രണ്ടരലക്ഷത്തിലധികം കോവിഡ് വാക്‌സിനുമായി ട്രക്ക് വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ നർസിങ്പൂരിലാണ് ട്രക്ക് കണ്ടെത്തിയത്. എട്ട് കോടിയോളം രൂപ വിലമതിക്കുന്ന കോവാക്‌സിൻ ഡോസുകളാണ് ട്രക്കിലുള്ളത്.
തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ട്രക്കിന്റെ ഡ്രൈവറെയും സഹായിയെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഹൈദരാബാദിൽ നിന്നും ഹരിയാനയിലെ കർണലിലേക്ക് പോയിരുന്ന ട്രക്കാണ് ഇതെന്ന് പൊലീസ് അറിയിച്ചു. 12 മണിക്കൂറിലേറെയായി വാഹനം റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.
ട്രക്കിന്റെ എയർകണ്ടീഷൻ പ്രവർത്തിച്ചിരുന്നതിനാൽ വാക്‌സിൻ സുരക്ഷിതമായിരിക്കുമെന്നാണ് നിഗമനം. രാജ്യത്ത് വാക്‌സിൻ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെയാണ് സംഭവം.
English Summary :More than two and a half lakh Covid vaccine in an abandoned truck in Madhya Pradesh
കുവൈറ്റ് ഇന്ത്യൻ ലേണേഴ്‌സ് അക്കാദമി അധ്യാപിക ഖദീജ ജസീല (31) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി. കുവൈറ്റിലെ ഫർവാനിയ ഹോസ്‌പിറ്റലിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് അത്തോളി, കൊങ്ങന്നൂർ വലിയാറമ്പത്ത് സബീഹാണ് ഭർത്താവ്. വട്ടോളി ഹൈസ്‌കൂൾ ഹെഡ്‌മാസ്റ്ററായിരുന്ന ഉസ്‌മാൻ മാഷിൻ്റെയും മുൻ ജില്ലാ പഞ്ചായത്ത് അംഗം ജമീല ഉസ്‌മാൻ്റെയും മകളാണ്. എട്ടും ആറും വയസ്സായ രണ്ട് മക്കൾ.
English Summary : Malayalee teacher dies of heart attack in Kuwait
നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മണിക്കൂറുകൾ ബാക്കി നിൽക്കേ, ഒരുക്കങ്ങൾ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഇത്തവണ തപാൽ വോട്ടുകളുടെ എണ്ണം കൂടുതലായതിനാൽ ഫലമറിയാൻ വൈകുമെന്ന് ടിക്കാറാം മീണ അറിയിച്ചു. ആദ്യഫല സൂചനകൾ പത്ത് മണിയോടെ മാത്രമേ ലഭ്യമാകുകയുള്ളു. ഇത്തവണ ട്രൻഡ് സോഫ്റ്റ്വയറില്ല. എന്നാൽ കൃത്യമായ ഫലം വേഗത്തിൽ എത്താനുള്ള സജീകരണങ്ങൾ നടത്തിയിട്ടുണ്ട്. തപാൽ വോട്ടിൽ തർക്കങ്ങൾ ഉണ്ടാകില്ല. ഉദ്യോഗസ്ഥർക്ക് കൃത്യമായ പരിശീലനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary: First result by 10 p.m .; Meena says the end result will be delayed
എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി പൂർണമായും കോവിഡ് ആശുപത്രി ആക്കിയതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കോവിഡ് ഇതര വിഭാഗങ്ങളുടെയും ഒപിയുടെയും പ്രവർത്തനം നിർത്തിവച്ചതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വി സതീഷ് അറിയിച്ചു. മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾക്കുള്ള അത്യാഹിത സൗകര്യങ്ങൾമാത്രമേ പ്രവർത്തിക്കൂ. കോവിഡ് ഇതര അത്യാഹിതവിഭാഗം ഒപി എന്നിവയ്‌ക്കായി എറണാകുളം ജനറൽ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ സേവനം ഉപയോഗപ്പെടുത്തണമെന്നും പ്രിൻസിപ്പൽ പറഞ്ഞു.
English Summary :Ernakulam Govt. Medical College-Complete Kovid Hospital:
ജോജു ജോർജ്ജ്, നിരഞ്ജ് രാജു,അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ,യോഹന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീ വര്‍ഗ്ഗീസ് യോഹന്നാന്‍ നിര്‍മ്മിച്ചു അഖിൽ മാരാര്‍ തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന ” ഒരു താത്വിക അവലോകനം ” എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.
