സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില റെക്കോഡ് തകർത്ത് കുതിക്കുന്നു. കൊച്ചി നഗരത്തിന് പുറത്ത് ആദ്യമായി ഡീസൽ വില 80 രൂപ കടന്നു. തിരുവനന്തപുരത്ത് 81.26 രൂപയായി. പെട്രോൾ വില ലിറ്ററിന് കൊച്ചിയിൽ 85.50 രൂപയും തിരുവനന്തപുരത്ത് 87.23 രൂപയുമായി. കോഴിക്കോട് പെട്രോൾ വില 85.66 രൂപയായും ഡീസൽ 79.82 രൂപയായും ഉയർന്നു.ചൊവ്വാഴ്ച പെട്രോളിന് ലിറ്ററിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്.
രണ്ടുമാസത്തിൽ പെട്രോളിന് 4.44 രൂപയും ഡീസലിന് 5.09 രൂപയുമാണ് കൂട്ടിയത്. (നവംബർ 18ന് കൊച്ചിയിൽ പെട്രോളിന് 81.16രൂപ, ഡീസലിന് 74.56 രൂപ)
ആറുമാസത്തിനിടെ പെട്രോളിന് 14. 04 രൂപയും ഡീസലിന് 13.91 രൂപയും കൂട്ടി. (ജൂൺ 5ന് പെട്രോളിന് 71.46, ഡീസലിന് 65.73 രൂപ).അന്താരാഷ്‌ട്ര വിപണിയിൽ എണ്ണയ്‌ക്ക് വില കുറഞ്ഞുനിൽക്കുന്ന സമയത്താണ് ഈ വർധന. മുമ്പ് ഡീസലിന് 79ഉം പെട്രോളിന് 85 രൂപയുമായി ഉയർന്ന 2018ഒക്‌ടോബറിൽ അസംസ്‌കൃത എണ്ണയ്‌ക്ക് ബാരലിന് 84 ഡോളർ ഉണ്ടായിരുന്നു. എന്നാൽ ചൊവ്വാഴ്‌ച വെറും 52 ഡോളറാണുള്ളത്. കഴിഞ്ഞ വർഷം രണ്ടു തവണയായി കേന്ദ്രസർക്കാർ പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും എക്‌സൈസ് നികുതി കൂട്ടിയതാണ് വില ഇത്രയും ഉയരാൻ കാരണം.
വാളയാർ: വാളയാറിൽ പ്രായപൂർത്തിയാവാത്ത സഹോദരിമാർ പീഡനത്തിനിരയായി ദൂരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ പുനർവിചാരണ നടപടിക്രമങ്ങൾക്ക് പാലക്കാട് പോക്സോ കോടതിയിൽ ഇന്ന് തുടക്കം.
സർക്കാർ നൽകിയ ഹർജിയിൽ വിചാരണ കോടതി വിധി റദ്ദാക്കി പുനർവിചാരണയ്ക്ക് ഹൈക്കോടതി അനുമതി നൽകിയിരുന്നു. പ്രതികളോട് ജനുവരി 20ന് കോടതിയിൽ ഹാജരാകാൻ ഉത്തരവിട്ടിരുന്നു.
സംസ്ഥാന സർക്കാരും പെൺകുട്ടികളുടെ അമ്മയും പ്രതികളെ വിചാരണ കോടതി വെറുതെ വിട്ട വിധിക്കെതിരെ നൽകിയ ഹർജി പരിഗണിച്ചാണ് ജനുവരി 6ന് ഹൈക്കോടതി വിചാരണ കോടതി വിധി റദ്ദാക്കി പുനർവിചാരണയ്ക്ക് ഉത്തരവിട്ടത്.പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരാണ് ഇന്ന് കോടതിയിൽ ഹാജരാകേണ്ടത്.കേസിൽ പ്രതിയായിരുന്ന മൂന്നാം പ്രതി പ്രദീപ്കുമാർ ഹൈക്കോടതിയിലെ വിചാരണക്കിടെ ആത്മഹത്യ ചെയ്തിരുന്നു.
