Home Blog Page 343

സി കെ ജാനു തന്നത് കടം വാങ്ങിയ പണമെന്നു മുൻ എം എൽ എ ശശീന്ദ്രൻ

0

കൽപ്പറ്റ : സി.കെ.ജാനു തന്നത് വായ്പ വാങ്ങിയ പണമാണെന്ന് കൽപ്പറ്റ മുൻ എം.എൽ.എ. സി.കെ. ശശീന്ദ്രൻ.  2019-ൽ സി.കെ. ജാനു മൂന്നുലക്ഷം രൂപ അക്കൗണ്ട് വഴി വാങ്ങിയിരുന്നു.

വാഹനം വാങ്ങാനാണ് ജാനു പണം വാങ്ങിയതെന്നും ആ തുകയാണ് തിരികെ തന്നതെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു. കുറച്ചു തുക നേരത്തെ തിരിച്ചു തന്നു. ബാക്കി കഴിഞ്ഞ മാർച്ചിലും തന്നെന്നും അദ്ദേഹം പറഞ്ഞു.വാഹനം വാങ്ങുന്നതുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായം ചെയ്യാനാകുമോ എന്ന് ജാനു തന്നോട് അന്വേഷിച്ചിരുന്നു. ആദ്യം താൻ അവരെ ഡ്രൈവേഴ്സ് സൊസൈറ്റിക്കാരുടെ അടുത്തേക്ക് പറഞ്ഞുവിട്ടു.എന്തുകൊണ്ടോ അവിടെനിന്ന് ലോൺ ലഭിച്ചില്ല. 2019 ഒക്ടോബർ മാസത്തിൽ മൂന്നുലക്ഷം രൂപ അക്കൗണ്ട് വഴി ജാനുവിന് കൊടുത്തു.2020-ൽ ഒന്നരലക്ഷം രൂപ അക്കൗണ്ടിലൂടെ തന്നെ തിരികെത്തന്നു. ബാക്കിയുള്ള ഒന്നരലക്ഷം രൂപ 2021 മാർച്ചിലും തന്നു.പണം ബാങ്ക് വഴിയാണ് കൊടുത്തതെന്നും ബാങ്ക് വഴിയാണ് ജാനു തിരിച്ചു നൽകിയതെന്നും ശശീന്ദ്രൻ വ്യക്തമാക്കി. ജാനു സി.കെ. ശശീന്ദ്രന്റെ ഭാര്യക്ക് പണം കൈമാറിയെന്ന് എം.എസ്.എഫ്. സംസ്ഥാന അധ്യക്ഷൻ പി.കെ. നവാസ് പോലീസിന് മൊഴി നൽകിയിരുന്നു.

English Summary :Former MLA Sasindran said that the money given by CK Janu was borrowed

9,85,490 ഡോസ് വാക്സിൻ കൂടി എത്തി

0

സംസ്ഥാനത്തു  9,85,490 ഡോസ് വാക്സിൻ കൂടി ലഭ്യമായി. സംസ്ഥാനം വാങ്ങിയ 1,32,340 ഡോസ് കോവിഷീൽഡ് വാക്സിനും കേന്ദ്രം അനുവദിച്ച 6 ലക്ഷം കോവീഷീൽഡ് വാക്സിനുമാണ് ലഭിച്ചത്. 

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളിൽ ഇന്നലെയാണ് 6 ലക്ഷം ഡോസ് വാക്സിൻ എത്തിച്ചത്. നേരത്തെ കെ.എം.എസ്.സി.എൽ. മുഖേന ഓർഡർ നൽകിയ സംസ്ഥാനത്തിന്റെ വാക്സിൻ എറണാകുളത്താണ് എത്തിയത്.
ഇതുകൂടാതെ 97,500 ഡോസ് കോവാക്സിനും 1,55,650 കോവീഷീൽഡ് വാക്സിനും ഇന്ന് രാത്രിയോടെ തിരുവനന്തപുരത്ത് എത്തുന്നതാണ്. കോവാക്സിൻ എത്തുന്നത് കോവാക്സിൻ രണ്ടാം ഡോസ് എടുക്കുന്നവർക്ക് ഏറെ സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.

