കോവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള വർധിപ്പിക്കാനുള്ള തീരുമാനം സുതാര്യവും ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ. ഡോസുകളുടെ ഇടവേള കുറഞ്ഞത് എട്ട് ആഴ്ചയിൽനിന്ന് 12 ആഴ്ചയായി വർധിപ്പിച്ച തീരുമാനം ചർച്ചയായ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം. വിദഗ്ധ സമിതിയുടെയും സർക്കാരിന്റേയും ഏകകണ്ഠമായ തീരുമാനമാണെന്നും ഒരു ഭാഗത്ത് നിന്നും എതിർപ്പുയർന്നിരുന്നില്ലെന്നും മന്ത്രി വിശദീകരിച്ചു.
English Summary: The Center said the increase in vaccine intervals was based on information
സി കെ ജാനുവിന് കോഴ നല്‍കിയെന്ന ആരോപണത്തിൽ ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് എതിരെ കേസെടുക്കാമെന്നു കോടതി ഉത്തരവ്. ഐ പി സി 171 ഇ, 171 എഫ് വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് ഉത്തരവ്. എംഎസ്എഫ് പ്രസിഡന്റ് പി കെ നവാസ് നല്‍കിയ ഹര്‍ജിയിലാണ് കല്‍പ്പറ്റ കോടതി ഉത്തരവിട്ടിരിക്കുന്നത്.ജാനുവിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പ് ജനാധിപത്യ രാഷ്ട്രീയ സമിതി നേതാവ് പ്രസീത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു.
English Summary : Order to file case against K Surendran
പത്തനാപുരത്ത് ബോംബ് കണ്ടെത്തിയ സംഭവത്തിൽ ഭീകരവാദ ബന്ധം അന്വേഷിക്കും. ബോംബ് കണ്ടെത്തിയ പ്രദേശത്ത് സംസ്ഥാന ഭീകര വിരുദ്ധ സേനയും പോലീസും ചൊവ്വാഴ്ച സംയുക്തമായി പരിശോധന നടത്തും.കഴിഞ്ഞ ഏഴ് മാസമായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെയും എടിഎസിന്റെയും നിരീക്ഷണത്തിലായിരുന്നു പാടം വനമേഖലയും പത്തനംതിട്ട ജില്ലയിലെ കൂടൽ വനമേഖലയും. ഈ പ്രദേശങ്ങളിൽ ഭീകരവാദബന്ധമുള്ള ആൾക്കാർ എത്തിയിരുന്നുവെന്ന വിവരം തമിഴ്നാട് ക്യൂബ്രാഞ്ചാണ് കേരള പോലീസിനെ അറിയിച്ചത്.
രണ്ട് മാസം മുമ്പ് തമിഴ്നാട് ക്യൂ ബ്രാഞ്ച് ഇവിടെയത്തി പരിശോധന നടത്തിയിരുന്നു. ഉത്തർപ്രദേശിൽ നിന്ന് പിടിയിലായ തമിഴ്നാട് സ്വദേശിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് ഭീകരവാദ ബന്ധമുള്ള ആളുകൾ വന്നതായുള്ള വിവരവും ക്യൂ ബ്രാഞ്ചിന് ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം ഉഗ്ര സ്ഫോടന ശേഷിയുള്ള ജലാസ്റ്റിൻ സ്റ്റിക്ക്, ഡിറ്റണേറ്ററുകൾ, ബാറ്ററി അടക്കമുള്ളവ ഇവിടെ നിന്നും കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച പ്രദേശത്ത് സംയുക്തമായി പരിശോധന നടത്താനുള്ള തീരുമാനം. കേന്ദ്ര അന്വേഷണ ഏജൻസികളും കേരള പോലീസിൽ നിന്ന് വിശദാംശങ്ങൾ തേടിയിട്ടുണ്ട്.
