കോവിഡ് രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിൽ 14 ദിവസത്തേക്ക് സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തി. മെയ് 10 മുതൽ രണ്ടാഴ്ചത്തേക്കാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു. തമിഴ്‌നാട്ടിൽ ഇന്നലെ 26,465 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13,23,965 ആയി ഉയർന്നു. 197 പേരാണ് സംസ്ഥാനത്ത് കഴിഞ്ഞദിവസം മരിച്ചത്. ആകെ മരണസംഖ്യ 15,171 ആണ്. സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,35,355 ആയി ഉയർന്നു. ഇതിൽ 3000-ത്തോളം പേർ 12 വയസ്സിന് താഴെയുള്ള കുട്ടികളാണെന്നും അധികൃതർ അറിയിച്ചു.
English Summary : Lock-down in Tamil Nadu from May 10; Permission for essential services only
സംസ്ഥാനം ഒമ്പതു ദിവസത്തേക്ക് പൂർണമായും അടച്ചിടും. ശനിയാഴ്‌ച രാവിലെ ആറുമുതൽ സമ്പൂർണ ലോക്‌ഡൗൺ നിലവിൽ വരും. 16ന് രാത്രി 12 വരെ തുടരും. കോവിഡിന്റെ രണ്ടാംവരവിൽ രോഗവ്യാപനം അതീവ ഗുരുതരമായ സാഹചര്യത്തിലാണിത്. മരുന്നുപോലുള്ള അത്യാവശ്യ സധനങ്ങൾ വാങ്ങാനും ആശുപത്രി ആവശ്യത്തിനും മതിയായ രേഖയുള്ള വാഹനങ്ങൾ അനുവദിക്കും. അല്ലാതെയുള്ള സ്വകാര്യ വാഹനങ്ങളൊന്നും പൊതുനിരത്തിൽ അനുവദിക്കില്ല. കോവിഡ് സന്നദ്ധ പ്രവർത്തകരുടെ സഞ്ചാരം തടയില്ല. കോവിഡ് വാക്‌സിനേഷനായി വാഹനം അനുവദിക്കും. ഇതിന് വാക്‌സിൻ രജിസ്‌ട്രേഷൻ രേഖ വേണം. ചരക്ക് ഗതാഗതം തടയില്ല. എല്ലാ കടയും രാത്രി 7.30ന് അടയ്‌ക്കണം. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് സമയക്രമം ബാധകമല്ല. കിടപ്പുരോഗികളുടെയും വൃദ്ധജനങ്ങളുടെയും സഹായികൾക്ക് യാത്രാനുവാദമുണ്ട് .
English Summary : Lockdown from today until midnight on the 16th
ശനിയാഴ്ച രാവിലെ ആറുമണി മുതൽ 16 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ട്രെയിനുകൾ റദ്ദാക്കി9 ദിവസത്തേയ്ക്കാണ് സംസ്ഥാനം പൂർണമായും അടച്ചിടുക.
02695ചെന്നൈ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് 02696തിരുവനന്തപുരം- ചെന്നൈ സൂപ്പർ ഫാസ്റ്റ് 06627 ചെന്നൈ-മംഗലാപുരം എക്സപ്രസ് 06628 മംഗലാപുരം-ചെന്നൈ എക്സ്പ്രസ് 02695ചെന്നൈ-തിരുവനന്തപുരം 02696 തിരുവനന്തപുരം-ചെന്നൈ 06017ഷൊർണൂർ-എറണാകുളം 06018എറണാകുളം-ഷൊർണൂർ 06023ഷൊർണൂർ-കണ്ണൂർ 06024കണ്ണൂർ-ഷൊർണൂർ 06355കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ 06356മംഗലാപുരം-കൊച്ചുവേളി-അന്ത്യോദയ 06791തിരുനൽവേലി-പാലക്കാട് 06792പാലക്കാട്-തിരുനൽവേലി 06347തിരുവനന്തപുരം-മംഗലാപുരം 06348മംഗലാപുരം-തിരുവനന്തപുരം 06605മംഗലാപുരം-നാഗർകോവിൽ 06606നാഗർകോവിൽ-മംഗലാപുരം 02677ബെംഗളൂരു-എറണാകുളം 02678എറണാകുളം-ബെംഗളൂരു 06161എറണാകുളം-ബാനസവാടി 06162ബാനസവാടി-എറണാകുളം 06301ഷൊർണൂർ-തിരുവനന്തപുരം 06302തിരുവനന്തപുരം-ഷൊർണൂർ 0281കണ്ണൂർ-തിരുവനന്തപുരം 02082തിരുവനന്തപുരം-കണ്ണൂർ 06843തിരുച്ചിറപ്പള്ളി-പാലക്കാട് 06844പാലക്കാട്-തിരുച്ചിറപ്പള്ളി 06167തിരുവനന്തപുരം-നിസാമുദീൻ(വീക്കിലി) 06168നിസാമുദീൻ-തിരുവനന്തപുരം(വീക്കിലി)
