Home Blog Page 350

എസ്‌എന്‍ഡിപി യൂണിയന്‍ തെരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു

0

കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എസ്‌എന്‍ഡിപി യൂണിയന്‍ തെരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു.കൊവിഡിന്റെ നിലവിലെ സാഹചര്യത്തില്‍ തെര‍ഞ്ഞെടുപ്പ് നടത്താന്‍ ആകില്ലെന്ന് വ്യക്തമാക്കിയാണ് കോടതി സ്റ്റേ ചെയ്തതത്. സാഹചര്യം സാധാരണ നിലയിലാകുന്നത് വരെയാണ് തെര‍‌ഞ്ഞെടുപ്പ് തടഞ്ഞത്. തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ നിര്‍ദ്ദേശിച്ച്‌ ഉത്തരവിറക്കാന്‍ ചീഫ് സെക്രട്ടറിയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ഹൈക്കോടതിയുടെ രണ്ട് ബഞ്ചുകളാണ് സമാന ഉത്തരവിറക്കിയത്. ഈ മാസം 22ന് ചേര്‍ത്തലയില്‍ ആണ് തെരഞ്ഞെടുപ്പു നടത്താന്‍ നിശ്ചയിച്ചിരുന്നത്.

English Summary: High court stays SNDP union polls

അറബിക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0

ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. ഇന്ന് രാവിലെയോടെയാണ് ന്യുനമർദ്ദം രൂപപ്പെട്ടത്. ഇത് അടുത്ത 24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച രാവിലെയോടെ തീവ്ര ന്യുന മർദ്ദമായി ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറി വടക്ക്-വടക്ക് പടിഞ്ഞാറ് സഞ്ചരിക്കും. കാറ്റിന്റെ ഗതിയെക്കുറിച്ച് ഇപ്പോൾ വ്യക്തമായ പ്രവചനം നടത്തിയിട്ടില്ല.
കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഇല്ലെങ്കിലും സംസ്ഥാനത്ത് 17 വരെ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള തീരത്ത് 80 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ട്. ശനിയാഴ്ചവരെ ഇത് തുടരും. ഞായറാഴ്ച കാറ്റിന് ശക്തികൂടും. വെള്ളിയാഴ്ച ഏഴ് ജില്ലകളിലും ശനിയാഴ്ച പന്ത്രണ്ട് ജില്ലകളിലും ഞായറാഴ്ച നാല് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളതീരത്ത് ബുധനാഴ്ച അർധരാത്രി മുതൽ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്.
ഓറഞ്ച് അലർട്ട്
മേയ് 14: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ
മേയ് 15: തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് എല്ലാജില്ലകളിലും
മേയ് 16: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർകോട്
യെല്ലോ അലർട്ട്
മേയ് 13: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ
മേയ് 14: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
മേയ് 15: തിരുവനന്തപുരം, കൊല്ലം,
മേയ് 16:  പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്.

Eglish Summary : Low pressure in the Arabian Sea; Chance of heavy rain in the state; Orange alert in 7 districts

രക്തക്കളമായി ​ഗാസ; ഇസ്രയേൽ ആക്രമണത്തിൽ മരണം 53 ആയി

0

ഗാസമുനമ്പിൽ ഇടതടവില്ലാതെ ബോംബ് വർഷവുമായി ഇസ്രായേലിന്റെ സംഹാരതാണ്ഡവം. ബുധനാഴ്ചമാത്രം നൂറോളം ആക്രമണം. തിങ്കളാഴ്ചമുതൽ തുടരുന്ന ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത് 53 പലസ്തീൻകാർ. ഇതിൽ 14 കുട്ടികളുമുണ്ട്‌. 300ൽപ്പരം ആളുകൾക്ക്‌ പരിക്കേറ്റു. ടെൽ അൽ ഹവാ പ്രദേശത്ത്‌ റീമ തെൽബാനി എന്ന ഗർഭിണിയും ഗർഭസ്ഥ ശിശുവും കൊല്ലപ്പെട്ടു. ​ഗാസനിയന്ത്രിക്കുന്ന പലസ്തീൻ സായുധസംഘമായ ഹമാസിന്റെ മേഖല തലവൻ ബാസ്സെം ഈസ്സായും മുതിർന്ന നേതാക്കളും കൊല്ലപ്പെട്ടെന്ന് അൽ ജസീറ ടിവി റിപ്പോർട്ട് ചെയ്തു.