English Summary: Terrorist links in Pathanapuram bomb case to be probed
ലക്ഷദ്വീപ് സാമൂഹിക പ്രവർത്തകയും ചലച്ചിത്രപ്രവർത്തകയുമായ ഐഷ സുൽത്താനയ്ക്കെതിരായ കേസിൽ രാജ്യദ്രോഹം കുറ്റം ചുമത്തിയതിന്റെ കാരണങ്ങൾ പൊലീസിനോട് ഹൈക്കോടതി ചോദിച്ചു.ഐഷ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലാണ് കോടതി പൊലീസിനോട് ചോദ്യങ്ങൾ ആരാഞ്ഞത്. അടുത്ത സിറ്റിംഗിന് മുമ്പ് മറുപടി നൽകണമെന്നും കോടതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഐഷയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി. ഹർജികാരി കൂടിയായ ഐഷയുടെ കൂടെ ആവശ്യപ്രകാരമാണ് ഹർജി പരിഗണിക്കുന്നത് മാറ്റി വച്ചത്. രാജ്യദ്രോഹ കേസിൽ ഈ മാസം 20-ന് ഹാജരാകാനാണ് തനിക്ക് പൊലീസിൽ നിന്ന് ലഭിച്ച നിർദേശമെന്നും അതിനാൽ പൊലീസിനോട് കൂടി മറുപടി തേടി കേസ് വ്യാഴാഴ്ചത്തേക്ക് പരിഗണിക്കണമെന്ന് ഐഷ ആവശ്യപ്പെട്ടു.
ഇതു അംഗീകരിച്ച ഹൈക്കോടതി പൊലീസിനോട് രാജ്യദ്രോഹക്കുറ്റം – 124 എ – ഐഷയുടെ മേൽ ചുമത്തിയതിനുള്ള കാരണങ്ങൾ ആരാഞ്ഞു. താൻ ടെലിവിഷൻ ചാനലിൽ നടത്തിയ പരാമർശം ബോധപൂർവം ആയിരുന്നില്ലെന്നും തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചാണ് കവരത്തി പൊലീസ് കേസ് എടുത്തതെന്നും ഐഷ പറഞ്ഞു. ചാനൽ ചർച്ചയ്ക്കിടെ പ്രഫുല്‍ പട്ടേലിനെ ‘ബയോവെപ്പൺ’ എന്ന് വിശേഷിപ്പിച്ചതിന് എതിരെ ബി ജെ പി ലക്ഷദ്വീപ് അദ്ധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് ഐഷയ്ക്കെതിരെ കേസെടുത്തത്.
പരാമർശം വിവാദമായപ്പോൾ താൻ സമൂഹമാദ്ധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞിരുന്നുവെന്നും ഐഷ തന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.
English Summary: Treason case against Aisha Sultana: High Court seeks reply from police
നവാഗതനായ വിഷ്ണു ചന്ദ്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് “തക്കം” എന്ന് പേരിട്ടു. ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം സൂപ്പർസ്റ്റാർ സുരേഷ് ഗോപിയും, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും ചേർന്ന് ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. മാജിക് മൊമന്റ്സിൻ്റെ ബാനറിൽ ബിജു രാമകൃഷ്ണനാണ് ചിത്രം നിർമിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മനു ശ്രീകണ്ംപുരം, ലൈൻ പ്രൊഡ്യൂസർ റിയാസ് കൊട്ടുക്കാട് എന്നിവരുമാണ്. ക്രൈം ത്രില്ലർ വിഭാഗത്തിലുള്ള ഈ സിനിമയുടെ കഥ, തിരക്കഥ വിഷ്ണു വിനോദിൻ്റേതാണ്. ഛായാഗ്രഹണം- ഹരികൃഷ്ണൻ, എഡിറ്റിംഗ്- വിഷ്ണു ശങ്കർ, സംഗീതം- അമൃതേഷ് വിജയൻ, പ്രോജക്ട് ഡിസൈനർ- ബാദുഷ എൻ.