പെൺകുട്ടികളുടെ അമ്മയുടെ ആവശ്യ പ്രകാരം കേസ് ക്രൈംബ്രാഞ്ചിന് വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 2017 ജനുവരി മൂന്നിന് 13 വയസ്സുള്ള പെൺകുട്ടിയെയും 54 ദിവസങ്ങൾക്ക് ശേഷം മാർച്ച് നാലിന് 9 വയസ്സുകാരിയായ സഹോദരിയെയും തൂങ്ങി മരിച്ച നിലയിൽ വാളയാറിലെ ഒറ്റമുറി വീട്ടിൽ കണ്ടെത്തുകയായിരുന്നു.
പെൺകുട്ടികൾ പീഢനത്തിനിരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയെങ്കിലും പ്രതികളെ മതിയായ തെളിവില്ലെന്ന കാരണത്താൽ പാലക്കാട് പോക്സോ കോടതി 2019 ഒക്ടോബർ 25ന് വെറുതെ വിടുകയായിരുന്നു.
English Summary : Re-trial proceedings in Walayar case from today
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി 21 ന് പരിഗണിക്കും. മാപ്പുസാക്ഷിയായ വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തിയെന്നും മറ്റു സാക്ഷികളെ മൊഴി മാറ്റാന്‍ പ്രേരിപ്പിച്ചുവെന്നുമാണ് പ്രോസിക്യൂഷന്‍ വാദം. കേസില്‍ മറ്റ് പ്രതികളായ സുനില്‍ കുമാര്‍, മണികണ്ഠന്‍ എന്നിവരുടെ ജാമ്യപേക്ഷ തള്ളി. വിപിന്‍ ലാലിന് ജാമ്യം നല്‍കിയതുമായി ബന്ധപ്പെട്ട് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടായോ എന്ന കാര്യത്തില്‍ ഇന്ന് വിധി പറഞ്ഞേക്കും. നടന്‍ ദിലീപ് പ്രതിയായ ക്വട്ടേഷന്‍ പീഡന കേസില്‍ മാപ്പുസാക്ഷിയായ വിപിന്‍ലാല്‍ വിചാരണയ്ക്ക് മുമ്പ് വിയ്യൂര്‍ ജയിലില്‍ നിന്ന് പുറത്ത് പോയത് സംബന്ധിച്ച് കോടതി ഇന്നലെ വിശദമായ വാദം കേട്ടു. കൊച്ചിയിലെ പ്രത്യേക കോടതിയാണ് കേസ് പരിഗണിച്ചത്.
English Summary : Actress assault case: The petition seeking cancellation of Dileep’s bail will be considered on the 21st
പുരി ജഗന്നാഥിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ ലൈഗര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത.് വിജയ് ദേവരക്കൊണ്ട നായകനാകുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രശസ്ത ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറാണ്. തെലുങ്കിലെ ഹിറ്റ് സംവിധായകരില്‍ ഒരാളായ പൂരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഇതിനുണ്ട്. നേരത്തേ ഫൈറ്റര്‍ എന്നായിരുന്നു ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരുന്നു. ഇതു മാറ്റിയാണ് ലൈഗര്‍ എന്ന് നല്‍കിയിരിക്കുന്നത്.അനന്യ പാണ്ഡേ നായകിയായി എത്തുന്ന ചിത്രം ഹിന്ദി ഉള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്.വിജയ് ദേവരകൊണ്ട സോഷ്യല്‍മീഡിയയിലൂടെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ആരാധകരുമായി പങ്കുവെച്ചു. ഫസ്റ്റ്‌ലുക്കില്‍ ബോക്‌സറുടെ വേഷത്തിലാണ് വിജയ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മൊഴിമാറ്റ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ അടക്കം ആരാധകരുള്ള യുവ താരമാണ് വിജയ് ദേവരകൊണ്ട. വിജയിയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ് ലൈഗര്‍. അനന്യ പാണ്ഡേയുടെ ആദ്യ തെലുങ്കു ചിത്രം കൂടിയാണ് ലൈഗര്‍ എന്നതും ശ്രദ്ധേയമാണ്. രമ്യ കൃഷ്ണന്‍ ഒരു സുപ്രധാന താരമായി ചിത്രത്തില്‍ എത്തുന്നുണ്ട്. റോണിത് റോയ്, വിഷ്ണു റെഡ്ഢി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. വിഷ്ണു ശര്‍മയാണ് ഛായാഗ്രാഹകന്‍. കരണ്‍ ജോഹറിനൊപ്പം പൂരി ജഗനാഥും, നടി ചാര്‍മി കൗറും, അപൂര്‍വ മെഹ്തയും നിര്‍മ്മാണത്തില്‍ പങ്കാളികളാകുന്നു.തിയേറ്ററിലായിരിക്കും ചിത്രത്തിന്റെ റിലീസ്.
