
മകന്റെ ഓണ്‍ലൈന്‍ ഗെയിമിലൂടെ അമ്മക്ക് നഷ്ടമായത് മൂന്നു ലക്ഷം രൂപ.പണം നഷ്ടപ്പെട്ടെന്ന വീട്ടമ്മയുടെ പരാതിയില്‍ സൈബര്‍ പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് പണം ചോര്‍ന്ന വഴി കണ്ടെത്തിയത്.ആലുവ സ്വദേശിയായ വിദ്യാര്‍ഥി അമ്മയുടെ ബാങ്ക് അക്കൗണ്ട് പാസ് വേഡ് ഉപയോഗിച്ച് മൊബൈല്‍ ഫോണിലൂടെയാണ് ഗെയിം കളിച്ചത്. 40 രൂപ മുതല്‍ നാലായിരം രൂപ വരെ ഒരുസമയം ചാര്‍ജ് ചെയ്തായിരുന്നു കളി. അവിചാരിതമായി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് അക്കൗണ്ടില്‍നിന്നു പണം പോകുന്നതായി അറിഞ്ഞത്.
മാതാപിതാക്കളുടെ ഓണ്‍ലൈന്‍ ബാങ്കിംഗ് അക്കൗണ്ടുകള്‍ കുട്ടികള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കരുതെന്ന് പോലീസ് പറഞ്ഞു.
English Summary : Ninth class student loses Rs 3 lakh by playing online game