എം, ഗാനരചന- ക്യഷ്ണജിത്ത് മുരുകൻ, കലാ സംവിധാനം- സജിത്ത് ഇടവനക്കാട്, കോസ്റ്റ്യൂം- നിഖിത എലിസബേത്ത് ജോൺ & അഞ്ജന നവീൻ, മേക്കപ്പ്- രാജീവ് അങ്കമാലി, ലൊക്കേഷൻ കൺട്രോളർ- കൃഷ്ണജിത്ത് മുരുകൻ, സ്റ്റിൽസ്- അജിത് വി.ശങ്കർ, പി.ആർ.ഒ- പി.ശിവപ്രസാദ്, ടൈറ്റിൽ- റോസ്മേരി ലില്ലു എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
പി.ശിവപ്രസാദ്
English Summary: Vishnu Chandran’s crime thriller “Takkam”; The title poster has been released
നെഞ്ചില്‍ എഴുനിറമായി…. സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ അപ്പാനി ശരത്തിനെ നായകനാക്കി ഒരുക്കിയ ‘മിഷന്‍ സി’ യിലെ ഗാനം സൂപ്പര്‍ഹിറ്റായതിന്‍റെ സന്തോഷം പങ്കിട്ട് കേരളാ പോലീസ് സേനയിലെ ഓഫീസര്‍ സുനില്‍ ജി ചെറുകടവ്. ഇപ്പോള്‍ ഏറെ അഭിമാനത്തിലും സന്തോഷത്തിലുമാണ് നവാഗതനായ ഈ പാട്ടെഴുത്തുകാരന്‍. വിനോദ് ഗുരുവായൂര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന റിയലിസ്റ്റിക് ക്രൈം ആക്ഷന്‍ ത്രില്ലറായ പുതിയ ചിത്രമാണ് മിഷന്‍ സി. പ്രമേയത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്തതയും കൊണ്ട് ചിത്രം ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞിരുന്നു. ചിത്രത്തിന്‍റെ ട്രെയ്ലര്‍ വലിയ തരംഗമായി ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിലെ ഗാനവും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. മലയാളത്തിന്‍റെ ശ്രദ്ധേയ താരങ്ങള്‍ ഈ ഗാനം പുറത്തുവിട്ട് മണിക്കൂറുകള്‍ക്കകം പാട്ട് വന്‍ഹിറ്റായി. വിജയ് യേശുദാസ് ആലപിച്ച നെഞ്ചില്‍ എഴുനിറമായി…. എന്ന ഗാനം മലയാളത്തില്‍ സമീപകാലങ്ങളില്‍ ഇറങ്ങിയ സിനിമകളിലെ പാട്ടുകളിൽ നിന്നെല്ലാം ഏറെ ശ്രദ്ധേയമായിരുന്നു. മികച്ച പാട്ടുകളുടെ പട്ടികയിലും ഈ ഗാനം ഇടംതേടി. ഗാനം സൂപ്പര്‍ഹിറ്റായതിന്‍റെ അഭിമാനത്തിലാണ് ഗാനം രചിച്ച സുനില്‍ ജി ചെറുകടവ്. ഗാനരചയിതാവിലേക്ക് നാം ചെല്ലുമ്പോഴാണ് മറ്റൊരു കൗതുകകരമായ വാര്‍ത്ത പുറത്തുവരുന്നത്. കോവിഡ് മഹാമാരിയില്‍ ജീവനും ജീവിതവും മറന്ന് ഔദ്യോഗിക ജീവിതവുമായി പൊരുതുന്ന ഒരു പോലീസ് ഓഫീസറാണ് ഈ പാട്ടിന്‍റെ രചയിതാവ്. വടക്കേക്കര പോലീസ് ഇന്‍സ്പെക്ടറാണ് ജി സുനില്‍കുമാര്‍ എന്ന സുനില്‍ ജി ചെറുകടവ്.