“തങ്കസൂര്യൻ ഉദിച്ചു തെളിഞ്ഞു…”എന്നാരംഭിക്കുന്ന ഈ ഗാനം മധു ബാലകൃഷ്ണൻ, രാജലക്ഷ്മി,ജോസ് സാഗർ,ഖാലീദ് എന്നിവർ ചേർന്നാണ് പാടിയത്.കൈതപ്രത്തിന്റെ വരികൾക്ക് ഒ കെ രവിശങ്കർ സംഗീതം പകർന്ന ഗാനമാണിത്.ഷമ്മി തിലകന്‍,മേജര്‍ രവി,,പ്രേംകുമാർ,ബാലാജി ശര്‍മ്മ,വിയാൻ,ജയകൃഷ്ണൻ,നന്ദൻ ഉണ്ണി,മാമുക്കോയ,പ്രശാന്ത് അലക്സ്,മന്‍ രാജ്,ഉണ്ണി രാജ്,സജി വെഞ്ഞാറമൂട്,പുതുമുഖം അഭിരാമി,ശെെലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന്‍ നിര്‍വ്വഹിക്കുന്നു.കെെതപ്രം,മുരുകന്‍ കാട്ടാകട എന്നിവരുടെ വരികള്‍ക്ക് ഒ കെ രവിശങ്കര്‍ സംഗീതം പകരുന്നു.ശങ്കർ മഹാദേവൻ,മധു ബാലകൃഷ്ണൻ,ജോസ് സാഗർ,രാജാലക്ഷ്മി എന്നിവരാണ് ഗായകർ.പശ്ചാത്തല സംഗീതം-ഷാൻ റഹ്മാൻ,എഡിറ്റിംങ്-ലിജോ പോള്‍.പ്രൊജ്റ്റ് ഡിസെെന്‍-ബാദുഷ, ലൈൻ പ്രൊഡ്യുസർ-മേലില രാജശേഖരൻ,പ്രൊഡക്ഷൻ കണ്‍ട്രോളർ-എസ്സാ കെ എസ്തപ്പാന്‍,കല-ശ്യാം കാർത്തികേയൻ, മേക്കപ്പ്-ജിത്തു പയ്യന്നൂര്‍,വസ്ത്രാലങ്കാരം-അരവിന്ദന്‍, സ്റ്റിൽസ്-സേതു,പരസ്യകല-അധിന്‍ ഒല്ലൂര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ബോസ്,ഫിനാൻസ് കൺട്രോളർ-സുനിൽ വേറ്റിനാട്,പ്രൊജക്റ്റ് മെന്റർ-ശ്രീഹരി.
പൂര്‍ണ്ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രമായ ” ഒരു താത്വിക അവലോകം “ഉടൻ പ്രദർശനത്തിനെത്തും വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്
English Summary: “Oru Thathvika Avalokanam” Lyrical Video Release
മലയാളത്തിന് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച രാജീവ് രവി സംവിധാനം ചെയ്യുന്ന ” തുറമുഖം ” എന്ന ചിത്രത്തിന്റെ മെയ്ദിന പോസ്റ്റർ റിലീസായി.
നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന്റെ തിരക്കഥ സംഭാഷണമെഴുതുന്നത്. എഡിറ്റര്‍- ബി അജിത്കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്.
കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തില്‍ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകര്‍ത്തുന്ന ചിത്രമാണ് ‘തുറമുഖം’. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘തുറമുഖം’.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
അമേരിക്കയുടെ ആദ്യഘട്ട കോവിഡ് അടിയന്തര സഹായം ഇന്ത്യയിലെത്തി. 400ലേറെ ഓക്സിജൻ സിലിണ്ടറുകൾ, ഒരു മില്യൻ കോവിഡ് ടെസ്റ്റ് കിറ്റുകൾ, മറ്റ് ആശുപത്രി സാമഗ്രികൾ എന്നിവ അടങ്ങുന്ന സൂപ്പർ ഗ്യാലക്സി സൈനിക വിമാനമാണ് എത്തിയത്.
രാവിലെയാണ് അടിയന്തര മെഡിക്കൽ സഹായങ്ങൾ വഹിച്ചുകൊണ്ടുള്ള യുഎസ് വിമാനം ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയത്.കാലിഫോർണിയയിലെ ട്രാവിസ് സൈനിക താവളത്തിൽനിന്നാണ് ഇന്ത്യയ്ക്കുള്ള സഹായങ്ങളുമായി വിമാനം ഇന്ത്യയിലേക്ക് തിരിച്ചത്.