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ അവശ്യസര്‍വീസുകള്‍ ഒഴികെയുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധി. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സായുധസേനാ വിഭാഗം, ട്രഷറി, സിഎന്‍ജി, എല്‍പിജി, പിഎന്‍ജി, ദുരന്തനിവാരണം, വൈദ്യുതി ഉത്പാദനവും വിതരണവും, തപാല്‍ വകുപ്പ്, പോസ്റ്റ് ഓഫിസുകള്‍, എന്‍ഐസി, കാലാവസ്ഥാ കേന്ദ്രം, ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റേഡിയോ, കേന്ദ്ര ജല കമ്മിഷന്‍, എംപിസിഎസ്, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയര്‍പോര്‍ട്ട്, സീപോര്‍ട്ട്, റെയില്‍വേ തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളും ഏജന്‍സികളും പ്രവര്‍ത്തിക്കും.
ആരോഗ്യം, ആയുഷ്, റവന്യു, തദ്ദേശസ്ഥാപനം, പൊതുവിതരണം, വ്യവസായം, തൊഴില്‍, മൃഗശാല, ഐടി മിഷന്‍, ജലസേചനം, മൃഗസംരക്ഷണം, സാമൂഹ്യനീതി, പ്രിന്റിങ്, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്, പൊലീസ്, എക്സൈസ്, ഹോംഗാര്‍ഡ്, സിവില്‍ ഡിഫന്‍സ്, അഗ്‌നിശമന സേന, ദുരന്തനിവാരണം, വനം, ജയില്‍, ജില്ലാ കലക്ടറേറ്റുകള്‍, ട്രഷറികള്‍, വൈദ്യുതി, ജലവിഭവം, ശുചീകരണം തുടങ്ങിയ സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും പ്രവര്‍ത്തിക്കും.
മറ്റ് ഇളവുകള്‍:
.പെട്രോള്‍ പമ്പുകള്‍, ഗ്യാസ് ഏജന്‍സികള്‍, കേബിള്‍ സര്‍വീസ്, ഡിടിഎച്ച് എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. . അവശ്യ വസ്തുക്കളുടെ ഉല്‍പാദന കേന്ദ്രങ്ങള്‍ക്കും വിതരണ കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തിക്കാം. . ചരക്ക് നീക്കത്തിന് തടസമുണ്ടാവില്ല. . കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വൊളന്റിയര്‍മാര്‍ക്ക് യാത്ര ചെയ്യാം. . ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം . കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, മല്‍സ്യബന്ധനം, മൃഗസംരക്ഷണമേഖലകള്‍ക്ക് അനുമതി . ഐടി, ഐടി അനുബന്ധസ്ഥാപനങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി തുറക്കാം . അവശ്യവസ്തുക്കളും മരുന്നുകളും എത്തിക്കാന്‍ ഓട്ടോ, ടാക്‌സി ഉപയോഗിക്കാം. . സ്വകാര്യവാഹനങ്ങള്‍ അവശ്യവസ്തുക്കളും മരുന്നും വാങ്ങാന്‍ മാത്രം പുറത്തിറക്കാം . ഹോംനഴ്‌സുമാര്‍ക്കും വീട്ടുജോലിക്കാര്‍ക്കും ജോലി സ്ഥലങ്ങളിലേക്ക് പോകാം. . ഇലക്ട്രിക്കല്‍, പ്ലമിങ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് തടസമില്ല. . മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തടസമില്ല . നിര്‍മാണമേഖലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജോലി തുടരാം . തൊഴിലുറപ്പ് ജോലി ചെയ്യുന്നവരെ 5 പേരുടെ സംഘങ്ങളായി തിരിക്കണം.
