Home Blog Page 33

ഖമേനിയുടെ നിര്യാണം: അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; വിദേശകാര്യ സെക്രട്ടറി ഇറാൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

0

ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ നിര്യാണത്തിൽ ഇന്ത്യ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യാഴാഴ്ച ഡൽഹിയിലെ ഇറാൻ എംബസി സന്ദർശിക്കുകയും ഇന്ത്യൻ സർക്കാരിന് വേണ്ടി അനുശോചന പുസ്തകത്തിൽ ഒപ്പുവെക്കുകയും ചെയ്തു.

ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലിയുമായി കൂടിക്കാഴ്ച നടത്തിയ വിക്രം മിസ്രി, ഖമേനിയുടെ വേർപാടിൽ ഇന്ത്യയുടെ അനുഭാവം അറിയിച്ചു. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ, ഖമേനിയുടെ മരണത്തിന് ശേഷം ഇന്ത്യ നടത്തുന്ന ആദ്യത്തെ പ്രധാന ഔദ്യോഗിക പ്രതികരണമാണിത്.

അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ഖമേനിയുടെ മരണത്തെത്തുടർന്ന് ഇറാൻ എംബസിയിൽ തുറന്ന അനുശോചന പുസ്തകത്തിൽ നിരവധി നയതന്ത്ര ഉദ്യോഗസ്ഥരും പ്രമുഖരും ആദരാഞ്ജലികൾ അർപ്പിച്ചു വരികയാണ്. മേഖലയിൽ സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിനായി നയതന്ത്ര ചർച്ചകൾ തുടരണമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.

സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ വിവാഹിതനായി; വധു സാനിയ ചന്ദോക്

0

മുംബൈ: ക്രിക്കറ്റ് ലോകം കാത്തിരുന്ന ആ വിവാഹം മുംബൈയിൽ നടന്നു. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ മകനും യുവ ക്രിക്കറ്ററുമായ അർജുൻ ടെണ്ടുൽക്കർ ഇന്ന് (മാർച്ച് 5) വിവാഹിതനായി. സാനിയ ചന്ദോക് ആണ് വധു. മുംബൈയിലെ പ്രമുഖ ആഡംബര ഹോട്ടലിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ.

താരനിബിഡമായ ചടങ്ങുകൾ

കായിക-സിനിമാ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് വിവാഹവേദി ശ്രദ്ധേയമായി. സാനിയയുടെ കുടുംബത്തിന് ബിസിനസ് പങ്കാളിത്തമുള്ള ആഡംബര ഹോട്ടലിലാണ് ആഘോഷങ്ങൾ നടന്നത്. സച്ചിന്റെ അടുത്ത സുഹൃത്തുക്കളും മുൻ സഹതാരങ്ങളും ചടങ്ങിൽ സംബന്ധിക്കാൻ നേരത്തെ തന്നെ എത്തിയിരുന്നു.എം.എസ്. ധോണി: ഭാര്യ സാക്ഷിക്കൊപ്പമാണ് മുൻ ഇന്ത്യൻ നായകൻ എത്തിയത്. രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ, യുവരാജ് സിംഗ്, ഇർഫാൻ പത്താൻ തുടങ്ങിയ മുൻനിര താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.സിനിമാ ലോകത്തുനിന്ന് അമിതാഭ് ബച്ചനും ജയ ബച്ചനും ചടങ്ങിലെ ആദ്യ അതിഥികളായി എത്തി.

ഇറാൻ്റെ യുദ്ധക്കപ്പൽ തകർത്ത് അമേരിക്കൻ അന്തർവാഹിനി; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യം

0

വാഷിംഗ്ടൺ: അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ വെച്ച് ഇറാൻ്റെ യുദ്ധക്കപ്പൽ തകർത്തതായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് (Pete Hegseth) സ്ഥിരീകരിച്ചു. അമേരിക്കൻ അന്തർവാഹിനിയിൽ നിന്നുള്ള ടോർപിഡോ പ്രഹരത്തിലാണ് കപ്പൽ മുങ്ങിയത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഒരു ശത്രുരാജ്യത്തിൻ്റെ കപ്പലിനെ ടോർപിഡോ ഉപയോഗിച്ച് അമേരിക്ക മുക്കുന്നത്.

ശ്രീലങ്കൻ തീരത്തിന് സമീപമാണ് സംഭവം നടന്നത്. ഇറാനിയൻ കപ്പൽ IRIS Dena ആണ് തകർന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കപ്പലിൽ ഏകദേശം 180 പേർ ഉണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ 32 പേരെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തി. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.