പത്തനംതിട്ട അടൂര്‍ സ്വദേശിയായ സുനില്‍ ഒട്ടേറെ പ്രണയഗാനങ്ങളും ഭക്തിഗാനങ്ങളും എഴുതിയിട്ടുണ്ട്. കവിതയോടും പാട്ടെഴുത്തിനോടും കുട്ടിക്കാലം മുതല്‍ പ്രണയമായിരുന്നു. സ്ക്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ പാട്ടുകളും കവിതകളും കുത്തിക്കുറിച്ചു. പിന്നീട് വ്യക്തിജീവിതത്തിലെയും ഔദ്യോഗിക ജീവിതത്തിലെയും തിരക്കുകള്‍ക്കിടയിലും പാട്ടെഴുത്ത് കൈവിട്ടില്ല. അഞ്ച് സിനിമകള്‍ക്കുമായി ഏതാണ്ട് നൂറ്റി ഇരുപതോളം ഗാനങ്ങള്‍ രചിച്ചു. 2016 ല്‍ ആറ്റിങ്ങള്‍ സി ഐ ആയിരിക്കുമ്പോള്‍ സ്റ്റുഡന്‍റ്സ് പോലീസ് കേഡറ്റിനായാണ് ആദ്യഗാനം എഴുതിയത്. ആ ഗാനം ശ്രദ്ധേയമായതോടെ അവസരങ്ങള്‍ തേടിവന്നു സുനില്‍ പറയുന്നു. അവസരങ്ങളും പ്രശസ്തിക്കുമപ്പുറം നല്ല പാട്ടുകള്‍ എഴുതുമ്പോള്‍ കിട്ടുന്ന ആത്മസംതൃപ്തിയാണ് എനിക്ക് ഏറെ സന്തോഷം തരുന്നത്. മിഷന്‍ സിയിലെ ഗാനം ഹിറ്റായതില്‍ ഒത്തിരി ഒത്തിരി സന്തോഷം. ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്യാനും എനിക്ക് അവസരം കിട്ടി. സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ സിനിമയുടെ സിറ്റുവേഷന്‍ പറഞ്ഞുതന്നു. അതിനനുസരിച്ച് പാട്ടെഴുതുകയായിരുന്നു. സംഗീത സംവിധാനം നിര്‍വ്വഹിച്ച പാര്‍ത്ഥസാരഥിയും ഒപ്പം നിന്നു. അദ്ദേഹത്തിന്‍റെ സപ്പോര്‍ട്ടും വളരെ വലുതായിരുന്നു. എല്ലാവരോടും നന്ദി. ഇനിയും അവസരങ്ങള്‍ ലഭിച്ചാല്‍ പാട്ടുകള്‍ എഴുതണമെന്ന് തന്നെയാണ് എന്‍റെ ആഗ്രഹം. സുനില്‍ ജി ചെറുകടവ് പറയുന്നു.
English Summary: Sunil G Cherukadavu Sharing the joy of the song ‘Mission C’ being a superhit
ഷെയിന്‍ നിഗം, വിനയ് ഫോർട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ബര്‍മുഡ’യുടെ മോഷൻ പോസ്റ്റര്‍ കുഞ്ചാക്കോ ബോബൻ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. കിണറിലേക്ക് ആശ്ചര്യത്തോടെ നോക്കിയിരിക്കുന്ന വിനയ് ഫോർട്ടിനെയാണ് മോഷൻ പോസ്റ്ററിൽ കാണുന്നത്. 24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘കാണാതായതിന്റെ ദുരൂഹത’ എന്ന ടാഗ് ലൈനിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
ചിത്രത്തില്‍ കാശ്മീരിയായ ശെയ്‌ലീ കൃഷ്ണയാണ് നായിക.സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്. മണിരത്‌നത്തിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ഷെല്ലി കാലിസ്റ്റ് ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിങ് നിര്‍വഹിക്കുന്നു. നായക് ശശികുമാര്‍, ബീയാര്‍ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് രമേഷ് നാരായണാണ് സംഗീതം. ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍,കോട്ടയം നസീര്‍,ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്.