English Summary :Freight is not prevented; Private vehicle only to buy essentials
ഇന്ത്യക്കാരുടെ യാത്രാ വിലക്ക് യു.എ.ഇ അനിശ്ചിതമായി നീട്ടി.ആദ്യം മെയ് നാല് വരെയും പിന്നീട് മെയ് 14 വരെയും വിലക്കേർപെടുത്തിയിരുന്നു.
എന്നാൽ, അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ വിലക്ക് നീട്ടുകയാണെന്ന് യു.എ.ഇ അറിയിച്ചു.യു.എ.ഇ ദേശീയ ദുരന്ത നിവാരണ സമിതിയും സിവിൽ ഏവിയേഷനുമാണ് ഇന്ത്യയിൽ നിന്നുള്ള യാത്രാവിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടുന്നതായ പ്രഖ്യാപനം നടത്തിയത്.
ഇന്ത്യയിൽ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് വിലക്ക്.14 ദിവസത്തിനിടെ ഇന്ത്യയിൽ തങ്ങിയവർക്കും ഇന്ത്യ മുഖേന യാത്ര ചെയ്തവർക്കും വിലക്കുണ്ട്.അതേ സമയം യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള എയർ ബബ്ൾ സംവിധാനം മാറ്റമില്ലാതെ തുടരും.
എന്നാല്‍ യുഎഇ പൗരന്മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഔദ്യോഗിക പ്രതിനിധികള്‍, ബിസിനസുകാര്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേക ഇളവുണ്ട്.ഇവര്‍ യുഎഇയിലെത്തി പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും 10 ദിവസം നിര്‍ബന്ധമായും ക്വാറന്റീനില്‍ കഴിയുകയും വേണം.യു.എ.ഇയിലേക്ക് വരാൻ പറ്റാതെ നാട്ടിൽ കുടുങ്ങിയ ആയിരങ്ങളാണുള്ളത്.അവർക്ക് പുതിയ തീരുമാനം കൂടുതൽ തിരിച്ചടിയാകും.
English Summary: UAE extends travel ban on Indians
ഒമാനിൽ ഈദ് അവധി ഉൾപ്പെടുന്ന ഈ മാസം എട്ടുമുതൽ 15 വരെ അടച്ചിടൽ ഏർപ്പെടുത്തി. പകൽ എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടച്ചിടും. ഭക്ഷ്യ സാധനങ്ങൾക്കും ഗ്യാസ് സ്‌റ്റേഷനുകൾക്കും ആശുപത്രി, ഫാർമസി എന്നിവയ്‌ക്കും ബാധകമല്ല.
വാഹനത്തിലും അല്ലാതെയും ഗതാഗതം അനുവദിക്കും. വൈകിട്ട് ഏഴുമുതൽ രാവിലെ ഏഴുവരെ രാത്രികാല കർഫ്യൂവാണ്. പെരുന്നാളിന് ഒത്തുചേരലുകളും പൊതുസൽക്കാരങ്ങളും വിലക്കി. ഈ മാസം 13നായിരിക്കും പെരുന്നാളെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജോലികൾ ഓൺലൈനിലേക്ക് മാറ്റണം. സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാരുടെ എണ്ണം പരമാവധി കുറയ്‌ക്കണമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.ഞായറാഴ്ച 2,500 രോഗികളും 33 മരണവും റിപ്പോർട്ട് ചെയ്തു.