പ്രധാന വിവരങ്ങൾ:

  • സ്ഥാനം: ശ്രീലങ്കയിലെ ഗാലെ (Galle) തീരത്ത് നിന്ന് ഏകദേശം 44 നോട്ടിക്കൽ മൈൽ അകലെ അന്താരാഷ്ട്ര ജലാതിർത്തിയിൽ.
  • ആക്രമണ രീതി: അമേരിക്കൻ അന്തർവാഹിനിയിൽ നിന്ന് തൊടുത്ത ടോർപിഡോ പ്രഹരം.
  • ഹെഗ്‌സെത്തിൻ്റെ പ്രതികരണം: “അന്താരാഷ്ട്ര ജലാതിർത്തിയിൽ തങ്ങൾ സുരക്ഷിതരാണെന്ന് കരുതിയ ഇറാൻ യുദ്ധക്കപ്പലിനെ അമേരിക്കൻ അന്തർവാഹിനി മുക്കി. രണ്ടാം ലോകമഹായുദ്ധത്തിലേത് പോലെ, ജയിക്കാൻ വേണ്ടിയാണ് ഞങ്ങൾ പോരാടുന്നത്.”
  • പശ്ചാത്തലം: ഇറാനും അമേരിക്ക-ഇസ്രായേൽ സഖ്യവും തമ്മിൽ നിലനിൽക്കുന്ന കടുത്ത സൈനിക സംഘർഷത്തിൻ്റെ (Operation Epic Fury) ഭാഗമായാണ് ഈ നടപടി.

പശ്ചിമേഷ്യയ്ക്ക് പുറത്ത് ഇറാൻ്റെ സൈനിക ആസ്തികൾക്ക് നേരെ അമേരിക്ക നടത്തുന്ന ഏറ്റവും ശക്തമായ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇറാൻ്റെ നാവിക ശേഷി ഇതോടെ ഗണ്യമായി കുറഞ്ഞതായും പെൻ്റഗൺ അവകാശപ്പെട്ടു.

വിവാഹശേഷം ഒന്നിച്ചെത്തി വിജയ് ദേവരകൊണ്ടയും രശ്മികയും; ‘ഇതാ തെലുങ്ക് നാടിന്റെ പുതിയ മരുമകൾ’ എന്ന് വിജയ്!

0

ഹൈദരാബാദ്: തെന്നിന്ത്യൻ സിനിമാ ലോകം കാത്തിരുന്ന വിവാഹത്തിന് ശേഷം ആരാധകർക്കും മാധ്യമങ്ങൾക്കും നന്ദി പറഞ്ഞ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ബുധനാഴ്ച വൈകുന്നേരം ഹൈദരാബാദിൽ നടന്ന ഗ്രാൻഡ് വെഡ്ഡിംഗ് റിസപ്ഷന് മുന്നോടിയായി നടത്തിയ മീറ്റ് ദ പ്രസ് പരിപാടിയിലാണ് ഇരുവരും ഒന്നിച്ച് എത്തിയത്.

തന്റെ സിനിമാ ജീവിതത്തിൽ തെലുങ്ക് മാധ്യമങ്ങൾ നൽകിയ പിന്തുണ വലുതാണെന്ന് വിജയ് ദേവരകൊണ്ട ഓർമ്മിപ്പിച്ചു. “തെലുങ്ക് സംസ്ഥാനങ്ങൾക്ക് പുതിയൊരു മരുമകൾ കൂടി വന്നിരിക്കുകയാണ്, അവളെ നന്നായി നോക്കണം” എന്ന് രശ്മികയെ ചൂണ്ടിക്കാട്ടി വിജയ് തമാശരൂപേണ പറഞ്ഞു. തങ്ങളുടെ ജീവിതത്തിലെ പുതിയ അധ്യായത്തിന് എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും വേണമെന്നും താരം അഭ്യർത്ഥിച്ചു.

തങ്ങൾ ജീവിതത്തിൽ വലിയൊരു ചുവടുവെപ്പ് നടത്തിയിരിക്കുകയാണെന്നും എല്ലാവരുടെയും സ്നേഹം കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും രശ്മിക മന്ദാനയും പ്രതികരിച്ചു. മാർച്ച് ഒന്നിന് വിവിധ നഗരങ്ങളിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്തും ക്ഷേത്രങ്ങളിൽ അന്നദാനം നടത്തിയും ആരാധകർക്കൊപ്പം താരം വിവാഹ ആഘോഷങ്ങൾ പങ്കുവെച്ചിരുന്നു. ചൊവ്വാഴ്ച ആരാധകർക്കായി പ്രത്യേക വിരുന്നും ഇരുവരും ഒരുക്കിയിരുന്നു.

സോഷ്യൽ മീഡിയയിൽ ‘വിറോഷ്’ (ViRash) എന്ന പേരിൽ അറിയപ്പെടുന്ന ഈ പ്രിയ ജോഡികളുടെ വിവാഹ വിശേഷങ്ങളാണ് ഇപ്പോൾ സിനിമാ ലോകത്തെ പ്രധാന ചർച്ചാവിഷയം.