English Summary :9,85,490 doses of vaccine reached in Kerala

ഫ്രഞ്ച്പടയെ പിടിച്ചുകെട്ടി ഹംഗറി

0

യൂറോകപ്പിൽ ലോകചാമ്പ്യൻ ഫ്രാൻസിനെതിരെ ഹംഗറിക്ക്  സമനില. എംബാപ്പെ,ഗ്രീസ്മാൻ, കാൻ്റെ,പോഗ്ബ തുടങ്ങി പ്രതിഭകളെല്ലാം അണിനിരന്ന ഫ്രാൻസിനെ 1-1 നാണ് ഹംഗറി സമനിലയിൽ തളച്ചത്.ആദ്യപകുതിയുടെ അധികസമയത്ത് ഫിയോളയാണ് ഹംഗറിയെ മുന്നിലെത്തിച്ചത്. 66-ാം മിനിറ്റിൽ ഗ്രീസ്മാൻ ഫ്രാൻസിനെ ഒപ്പമെത്തിച്ചു. വിജയത്തിനായി ഫ്രാൻസ് വിയർപ്പൊഴുക്കിയെങ്കിലും ഹംഗറിയുടെ പ്രതിരോധക്കോട്ട ഭേദിക്കാനായില്ല.

English Summary :Hungary Play 1-1 Draw Against France

ലക്ഷദ്വീപ് ബിജെപി കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

0

ലക്ഷദ്വീപ് ബിജെപി കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. സേവ് ലക്ഷദ്വീപ് ഫോറം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയ്ക്കിടെയാണ് ബിജെപി കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടന്നത്.ഇന്നലെ രാത്രി വൈകിയാണ് സംഭവം.അക്രമികള്‍ ബിജെപി ഓഫീസിന് മുന്‍പില്‍ സ്ഥാപിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കരി ഓയില്‍ ഒഴിച്ച് നശിപ്പിച്ചു.ഓഫീസ് കെട്ടിടത്തിനകത്തും പരിസരത്തും കരി ഓയില്‍ ഒഴിച്ച് നശിപ്പിച്ചിട്ടുണ്ട്.സംഭവത്തില്‍ കവരത്തി പോലീസ് അന്വേഷണം ആരംഭിച്ചു.

മാസങ്ങള്‍ക്ക് മുന്‍പ് നടന്ന കളക്ട്രേറ്റ് ഉപരോധ സമരത്തിനിടയിലും ബിജെപി ഓഫീസിന് നേരെ ആക്രമണം നടന്നിരുന്നു.