2014ലെ കടന്നാക്രമണത്തിന് ശേഷം ഇസ്രയേൽ നടത്തുന്ന ഏറ്റവും മാരകമായ വ്യോമാക്രമണമാണിത്‌. ബുധനാഴ്ച ഗാസയിലെ 13 നില അപാർട്‌മെന്റ്‌ സമുച്ചയം ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്നുവീഴുന്ന ദൃശ്യം മാധ്യമങ്ങൾ പുറത്തുവിട്ടു. ഹമാസിന്റെ നിരവധി നേതാക്കളെ ഇല്ലാതാക്കിയെന്ന്‌ ഇസ്രയേൽ  അവകാശപ്പെട്ടു. ഹമാസ്‌ നടത്തിയ റോക്കറ്റ് വർഷത്തിൽ  ആറ്‌ ഇസ്രയേലുകാർ കൊല്ലപ്പെട്ടു. ഗാസയിൽനിന്ന്‌ ഇസ്രയേലിലേക്ക്‌ 1500 റോക്കറ്റ്‌ തൊടുത്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.

പ്രദേശത്ത്‌ സമാധാനം പുനഃസ്ഥാപിക്കണമെന്ന ആവശ്യം അന്താരാഷ്ട്ര തലത്തിൽ ശക്തമാകുമ്പോഴും ആക്രമണം കടുപ്പിക്കാനൊരുങ്ങുകയാണ്‌ ഇസ്രയേൽ പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹു. പലസ്തീൻ ജനതയുടെ സമരത്തെ ‘ഉരുക്കുമുഷ്ടി കൊണ്ട്‌’ നേരിടുമെന്ന്‌ അദ്ദേഹം പ്രഖ്യാപിച്ചു.

ബുധനാഴ്ച നിരവധി സമരക്കാരെ അറസ്‌റ്റ്‌ ചെയ്തു. കേന്ദ്ര നഗരമായ ലോഡിൽ 66 വർഷത്തിനുശേഷം ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തിങ്കളാഴ്ച അനധികൃത ജൂത കുടിയേറ്റക്കാരൻ വെടിവച്ച്‌ കൊന്ന മൗസ്സ ഹസൗനേയുടെ മരണാനന്തരചടങ്ങുകളിൽ പലസ്തീൻകാരും ഇസ്രയേൽ പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കാർ 30 വാഹനം കത്തിച്ചു.

മൂന്നാർ സിഎസ്ഐ ധ്യാനം:രണ്ട് വൈദികർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