അജ്മല്‍ അമീര്‍,വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി അഷ്ക്കര്‍ അലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മൂന്നാറില്‍ ആരംഭിച്ചു.
വെെറ്റ് ഹൗസ് മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ അഡ്വക്കേറ്റ് സുധീര്‍ ബാബു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സുധി കോപ്പ, നന്ദു,ഇര്‍ഷാദ്,നന്ദന്‍ ഉണ്ണി,അനീഷ് ഗോപന്‍,മെറിന്‍ ഫിലിപ്പ്,നിതിന്‍ പ്രസന്ന,പാര്‍വ്വതി നമ്പ്യാര്‍ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
ദിലീഷ് പോത്തൻ, മാത്യു തോമസ് അജു വർഗീസ്, സൈജുകുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന ” പ്രകാശൻ പറക്കട്ടെ ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് കോഴിക്കോട്, തിരുവമ്പാടിയില്‍ ആരംഭിച്ചു. ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം ധ്യാന്‍ ശ്രീനിവാസന്‍ എഴുതുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം നിർവഹിക്കുന്നു. ചായാഗ്രഹണം- ഗുരുപ്രസാദ്, എഡിറ്റർ-രതിൻ രാധാകൃഷ്ണൻ, സൗണ്ട്- സിങ്ക് സിനിമ, കല- ഷാജി മുകുന്ദ്, ചമയം-വിപിൻ ഓമശ്ശേരി, വസ്ത്രാലങ്കാരം -സുജിത് സി എസ്, സ്റ്റിൽസ്-ഷിജിൻ രാജ് പി, പരസ്യകല-മനു ഡാവിഞ്ചി, പ്രൊജക്ട് ഡിസൈനർ- ദിൽ ബാബു, നിർമ്മാണ നിർവ്വഹണം-സജീവ് ചന്തിരൂർ, വാർത്താപ്രചരണം-എ എസ് ദിനേശ്.
English Summary : Prakashan Parakkatte movie shooting started
ആന്റെണി വര്‍ഗ്ഗീസ്സ്,അര്‍ജ്ജുന്‍ അശോകന്‍,ചെമ്പന്‍ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന”അജഗജാന്തരം ” എന്ന ചിത്രത്തിന്റെ ടെെറ്റില്‍ ലുക്ക് പോസ്റ്റര്‍ പ്രശസ്ത ചലച്ചിത്ര നടന്‍ ടൊവിനോ തോമസ്സ് ,തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ പ്രകാശനം ചെയ്തു.