English Summary : Lakshadweep BJP committee office attacked

ഇന്നും നാളെയും ലോ​ക്​​ഡൗ​ണ്‍

0

തിരുവനന്തപുരം : സം​സ്ഥാ​ന​ത്ത്​ ഇന്നും,നാളെയും  സമ്പൂര്‍​ണ ലോ​ക്​​ഡൗ​ണ്‍.ലോക് ഡൗൺ ഭാ​ഗ​മാ​യി ക​ര്‍​ശ​ന സു​ര​ക്ഷ​യും പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​കും. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ മു​മ്പ് ന​ല്‍​കി​യ ഇ​ള​വു​ക​ള്‍ ഉ​ണ്ടാ​കി​ല്ല. വി​ല​ക്ക് ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പൊ​ലീ​സ്​ അ​റി​യി​ച്ചു.മെ​ഡി​ക്ക​ല്‍ സ്​​റ്റോ​റു​ക​ള്‍, പാ​ല്‍, പ​ച്ച​ക്ക​റി, മ​ത്സ്യം, മാം​സം, അ​വ​ശ്യ-​ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍ എ​ന്നി​വ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ രാ​വി​ലെ ഏ​ഴു​മു​ത​ല്‍ വൈ​കീ​ട്ട്​ ഏ​ഴു​വ​രെ തു​റ​ക്കാം. ഹോ​ട്ട​ലു​ക​ളി​ല്‍ ടേ​ക്ക്-​എ​വെ അ​നു​വ​ദി​ക്കി​ല്ല. ഹോം ​ഡെ​ലി​വ​റി മാ​ത്രം. ചാ​യ​ക്ക​ട​ക​ള്‍, ത​ട്ടു​ക​ട​ക​ള്‍ എ​ന്നി​വ പ്ര​വ​ര്‍ത്തി​ക്കാ​ന്‍ പാ​ടി​ല്ലഅ​നാ​വ​ശ്യ യാ​ത്ര​ക​ള്‍ അ​നു​വ​ദി​ക്കി​ല്ല. അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ വീ​ടു​ക​ളി​ല്‍​നി​ന്ന്​ ഒ​രാ​ള്‍ മാ​ത്രം പു​റ​ത്തു​പോ​ക​ണം.പൊ​തു​ഗ​താ​ഗ​ത​മു​ണ്ടാ​കി​ല്ല. പ്ര​ഭാ​ത, സാ​യാ​ഹ്ന സ​വാ​രി അ​നു​വ​ദി​ക്കി​ല്ലഅ​ത്യാ​വ​ശ്യ മെ​ഡി​ക്ക​ല്‍ സേ​വ​ന​ങ്ങ​ള്‍​ക്കും അ​വ​ശ്യ​സ​ര്‍​വി​സ് വി​ഭാ​ഗ​ങ്ങ​ള്‍​ക്കും സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ച മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കും മാ​ത്ര​മേ യാ​ത്ര അ​നു​വ​ദി​ക്കൂ.ഇ​വ​ര്‍ ഔ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡും മേ​ല​ധി​കാ​രി​യു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ക​രു​ത​ണം.ട്രെയിന്‍, വി​മാ​ന​യാ​ത്ര​ക്കാ​ര്‍ ടി​ക്ക​റ്റും മ​റ്റ്​ യാ​ത്രാ​രേ​ഖ​ക​ളും കാ​ണി​ക്ക​ണം. രേ​ഖ​ക​ള്‍ കാ​ണി​ച്ച്‌ വാ​ക്സി​ന്‍ എ​ടു​ക്കാ​ന്‍ പോ​കു​ന്ന​വ​ര്‍ക്കും യാ​ത്ര ചെ​യ്യാം. വി​വാ​ഹ​ങ്ങ​ള്‍ക്കും മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍​ക്കും ഇ​രു​പ​തു​പേ​രെ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. പൊ​തു​പ​രി​പാ​ടി​ക​ളോ ടൂ​റി​സം, റി​ക്രി​യേ​ഷ​ന്‍, ഇ​ന്‍​ഡോ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളോ അ​നു​വ​ദി​ക്കി​ല്ല. ബി​വ​റേ​ജ​സ് ഔട്ട്​​ലെ​റ്റു​ക​ള്‍, ബാ​റു​ക​ള്‍ തു​ട​ങ്ങി​യ​വ​യും പ്ര​വ​ര്‍ത്തി​ക്കി​ല്ല. കെ.​എ​സ്.​ആ​ര്‍.​ടി.​സി അ​വ​ശ്യ​വി​ഭാ​ഗ​ങ്ങ​ള്‍​ക്ക്​ വേ​ണ്ടി​യു​ള്ള സ​ര്‍​വി​സ്​ മാ​ത്ര​മേ ന​ട​ത്തൂ.

