananthapuram’s own director: Mayor

” ആറാം പാതിരാ “

0

അഞ്ചാം പാതിരാ എന്ന അത്ഭുതപൂര്‍വ്വമായ ഹിറ്റ് ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ്സ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” ആറാം പാതിരാ “.അഞ്ചാം പാതിര നിര്‍മ്മിച്ച ആഷിഖ് ഉസ്മാന്‍ തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

അഞ്ചാം പാതിരയുടെ രണ്ടാം ഭാഗമല്ല ആറാം പാതിരാ.ഡോക്ടര്‍ അന്‍വര്‍ ഹുസെെന്റെ മറ്റൊരു ഇന്‍വെസ്റ്റിഗേഷന്‍ കഥയാണ് ഈ ചിത്രത്തില്‍ പറയുന്നത്.

ഷെെജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സംഗീതം-സുഷില്‍ ശ്യാം,എഡിറ്റര്‍-ഷെെജു ശ്രീധരന്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബാദുഷ,കല-ഗോകുല്‍ദാസ്,മേക്കപ്പ്-റോണക്സ് സേവ്യര്‍,വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യര്‍,പ്രൊമോ സ്റ്റില്‍സ്-വിഷ്ണു തണ്ടാശ്ശേരി,സ്റ്റില്‍സ്-അരുണ്‍ കിരണം,പരസ്യക്കല-ഓള്‍ഡ് മോങ്കസ്,ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍-അഗസ്റ്റിന്‍,സുജിന്‍ സുജാതന്‍,സൗണ്ട്- വിഷ്ണു ഗോവിന്ദ്,ശ്രീശങ്കര്‍,ആക്ഷന്‍-സുപ്രീം സുന്ദര്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സുധര്‍മ്മന്‍ വള്ളിക്കുന്ന്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

English Summary : Aaram Pathira Malayalam Movie