മലയാളത്തിന്‍റെ ആദ്യ സൂപ്പര്‍സ്റ്റാര്‍ സത്യന്‍ വിടപറഞ്ഞിട്ട് ജൂണ്‍ 15 ന് അരനൂറ്റാണ്ട് പിന്നിടുന്നു. തന്‍റെ ശ്വാസം നിലയ്ക്കുവോളം വെള്ളിത്തിരയെ പ്രണയിച്ച ആ അനശ്വര നടനെ മലയാളത്തിന്‍റെ നിത്യഹരിത നായിക ഷീല ഓര്‍മ്മിക്കുന്നു. സത്യന്‍- ഷീല കൂട്ടുകെട്ടില്‍ പിറവിയെടുത്ത ചിത്രങ്ങളെല്ലാം മലയാള സിനിമാ ചരിത്രത്തിന്‍റെ ഭാഗമാണ്. തന്‍റെ നായകനെക്കുറിച്ചുള്ള ഷീലയുടെ വാക്കുകളിലേക്ക്.
സിനിമയില്‍ മറ്റെന്തിനെക്കാളും വിലപിടിച്ചത് സമയമാണ്. സമയവും കാലവുമാണ് സിനിമയില്‍ പരമപ്രധാനം. സത്യന്‍മാഷിന്‍റെ സമയനിഷ്ഠ തന്നെയാണ് ഞാന്‍ മാഷില്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ ഗുണം ഷീല പറയുന്നു. വാഹന സൗകര്യങ്ങളോ, ഇന്ന് സിനിമയില്‍ ലഭിക്കുന്ന സൗഭാഗ്യങ്ങളോ സൗകര്യങ്ങളോ ഇല്ലാത്ത കാലത്ത്, എന്തിന് മൊബൈല്‍ ഫോണ്‍ പോലും ഇല്ലാത്ത സമയത്തായിരുന്നു സത്യന്‍മാഷ് തന്‍റെ സമയനിഷ്ഠയില്‍ ഉറച്ചുനിന്നിട്ടുള്ളത്. തനിക്ക് എന്തെല്ലാം പ്രശ്നങ്ങളുണ്ടായാലും പറയുന്ന സമയത്ത് തന്നെ സത്യന്‍മാഷെത്തും. രാവിലെ ആറ് മണിക്ക് സ്റ്റുഡിയോയില്‍ എത്തണമെന്ന് പറഞ്ഞാല്‍ കൃത്യം അഞ്ചരയ്ക്ക് തന്നെ എത്തിയിരിക്കും. ആരും എത്തിയില്ലെങ്കിലും ഒരു പരിഭവവും പിണക്കവുമില്ലാതെ അദ്ദേഹം അവിടെ ഉണ്ടാകും. സത്യന്‍ സാറിന്‍റെ മരണം വരെ ആ സമയനിഷ്ഠ അദ്ദേഹം പാലിച്ചിട്ടുണ്ട്. ഒരിക്കല്‍ പോലും സമയത്തിന്‍റെ കാര്യത്തില്‍ മാറ്റം വരുത്തിയിട്ടില്ല. ഞാന്‍ പലപ്പോഴും അദ്ദേഹത്തിന് മുമ്പേ ലൊക്കേഷനില്‍ എത്തണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കലും സാധിച്ചിട്ടില്ല. അദ്ദേഹത്തിന്‍റെ ഈ സമയനിഷ്ഠയാണ് ഇന്നുമെന്നെ അത്ഭുതപ്പെടുത്തുന്നത്. മലയാള സിനിമയിലെ പുതുതലമുറയോട് എനിക്ക് പറയാനുള്ളതും അത് തന്നെയാണ്. സത്യന്‍മാഷിന്‍റെ ഏറ്റവും നല്ല സ്വഭാവഗുണമേതെന്ന് ചോദിച്ചാലും ഞാന്‍ ഈ സമയനിഷ്ഠ തന്നെ ചൂണ്ടിക്കാണിക്കും. മമ്മൂട്ടിയും മോഹന്‍ലാലും ജയറാമും അടക്കമുള്ള നടന്മാര്‍ക്കൊപ്പം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അവരുമൊക്കെ ഇതുപോലെ സമയനിഷ്ഠ പാലിക്കുന്നവരാണ്. ഇന്ന് സൗകര്യങ്ങളും അവസരങ്ങളും എല്ലാം ഉണ്ടായെങ്കിലും സമയത്തിന് മാത്രം വിലയില്ലാതായി. അരനൂറ്റാണ്ട് പിന്നിടുന്ന സത്യന്‍മാഷിന്‍റെ ഓര്‍മ്മയില്‍ ഇന്നുമെന്‍റെ മനസ്സ് അണയാതെ നില്‍ക്കുന്നത് അദ്ദേഹം സമയത്തിന് നല്‍കിയ വില തന്നെയാണ് ഷീല പറഞ്ഞു.