ശ്രീലങ്കൻ തീരത്ത് ഇറാൻ യുദ്ധക്കപ്പലിന് നേരെ അന്തർവാഹിനി ആക്രമണം; 101 പേരെ കാണാനില്ല, 78 പേർക്ക് പരിക്ക്

0

കൊളംബോ: ശ്രീലങ്കയുടെ തെക്കൻ തീരത്ത് ഇറാനിയൻ നാവിക യുദ്ധക്കപ്പലിന് നേരെ അന്തർവാഹിനി ആക്രമണം നടന്നു. വിശാഖപട്ടണത്ത് നടന്ന മിലാൻ 2026 ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ പങ്കെടുത്ത് ഇറാനിലേക്ക് മടങ്ങുകയായിരുന്ന മൗഡ്ജ് ക്ലാസ് യുദ്ധക്കപ്പൽ ഐറിസ് ദേനയ്ക്കാണ് ആക്രമണം ഉണ്ടായത്.

റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് അനുസരിച്ച്, ആക്രമണത്തെ തുടർന്ന് കപ്പൽ മുങ്ങുകയും 101 പേർ കാണാതാവുകയും ചെയ്തു. 78 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

കപ്പലിൽ നിന്ന് സഹായം അഭ്യർഥിക്കുന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് ശ്രീലങ്കൻ സൈന്യം ഉടനടി രക്ഷാപ്രവർത്തനം ആരംഭിച്ചു. കപ്പലിൽ ആകെ 180 പേർ ഉണ്ടായിരുന്നതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് പാർലമെന്റിൽ അറിയിച്ചു. രക്ഷാദൗത്യത്തിൽ ഇതുവരെ 32 പേരെ സൈന്യം രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നും ഏഴ് പേർക്ക് അടിയന്തര ചികിത്സ നൽകുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ ഡോ. അനിൽ ജാസിംഗെ അറിയിച്ചു. ബാക്കിയുള്ളവർക്ക് നിസ്സാര പരിക്കുകൾക്ക് ചികിത്സ നൽകി വരുന്നു.

രക്ഷാപ്രവർത്തനത്തിനായി നാവികസേന കപ്പലുകളും വ്യോമസേന വിമാനങ്ങളും സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലുള്ളവരെ കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.

കല്യാണ്‍ ഹോംസിന്‍റെ ബ്രാന്‍ഡ് അംബാസഡറായി നിവിന്‍ പോളി

0

തൃശൂർ: കല്യാണ്‍ ഹോംസിന്‍റെ ബ്രാന്‍ഡ് അംബാസഡറായി നടന്‍ നിവിന്‍ പോളിയെ പ്രഖ്യാപിച്ചു. കമ്പനിയുടെ വളര്‍ച്ചയിലെ സുപ്രധാന നാഴികക്കല്ലാണിത്. നിവിന്‍ പോളി ഇതാദ്യമായാണ് ഒരു ബ്രാന്‍ഡിന്‍റെ ഔദ്യോഗിക ബ്രാന്‍ഡ് അംബാസിഡറാകുന്നതെന്ന പ്രത്യേകതയുമുണ്ട്. വ്യക്തിപരമായ നിലപാടുകളും കമ്പനിയുടെ കാഴ്ചപ്പാടും തമ്മിലുള്ള ചേര്‍ച്ചയാണ് ഈ തീരുമാനത്തിന് പിന്നില്‍.

കല്യാൺ ഹോംസിന്‍റെ മുഖമെന്ന നിലയിൽ, നിവിൻ പോളി ബ്രാൻഡിന്‍റെ മുഖ്യ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകും. കേരളത്തിലുടനീളം വീട് വാങ്ങുന്നവരുമായി ദീര്‍ഘനാളായി നിലനില്ക്കുന്ന കമ്പനി ഉയര്‍ത്തിപ്പിടിക്കുന്ന വിശ്വാസ്യത, ഹൃദ്യത, വൈകാരികമായ അടുപ്പം തുടങ്ങിയ മൂല്യങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ കല്യാണ്‍ ഹോംസിന്‍റെ മുഖമായി നിവിന്‍ പോളി എത്തുന്നത് സഹായിക്കുമെന്ന് കരുതുന്നു.

നിവിന്‍ പോളിയെ ബ്രാന്‍ഡ് അംബാസഡറായി സ്വാഗതം ചെയ്യുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് കല്യാണ്‍ ഹോംസ് മാനേജിംഗ് ഡയറക്‌ടര്‍ ആര്‍. കാര്‍ത്തിക് പറഞ്ഞു. നിവിന്‍ പോളിയുടെ സ്വീകാര്യതയും വിശ്വാസ്യതയും ഓരോ വീടുകളിലും പകര്‍ന്നു നല്‍കാന്‍ ആഗ്രഹിക്കുന്ന ഗുണങ്ങളാണ്. സംസ്ഥാനത്തുടനീളമുള്ള തങ്ങളുടെ ഉപഭോക്താക്കളുമായുള്ള ബന്ധം ആഴത്തിലാക്കാന്‍ ഈ പങ്കാളിത്തം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതാദ്യമായാണ് ഒരു ബ്രാന്‍ഡുമായി സഹകരിക്കുന്നതെന്ന് നിവിന്‍ പോളി ചൂണ്ടിക്കാട്ടി. ഓരോ നിര്‍മ്മാണവും യഥാര്‍ത്ഥ വീടുകളായി മാറ്റുക എന്ന ആശയം നടപ്പാക്കുന്നതിനാണ് കല്യാണ്‍ ഹോംസിനൊപ്പം ചേരുന്നത്. വീട് എന്നത് ഒരു വലിയ വൈകാരിക നിക്ഷേപമാണ്. കല്യാണ്‍ ഹോംസ് ഓരോ പദ്ധതിയിലും പുലര്‍ത്തുന്ന കരുതലും ശ്രദ്ധയും അഭിനന്ദനാര്‍ഹമാണെന്നും നിവിന്‍ പോളി പറഞ്ഞു.

