കോവിഡാണെന്ന വാര്‍ത്ത നിഷേധിച്ച് നടി ലെന

ബംഗളുരു: സിനിമാ ചിത്രീകരണത്തിന് ശേഷം ബ്രിട്ടനില്‍ നിന്നു തിരിച്ചെത്തിയ ചലച്ചിത്ര താരം ലെനയ്ക്ക് കോവിഡാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് താരം തന്നെ രംഗത്ത്. ലണ്ടനില്‍ നിന്ന് താന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ച ശേഷമാണ് ഇന്ത്യയിലേയ്ക്ക് എത്തിയതെന്ന് ലെന പറഞ്ഞു.

‘എനിക്ക് കോവിഡ് പോസിറ്റീവാണെന്നും ബാംഗ്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ചില വാര്‍ത്തകള്‍ പരക്കുന്നുണ്ട്. എന്നാല്‍ ലണ്ടനില്‍ നിന്ന് പോന്നപ്പോള്‍ തന്നെ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവാണെന്നു സ്ഥിരീകരിച്ചിരുന്നു. യുകെയില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള പ്രത്യേക കോവിഡ് മാനദണ്ഡപ്രകാരം ബാംഗ്ലൂരിലെ ആശുപത്രിയില്‍ ക്വാറന്റൈനില്‍ കഴിയുകയാണ് ഞാന്‍. ഞാന്‍ സുരക്ഷിതയാണ്’ ലെന പറയുന്നു.
നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ‘ഫൂട്ട്പ്രിന്റ്‌സ് ഓണ്‍ ദ് വാട്ടര്‍’ എന്ന ഇന്തോ-ബ്രിട്ടിഷ് സിനിമയുടെ ഷൂട്ടിംഗിനാണ് ലെന ബ്രിട്ടനിലെത്തിയത്.

English Summary : Actress Lena denies rumors that she is coronavirus positive