ഇന്ത്യക്കാർക്ക് പ്രവേശന ഇളവുമായി യു എ ഇ

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ പ്രവേശന വിലക്കില്‍ ഇളവ് വരുത്തി. യുഎഇ അംഗീകരിച്ച കോവിഡ് വാക്സിൻ സ്വീകരിച്ചവര്‍ക്കാണ് പ്രവേശന അനുമതി. ഈ മാസം 23 മുതൽ യുഎഇ അംഗീകരിച്ച വാക്സിൻ സ്വീകരിച്ച ആളുകൾക്ക് പ്രവേശിക്കാം.

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച താമസ വിസയുള്ളവര്‍ക്കായിരിക്കും പ്രവേശനം. ഇന്ത്യക്ക് പുറമെ ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്കും ഇളവുണ്ടാകുമെന്ന് ദുബൈ അധികൃതര്‍ അറിയിച്ചു.
എല്ലാ യാത്രക്കാരും പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് കോവിഡ് -19 പരിശോധനാ ഫലം അവതരിപ്പിക്കേണ്ടതുണ്ട്. ക്യുആർ കോഡ് ചെയ്ത പിസിആർ പരിശോധന ഫല സർട്ടിഫിക്കറ്റുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഫ്ലൈറ്റ് പുറപ്പെടുന്നതിന് 4 മണിക്കൂർ മുമ്പ് എല്ലാ യാത്രക്കാരും ദ്രുത പിസിആർ പരിശോധന നടത്തണം.

ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ ശേഷം യാത്രക്കാരെ വീണ്ടും പി.സി.ആര്‍ പരിശോധനക്ക് വിധേയമാക്കും. ഈ പരിശോധനയുടെ ഫലം വരുന്നത് വരെ ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം. 24 മണിക്കൂറിനകം പരിശോധനാ ഫലം ലഭ്യമാകുമെന്നാണ് കരുതുന്നത്. യുഎഇ പൗരന്മാർക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും ഈ നിബന്ധനയിലും ഇളവുണ്ട്. 

English Summary: UAE offers concessions to Indians

admin:
Related Post