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിലുടനീളം 600 കോടി രൂപ നിക്ഷേപത്തില്‍ അഞ്ച് പുതിയ റെസിഡന്‍ഷ്യല്‍ പ്രോജക്‌ടുകള്‍ ആരംഭിക്കുമെന്ന് കല്യാണ്‍ ഹോംസ് ചെയര്‍മാന്‍ ടി.എസ്. കല്യാണരാമന്‍ അറിയിച്ചു. 10 ലക്ഷം ചതുരശ്ര അടി വിസ്‌തീര്‍ണ്ണമുള്ള പദ്ധതികളാണ് ലക്ഷ്യമിടുന്നത്.

കല്യാണ്‍ ജൂവലേഴ്‌സ് സ്ഥാപകര്‍ പ്രൊമോട്ട് ചെയ്യുന്ന കല്യാണ്‍ ഹോംസിന് നിലവില്‍ കേരളത്തിലെമ്പാടുമായി 25 പ്രോജക്‌ടുകളുണ്ട്. കൊച്ചി തേവരയില്‍ ആരംഭിച്ച ‘എ ഡിഫറെന്‍റ് സ്‌റ്റോറി’ എന്ന അള്‍ട്രാ ലക്ഷ്വറി പ്രോജക്‌ടും ഇതില്‍ ഉള്‍പ്പെടുന്നു. ഈ വര്‍ഷം കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ പുതിയ പദ്ധതികള്‍ തുടങ്ങാനും കമ്പനി ലക്ഷ്യമിടുന്നു.

“ഒറ്റയ്ക്ക് ജീവിച്ച് മടുത്തു, എനിക്കും മക്കൾക്കും ഒരു കൂട്ട് വേണം”: മനസ്സുതുറന്ന് രേണു സുധി

0

അന്തരിച്ച പ്രിയകലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി പുനർവിവാഹത്തെക്കുറിച്ചുള്ള തന്റെ ആഗ്രഹം തുറന്നുപറയുന്നു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

അന്തരിച്ച പ്രിയകലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ പോസ്റ്റ് ശ്രദ്ധനേടുന്നു. തന്റെ ജീവിതത്തിൽ പുതിയൊരു കൂട്ട് വേണമെന്ന ആഗ്രഹമാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ രേണു തുറന്നുപറഞ്ഞിരിക്കുന്നത്.

സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം സോഷ്യൽ മീഡിയയിലും അഭിനയരംഗത്തും സജീവമായ രേണുവിന് ആദ്യകാലങ്ങളിൽ വലിയ തോതിലുള്ള സൈബർ അറ്റാക്കുകളും ട്രോളുകളും നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഈ വിമർശനങ്ങളെല്ലാം കാറ്റിൽപ്പറത്തി, പലതിനും ചുട്ടമറുപടി നൽകി ധൈര്യത്തോടെ മുന്നോട്ടുപോകുകയാണ് അവർ. ഇപ്പോഴിതാ, ഒറ്റയ്ക്കുള്ള ജീവിതം മടുത്തുവെന്നും ഒരു കൂട്ട് വേണമെന്നും അവർ മനസ്സ് തുറക്കുന്നു.

“ഒറ്റയ്ക്ക് ജീവിച്ച് മടുത്തു. എന്നെ മനസിലാക്കുന്ന, എന്നെ നോക്കുന്ന, എന്‍റെ മക്കളെ സ്നേഹിക്കുന്ന ഒരാളെ വേണം എന്ന് തോന്നി തുടങ്ങി. ഒരു കൂട്ട് വേണമെന്ന് മനസ് ആഗ്രഹിക്കുവാ,” എന്നാണ് ഇൻസ്റ്റാഗ്രാമിൽ രേണു കുറിച്ചിരിക്കുന്നത്. ഈ സ്ക്രീൻഷോട്ട് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു.

