ലോക് ഡൗൺ ഇന്നു മുതൽ 16-ന് അർധരാത്രിവരെ

സംസ്ഥാനം ഒമ്പതു ദിവസത്തേക്ക്‌  പൂർണമായും അടച്ചിടും. ശനിയാഴ്‌ച രാവിലെ ആറുമുതൽ സമ്പൂർണ ലോക്‌ഡൗൺ നിലവിൽ വരും. 16ന്‌ രാത്രി 12 വരെ തുടരും. കോവിഡിന്റെ രണ്ടാംവരവിൽ രോഗവ്യാപനം അതീവ ഗുരുതരമായ സാഹചര്യത്തിലാണിത്‌.
മരുന്നുപോലുള്ള അത്യാവശ്യ സധനങ്ങൾ വാങ്ങാനും ആശുപത്രി ആവശ്യത്തിനും മതിയായ രേഖയുള്ള വാഹനങ്ങൾ അനുവദിക്കും. അല്ലാതെയുള്ള സ്വകാര്യ വാഹനങ്ങളൊന്നും പൊതുനിരത്തിൽ അനുവദിക്കില്ല. കോവിഡ്‌ സന്നദ്ധ പ്രവർത്തകരുടെ സഞ്ചാരം തടയില്ല. കോവിഡ്‌ വാക്‌സിനേഷനായി വാഹനം അനുവദിക്കും. ഇതിന്‌ വാക്‌സിൻ രജിസ്‌ട്രേഷൻ രേഖ വേണം. ചരക്ക്‌ ഗതാഗതം തടയില്ല. എല്ലാ കടയും രാത്രി 7.30ന്‌ അടയ്‌ക്കണം.
ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക്‌ സമയക്രമം ബാധകമല്ല. കിടപ്പുരോഗികളുടെയും വൃദ്ധജനങ്ങളുടെയും സഹായികൾക്ക്‌ യാത്രാനുവാദമുണ്ട് .

English Summary : Lockdown from today until midnight on the 16th

admin:
Related Post