സ്വര്‍ണത്തിന് അഞ്ചു ദിവസത്തിനിടെ കുറഞ്ഞത് 1,200 രൂപ

സ്വര്‍ണ വില താഴേയ്ക്കു പതിക്കുന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസവും വിലകുറഞ്ഞു.ശനിയാഴ്ച പവന് 200 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.ഇതോടെ അഞ്ച് ദിവസത്തിനിടെ 1200 രൂപ ഇടിഞ്ഞു.പവന് ഇന്നത്തെ വില 35,200 രൂപയാണ്. ഗ്രാമിന് 25 രൂപ താഴ്ന്ന് 4,400 രൂപയായി.ഈ മാസത്തിന്റെ തുടക്കത്തില്‍ 36,880 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഒരു ഘട്ടത്തില്‍ 36,960 രൂപ രേഖപ്പെടുത്തി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരുന്നു. പിന്നീട് വില താഴുകയായിരുന്നു. രണ്ടാഴ്ചയ്ക്കിടെ 1780 രൂപയാണ് കുറഞ്ഞത്.

English Summary : Gold has a minimum of Rs 1,200 in five days

admin:
Related Post