English : Oman to close; Night curfew from 7pm to 7am
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകൾ 2,02,82,833 ആയി. തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 3,20,289 പേരാണ് 24 മണിക്കൂറിനുളളിൽ രോഗമുക്തി നേടിയത്. ആകെ രോഗമുക്തരുടെ എണ്ണം 1,66,13,292 ആയി. 3449 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 34,47,133 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 15,89,32,921 പേർക്ക് കോവിഡ് പ്രതിരോധ മരുന്ന് നൽകിയതായും കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കേരളത്തിൽ ഇന്ന് 26,011 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം 3278, തൃശൂർ 2621, തിരുവനന്തപുരം 2450, ആലപ്പുഴ 1994, പാലക്കാട് 1729, കോട്ടയം 1650, കണ്ണൂർ 1469, കൊല്ലം 1311, കാസർഗോഡ് 1139, പത്തനംതിട്ട 428, ഇടുക്കി 407, വയനാട് 325 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 96,296 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.01 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,61,54,929 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (8), ബ്രസീൽ (1) എന്നീ രാജ്യങ്ങളിൽ നിന്നും വന്ന 117 പേർക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരിൽ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 45 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5450 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 301 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,106 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1524 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 3820, എറണാകുളം 3263, മലപ്പുറം 3029, തൃശൂർ 2592, തിരുവനന്തപുരം 2229, ആലപ്പുഴ 1989, പാലക്കാട് 837, കോട്ടയം 1569, കണ്ണൂർ 1300, കൊല്ലം 1295, കാസർഗോഡ് 1096, പത്തനംതിട്ട 383, ഇടുക്കി 395, വയനാട് 309 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
80 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 27, തൃശൂർ 15, കാസർഗോഡ് 8, പാലക്കാട് 7, പത്തനംതിട്ട 6, തിരുവനന്തപുരം 5, കൊല്ലം 3, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,519 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1956, കൊല്ലം 1047, പത്തനംതിട്ട 1015, ആലപ്പുഴ 746, കോട്ടയം 1825, ഇടുക്കി 336, എറണാകുളം 3500, തൃശൂർ 1486, പാലക്കാട് 900, മലപ്പുറം 1912, കോഴിക്കോട് 3382, വയനാട് 151, കണ്ണൂർ 1178, കാസർഗോഡ് 85 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 3,45,887 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,13,109 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,40,135 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 7,12,954 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2,71,181 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3091 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 686 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
വിശദമായ പഠനത്തിനുശേഷമാണ് സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി പുതുക്കി നിശ്ചയിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ പുതിയ നിരക്കില്‍ ടെസ്റ്റ് ചെയ്യാന്‍ ചില ലാബുകള്‍ വിമുഖത കാണിക്കുന്നതായിശ്രദ്ധയില്‍പെട്ടു. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ഉണ്ടെങ്കില്‍ അതു ചര്‍ച്ച ചെയ്യാകുന്നതാണ്. പക്ഷേ, ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യില്ല എന്ന നിലപാട് ഒരു കാരണവശാലും എടുക്കാന്‍ പാടില്ല. രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ അത്തരമൊരു നിഷേധാത്മക നിലപാട് ആരും സ്വീകരിക്കരുത്. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ടെസ്റ്റ് നടത്തണം. വിസമ്മതിക്കുന്നവര്‍ക്കെതിരെ ആവശ്യമായ നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിപണി നിരക്കിനെ അടിസ്ഥാനമാക്കിഈ ടെസ്റ്റിനാവശ്യമായ സംവിധാനങ്ങള്‍ക്ക് വരുന്ന ചെലവ് 240 രൂപയോളമാണ്. ടെസ്റ്റ് നടത്താന്‍ ആവശ്യമായ മനുഷ്യവിഭവം കൂടെ കണക്കിലെടുത്താണ് 500 രൂപയായി നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. മറ്റു പല സംസ്ഥാനങ്ങളിലും ഇക്കാര്യം സമാനമായ രീതിയിലാണ് നടപ്പിലാക്കിയത്.