0

കൊവിഡ് മാനദണ്ഡം ലംഘിച്ച് സിഎസ്ഐ സഭ മൂന്നാറിൽ സംഘടിപ്പിച്ച ധ്യാനത്തിൽ പങ്കെടുത്ത രണ്ട് വൈദികർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.ഇതോടെ ധ്യാനത്തിൽ പങ്കെടുത്ത് മരിച്ച വൈദികരുടെ എണ്ണം നാലായി.
സംഭവത്തിന്‍റെ വിശദമായ അന്വേഷണ റിപ്പോർട്ട് ഇടുക്കി കളക്ടർ സർക്കാരിന് സമർപ്പിച്ചു.
തിരുവനന്തപുരം അമ്പലക്കാല ഇടവകയിലെ വൈദികൻ ബിനോ കുമാർ, വെസ്റ്റ് മൗണ്ട് സഭ വൈദികൻ വൈ ദേവപ്രസാദ് എന്നിവരാണ് മരിച്ചത്.ഇരുവരും കഴിഞ്ഞ മൂന്നാഴ്ചയായി കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കഴിഞ്ഞ ഏപ്രിൽ 13 മുതൽ 17 വരെ മൂന്നാർ സിഎസ്ഐ പള്ളിയിൽ നടന്ന ധ്യാനത്തിൽ ഇരുവരും പങ്കെടുത്തിരുന്നു. തുടർന്ന് കൊവിഡ് ബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു .ബിഷപ്പ് ധർമരാജ് റസാലവും വൈദികരുമടക്കം 450 പേരാണ് മൂന്നാറിലെ ധ്യാനത്തിൽ പങ്കെടുത്തത്.ഇതിൽ ബിഷപ്പടക്കം എൺപതോളം വൈദികർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഏതാനും പേരുടെ നില ഗുരുതരമാണ്.ചട്ടം ലംഘിച്ചാണ് ധ്യാനം സംഘടിപ്പിച്ചതെന്ന് വ്യക്തമായതോടെ സംഘാടകർക്കും വൈദിക‍‍ർക്കും എതിരെ പൊലീസ് കേസെടുത്തിരുന്നു.

സംഘാടകരായ ബിഷപ്പ് ധർമരാജ് രസാലം, സഭ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി റ്റി.റ്റി പ്രവീൺ, സെക്രട്ടറി എന്നിവരാണ് കേസിലെ മുഖ്യപ്രതികൾ.ഇതിനിടെ ദേവികുളം സബ്കളക്ടറുടെ അന്വേഷണ റിപ്പോ‍ർട്ട് ഇടുക്കി കളക്ടർ സർക്കാരിന് കൈമാറി.കൊവിഡ് നിയമലംഘനമെന്ന് അറിയാമായിരുന്നിട്ടും സിഎസ്ഐ സഭ ധ്യാനം സംഘടിപ്പിച്ചുവെന്നാണ് അന്വേഷണ റിപ്പോർട്ട്.കുറ്റക്കാർക്കെതിരെ ക‍ർശന നടപടിയും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു

കോവിഡ് വ്യാപനം: സാങ്കേതിക സർവ്വകലാശാല ക്ലാസുകൾ നിറുത്തിവയ്ക്കുന്നു

0

തിരുവനന്തപുരം : ഉയരുന്ന കോവിഡ് വ്യാപനം പരിഗണിച്ച് എല്ലാ അക്കാദമിക പ്രവർത്തനങ്ങളും ഒരാഴ്ചത്തേക്ക് നിർത്തിവയ്ക്കാൻ സാങ്കേതിക സർവ്വകലാശാല തീരുമാനിച്ചു. സിൻഡിക്കേറ്റിൻ്റെ അക്കാദമിക്, റിസർച്, പരീക്ഷാ ഉപസമിതികളുടെ ശുപാർശയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് മേയ് 19 വരെ ഓൺലൈൻ ക്ലാസ്സുകൾ ഉൾപ്പടെയുള്ള എല്ലാ അക്കാദമിക് പ്രവർത്തനങ്ങളും താത്കാലികമായി നിർത്തിവയ്ക്കാൻ വൈസ് ചാൻസലർ ഡോ.എം.എസ്.രാജശ്രീ അനുമതി നൽകിയത്. വിവിധ വിദ്യാർത്ഥി സംഘടനകളും ഈ ആവശ്യം ഉന്നയിച്ച് നിവേദനം നൽകിയിരുന്നു. മേയ് 20 മുതൽ എല്ലാ അക്കാദമിക പ്രവർത്തനങ്ങളും പുനരാരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