സാബുമോന്‍,സുധി കോപ്പ,കിച്ചു ടെല്ലസ്,ടിറ്റോ വിത്സല്‍,സിനോജ് വര്‍ഗ്ഗീസ്സ്,രാജേഷ് ശര്‍മ്മ,ലുക്ക്മാന്‍,ജാഫര്‍ ഇടുക്കി,വിനീത് വിശ്വം,ബിറ്റോ ഡേവീസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
സില്‍വര്‍ ബേ സ്റ്റുഡിയോസിന്റെ ബാനറില്‍ ഇമ്മാനുവല്‍ ജോസഫ്,അജിത് തലപ്പിള്ളി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു.കിച്ചു ടെല്ലസ്,വിനീത് വിശ്വം എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.സംഗീതം-ജേക്സ് ബിജോയ്,എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്,കല-ഗോകുല്‍ദാസ്,മേക്കപ്പ്-റോണക്സ് സേവ്യര്‍,വസ്ത്രാലങ്കാരം-മഷര്‍ ഹംസ,സ്റ്റില്‍സ്-അര്‍ജ്ജുന്‍ കല്ലിങ്കല്‍,പരസ്യക്കല-ഓള്‍ഡ് മോക്സ്, സൗണ്ട്-രംഗനാഥ് രവി,ആക്ഷന്‍-സുപ്രീം സുന്ദര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രതീഷ് മെെക്കിള്‍,അസോസിയേറ്റ് ഡയറക്ടര്‍-കണ്ണന്‍ എസ് ഉള്ളൂര്‍,കിരണ്‍ എസ്.അസിസ്റ്റന്റ് ഡയറക്ടര്‍-അനന്തു വിജയ്,അരവിന്ദ് രാജ്,വിഷ്ണു വിജയന്‍,സുജിത് ഒ എസ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബാദുഷ,വിതരണം-സെന്‍ട്രര്‍ പിക്ച്ചേഴ്സ് റിലീസ്,
വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
English Summary : Release of the title “Ajagajantaram”
മലയാള സിനിമയില്‍ മറ്റൊരു പുതുമയായി മാറുന്ന ‘ലാല്‍ ജോസ്’ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പുതുമുഖ താരങ്ങളെ അണിനിരത്തി 666 പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഹസീബ് മേപ്പാട്ട് നിര്‍മ്മിച്ച് നവാഗതനായ കബീര്‍ പുഴമ്പ്രം ഒരുക്കുന്ന പുതിയ സിനിമയാണ് ലാല്‍ ജോസ്. മലയാളത്തിലെ പ്രമുഖ സംവിധായകനായ ലാല്‍ ജോസിന്‍റെ പേരുതന്നെയാണ് ചിത്രത്തിന്‍റെ ടൈറ്റില്‍. ഈയൊരു പുതുമയിലൂടെ തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞിരുന്നു. സിനിമയെയും സിനിമ പ്രവര്‍ത്തകരെയും ആരാധിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ ജീവിതത്തിലെ വഴിത്തിരിവാണ് ലാല്‍ജോസ് സിനിമയുടെ കേന്ദ്ര പ്രമേയം. സസ്പെന്‍സും ത്രില്ലും നിറഞ്ഞ ഒരു ഫാമിലി എന്‍റര്‍ടൈനറാണ് ലാല്‍ജോസ്. കുടുംബ പ്രേക്ഷകരെയും യൂത്തിനെയും ഒരുപോലെ ആകര്‍ഷിപ്പിക്കുന്ന വളരെ പുതുമയുള്ള ചിത്രം കൂടിയാണ് ലാല്‍ജോസ്. സംഗീതത്തിനും ഏറെ പ്രാധാന്യമുണ്ട്. പൊന്നാനി, ഇടപ്പാള്‍, മൂന്നാര്‍, കൊച്ചി തുടങ്ങിയ ലൊക്കേഷനുകളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്.