English Summary: Lock down today and tomorrow

മകന്റെ ഓൺലൈൻ ഗെ​യി​മി​ലൂ​ടെ അമ്മക്ക് നഷ്ടം മൂന്നു കോടി

0

മകന്റെ ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മി​ലൂ​ടെ അമ്മക്ക് നഷ്ടമായത് മൂന്നു  ലക്ഷം രൂപ.പ​ണം ന​ഷ്ട​പ്പെ​ട്ടെ​ന്ന വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ല്‍ സൈ​ബ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ഴാ​ണ് പ​ണം ചോ​ര്‍​ന്ന വ​ഴി ക​ണ്ടെ​ത്തി​യ​ത്.ആ​ലു​വ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ര്‍​ഥി അ​മ്മ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് പാ​സ് വേ​ഡ് ഉ​പ​യോ​ഗി​ച്ച്‌ മൊ​ബൈ​ല്‍ ഫോ​ണി​ലൂ​ടെ​യാ​ണ് ഗെ​യിം ക​ളി​ച്ച​ത്. 40 രൂ​പ മു​ത​ല്‍ നാ​ലാ​യി​രം രൂ​പ വ​രെ ഒ​രു​സ​മ​യം ചാ​ര്‍​ജ് ചെ​യ്താ​യി​രു​ന്നു ക​ളി. അ​വി​ചാ​രി​ത​മാ​യി അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ക്കൗ​ണ്ടി​ല്‍​നി​ന്നു പ​ണം പോ​കു​ന്ന​താ​യി അ​റി​ഞ്ഞ​ത്.

മാ​താ​പി​താ​ക്ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ ബാ​ങ്കിം​ഗ് അ​ക്കൗ​ണ്ടു​ക​ള്‍ കു​ട്ടി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന മൊ​ബൈ​ല്‍ ഫോ​ണു​മാ​യി ബ​ന്ധി​പ്പി​ക്ക​രു​തെ​ന്ന് പോലീസ് പ​റ​ഞ്ഞു.

English Summary : Ninth class student loses Rs 3 lakh by playing online game

ടെ​സ്റ്റ് ​ലോ​ക​ ചാ​മ്പ്യന്‍​ഷി​പ്പ് ​ഫൈ​ന​ലി​ന് ​നാ​ളെ​ ​തു​ട​ക്ക​മാ​കും

0

വി​രാ​ട് ​കൊ​ഹ്‌​ലി​യു​ടെ​ ​കീ​ഴി​ല്‍​ ​ആ​ദ്യ​ ​ഐ.​സി.​സി​ ​ട്രോ​ഫി​ ​ തേടി ഇ​ന്ത്യ​ ​ഫൈ​ന​ലി​ന് ​ക​ച്ച​മു​റു​ക്കു​മ്പോള്‍​ ​പ്ര​ധാ​ന​ ​ടൂ​ര്‍​ണ​മെ​ന്റു​ക​ളി​ലെ​ ​ഫൈ​ന​ലുകളില്‍​ തോല്‍ക്കുന്ന ​ദൗ​ര്‍​ഭാ​ഗ്യം​ ​അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് ​ന്യൂ​സി​ല​ന്‍​ഡ് ​വി​ല്യം​സ​ണി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ല്‍​ ​ഒ​രു​ങ്ങു​ന്ന​ത്.

നാളെ​ ​ഇ​ന്ത്യ​ന്‍​ ​സ​മ​യം​ ​വൈ​കി​ട്ട് ​മൂ​ന്നു​മ​ണി​ ​മു​ത​ല്‍​ ​സ​താം​പ്ട​ണി​ലെ​ ​റോ​സ്ബൗ​ള്‍​ ​സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ​മ​ത്സ​രം.സ്റ്റാ​ര്‍​ ​സ്പോ​ര്‍​ട്സ് ​ചാ​ന​ലു​ക​ളി​ലും​ ​ഹോ​ട്ട് ​സ്റ്റാ​റി​ലു​മാ​ണ് ​ഇ​ന്ത്യ​യി​ല്‍​ ​ലൈ​വാ​യി​ട്ട് ​മ​ത്സ​രം​ ​സം​പ്രേ​ഷ​ണം​ ​ചെ​യ്യു​ക.