English Summary :The first phase of Covid emergency aid from the US has reached India
മെയ് നാലുമുതൽ ഒമ്പതുവരെ സംസ്ഥാനത്ത് ലോക്‌ഡൗണിനു സമാനമായ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാരാന്ത്യ നിയന്ത്രണം നടപ്പാക്കുന്നപോലെയാകും ഇവയും. അത്യാവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂ. നിയന്ത്രണത്തിന്റെ കൃത്യമായ മാനദണ്ഡം ഇറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്ത നിവാരണ നിയമം ആവശ്യമുള്ളിടങ്ങളിൽ ഉപയോഗിക്കും. രോഗം അതിവേഗം വ്യാപിക്കുന്നതിനാൽ അനാവശ്യമായി പുറത്ത് പോകില്ലെന്ന് നമ്മൾ തീരുമാനിച്ചേ തീരൂ. സിനിമ, ടിവി സീരിയൽ, ഡോക്യുമെന്ററി എന്നിവയുടെ ഔട്ട് ഡോർ, ഇൻഡോർ ചിത്രീകരണങ്ങൾ താൽക്കാലികമായി നിർത്തിവയ്‌ക്കണം. പച്ചക്കറി, മീൻ മാർക്കറ്റുകളിൽ കച്ചവടക്കാർ രണ്ട് മീറ്റർ അകലം പാലിക്കണം. കച്ചവടക്കാർ രണ്ട് മാസ്ക് ധരിക്കണം. കൈയുറയും ഉപയോഗിക്കണം. സാധനങ്ങളുടെ പട്ടിക ഫോണിലോ വാട്സാപ്പിലോ നൽകിയാൽ കച്ചവടക്കാർ സാധനങ്ങൾ വീട്ടിലെത്തിക്കാൻ ശ്രമിക്കണം. മാർക്കറ്റിലെ തിരക്ക് ഇങ്ങനെ കുറയ്‌ക്കാനാകും.
ഇതിനായി മാർക്കറ്റ് കമ്മിറ്റികളുടെ സേവനം തേടാൻ പൊലീസിന് നിർദേശം നൽകി. സാമൂഹ്യ അകലം പാലിച്ച് നടത്താൻ കഴിയാത്ത പ്രവർത്തനങ്ങൾ പരമാവധി ഒഴിവാക്കണം.
English Summary : May 4 to 9 p.m. Control similar to lockdown
24 മണിക്കൂറിനുള്ളില്‍ 3.85 ലക്ഷം പേര്‍ക്ക് കൂടി രോഗം ബാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ സമയത്തിനുള്ളില്‍ 3500 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
അതേസമയം, രാജ്യത്ത് നാളെ ആരംഭിക്കുന്ന18-45 വരെ പ്രായമുള്ളവരുടെ വാക്സീനേഷനില്‍ പങ്കെടുക്കാനാകില്ലെന്ന് കൂടുതല്‍ സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. മധ്യപ്രദേശ്,ദില്ലി, പഞ്ചാബ്, രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളാണ് നിലവിലെ സാഹചര്യത്തില്‍ 18-45 വയസ് വരെയുള്ളവരുടെ വാക്സീനേഷന്‍ മെയ് 1 ന് തന്നെ ആരംഭിക്കാന്‍ കഴിയില്ലെന്നും വാക്സീന്‍ ക്ഷാമം നേരിടുന്നുണ്ടെന്നും വ്യക്തമാക്കിയിരിക്കു്നനത്.
English Summary : The spread of Covid in the country continues to be intense
മലപ്പുറം ഡിസിസി പ്രസിഡന്റും, നിലമ്പൂര്‍ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥിയുമായിരുന്ന അഡ്വ.വി വി പ്രകാശ് ( 55 ) നിര്യാതനായി. വ്യാഴാഴ്ച പുലര്‍ച്ചെ ഹൃദയഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. എടക്കരയിലെ വീട്ടില്‍ നിന്ന് മഞ്ചേരി ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണപ്പെട്ടത്.
കര്‍ഷകനായിരുന്ന കുന്നുമ്മല്‍ കൃഷ്ണന്‍ നായര്‍-സരോജിനിയമ്മ ദമ്പതികളുടെ മകനായി എടക്കരയില്‍ ജനനം. എടക്കര ഗവണ്‍മെന്റ് ഹൈസ്‌കൂളിലും ചുങ്കത്തറ എം.പി.എം ഹൈസ്‌കൂളിലുമായി സ്‌കൂള്‍ പഠനം. മമ്പാട് എം.ഇ.എസ് കോളേജിലും മഞ്ചേരി എന്‍.എസ്.എസ് കോളേജിലുമായി കോളേജ് വിദ്യഭ്യാസം. കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദം നേടി. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
ഹൈസ്‌കൂള്‍ പഠന കാലത്ത് തന്നെ കെ.എസ്.യു പ്രവര്‍ത്തകനായ പ്രകാശ് ഏറനാട് താലൂക്ക് ജനറല്‍ സെക്രട്ടറി,മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി,ജില്ലാ പ്രസിഡണ്ട്,സംസ്ഥാന ജനറല്‍ സെക്രട്ടറി പദവികള്‍ വഹിച്ചു. പിന്നീട് കെ സി വേണുഗോപാല്‍ പ്രസിഡണ്ടായ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറിയായി. കെ മുരളീധരനും രമേശ് ചെന്നിത്തലയും പ്രസിഡണ്ടായ കെപിസിസി കമ്മിറ്റികളില്‍ സെക്രട്ടറിയായ വി വി പ്രകാശ് നാലു വര്‍ഷം മുമ്പ് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ടായി നിയമിതനായി.