English Summary :Covid Expansion: Technical University suspends classes

3.48 ലക്ഷം പേർക്കു കൂടി കോവിഡ്

0

രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,48,421 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു.4205 പേര്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു. 3,55,338 പേര്‍ക്ക്​ രോഗമുക്​തിയുണ്ടായി.
ഇതോടെ ആകെ കോവിഡ്​ രോഗികളുടെ എണ്ണം 2,33,40,938 ആയി ഉയര്‍ന്നു. ഇതില്‍ 1,93,82,642 പേര്‍ക്ക്​ ഇതുവരെ രോഗമുക്​തിയുണ്ടായി. മരണസംഖ്യ 2,54,197 ആയി ഉയര്‍ന്നു. 37,04,099 പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​. 17,52,35,991 പേര്‍ക്കാണ്​ ഇതുവരെ രാജ്യത്ത്​ വാക്​സിന്‍ നല്‍കിയതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം, അഞ്ച്​ സംസ്ഥാനങ്ങളിലാണ്​ കോവിഡ്​ അതീവ രൂക്ഷമായി തുടരുന്നത്​. മഹാരാഷ്​ട്ര, കര്‍ണാടക, കേരള, തമിഴ്​നാട്​, യു.പി തുടങ്ങിയ സംസ്ഥാനങ്ങളിലാണ്​ രോഗബാധ കുറയാത്തത്​.

Covid to 3.48 lakh more

മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു

0

എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു. 81 വയസായിരുന്നു. കോവിഡ് ചികിത്സയിലിരിക്കെയാണ് അന്ത്യം.1941ൽ തൃശ്ശൂർ ജില്ലയിലെ കിരാലൂർ എന്ന ഗ്രാമത്തിലാണ് ജനിച്ചത്. സംവിധായകനായ ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000ൽ മികച്ചതിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം ലഭിച്ചു.

English Summary: Madamp Kunjukuttan passed away

ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം 15ന് ആരംഭിച്ചേക്കും

0

കോവിഡിനെ തുടര്‍ന്ന് സംസ്ഥാനം ലോക്ക്ഡൗണിലേക്ക് പോയ സാഹചര്യത്തില്‍ റേഷന്‍ കടകള്‍ വഴിയുള്ള ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം 15ന് ആരംഭിച്ചേക്കും. ആദ്യഘട്ടത്തില്‍ മഞ്ഞ (അന്ത്യോദയ അന്നയോജന) റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണു കിറ്റ് നല്‍കുക.10 ഇനങ്ങളാകും കിറ്റില്‍ ഉണ്ടാകുക.

 86 ലക്ഷം ഭക്ഷ്യകിറ്റുകള്‍ സപ്ലൈകോ തയാറാക്കിവരുന്നു.എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ച ശേഷം വിതരണം ചെയ്യുന്ന ആദ്യ കിറ്റാണിത്.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്, 2020 ലെ ലോക്ക്ഡൗണ്‍ കാലം മുതല്‍ ഈ വര്‍ഷം ഏപ്രില്‍ വരെ 9 കിറ്റുകളാണ് നല്‍കിയത്.

ഏപ്രിലിലെ കിറ്റ് വിതരണം ഇപ്പോഴും തുടരുകയാണ്.അസംഘടിത മേഖലയിലുള്ളവരും സ്ഥിരം തൊഴില്‍ ഇല്ലാത്തവരും കോവിഡും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായതിനാല്‍ കിറ്റ് ഉടനടി നല്‍കാന്‍ സപ്ലൈകോയ്ക്ക് ഭക്ഷ്യപൊതുവിതരണ വകുപ്പ് നിര്‍ദേശം നല്‍കി.

English Summary :The distribution of food kits is likely to start on the 15th of this month

തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു

0

കോട്ടയം: പ്രസസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം.
മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റായ നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. നിറക്കൂട്ട്, രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി, മനു അങ്കിള്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, കോട്ടയം കുഞ്ഞച്ചന്‍, ആകാശദൂത് എന്നിങ്ങനെ തീയേറ്ററുകളെ ഇളക്കിമറിച്ച നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയത് അദ്ദേഹമായിരുന്നു. അഗ്രജന്‍, തുടര്‍ക്കഥ, അപ്പു, അതര്‍വ്വം, മനു അങ്കിള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്.

