
വിരാട് കൊഹ്ലിയുടെ കീഴില്‍ ആദ്യ ഐ.സി.സി ട്രോഫി തേടി ഇന്ത്യ ഫൈനലിന് കച്ചമുറുക്കുമ്പോള്‍ പ്രധാന ടൂര്‍ണമെന്റുകളിലെ ഫൈനലുകളില്‍ തോല്‍ക്കുന്ന ദൗര്‍ഭാഗ്യം അവസാനിപ്പിക്കാനാണ് ന്യൂസിലന്‍ഡ് വില്യംസണിന്റെ നേതൃത്വത്തില്‍ ഒരുങ്ങുന്നത്.
നാളെ ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നുമണി മുതല്‍ സതാംപ്ടണിലെ റോസ്ബൗള്‍ സ്റ്റേഡിയത്തിലാണ് മത്സരം.സ്റ്റാര്‍ സ്പോര്‍ട്സ് ചാനലുകളിലും ഹോട്ട് സ്റ്റാറിലുമാണ് ഇന്ത്യയില്‍ ലൈവായിട്ട് മത്സരം സംപ്രേഷണം ചെയ്യുക.
12 കോടി രൂപയാണ് ചാമ്പ്യന്മാരാകുന്ന ടീമിന് ലഭിക്കുക. ഒപ്പം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മേസും ലഭിക്കും. രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമിന് ആറു കോടി രൂപ ലഭിക്കും. സമനിലയില്‍ അവസാനിച്ചാല്‍ കിരീടം പങ്കിടുന്നതിനൊപ്പം സമ്മാനത്തുകയും പങ്കിടും. മൂന്നാം സ്ഥാനത്തെത്തുന്ന ടീമിന് 3.38 കോടി രൂപയും നാലാം സ്ഥാനത്തെ ടീമിന് 2.62 കോടി രൂപയുമാണ് ലഭിക്കുക.
അഞ്ചാം സ്ഥാനക്കാര്‍ക്ക് 1.5 കോടി, ശേഷിക്കുന്ന നാല് ടീമുകള്‍ക്ക് 75 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.ഇന്ത്യയും ന്യൂസിലന്‍ഡും ടെസ്റ്റ് ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുൻപ് ഇംഗണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പകളില്‍ ജയം നേടിയിരുന്നു.
The Test World Championship final starts tomorrow