12​ ​കോ​ടി​ ​രൂ​പ​യാ​ണ് ​ചാ​മ്പ്യന്‍​മാ​രാ​കു​ന്ന​ ​ടീ​മി​ന് ​ല​ഭി​ക്കു​ക.​ ​ഒ​പ്പം​ ​ടെ​സ്റ്റ് ​ചാ​മ്പ്യന്‍​ഷി​പ്പ് ​മേ​സും​ ​ല​ഭി​ക്കും.​ ​രണ്ടാം​ ​സ്ഥാ​ന​ത്ത് ​എ​ത്തു​ന്ന​ ​ടീ​മി​ന് ​ആ​റു​ ​കോ​ടി​ ​രൂ​പ​ ​ല​ഭി​ക്കും.​ ​സ​മ​നി​ല​യി​ല്‍​ ​അ​വ​സാ​നി​ച്ചാ​ല്‍​ ​കി​രീ​ടം​ ​പ​ങ്കി​ടു​ന്ന​തി​നൊ​പ്പം​ ​സ​മ്മാ​ന​ത്തു​ക​യും​ ​പ​ങ്കി​ടും.​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്തെ​ത്തു​ന്ന​ ​ടീ​മി​ന് 3.38​ ​കോ​ടി​ ​രൂ​പ​യും​ ​നാ​ലാം​ ​സ്ഥാ​ന​ത്തെ​ ​ടീ​മി​ന് 2.62​ ​കോ​ടി​ ​രൂ​പ​യു​മാ​ണ് ​ല​ഭി​ക്കു​ക.​ ​
അ​ഞ്ചാം​ ​സ്ഥാ​ന​ക്കാ​ര്‍​ക്ക് 1.5​ ​കോ​ടി,​ ​ശേ​ഷി​ക്കു​ന്ന​ ​നാ​ല് ​ടീ​മു​ക​ള്‍​ക്ക് 75​ ​ല​ക്ഷം​ ​രൂ​പ​യും​ ​സ​മ്മാ​ന​മാ​യി​ ​ല​ഭി​ക്കും.ഇ​ന്ത്യ​യും​ ​ന്യൂ​സി​ല​ന്‍​ഡും​ ​ടെ​സ്റ്റ് ​ലോ​ക​ചാ​മ്പ്യന്‍​ഷി​പ്പ് ​ഫൈ​ന​ലി​ന് ​മു​ൻപ് ​ഇം​ഗ​ണ്ടി​നെ​തി​രെ​യു​ള്ള​ ​ടെ​സ്റ്റ് ​പ​ര​മ്പക​ളി​ല്‍​ ​ജ​യം​ ​നേ​ടി​യി​രു​ന്നു.

The Test World Championship final starts tomorrow

ഡെ​ൽ​റ്റ വ​ക​ഭേ​ദ​ത്തി​നെ​തി​രെ കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ന്‍റെ ഒ​റ്റ ഡോ​സ് 61 ശ​ത​മാ​നം ഫ​ല​പ്ര​ദം

0

കോ​വി​ഡ് വൈ​റ​സി​ന്‍റെ ഡെ​ൽ​റ്റ വ​ക​ഭേ​ദ​ത്തി​നെ​തി​രെ കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ന്‍റെ ഒ​റ്റ ഡോ​സ് 61 ശ​ത​മാ​നം ഫ​ല​പ്ര​ദ​മെ​ന്ന് നാ​ഷ​ണ​ല്‍ ടെ​ക്‌​നി​ക്ക​ല്‍ അ​ഡ്വ​സൈ​റി ഗ്രൂ​പ്പ് ഓ​ണ്‍ ഇ​മ്മ്യൂ​ണൈ​സേ​ഷ​ന്‍ മേ​ധാ​വി ഡോ. ​എ​ൻ.​കെ. അ​റോ​റ. യു​കെ​യി​ൽ ആ​ദ്യം ക​ണ്ടെ​ത്തി​യ ആ​ൽ​ഫ വ​ക​ഭേ​ദ​ത്തി​നെ​ക്കാ​ൾ മാ​ര​ക വ്യാ​പ​ന ശേ​ഷി​യു​ള്ള​താ​ണ് ഡെ​ൽ​റ്റ വ​ക​ഭേ​ദം.

കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ന്‍റെ ഡോ​സു​ക​ൾ ത​മ്മി​ലു​ള്ള ഇ​ട​വേ​ള നീ​ട്ടി​യ​ത് സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ക്ക​വേ​യാ​ണ് അ​റോ​റ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ണി​ച്ച​ത്. കോ​വി​ഷീ​ൽ​ഡി​ന്‍റെ ഡോ​സു​ക​ൾ ത​മ്മി​ലു​ള്ള ഇ​ട​വേ​ള​ക​ളു​ടെ ദൈ​ർ​ഘ്യം 12 ആ​ഴ്ച​യാ​യാ​ണ് കേ​ന്ദ്രം വ​ർ​ധി​പ്പി​ച്ച​ത്. ഇ​ട​വേ​ള വ​ർ​ധി​പ്പി​ച്ച​ത് സു​താ​ര്യ​വും ശാ​സ്ത്രീ​യ സ്ഥി​തി​വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​മാ​ണെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ർ​ഷ വ​ർ​ധ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു

English Summary: The single dose of Covi Shield Vaccine for Delta Variation is 61% result

ലോക്ഡൗണ്‍ ഇളവ് : യാത്ര സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളായി

0

തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സ്ഥലങ്ങളില്‍ നിന്ന് (ടി.പി.ആര്‍ നിരക്ക് എട്ട് ശതമാനത്തില്‍ കുറവുളള സ്ഥലം) ഭാഗിക ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. എന്നാല്‍ യാത്രക്കാര്‍ പൂരിപ്പിച്ച സത്യവാങ്മൂലം കരുതണം. ഈ രണ്ട് വിഭാഗത്തില്‍പെട്ട സ്ഥലങ്ങളില്‍ നിന്നും സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്ക് മെഡിക്കല്‍ ആവശ്യങ്ങള്‍, വിവാഹച്ചടങ്ങുകള്‍, മരണാനന്തരച്ചടങ്ങുകള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, വ്യാവസായിക ആവശ്യങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവര്‍ക്ക് പോലീസ് പാസ് ആവശ്യമാണ്. 

സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളില്‍ നിന്ന് ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സ്ഥലത്തേയ്ക്കും നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ സ്ഥലത്തേയ്ക്കും മേല്‍ പറഞ്ഞ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിനും പാസ് ആവശ്യമാണ്. 

പാസ് ലഭിക്കാന്‍ ബുദ്ധിമുട്ടുളളവര്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം വെളള പേപ്പറില്‍ അപേക്ഷ തയ്യാറാക്കി നല്‍കിയാല്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ നിന്ന് പാസ് ലഭിക്കുന്നതാണ്. എത്തിച്ചേരേണ്ട സ്ഥലത്തെ തദ്ദേശഭരണ സ്ഥാപനത്തിന്‍റെ പേരും വാര്‍ഡ് നമ്പരും ഉള്‍പ്പെടെയുളള മുഴുവന്‍ വിലാസം, യാത്രയുടെ ആവശ്യം, യാത്ര ചെയ്യുന്ന ആള്‍ക്കാരുടെ പേരും വിലാസവും മൊബൈല്‍ നമ്പരും, വാഹനത്തിന്‍റെ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി വേണം അപേക്ഷ തയ്യാറാക്കേണ്ടത്. 

ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളില്‍ നിന്ന് അകത്തേയ്ക്കും പുറത്തേയ്ക്കും പരീക്ഷകള്‍ക്കും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. യാത്രചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഹാള്‍ടിക്കറ്റ്, മെഡിക്കല്‍ രേഖകള്‍ എന്നിവയില്‍ അനുയോജ്യമായവ കരുതണം. 

