പുതിയ വാക്‌സിൻ നയം പ്രാബല്യത്തിൽ

രാജ്യത്ത്  പുതിയ വാക്സിന്‍ നയം പ്രാബല്യത്തിൽ. വാക്സിന്റെ വിതരണവും സംഭരണവും കേന്ദ്രീകൃതമാക്കുകയാണ് പുതിയ വാക്‌സിൻ നയത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ആകെ വാക്സിന്റെ 75 ശതമാനം  കേന്ദ്രം സംഭരിച്ച്‌ വിതരണം ചെയ്യും. ബാക്കി 25 ശതമാനം സ്വാകാര്യ കമ്പനികള്‍ക്ക് നേരിട്ട് വാങ്ങാം. 
സ്വകാര്യ കേന്ദ്രങ്ങളുടെ പക്കലില്‍ നിന്ന് വാക്സിനായി ഈടാക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിക്കും. 
നേരത്തെ 50 ശതമാനം വാക്സിന്‍ മാത്രമായിരുന്നു കേന്ദ്രം നേരിട്ട് വിതരണം ചെയ്തിരുന്നത്. 
സംസ്ഥാനങ്ങളില്‍ വാക്സിന്‍ ക്ഷാമം രൂക്ഷമാവുകയും,വിതരണത്തില്‍ അസമത്വം ഉണ്ടെന്ന വിമര്‍ശനമുയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്രം വാക്‌സിൻ സൗജന്യമാക്കിയത്. 
സംസ്ഥാനങ്ങളിലെ  ജനസംഖ്യ ,രോഗവ്യാപനം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാവും സംസഥാനങ്ങൾക്  നല്‍കുന്ന വാക്സിന്റെ അളവ് തീരുമാനിക്കുക.

English Summery : New vaccine policy in effect

:

admin:
Related Post