സംസ്ഥാനത്ത് ഭൂരിപക്ഷം സ്ഥാപനങ്ങളും ഇതുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ട്. അല്ലാത്തവരും സഹകരിക്കണം എന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ടെസ്റ്റ് നടത്തുന്നതില്‍ വിമുഖത കാണിക്കുന്നത് ഒരു തരത്തിലും സര്‍ക്കാറിന് അംഗീകരിക്കാന്‍ സാധിക്കില്ല. ആര്‍ടിപിസിആറിന് പകരം ചെലവ് കൂടുതലുള്ള ട്രൂ നാറ്റ് ടെസ്റ്റ് നടത്താന്‍ പ്രേരിപ്പിക്കുന്നു എന്ന വാര്‍ത്തയും വന്നു. ഇത് ഒരസാധാരണ സാഹചര്യമാണ് എന്ന് എല്ലാവരും മനസ്സിലാക്കണം. ലാഭമുണ്ടാക്കാനുള്ള സന്ദര്‍ഭമല്ല ഇതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
English Summary :RTPCR rate is 500; Legal action if labs refuse: CM
വാക്‌സിനേഷൻ സെന്ററുകൾ രോഗം പകർത്താനുള്ള കേന്ദ്രങ്ങളായി മാറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാമത്തെ ഡോസിനു സമയമാകുന്നവരുടെ ലിസ്റ്റ് വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ മാനേജർമാർ പ്രസിദ്ധീകരിക്കുകയും, അവരെ നേരിട്ട് വിളിച്ചറിയിക്കുകയും ചെയ്യും. അങ്ങനെ സമയം അറിയിക്കുമ്പോൾ മാത്രമേ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ചെല്ലാൻ പാടുകയുള്ളൂവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. രണ്ടാമത്തെ ഡോസ്കിട്ടില്ലെന്ന പരിഭ്രാന്തി ആർക്കും ഉണ്ടാകേണ്ടതില്ല. 18 വയസ്സിനുശേഷമുള്ളവർക്കുള്ള വാക്‌സിനേഷൻ അല്പ ദിവസങ്ങൾ കൂടെ വൈകുന്നതായിരിക്കും. വാക്‌സിൻ നിർമ്മാതാക്കളിൽ നിന്നും വാക്‌സിൻ വാങ്ങുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതുകൊണ്ട് 18 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും വാക്‌സിൻ നാളെ മുതൽ നൽകാൻ സാധിക്കില്ല. ഇതു മനസ്സിലാക്കി വാക്‌സിൻ കേന്ദ്രങ്ങളിൽ തിരക്കുണ്ടാകാതെ നോക്കാൻ എല്ലാവരും ശ്രദ്ധിക്കണം.
ഇന്ത്യയിൽ 18 വയസ്സിനുമുകളിലുള്ളവരെ വാക്‌സിനേറ്റ് ചെയ്യണമെങ്കിൽ 93 കോടിയിൽ അധികം ആളുകൾക്ക് വാക്‌സിൻ നൽകേണ്ടതായി വരും. 45 വയസ്സിനുമുകളിലുള്ളത്30 കോടി ആളുകളാണ്. അതിൽ 12.95 കോടി ആളുകൾക്കാണ് കേന്ദ്ര സർക്കാർ ഇതുവരെ വാക്‌സിൻ ലഭ്യമാക്കിയിട്ടുള്ളത്. കേരളത്തിൽ മെയ് 30 നുള്ളിൽ 45 വയസ്സിനുമുകളിലുള്ള ആളുകൾക്ക് വാക്‌സിൻ നൽകാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ അതിനാവശ്യമായ വാക്‌സിൻ നമുക്കിതുവരെ ലഭിച്ചിട്ടില്ല.
ഇതുവരെ രണ്ടാമത്തെ ഡോസ്കൂടെ കണക്കിലെടുത്താൽ 74 ലക്ഷത്തിൽ പരം ഡോസുകൾ വിതരണം ചെയ്തു കഴിഞ്ഞു. മെയ് 30-നുള്ളിൽ തീർക്കാൻ ലക്ഷ്യമിട്ടതിന്റെ 50 ശതമാനം പോലുമായിട്ടില്ല. അതിനാൽ കൂടുതൽ വാക്‌സിൻ ലഭ്യമാക്കാൻ വേണ്ട നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നു ഉടനടി ഉണ്ടാകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
English Summary :Vaccination centers should not be centers of transmission; Attention: CM
തൃപ്പൂണിത്തുറയില്‍ അമ്മയേയും മകനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.തൃപ്പൂണിത്തുറ സ്വദേശികളായ സരസമ്മ, രാജേഷ് എന്നിവരാണ് മരിച്ചത്. കൈ ഞരമ്പ് മുറിച്ച ശേഷമാണ് ഇരുവരും തൂങ്ങി മരിച്ചത്.തൃപ്പൂണിത്തുറ എരൂരിലെ ലേബര്‍ കോളനിയിലുള്ള ഒഴിഞ്ഞ പറമ്പിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
English Summary :Mother and son hanged in Ernakulam: