HomeNewsമുഖ്യമന്ത്രിക്ക് എതിരെ കെപി സിസി പ്രസിഡന്റ്‌

മുഖ്യമന്ത്രിക്ക് എതിരെ കെപി സിസി പ്രസിഡന്റ്‌

മുഖ്യമന്ത്രി പിണറായി വിജയന്‍റേത് പൊളിറ്റിക്കല്‍ ക്രിമിനലിന്‍റെ ഭാഷയും ശൈലിയുമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. പി.ആര്‍. ഏജന്‍സിയില്‍ നിന്ന് പുറത്തു വന്ന പിണറായി വിജയനെയാണ് ഇന്നലെ കണ്ടത്. പിണറായിയുടെ ഭാവവും ഭാഷയും അദ്ദേഹത്തിന്‍റെ പിന്നാമ്പുറ രാഷ്ട്രീയമാണ് വ്യക്തമാക്കുന്നത്. പിണറായിയുടെ ഭാഷയില്‍ തനിക്ക് മറുപടി പറയാനാവില്ലെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.

കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന ആരോപണം കളവാണ്. ആരാണ് ഇത് പറഞ്ഞതാണ് മുഖ്യമന്ത്രി വെളിപ്പെടുത്തണം. അക്കാര്യം ആദ്യം പറയേണ്ടത് പൊലീസ് അല്ലേ എന്നും ഇക്കാര്യം പറഞ്ഞ ആള്‍ക്ക് പേരും മേല്‍വിലാസവും ഇല്ലെയെന്നും സുധാകരന്‍ ചോദിച്ചു.

പിണറായിയെ ചവിട്ടിയെന്ന് താന്‍ പറഞ്ഞിട്ടില്ല. ലേഖനത്തില്‍ വന്നത് ഓഫ് റെക്കോര്‍ഡ് ആയി പറഞ്ഞ കാര്യങ്ങളാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.പിണറായിക്ക് നട്ടെല്ല് ഉണ്ടെങ്കില്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ അന്വേഷണം നടത്തണമെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

English Summary: KPCC President against Chief Minister

RELATED ARTICLES
- Advertisment -
Google search engine

Most Popular