നേരത്തെയും ചില ഓൺലൈൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് രേണു മറുപടി നൽകിയിരുന്നു. തന്നെയും തന്റെ അവസ്ഥകളും പൂർണ്ണമായി മനസ്സിലാക്കുന്ന ഒരാൾ വന്നാൽ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കും എന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. ആ ആഗ്രഹമാണ് ഇപ്പോൾ കൂടുതൽ വ്യക്തമായി അവർ പങ്കുവെച്ചിരിക്കുന്നത്.

രേണുവിന്റെ ഈ തുറന്നുപറച്ചിലിന് വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. സുധിയുടെ മരണശേഷം മക്കളുടെയും തന്റെയും കാര്യങ്ങൾ ഒറ്റയ്ക്ക് നോക്കിനടത്തുന്ന രേണുവിന് അവരെ ചേർത്തുപിടിക്കുന്ന നല്ലൊരു ജീവിതപങ്കാളിയെ ലഭിക്കട്ടെ എന്നാണ് ആരാധകരും ആശംസിക്കുന്നത്.

Renu Sudhi open up about her second marriage

ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന് ജാമ്യം; ഉടൻ ജയിൽ മോചിതനാകും

0

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാറിന് ജാമ്യം. ദ്വാരപാലക ശില്പ കേസിൽ പത്മകുമാർ സമർപ്പിച്ച സ്വാഭാവിക ജാമ്യ ഹരജിയിലാണ് കൊല്ലം വിജിലൻസ് കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ കേസിൽ റിമാൻഡിലായിരുന്ന അദ്ദേഹം ഉടൻ ജയിൽ മോചിതനാകും.

കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ആദ്യത്തെ കേസ്സായ കട്ടിളപ്പാളി കേസിൽ പത്മകുമാറിന് നേരത്തെ തന്നെ ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. ഫെബ്രുവരി 20-നായിരുന്നു ഈ കേസിൽ കോടതി ജാമ്യം അനുവദിച്ചത്. ഇപ്പോൾ രണ്ടാമത്തെ കേസിലും ജാമ്യം ലഭിച്ചതോടെയാണ് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ വഴിയൊരുങ്ങിയത്.

2025 നവംബർ 20-നാണ് കട്ടിളപ്പാളി കേസിൽ പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഈ കേസിൽ റിമാൻഡിൽ കഴിയവെ ഡിസംബർ നാലിന് ദ്വാരപാലക ശില്‍പ്പകേസിലും അദ്ദേഹത്തെ പ്രതി ചേർത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രണ്ട് കേസുകളിലും റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയാക്കിയതോടെയാണ് പത്മകുമാർ സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം ഹർജിയിൽ വിശദമായി വാദം കേട്ട കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

7 പേർ പുറത്തേക്ക്

ശബരിമല സ്വർണക്കൊള്ള കേസിൽ ഇതുവരെ പത്മകുമാർ ഉൾപ്പെടെ ഏഴ് പ്രതികളാണ് ജാമ്യം നേടി ജയിലിന് പുറത്തിറങ്ങിയിട്ടുള്ളത്. ഇതിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ അഞ്ചു പേർക്കും ലഭിച്ചത് സ്വാഭാവിക ജാമ്യമാണ്. അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്ന് കുറ്റപത്രം സമർപ്പിക്കുന്നതിൽ ഉണ്ടായ കാലതാമസമാണ് പ്രതികൾക്ക് തുണയായത്. റിമാൻഡ് 90 ദിവസം പൂർത്തിയാകുന്ന മുറയ്ക്ക് ബാക്കിയുള്ള പ്രതികളും കോടതിയെ സമീപിക്കാനാണ് സാധ്യത. അതേസമയം, കേസിൽ റിമാൻഡിൽ കഴിയുന്ന സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി ചെന്നൈയിൽ ചികിത്സ ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൽ വിജിലൻസ് കോടതി വരും ദിവസങ്ങളിൽ വാദം കേൾക്കും.

ആരാധകർക്ക് സ്വന്തം കൈകൊണ്ട് ഭക്ഷണം വിളമ്പി വിജയ് ദേവരകൊണ്ടയും രശ്മികയും; വൈറലായി ‘വിറോഷ്’ ഫാൻ മീറ്റ് വീഡിയോ

0

ഹൈദരാബാദ്: കഴിഞ്ഞ മാസം ഉദയ്പൂരിൽ വെച്ച് നടന്ന രാജകീയ വിവാഹത്തിന് ശേഷം, തങ്ങളുടെ പ്രിയപ്പെട്ട ആരാധകരെ നേരിൽ കാണാൻ അവസരമൊരുക്കിയിരിക്കുകയാണ് തെന്നിന്ത്യൻ താരദമ്പതികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഹൈദരാബാദിൽ വെച്ച് സംഘടിപ്പിച്ച പ്രത്യേക ‘വിറോഷ്’ (ViRosh) ഫാൻ മീറ്റിലാണ് ഇരുവരും ആരാധകർക്കൊപ്പം സന്തോഷം പങ്കുവെച്ചത്.

