HomeNews9,85,490 ഡോസ് വാക്സിൻ കൂടി എത്തി

9,85,490 ഡോസ് വാക്സിൻ കൂടി എത്തി

സംസ്ഥാനത്തു  9,85,490 ഡോസ് വാക്സിൻ കൂടി ലഭ്യമായി. സംസ്ഥാനം വാങ്ങിയ 1,32,340 ഡോസ് കോവിഷീൽഡ് വാക്സിനും കേന്ദ്രം അനുവദിച്ച 6 ലക്ഷം കോവീഷീൽഡ് വാക്സിനുമാണ് ലഭിച്ചത്. 

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളിൽ ഇന്നലെയാണ് 6 ലക്ഷം ഡോസ് വാക്സിൻ എത്തിച്ചത്. നേരത്തെ കെ.എം.എസ്.സി.എൽ. മുഖേന ഓർഡർ നൽകിയ സംസ്ഥാനത്തിന്റെ വാക്സിൻ എറണാകുളത്താണ് എത്തിയത്.
ഇതുകൂടാതെ 97,500 ഡോസ് കോവാക്സിനും 1,55,650 കോവീഷീൽഡ് വാക്സിനും ഇന്ന് രാത്രിയോടെ തിരുവനന്തപുരത്ത് എത്തുന്നതാണ്. കോവാക്സിൻ എത്തുന്നത് കോവാക്സിൻ രണ്ടാം ഡോസ് എടുക്കുന്നവർക്ക് ഏറെ സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.

English Summary :9,85,490 doses of vaccine reached in Kerala

RELATED ARTICLES
- Advertisment -

Most Popular