പി ആര്‍ സുമേരന്‍ (പി ആര്‍ ഒ)
English Summary: Sathyan Mash’s ‘punctuality’ in cinema still amazes me; Actress Sheela
ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മലയാളികളുടെ പ്രിയതാരങ്ങളായ അപ്പാനി ശരത്ത്, ടിറ്റോ വില്‍സണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ ശ്രീദേവ് കപ്പൂര്‍ ഒരുക്കിയ ലൗ എഫ് എം ഈ മാസം 14ന് ഒ ടി ടി യില്‍ റിലീസ് ചെയ്യും. തിയേറ്ററില്‍ കുടുംബ സദസ്സും, യൂത്തും ഏറ്റെടുത്ത് വിജയിപ്പിച്ച ലൗ എഫ് എം പ്രമുഖ ഒ ടി ടി പ്ലാറ്റ്ഫോമുകളായ നീസ്ട്രീം, ഫില്‍മി എന്നിവയിലൂടെ റിലീസ് ചെയ്യും. വ്യത്യസ്തമായ പ്രണയാനുഭവം ഇതിവൃത്തമായി വരുന്ന ഈ ചിത്രം രണ്ട് കാലഘട്ടത്തിലെ പ്രണയമാണ് അവതരിപ്പിക്കുന്നത്. ഏതൊരു മലയാളികളുടെയും ഗൃഹാതുര ഓര്‍മ്മയായി മാറിയ റേഡിയോ ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് ഒരു നവ്യാനുഭവമായി മാറുകയാണ്. ഒരു വികാരമായി റേഡിയോ നെഞ്ചിലേറ്റിയ പഴയ തലമുറയുടെ പ്രണയവും വിരഹവും സന്തോഷവും സങ്കടങ്ങളും ഒക്കെ ചിത്രത്തില്‍ ഒപ്പിയെടുക്കുന്നു. ആ മനോഹരമായ റേഡിയോകാലം ലൗ എഫ് എമ്മില്‍ പുനര്‍ജനിക്കുകയാണ്. അപ്പാനി ശരത്ത്(ഗസല്‍) അയാളുടെ ജീവിതത്തിലുണ്ടാകുന്ന ആകസ്മികമായ ചില സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. ലൗ എഫ് എം ഒരു ഫാമിലി എന്‍റര്‍ടെയ്നറാണ്. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്നതാണ് ഈ സിനിമ. പ്രണയമാണ് പ്രമേയമെങ്കിലും പൊതുവെ മലയാള സിനിമയില്‍ ആവിഷ്ക്കരിച്ചുവന്ന പ്രണയചിത്രങ്ങളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ലൗ എഫ് എം. ജാനകി കൃഷ്ണന്‍ , മാളവിക മേനോന്‍, എം 80 മൂസ ഫെയിം അഞ്ജു എന്നിവരാണ് നായികമാര്‍. ജിനോ ജോണ്‍, സിനോജ് അങ്കമാലി, ജിനോ ജോണ്‍, വിജിലേഷ്,നിര്‍മ്മല്‍ പാലാഴി, ദേവന്‍, മാമുക്കോയ, മണികണ്ഠന്‍ പട്ടാമ്പി, സുനില്‍ സുഗത, ശശി കലിംഗ, സാജു കൊടിയന്‍, ബിറ്റോ, ആലങ്കോട് ലീലാകൃഷ്ണന്‍, അബു വളയംകുളം, വിജയന്‍ കോഴിക്കോട്, ജെയിംസ് ഏലിയ, ബോബന്‍ ആലമ്മൂടന്‍, അഷറഫ് ഗുരുക്കള്‍, ആനന്ദ് കോഴിക്കോട്, സിനില്‍ സൈനുദ്ദീന്‍, അല്‍ക്കു, സച്ചിന്‍, വിനോഷ്, ആകാശ് ദേവ്, സുബീഷ് ഭാസ്ക്കര്‍, ദിലീപ് പൊന്നാനി, ഹരിദാസ് പൊന്നാനി, ഷബിന്‍, അഡ്വ. നിഖില്‍, ജാനകി കൃഷ്ണന്‍, മാളവിക മേനോന്‍, അഞ്ചു,നീനാകുറുപ്പ്, ദിവ്യ, അഞ്ജലി, ശ്രീക്കുട്ടി, ഡോ.ഉമ, കൂബ്ര, ഐറിന്‍, ആഷ്ലി, ബേബി അനശ്വര, ബേബി പിങ്കി ,എന്നിവരാണ് അഭിനേതാക്കള്‍. ബാനര്‍-ബെന്‍സി പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം-ബെന്‍സി നാസര്‍, സംവിധാനം-ശ്രീദേവ് കപ്പൂര്‍,രചന-സാജു കൊടിയന്‍, പി.ജിംഷാര്‍, ഛായാഗ്രഹണം – സന്തോഷ് അനിമ, ഗാനരചന- കൈതപ്രം, ആലങ്കോട് ലീലാകൃഷ്ണന്‍, ഒ.എം.കരവാരക്കുണ്ട്, ഉണ്ണികൃഷ്ണന്‍ വാര്യര്‍, സംഗീതം – കൈതപ്രം വിശ്വനാഥന്‍, അഷ്റഫ് മഞ്ചേരി, പ്രദീപ് സാരണി, പശ്ചാത്തല സംഗീതം-ഗോപിസുന്ദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, പ്രൊ.എക്സിക്യൂട്ടീവ് വിനോഷ് കൈമള്‍, എഡിറ്റിങ്- ലിജോ പോള്‍, ആര്‍ട്ട് ഡയറക്ടര്‍ – രഞ്ജിത് കോത്തേരി, കോസ്റ്റ്യും – കുമാര്‍ എടപ്പാള്‍, മേക്കപ്പ് – മനോജ് അങ്കമാലി, കൊറിയോഗ്രാഫി – അരുണ്‍ നന്ദകുമാര്‍, ആക്ഷന്‍ ഡയറക്ടര്‍ – അഷ്റഫ് ഗുരുക്കള്‍, പിആര്‍ഒ – പി ആര്‍ സുമേരന്‍ , അസോ. ഡയറക്ടര്‍സ് – സന്തോഷ് ലാല്‍ അഖില്‍ സി തിലകന്‍, സ്റ്റില്‍സ്- നൗഷാദ് കണ്ണൂര്‍ തുടങ്ങിയവരാണ് അണിയറപ്രവര്‍ത്തകര്‍.
പി ആര്‍ സുമേരന്‍(പി ആര്‍ ഒ)
English Summery : OTT release on Love FM14 directed by Sridevi Kapoor
ലോക പ്രശസ്ത മിഴാവ് വാദകൻ പത്മശ്രീ പി കെ നാരായണൻ നമ്പ്യാരുടെ ശ്രേഷ്ഠ കലാജീവിതം പ്രമേയമാക്കി പത്രപ്രവർത്തകനും തിരക്കഥാകൃത്തുമായ രാജേഷ് തില്ലങ്കേരി രചനയും സംവിധാനവും നിർവ്വഹിച്ച മിഴാവ് ഹ്രസ്വചിത്രം റിലീസിനൊരുങ്ങി. ലോകത്തിലെ ഏറ്റവും പ്രാചീനമായ കലാരൂപമാണ് കൂടിയാട്ടം. ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ കലാരൂപവും കൂടിയാട്ടമാണ്.