സംഘടനാ പദവികള്‍ക്കിടെ കോഴിക്കോട് സര്‍വകലാശാല സെനറ്റ് അംഗം, കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍,എഫ്.സി.ഐ അഡൈ്വസറി ബോര്‍ഡ് അംഗം.ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം, എടക്കര ഗ്രാമ പഞ്ചായത്ത് അംഗം,എടക്കര ഈസ്റ്റ് ഏറനാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.ഭാര്യ സ്മിത, മക്കള്‍ വിദ്യാര്‍ത്ഥികളായ നന്ദന ( പ്ലസ് ടു ),നിള ( നാലാം ക്ലാസ് ).
English Summary :Nilambur UDF candidate VV Prakash passes away
തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയുടെ കാൽ വെട്ടിമാറ്റി.ശ്രീകാര്യം സ്വദേശി എബിയാണ് മാരകമായി ആക്രമിക്കപ്പെട്ടത്.ഗുരുതരമായി പരിക്കേറ്റ എബിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ബൈക്കിൽ എത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിൽ.ആർ എസ് എസ് പ്രവർത്തകൻ രാജേഷ് വധക്കേസിലെ പ്രതിയാണ് എബി.കുറച്ചുനാൾ മുമ്പാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്.
English Summery :Thiruvananthapuram: The leg of the murder accused was amputated
KalyanRishikesh Kalyan and Manasa Kalyan at the Kaliyug exhibition in Kerala Lalithakala Akademi Art Gallery Thrissur
തൃശൂര്‍: കാലങ്ങളായുള്ള പരിസ്ഥിതിയുടെ തകര്‍ച്ചയ്ക്കൊടുവില്‍ മഹാമാരി പെയ്തിറങ്ങുമ്പോള്‍ പുരാണങ്ങളിലെ കലിയുഗത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. ഈ സങ്കല്‍പ്പത്തെ അക്രിലിക് വര്‍ണങ്ങളില്‍ നിറയ്ക്കുകയാണ് കലാവിരുതേറിയ സഹോദരങ്ങളായ ഋഷികേശ് കല്യാണും മാനസ കല്യാണും. തൃശൂരില്‍ കേരള ലളിതകലാ അക്കാദമിയിലെ കലിയുഗ് പരമ്പരയിലുള്ള അക്രിലിക് ചിത്രങ്ങള്‍ നമ്മുടെ ചുറ്റുമുള്ള പരിസ്ഥിതിവിനാശത്തിന്‍റെ നേര്‍ക്കാഴ്ചകളാണ്.
കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ വിര്‍ച്വലായി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
ചിത്രങ്ങള്‍ രചിച്ച കുട്ടികളുടെ മുത്തച്ഛനായ കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുത്തു.
കഴിഞ്ഞ എട്ടു വര്‍ഷമായി ആര്‍ട്ടിസ്റ്റ് ഷൈന്‍ കരുണാകരന്‍റെ ശിക്ഷണത്തില്‍ കലാപരിശീലനം നടത്തുന്ന ഋഷികേശിന്‍റെയും മാനസ കല്യാണിന്‍റെയും ആദ്യത്തെ പൊതു പ്രദര്‍ശനമാണിത്.
കുട്ടികള്‍ ഇരുവരും അനുഗ്രഹിക്കപ്പെട്ട കലാകാരന്മാരാണെന്ന് ആര്‍ട്ടിസ്റ്റ് ഷൈന്‍ കരുണാകരന്‍ പറഞ്ഞു. അവരുടെ അദ്ധ്യാപകന്‍ എന്ന നിലയില്‍ വിവിധ മാധ്യമങ്ങളുടെ സാങ്കേതികതയെക്കുറിച്ച് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കുകയും സ്വന്തം ശൈലിയിലുള്ള പെയിന്‍റിംഗുകള്‍ കണ്ടെത്തുന്നതിന് സഹായിക്കുകയും മാത്രമായിരുന്നു തന്‍റെ ഉത്തരവാദിത്വമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വരച്ചവയാണ് ചിത്രങ്ങളില്‍ ഏറെയും. നമ്മുടെ പരിസ്ഥിതിയുടെ അവസ്ഥയെ സൂചിപ്പിക്കുന്നവയാണ് ഇവയിലേറെയും. ഏപ്രില്‍ 29 വരെ തൃശൂരിലെ കേരള ലളിതകലാ അക്കാദമിയില്‍ കലിയുഗ് പ്രദര്‍ശിപ്പിക്കും.