ലക്ഷദ്വീപ് ബിജെപി കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

ലക്ഷദ്വീപ് ബിജെപി കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. സേവ് ലക്ഷദ്വീപ് ഫോറം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയ്ക്കിടെയാണ് ബിജെപി കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടന്നത്.ഇന്നലെ രാത്രി വൈകിയാണ് സംഭവം.അക്രമികള്‍ ബിജെപി ഓഫീസിന് മുന്‍പില്‍ സ്ഥാപിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കരി ഓയില്‍ ഒഴിച്ച് നശിപ്പിച്ചു.ഓഫീസ് കെട്ടിടത്തിനകത്തും പരിസരത്തും കരി ഓയില്‍ ഒഴിച്ച് നശിപ്പിച്ചിട്ടുണ്ട്.സംഭവത്തില്‍ കവരത്തി പോലീസ് അന്വേഷണം ആരംഭിച്ചു.

മാസങ്ങള്‍ക്ക് മുന്‍പ് നടന്ന കളക്ട്രേറ്റ് ഉപരോധ സമരത്തിനിടയിലും ബിജെപി ഓഫീസിന് നേരെ ആക്രമണം നടന്നിരുന്നു.

English Summary : Lakshadweep BJP committee office attacked

By admin