കൂത്തിനെയും കൂടിയാട്ടത്തെയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിൽ നിർണ്ണായക നേതൃത്വം വഹിച്ച കലാപ്രതിഭയാണ് പാണിവാദതിലകൻ പി കെ നാരായണൻ നമ്പ്യാർ. കൂത്തിലും കൂടിയാട്ടത്തിലും അവയുടെ പശ്ചാത്തല വാദ്യമായ മിഴാവിലും അസാധാരണമായ പ്രയോഗ പാടവത്ത്വം നേടി വിശ്വപ്രസിദ്ധിയാർജ്ജിച്ച പി കെ നാരായണൻ നമ്പ്യാരുടെ സംഭവ ബഹുലമായ കലാജീവിതത്തിലേക്കും വ്യക്തിജീവിതത്തിലേക്കും പ്രകാശം പരത്തുന്ന ചിത്രമാണ് മിഴാവ്. നാട്യകല മനീഷിയായിരുന്ന മാണി മാധവചാക്യാരുടെ പുത്രനായ പി കെ നാരായണൻ നമ്പ്യാരുടെ കലാജീവിതം ഏഴാം വയസ്സ് മുതൽ തൻറെ കുലത്തൊഴിലായ മിഴാവിൽ പരിശീലനം ആരംഭിക്കുകയായിരുന്നു പി കെ നാരായണൻ നമ്പ്യാർ. തുള്ളൽകലയുടെ പിതാവായ കുഞ്ചൻ നമ്പ്യാരുടെ നാട്ടിൽ, പാലക്കാട് കിള്ളിക്കുറിശ്ശിമംഗലത്താണ് നാരായണൻ നമ്പ്യാരുടെയും ജനനം. മിഴാവ് വാദകനായി ജീവിതം ആരംഭിച്ച നമ്പ്യാർ കൂടിയാട്ടം, പാഠകം, കൂത്ത് എന്നിവയുടെ കുലപതിയായിമാറി. നിരവധി സംസ്‌കൃത നാടകൾ എഴുതി ചിട്ടപ്പെടുത്തി. കൂടിയാട്ടത്തെ അമ്പലമതിൽകെട്ടിൽ നിന്നും പുറത്തേക്ക് കൊണ്ടുവരാനായി ശ്രമിച്ച പണ്ഡിത ശ്രേഷ്ഠനാണ് നാരായണൻ നമ്പ്യാർ. അദ്ദേഹത്തിന്റെ ജീവിതവും കലയും രേഖപ്പെടുത്തുകയാണ് ‘മിഴാവ് ‘ എന്ന് .സംവിധായകൻ രാജേഷ് തില്ലങ്കേരി പറയുന്നു. പാലക്കാട് കിള്ളിക്കുറിശ്ശിമംഗലം, ചെറുതുരുത്തി കലാമണ്ഡലം, കണ്ണൂർ മുഴക്കുന്ന് എന്നിവിടങ്ങളിലായി ചിത്രീകരിച്ച മിഴാവ് താമസിയാതെ റിലീസ് ചെയ്യും.
മാണി മാധവചാക്യാർ സ്മാരക ട്രസ്റ്റിൻറെ ഏകോപനത്തിൽ ഒരുങ്ങുന്ന മിഴാവ് നിർമ്മിക്കുന്നത് എ ആർ ഉണ്ണികൃഷ്ണൻ. ക്യാമറ – രാജൻ കാരിമൂല, എഡിറ്റർ രാഹുൽ ബാബു. പി.ആർ.സുമേരൻ (പി.ആർ.ഒ)
English Summary :Rajesh Thillankeri’s short film ‘Mizhavu’