ഫ്രഞ്ച്പടയെ പിടിച്ചുകെട്ടി ഹംഗറി

യൂറോകപ്പിൽ ലോകചാമ്പ്യൻ ഫ്രാൻസിനെതിരെ ഹംഗറിക്ക്  സമനില. എംബാപ്പെ,ഗ്രീസ്മാൻ, കാൻ്റെ,പോഗ്ബ തുടങ്ങി പ്രതിഭകളെല്ലാം അണിനിരന്ന ഫ്രാൻസിനെ 1-1 നാണ് ഹംഗറി സമനിലയിൽ തളച്ചത്.ആദ്യപകുതിയുടെ അധികസമയത്ത് ഫിയോളയാണ് ഹംഗറിയെ മുന്നിലെത്തിച്ചത്. 66-ാം മിനിറ്റിൽ ഗ്രീസ്മാൻ ഫ്രാൻസിനെ ഒപ്പമെത്തിച്ചു. വിജയത്തിനായി ഫ്രാൻസ് വിയർപ്പൊഴുക്കിയെങ്കിലും ഹംഗറിയുടെ പ്രതിരോധക്കോട്ട ഭേദിക്കാനായില്ല.

English Summary :Hungary Play 1-1 Draw Against France

By admin