English Summary :Screenwriter Dennis Joseph has died

:

മാധ്യമ പ്രവർത്തകരെ വാക്സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തും

0

മാധ്യമപ്രവർത്തകരെ കോവിഡ് വാക്സീൻ മുൻഗണനപ്പട്ടിക യിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർ ക്കാർ തീരുമാനിച്ചു .ഉത്തരവ് ഉടൻ പുറത്തിറങ്ങും . തമിഴ്നാട് , കർണാടക , ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ മാധ്യമ പ്രവർത്തകരെ കോവിഡ് മുന്നണിപ്പോരാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

മാധ്യമ പ്രവർത്തകർക്ക് വാക്സീൻ ലഭ്യമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന – ജില്ലാ ഘടകങ്ങൾ മുഖ്യമന്ത്രിക്ക് നിവേദനവും നൽകിയിരുന്നു.

English Summary: Media personnel will be included in the vaccine priority list

സിദ്ധിഖ്‌ കാപ്പനെ ജയിലിലേക്ക് മാറ്റിയ നടപടി; യുപി സർക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടിസ്

0

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പട്ടെ മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ്‌ കാപ്പനെ വീണ്ടും മഥുര ജയിലിലേക്ക് മാറ്റിയ നടപടിയിൽ യുപി സർക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടിസ്.സിദ്ധിക്ക് കാപ്പൻ്റെ അഭിഭാഷകനാണ് നോട്ടിസ് അയച്ചത്.കാപ്പനെ തിരികെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നാണ് ആവശ്യം.യുപി സർക്കാർ ഉത്തരവ് ലംഘിച്ചെന്ന് നോട്ടിസിൽ പറയുന്നു.എയിംസിൽ കൊവിഡ് ചികിത്സ തുടരുന്നതിനിടെ രഹസ്യമായാണ് അദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയത്.ഭാര്യയോ അഭിഭാഷകനോ അറിയാതെയായിരുന്നു യുപി പൊലീസിൻ്റെ നീക്കം.

കൊവിഡ് നെഗറ്റീവായോ എന്ന് അവർ ഉറപ്പുവരുത്തിയില്ലെന്നും നിർബന്ധപൂർവം ഡിസ്ചാർജ് ചെയ്യിക്കുകയായിരുന്നു എന്നും കാപ്പൻ്റെ കുടുംബം ആരോപിച്ചു.കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് സിദ്ദിഖ് കാപ്പനെ കോടതി ഉത്തരവ് പ്രകാരം വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റിയത്.ചികിത്സ കഴിഞ്ഞാൽ ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.മഥുര ജയിലിൽ വച്ച് കൊവിഡ് പോസിറ്റീവായിരുന്നെങ്കിലും രോഗമുക്തനായെന്ന റിപ്പോർട്ടാണ് യുപി സർക്കാർ സുപ്രിംകോടതിയിൽ നൽകിയത്.എന്നാൽ, എയിംസിൽ നടത്തിയ പരിശോധനയിൽ അദ്ദേഹത്തിനു കൊവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.

English Summary: Siddique Kappan transferred to jail; Court notice against UP government

പോലീസ് ഓൺലൈൻ പാസ്സിന് അപേക്ഷിക്കാനുള്ള സംവിധാനം പ്രവർത്തനക്ഷമമായി

0

പോലീസ് ഓൺലൈൻ പാസ്സിന് അപേക്ഷിക്കാനുള്ള സംവിധാനം പ്രവർത്തനക്ഷമമായി
https://pass.bsafe.kerala.gov.in/
മുഖേന അപേക്ഷിക്കാം. യാത്രാനുമതി കിട്ടിയാൽ ഈ വെബ്സൈറ്റിൽ നിന്ന് പാസ് ഡൗൺലോഡ് ചെയ്യാം

English Summary : The system for applying for a police online pass has been activated