ആരാധകർക്ക് സർപ്രൈസായി സ്നേഹവിരുന്ന് വെറുമൊരു കൂടിക്കാഴ്ചയ്ക്ക് അപ്പുറം, ഫാൻ മീറ്റിൽ പങ്കെടുത്ത എല്ലാവർക്കും സ്വന്തം കൈകൊണ്ട് ഭക്ഷണം വിളമ്പിക്കൊടുത്താണ് താരങ്ങൾ ഏവരെയും അമ്പരപ്പിച്ചത്. പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. വളരെ സിമ്പിളായ വസ്ത്രധാരണത്തിൽ എത്തിയ താരങ്ങളുടെ ലാളിത്യത്തെയും ആരാധകരോടുള്ള സ്നേഹത്തെയും സോഷ്യൽ മീഡിയ ഒന്നടങ്കം പുകഴ്ത്തുകയാണ്.

വൈറലായി രശ്മികയുടെയും വിജയിയുടെയും ക്യൂട്ട് വീഡിയോ പരിപാടിക്കിടെയുള്ള ഒരു മനോഹര നിമിഷമാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാകുന്നത്. ആരാധകർക്ക് ഭക്ഷണം വിളമ്പുന്നതിനിടയിൽ രശ്മിക, വിജയ്ക്ക് സ്നേഹത്തോടെ ഭക്ഷണം വാരിക്കൊടുക്കുന്ന ദൃശ്യങ്ങളാണിത്. പ്രിയ താരങ്ങളുടെ ഈ സ്നേഹപ്രകടനം കണ്ട ആവേശത്തിലാണ് ആരാധകർ.

കാത്തിരിപ്പിനൊടുവിൽ ഒന്നിച്ച ‘വിറോഷ്’ ഫെബ്രുവരി 26-ന് ഉദയ്പൂരിൽ വെച്ചായിരുന്നു കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഇരുവരുടെയും വിവാഹം നടന്നത്. ‘ഗീത ഗോവിന്ദം’, ‘ഡിയർ കോമ്രേഡ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളായി മാറിയ വിജയും രശ്മികയും ജീവിതത്തിലും ഒന്നിച്ചതിന്റെ ആഘോഷം ആരാധകർ ഇതുവരെ അവസാനിപ്പിച്ചിട്ടില്ല. താരങ്ങളെ സ്നേഹത്തോടെ ‘വിറോഷ്’ എന്നാണ് ആരാധകർ വിളിക്കുന്നത്. ആരാധകരെ സ്വന്തം കുടുംബമായി കാണുന്ന ഈ പ്രിയ ജോഡികൾക്ക് ആശംസകൾ നേരുകയാണ് സിനിമാലോകം.

അർജുൻ ടെണ്ടുൽക്കർ – സനിയ ചന്ദക്ക് വിവാഹം: മെഹന്ദി ചടങ്ങിൽ തിളങ്ങി സച്ചിനും കുടുംബവും; വൈറലായി ചിത്രങ്ങൾ

0

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറുടെ വിവാഹനിശ്ചയവും ആഘോഷങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. സനിയ ചന്ദക്കാണ് (Saaniya Chandhok) വധു. മാർച്ച് 3 ചൊവ്വാഴ്ച നടന്ന മെഹന്ദി, സംഗീത് ചടങ്ങുകളുടെ ചിത്രങ്ങൾ പുറത്തുവന്നതോടെ ആരാധകർ വലിയ ആവേശത്തിലാണ്.

വിവാഹം മാർച്ച് 5-ന്

അർജുന്റെയും സനിയയുടെയും വിവാഹം മാർച്ച് 5 വ്യാഴാഴ്ച നടക്കും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിട്ടായിരിക്കും വിവാഹം നടക്കുക. ഹോളി ആഘോഷങ്ങൾക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങളിലായിട്ടാണ് പ്രീ-വെഡിങ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.

ആരാണ് സനിയ ചന്ദക്ക്?

മുംബൈയിലെ പ്രമുഖ വ്യവസായിയായ രവി ഘായുടെ കൊച്ചുമകളാണ് 27-കാരിയായ സനിയ ചന്ദക്ക്. പ്രമുഖ ബിസിനസ്സ് കുടുംബത്തിൽ നിന്നുള്ള സനിയയ്ക്ക് സ്വന്തമായൊരു പ്രൊഫഷണൽ ഐഡന്റിറ്റി കൂടിയുണ്ട്.

  • തൊഴിൽ: സനിയ ഒരു സർട്ടിഫൈഡ് ‘വെറ്ററിനറി ടെക്നീഷ്യൻ’ (Veterinary Technician) ആണ്.
  • സംരംഭം: മൃഗങ്ങൾക്കായുള്ള സ്കിൻ കെയർ ബ്രാൻഡായ ‘മിസ്റ്റർ പോസ്’ (Mr. Paws) എന്ന സ്ഥാപനത്തിന്റെ സ്ഥാപകയാണ് സനിയ.
  • കുടുംബം: സനിയയുടെ കുടുംബം ഹോസ്പിറ്റാലിറ്റി, ഫുഡ് വെഞ്ചേഴ്‌സ് (ഇന്റർകോണ്ടിനെന്റൽ ഹോട്ടൽ, ബ്രൂക്ലിൻ ക്രീമറി) തുടങ്ങിയ മേഖലകളിൽ സജീവമാണ്.

