HomeMoviesകെ സുരേന്ദ്രനെതിരെ കേസെടുക്കാമെന്ന് ഉത്തരവ്

കെ സുരേന്ദ്രനെതിരെ കേസെടുക്കാമെന്ന് ഉത്തരവ്

സി കെ ജാനുവിന് കോഴ നല്‍കിയെന്ന ആരോപണത്തിൽ  ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് എതിരെ കേസെടുക്കാമെന്നു  കോടതി ഉത്തരവ്. 
ഐ പി സി 171 ഇ, 171 എഫ് വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് ഉത്തരവ്. എംഎസ്എഫ് പ്രസിഡന്റ് പി കെ നവാസ് നല്‍കിയ ഹര്‍ജിയിലാണ് കല്‍പ്പറ്റ കോടതി ഉത്തരവിട്ടിരിക്കുന്നത്.ജാനുവിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പ് ജനാധിപത്യ രാഷ്ട്രീയ സമിതി നേതാവ് പ്രസീത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു.

English Summary : Order to file case against K Surendran

RELATED ARTICLES
- Advertisment -

Most Popular