തമിഴ്‌നാട്ടിൽ മെയ് 10 മുതൽ ലോക്‌ഡൗൺ; അവശ്യസേവനങ്ങൾക്ക് മാത്രം അനുമതി

കോവിഡ് രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിൽ 14 ദിവസത്തേക്ക് സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തി. മെയ് 10 മുതൽ രണ്ടാഴ്ചത്തേക്കാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു. തമിഴ്‌നാട്ടിൽ ഇന്നലെ 26,465 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13,23,965 ആയി ഉയർന്നു. 197 പേരാണ് സംസ്ഥാനത്ത് കഴിഞ്ഞദിവസം മരിച്ചത്.  ആകെ മരണസംഖ്യ 15,171 ആണ്. സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,35,355 ആയി ഉയർന്നു. ഇതിൽ 3000-ത്തോളം പേർ 12 വയസ്സിന് താഴെയുള്ള കുട്ടികളാണെന്നും അധികൃതർ അറിയിച്ചു.

English Summary : Lock-down in Tamil Nadu from May 10; Permission for essential services only

admin:
Related Post