ആഘോഷത്തിൽ തിളങ്ങി ടെണ്ടുൽക്കർ കുടുംബം

മെഹന്ദി ചടങ്ങിൽ സച്ചിൻ ടെണ്ടുൽക്കർ, അഞ്ജലി, സാറ ടെണ്ടുൽക്കർ എന്നിവർക്കൊപ്പം അർജുനും സനിയയും പോസ് ചെയ്യുന്ന ചിത്രങ്ങൾ വൈറലായിട്ടുണ്ട്. നിലവിൽ ഗോവയ്ക്ക് വേണ്ടി ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്ന 26-കാരനായ അർജുൻ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് താരമാണ്.

സച്ചിന്റെ മരുമകളെ കുറിച്ച് കൂടുതൽ അറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകർ. പ്രമുഖ ബിസിനസ്സ് കുടുംബാംഗമാണെങ്കിലും മൃഗസ്നേഹിയായ ഒരു സംരംഭക എന്ന നിലയിലാണ് സനിയ ശ്രദ്ധിക്കപ്പെടുന്നത്. വരും ദിവസങ്ങളിൽ മുംബൈയിൽ വെച്ച് നടക്കുന്ന വിവാഹ റിസപ്ഷനിൽ വൻ താരനിര തന്നെ അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടെഹ്റാനിൽ ഇസ്രായേലിന്റെ മിന്നൽ ഓപ്പറേഷൻ: ട്രാഫിക് ക്യാമറകൾ ചാരക്കണ്ണുകളായി

0

ടെഹ്റാൻ: ടെഹ്റാനിലെ ട്രാഫിക് ക്യാമറകൾ ഹാക്ക് ചെയ്ത് ഖമേനിയുടെ നീക്കങ്ങൾ നിരീക്ഷിച്ചാണ് ഇസ്രായേൽ ഈ രഹസ്യ ഓപ്പറേഷൻ നടപ്പിലാക്കിയത് എന്ന് വെളിപ്പെടുത്തൽ. ശനിയാഴ്ച പുലർച്ചെയായിരുന്നു ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ആസൂത്രണം ഇങ്ങനെ:

ഏകദേശം മാസങ്ങളോളം നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഈ നീക്കം നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടെഹ്റാനിലെ ട്രാഫിക് ക്യാമറകളിൽ നിന്നുള്ള വിവരങ്ങൾ ഖമേനിയുടെ കൃത്യമായ സ്ഥാനം മനസ്സിലാക്കാൻ സഹായിച്ചു. ഇസ്രായേലി ചാരസംഘടനകൾക്ക് പുറമെ അമേരിക്കയുടെ സി.ഐ.എ (CIA) യിൽ നിന്നുള്ള വിവരങ്ങളും ഇതിനായി ഉപയോഗിച്ചതായാണ് സൂചന.

  • ക്യാമറ ഹാക്കിംഗ്: ടെഹ്റാനിലെ ട്രാഫിക് ക്യാമറകൾ ഇസ്രായേൽ ഏജന്റുകൾ നിയന്ത്രണത്തിലാക്കിയിരുന്നു. ടെഹ്റാൻ നഗരത്തെ തങ്ങളുടെ നഗരത്തെപോലെ അറിയാമായിരുന്നുവെന്ന് ഒരു ഇസ്രായേൽ ഉദ്യോഗസ്ഥൻ ഫിനാൻഷ്യൽ ടൈംസിനോട് വെളിപ്പെടുത്തി.
  • സിഗ്നൽ ജാമിംഗ്: ഖമേനിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുകൾ ലഭിക്കുന്നത് തടയാൻ സമീപത്തെ മൊബൈൽ ടവറുകൾ ഇസ്രായേൽ പ്രവർത്തനരഹിതമാക്കി.
  • മിന്നൽ ആക്രമണം: ഖമേനിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും തങ്ങളുടെ ആസ്ഥാനത്ത് ഒത്തുചേരുന്നു എന്ന രഹസ്യവിവരത്തെത്തുടർന്ന്, അദ്ദേഹം ബങ്കറുകളിലേക്ക് മാറുന്നതിന് മുൻപ് തന്നെ ആക്രമണം നടത്താൻ തീരുമാനിക്കുകയായിരുന്നു.

ആക്രമണം നടക്കുമ്പോൾ ഖമേനിയുടെ വസതിയിലുണ്ടായിരുന്ന മറ്റ് ചില മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. സംഭവത്തെക്കുറിച്ച് ഇറാന്റെ ഔദ്യോഗിക പ്രതികരണങ്ങൾ പുറത്തുവരുന്നതേയുള്ളൂ.