ഒട്ടേറെ വെബ്സീരിയലുകളിലൂടെ ശ്രദ്ധേയനായ യുവനടന്‍ ശാരിഖ് ആണ് ലാല്‍ജോസിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖ നടി ആന്‍ ആന്‍ഡ്രിയയാണ് ഇതിലെ നായിക. അഭിനേതാക്കള്‍ – ഭഗത് മാനുവല്‍, ജെന്‍സണ്‍, റിസബാവ, കലിങ്ക ശശി, ടോണി, മജീദ്, കലാഭവന്‍ ഹനീഷ്, വിനോദ് കെടാമംഗലം, സാലു കുറ്റനാട്, ദേവി അജിത്ത്, ദേവിക, മാളവിക, ഫജ്ത, രാജേഷ് ശര്‍മ്മ, വി.കെ. ബൈജു. ബാലതാരങ്ങളായ – നിഹാര ബിനേഷ് മണി, ആദര്‍ശ്. ബാനര്‍ – 666 പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം – ഹസീബ് മേപ്പാട്ട്, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം – കബീര്‍ പുഴമ്പ്ര, ഡി.ഒ.പി. – ധനേഷ്, സംഗീതം – ബിനേഷ് മണി, ഗാനരചന – ജോ പോള്‍, മേക്കപ്പ് – രാജേഷ് രാഘവന്‍, കോസ്റ്റ്യൂംസ് – റസാഖ് തിരൂര്‍, ആര്‍ട്ട് – ബിജു പൊന്നാനി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഇ.എ. ഇസ്മയില്‍, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് – ജബ്ബാര്‍ മതിലകം, പ്രൊഡക്ഷന്‍ മാനേജര്‍ – അസീസ് കെ.വി, ലൊക്കേഷന്‍ മാനേജര്‍ – അമീര്‍ ഇവെന്‍ട്രിക്ക്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സനു, പി.ആര്‍.ഒ. പി.ആര്‍. സുമേരന്‍.
പി.ആര്‍. സുമേരന്‍ (പി.ആര്‍.ഒ.)
English Summary : The first look poster of the movie ‘Lal Jose’ starring newcomers has been released
സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പട്ടാഭിരാമന്‍, മരട് 357ന് പിന്നാലെ കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ ഡോണുകളുടെയും, ഗാങ്‌സറ്റര്‍മാരുടെയും കഥ പറയുന്ന ചിത്രം ‘ഉടുമ്പിന്റെ’ ആദ്യ ടീസർ പുറത്ത്. പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന രീതിയിലാണ് സിനിമയുടെ ടീസർ തയ്യാറാക്കിയിരിക്കുന്നത്.
സെന്തിൽ കൃഷ്ണ, ഹരീഷ് പേരടി, അലന്‍സിയര്‍, സാജല്‍ സുദര്‍ശന്‍, എയ്ഞ്ചലീന ലെയ്സെന്‍ തുടങ്ങിയവർ വേഷമിടുന്ന ചിത്രത്തിന്റെ ടീസർ, ഇന്ന് വൈകീട്ട് പ്രഥ്വിരാജ് സുകുമാരനും, ഉണ്ണി മുകുന്ദനും ചേർന്ന് താരങ്ങളുടെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് പുറത്തുവിട്ടത്. നേരത്തെ പുറത്തുവന്ന ഉടുമ്പിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഒരു പക്കാ ഡാർക്ക് ത്രില്ലർ ചിത്രമാണ് ഉടുമ്പ്. മലയാള സിനിമയില്‍ അധികം കാണാത്ത ഒരു വിഭാഗമാണിത്. ദുരൂഹതകൾ നിറഞ്ഞ ചിത്രത്തിന്റെ ടീസറും സൂചിപ്പിക്കുന്നതും അതാണ്. പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ഉടുമ്പിന്റെ ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എറണാകുളം, തിരുവനന്തപുരം എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുവരികയാണ്.
കണ്ണന്റെ സംവിധാനത്തിലെ പട്ടാഭിരാമൻ, മരട് 357 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ രവിചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ് സംഗീതം. നവാഗതരായ അനീഷ് സഹദേവന്‍, ശ്രീജിത്ത് ശശിധരന്‍ എന്നിവർ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറാവുന്നു.
നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ദേയനായ വി.ടി ശ്രീജിത്ത് എഡിറ്റിങ് നിര്‍വഹിക്കുന്നു.ഏറെ വൈലൻസിന് പ്രാധാന്യമുള്ള ചിത്രത്തില്‍ ബ്രൂസ്‌ലീ രാജേഷ്, ശക്തി ശരവണൻ എന്നിവർ ആക്ഷൻ കൈകാര്യം ചെയ്യുന്നു. പ്രസന്ന സുജിത്ത്, ഷിജു മുപ്പത്തേടം, ശ്രീജിത്ത് ശിവനന്ദൻ എന്നിവർ ചേർന്ന് കൊറിയോഗ്രഫി നിർവഹിക്കുന്നു.
കലാ സംവിധാനം- സഹസ് ബാല, അസോസിയേറ്റ് ഡയറക്ടര്‍- സുരേഷ് ഇളമ്പല്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍- അഭിലാഷ് അര്‍ജുന്‍, ഗാനരചന- രാജീവ് ആലുങ്കൽ, മേക്കപ്പ്- പ്രദീപ് രംഗന്‍, കോസ്റ്റ്യൂം- സുല്‍ത്താന റസാഖ്, സ്റ്റില്‍സ്- ശ്രീജിത്ത് ചെട്ടിപ്പടി, പി.ആർ.ഒ- പി. ശിവപ്രസാദ്, സുനിത സുനില്‍ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഫെബ്രുവരിയോടെ ചിത്രം റിലീസിനെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം.കോവിഡ് മഹാമാരിക്ക് ശേഷം തുറന്ന തിയേറ്ററുകളെ സജീവമാക്കാൻ ‘ഉടുമ്പ് ‘ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.
പ്രശസ്ത ബോളിവുഡ്- തെലുങ്ക് സംവിധായകൻ രാം ഗോപാൽ വർമ്മക്ക് ആജീവനാന്ത വിലക്ക് പ്രഖ്യാപിച്ചു സിനിമാ സംഘടനയായ ഫെഡറേഷന്‍ ഓഫ് വെസ്റ്റ് ഇന്ത്യന്‍ സിനി എംപ്ലോയീസ്. അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും രാം ഗോപാൽ വർമ്മ പ്രതിഫലം നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് അവർ എത്തിയത്. 1.25 കോടി രൂപയാണ് രാം ഗോപാൽ വർമ്മ തന്റെ സിനിമകളിൽ സഹകരിച്ച പ്രവർത്തകർക്ക് നല്‍കാനുള്ളത്. ടെക്‌നീഷ്യന്‍മാര്‍ക്കും ആര്‍ട്ടിസ്റ്റുകള്‍ക്കും ജോലിക്കാര്‍ക്കും നല്‍കാനുള്ള പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ തവണ രാം ഗോപാൽ വർമ്മക്ക് കത്തുകൾ അയച്ചെന്നും എന്നാൽ ആ കത്തുകൾ കൈ പറ്റാൻ പോലും അദ്ദേഹം തയ്യാറായില്ല എന്നുമാണ് സംഘടനയുടെ ഭാരവാഹികൾ പറയുന്നത്.
രാം ഗോപാൽ വർമ്മയുമായി ഇനി ഒരുമിച്ച് പ്രവര്‍ത്തിക്കില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് എന്നും ഇക്കാര്യം മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട് എന്നും ഫെഡറേഷന്‍ ഓഫ് വെസ്റ്റ് ഇന്ത്യന്‍ സിനി എംപ്ലോയീസ് അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ വിവാദങ്ങൾക്ക് ഇടയിലും രാം ഗോപാൽ വർമ്മ തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചതും ശ്രദ്ധ നേടുന്നുണ്ട്.
അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ജീവിതമാണ് ഇത്തവണ അദ്ദേഹം സിനിമയാക്കുന്നത്. സത്യ, കമ്പനി, സർക്കാർ തുടങ്ങി ഒട്ടേറെ ക്ലാസിക് ബോളിവുഡ് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള രാം ഗോപാൽ വർമ്മ തെലുങ്കിലും ഒട്ടേറെ ചിത്രങ്ങൾ ഒരുക്കി. ലോക്ഡൗണിനിടെ പത്തോളം ചിത്രങ്ങൾ ഒറ്റിറ്റി പ്ലാറ്റ്ഫോമിലൂടെ റീലീസ് ചെയ്ത രാം ഗോപാൽ വർമ്മ, ത്രില്ലർ, ക്ലെെമാക്സ്, നേക്കഡ്, പവർസ്റ്റാർ, മർഡർ, 12 ഒ ക്ലോക്ക്, ദിഷ എൻകൗണ്ടർ എന്നീ ഏഴ് സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തു.
English Summary : Ram Gopal Varma banned by artist’s union
ക്യാപ്റ്റന്‍ എന്ന ചിത്രത്തിനു ശേഷം ജയസൂര്യ നായകനാക്കി പ്രജേഷ് സെൻ ജി സംവിധാനം ചെയ്യുന്ന “വെള്ളം” എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി.ജനുവരി 22 ന് സെന്‍ട്രല്‍ പിക്ച്ചേഴ്സ് “വെള്ളം ” തിയ്യേറ്ററിലെത്തിക്കുന്നു. ഫ്രണ്ട്ലി പ്രാെഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്കുട്ടി മഠത്തില്‍,യദു കൃഷ്ണ,രഞ്ജിത് മണബ്രക്കാട്ട്എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സംയുക്ത മേനോന്‍,സ്നേഹ പാലേരി എന്നിവര്‍ നായികമാരാവുന്നു.
സിദ്ദിഖ്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശൻ, നിർമൽ പാലാഴി,സന്തോഷ് കീഴാറ്റൂർ, ഉണ്ണി ചെറുവത്തൂർ, ബാബു അന്നൂർ, മിഥുൻ, സീനിൽ സൈനുദ്ധീൻ, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, ബേബിശ്രീലക്ഷ്മി എന്നിവർക്കൊപ്പം മുപ്പതോളം പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ട്. റോബി വര്‍ഗ്ഗീസ് രാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.ബി കെ ഹരിനാരായണന്‍,നിധേഷ് നടേരി,ഫൗസിയ അബൂബക്കര്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു.എഡിറ്റര്‍-ബിജിത്ത് ബാല.പ്രൊജക്റ്റ് ഡിസെെന്‍-ബാദുഷ,കോ പ്രൊഡ്യൂസര്‍-ബിജു തോരണത്തേല്‍,പ്രാെഡക്ഷന്‍ കണ്‍ട്രോളര്‍-സുധര്‍മ്മന്‍ വള്ളിക്കുന്ന്,കല-അജയന്‍ മങ്ങാട്,മേക്കപ്പ്-ലിബിസണ്‍ മോഹനന്‍,കിരണ്‍ രാജ്,വസ്ത്രാലങ്കാരം-അരവിന്ദ് കെ ആര്‍, സ്റ്റില്‍സ്-ലിബിസണ്‍ ഗോപി,പരസ്യകല-തമീര്‍ ഓകെ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഗിരീഷ് മാരാര്‍,അസോസിയേറ്റ് ഡയറക്ടര്‍-ജിബിൻ ജോണ്‍, സ്ക്രിപ്റ്റ് അസോസിയേറ്റ്സ് – വിജേഷ് വിശ്വം,ഷംസുദ്ദീൻ കുട്ടോത്ത്, ജയറാം സ്വാമി ,പ്രൊഡക്ഷന്‍ മാനേജര്‍-ഭിലാഷ്,വിതരണം-സെന്‍ട്രല്‍ പിക്ച്ചേഴ്സ് റിലീസ്.
പി. ആർ. ഒ – എ എസ് ദിനേശ്.
English Summary : Malayalam movie Vellam official trailer