സംസ്ഥാനത്ത് വ്യാഴാഴ്ച മദ്യവില്‍പന പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ വില്‍പ്പന കേന്ദ്രങ്ങളിലും ബാറുകളിലും എത്തുന്നവര്‍ മാസ്ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഇക്കാര്യം ഉറപ്പാക്കുന്നതിന് പോലീസിനെ വിന്യസിക്കും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് സമീപം പട്രോളിംഗ് കര്‍ശനമാക്കാനും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.

English Summary :Lockdown Concessions: As Travel Guidelines

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എന്‍എസ്‌എസ്

0

കൊവിഡ് വ്യാപന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങളുടെ പേരില്‍ ആരാധനാലയങ്ങള്‍ അടച്ചിടുന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എന്‍എസ്‌എസ്.

 ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ അനുമതി ഇനിയും ലഭ്യമാക്കാത്ത സര്‍ക്കാര്‍ നിലപാട് വിശ്വാസികളുടെ അവകാശത്തെ ചോദ്യം ചെയ്യുന്നതാണെന്നാണ് എന്‍എസ്‌എസ് ആരോപിച്ചു.

രോഗവ്യാപന തോതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ നാല് സോണുകളായി തിരിച്ചാണ് സര്‍ക്കാര് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. തുറക്കാവുന്ന സ്ഥാപനങ്ങളുടെ ലിസ്റ്റ് ഓരോയിടത്തും വിശദമായി നല്‍കിയിട്ടുണ്ട് . മദ്യശാലകള്‍ വരെ തുറക്കാനാണ് തീരുമാനം . പക്ഷെ ആരാധനാലയങ്ങളിലെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ മുടങ്ങുന്നതും നിയന്ത്രിതമായ തോതിലെങ്കിലും വിശ്വാസികളെ പ്രവേശിപ്പിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കണമെന്നും എന്‍എസ്‌എസ് ആവശ്യപ്പെട്ടു

English Summary :NSS against government decision

വാക്സിനുകളുടെ ഇടവേള വർധിപ്പിച്ചത് വിവരങ്ങളുടെ അടിസ്ഥാനത്തിലെന്നു കേന്ദ്രം

0

കോവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള വർധിപ്പിക്കാനുള്ള തീരുമാനം സുതാര്യവും ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ. ഡോസുകളുടെ ഇടവേള കുറഞ്ഞത് എട്ട് ആഴ്ചയിൽനിന്ന് 12 ആഴ്ചയായി വർധിപ്പിച്ച തീരുമാനം ചർച്ചയായ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം. വിദഗ്ധ സമിതിയുടെയും സർക്കാരിന്റേയും ഏകകണ്ഠമായ തീരുമാനമാണെന്നും ഒരു ഭാഗത്ത് നിന്നും എതിർപ്പുയർന്നിരുന്നില്ലെന്നും മന്ത്രി വിശദീകരിച്ചു.

English Summary: The Center said the increase in vaccine intervals was based on information

കെ സുരേന്ദ്രനെതിരെ കേസെടുക്കാമെന്ന് ഉത്തരവ്

0

സി കെ ജാനുവിന് കോഴ നല്‍കിയെന്ന ആരോപണത്തിൽ  ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് എതിരെ കേസെടുക്കാമെന്നു  കോടതി ഉത്തരവ്. 
ഐ പി സി 171 ഇ, 171 എഫ് വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് ഉത്തരവ്. എംഎസ്എഫ് പ്രസിഡന്റ് പി കെ നവാസ് നല്‍കിയ ഹര്‍ജിയിലാണ് കല്‍പ്പറ്റ കോടതി ഉത്തരവിട്ടിരിക്കുന്നത്.ജാനുവിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പ് ജനാധിപത്യ രാഷ്ട്രീയ സമിതി നേതാവ് പ്രസീത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു.

English Summary : Order to file case against K Surendran