“യുഎഇ ആണ് ഞങ്ങളുടെ വീട്, സുരക്ഷ അന്വേഷിച്ചവർക്ക് നന്ദി പറഞ്ഞ് മീര നന്ദൻ

0

പ്രതിസന്ധി ഘട്ടത്തിൽ തങ്ങളുടെ സുരക്ഷ അന്വേഷിച്ച എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് നടി മീര നന്ദൻ. ഭർത്താവ് ശ്രീജുവിനൊപ്പം തായ്‌ലൻഡിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടയിലാണ് യുഎഇയിൽ നിന്നുള്ള നിർഭാഗ്യകരമായ വാർത്തകൾ താരത്തെ തേടിയെത്തിയത്. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിലേക്ക് മടങ്ങാൻ പലരും നിർദ്ദേശിച്ചെങ്കിലും, തങ്ങളുടെ വീടായ യുഎഇയിലേക്ക് തന്നെ മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്ന് മീര നന്ദൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:

“ഞങ്ങൾ സുരക്ഷിതരാണോ എന്ന് അന്വേഷിച്ച എല്ലാവർക്കും ഹൃദയത്തിൽ നിന്നും നന്ദി പറയുന്നു. അതൊക്കെ ഞങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

ഞങ്ങൾ ഇപ്പോൾ തായ്‌ലൻഡിലാണ് ഉള്ളത്. എന്റെ അടുത്ത സുഹൃത്തിന്റെ വിവാഹത്തിന് ശേഷം ഞാനും ശ്രീജുവും ഒരു അവധിക്കാലം ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു. 2026-ലെ ഞങ്ങളുടെ ആദ്യത്തെ യാത്രയാണിത്, അതുപോലെ ഞങ്ങളുടെ ആദ്യത്തെ തായ്‌ലൻഡ് സന്ദർശനവും. അതൊരു മികച്ച തീരുമാനമായി തോന്നി, വളരെ മനോഹരമായ സമയമാണ് ഞങ്ങൾ ഇവിടെ ചിലവഴിച്ചത്.

എന്നാൽ തിരികെ പോരാൻ സമയമായപ്പോഴാണ് നിർഭാഗ്യകരമായ ആ വാർത്ത ഞങ്ങൾ കേൾക്കുന്നത്. അതിനുശേഷം യുഎഇയിലേക്ക് എങ്ങനെയും തിരിച്ചെത്തുക എന്നത് മാത്രമാണ് ഞങ്ങളുടെ ചിന്ത. ഇന്ത്യയിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടുകൊണ്ട് നിരവധി പേരാണ് ഞങ്ങളെ വിളിക്കുന്നത്. എന്നാൽ സത്യസന്ധമായി പറയട്ടെ, യുഎഇയിലേക്ക് മടങ്ങാനാണ് ഞങ്ങൾ കാത്തിരിക്കുന്നത്. ഒരു സ്ഥലം ശരിക്കും നമ്മുടെ വീടാണെന്ന് തോന്നുമ്പോൾ മാത്രമേ അത്തരമൊരു വികാരം ഉണ്ടാവുകയുള്ളൂ.

എപ്പോഴാണ് ഞങ്ങൾക്ക് തിരികെ പോകാൻ സാധിക്കുക എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. സ്വന്തം വീട്ടിലേക്ക് മടങ്ങാൻ കഴിയുന്നത് വരെ, ഇപ്പോൾ നിൽക്കുന്ന ഇടം ഒരു വീടുപോലെയാക്കി ഓരോ ദിവസവും തള്ളിനീക്കുകയാണ് ഞങ്ങൾ.

കഴിഞ്ഞ പതിനൊന്നര വർഷമായി ഞാൻ യുഎഇയിൽ ജീവിക്കുന്നു. ശ്രീജു വന്നിട്ട് ഒന്നര വർഷത്തോളമായി. ഈ ചെറിയ സമയത്തിനുള്ളിൽ തന്നെ തിരികെ പോകാൻ അവനും ഇത്രയധികം ആഗ്രഹിക്കുന്നുണ്ടെങ്കിൽ, യുഎഇ നൽകുന്ന സുരക്ഷിതത്വവും സ്വന്തം എന്ന തോന്നലും എത്രത്തോളമാണെന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ.

ഞങ്ങളുടെ വീടായതിന് യുഎഇക്ക് നന്ദി. ഈ രാജ്യത്തിന്റെ ഭരണാധികാരികൾക്കും ഇവിടുത്തെ മികച്ച ജനങ്ങൾക്കും നന്ദി പറയുന്നു. ഞങ്ങൾ ഏറെ കടപ്പെട്ടിരിക്കുന്നു, യുഎഇയിലേക്ക് മടങ്ങാൻ ഞങ്ങൾ അക്ഷമരായി കാത്തിരിക്കുകയാണ്.”

Actress Meera Nandan Shares Heartfelt Note