Home Blog Page 32

ശ്രീഗുരുവായൂരപ്പന് കാണിക്കയായി സ്വർണ്ണക്കിരീടം സമർപ്പിച്ചു; വഴിപാടായി നൽകിയത് നന്തിലത്ത് ഗ്രൂപ്പ് ഉടമ ഗോപു നന്തിലത്ത്

0

ഗുരുവായൂർ: മിഥുനമാസത്തിലെ മുപ്പട്ട് വ്യാഴാഴ്ചയായ ഇന്ന് ശ്രീഗുരുവായൂരപ്പന് വഴിപാടായി സ്വർണ്ണക്കിരീടം സമർപ്പിച്ചു. പ്രശസ്ത ഗൃഹോപകരണ സ്ഥാപനമായ നന്തിലത്ത് ഗ്രൂപ്പ് ഉടമ ഗോപു നന്തിലത്താണ് വിലപിടിപ്പുള്ള കല്ലുകൾ പതിച്ച സ്വർണ്ണക്കിരീടം ഭഗവാന് സമർപ്പിച്ചത്.

ഇന്ന് രാവിലെ ഉച്ചപൂജയ്ക്ക് മുന്നോടിയായായിരുന്നു സമർപ്പണ ചടങ്ങുകൾ നടന്നത്. 201 ഗ്രാം 370 മില്ലിഗ്രാം (ഏകദേശം 25 പവൻ) തൂക്കം വരുന്ന കിരീടത്തിന് വിപണിയിൽ 30 ലക്ഷം രൂപയോളം വിലവരും. ക്ഷേത്രം സോപാനപ്പടിയിൽ സമർപ്പിച്ച ഈ സ്വർണ്ണക്കിരീടം ഭഗവാന് ചാർത്തിയാണ് ഇന്നത്തെ ഉച്ചപൂജ ദീപാരാധന നടന്നത്.

ചടങ്ങിൽ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് എക്സ്.എം.എൽ.എ, ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ക്ഷേത്രം ഡി.എ. എം. രാധ, ഗോപു നന്തിലത്തിന്റെ പത്നി ഷൈനി ഗോപു എന്നിവർ സന്നിഹിതരായിരുന്നു.

ശ്രീഗുരുവായൂരപ്പന്റെ പരമഭക്തനായ ഗോപു നന്തിലത്ത് മുൻപും ഗുരുവായൂർ ദേവസ്വത്തിലേക്ക് വഴിപാടായി മൂന്ന് ആനകളെ സമർപ്പിച്ചിട്ടുണ്ട്.

‘ദി റിംഗ്’ താരം ഡാവേ ചീസ് അന്തരിച്ചു; അന്ത്യം 35-ാം വയസ്സിൽ

0

പ്രശസ്ത ഹോളിവുഡ് ഹൊറർ ചിത്രം ‘ദി റിംഗ്’ (The Ring), ആനിമേഷൻ ചിത്രം ‘ലിലോ ആൻഡ് സ്റ്റിച്ച്’ (Lilo & Stitch) എന്നിവയിലൂടെ ശ്രദ്ധേയയായ അമേരിക്കൻ നടി ഡാവേ ചീസ് (Daveigh Chase) അന്തരിച്ചു. 35 വയസ്സായിരുന്നു. മെനിഞ്ചൈറ്റിസ് (മസ്തിഷ്ക ജ്വരം) ബാധിച്ചതിനെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് മരണത്തിന് കാരണമായത്. തുടർന്ന് രക്തത്തിൽ പഴുപ്പ് ബാധിക്കുകയും (Sepsis) മരണം സംഭവിക്കുകയുമായിരുന്നു. മരണത്തിന് മുൻപ് കടുത്ത പോഷകാഹാരക്കുറവിനെത്തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായി നടിയുടെ മാനേജർ ജോൺ റയാൻ ജൂനിയർ സ്ഥിരീകരിച്ചു.

ചൊവ്വാഴ്ചയായിരുന്നു ഡാവേയുടെ അന്ത്യം. പ്രശസ്തിയോട് ഒട്ടും താൽപ്പര്യമില്ലാതിരുന്ന ഡാവേ, വലിയ സ്റ്റുഡിയോ ചിത്രങ്ങൾ നിരസിച്ച് സ്വതന്ത്ര സിനിമകളുടെ ഭാഗമാകാനാണ് ഇഷ്ടപ്പെട്ടിരുന്നതെന്ന് 15 വർഷത്തോളമായി അവരുടെ സുഹൃത്തും മാനേജറുമായിരുന്ന ജോൺ റയാൻ അനുസ്മരിച്ചു. പൂച്ചകളെ വളരെയധികം സ്നേഹിച്ചിരുന്ന അവർ മൃഗസംരക്ഷണ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

പ്രധാന വേഷങ്ങൾ:

  • ദി റിംഗ് (Samara Morgan): 2002-ൽ പുറത്തിറങ്ങിയ പ്രശസ്ത ഹൊറർ ചിത്രത്തിൽ ടെലിവിഷൻ സ്ക്രീനിൽ നിന്ന് ഇഴഞ്ഞു പുറത്തുവരുന്ന ‘സമര മോർഗൻ’ എന്ന പ്രേത കഥാപാത്രത്തെ അവതരിപ്പിച്ചത് ഡാവേ ആയിരുന്നു. ഈ പ്രകടനത്തിന് 2003-ൽ മികച്ച വില്ലനുള്ള MTV മൂവി അവാർഡും അവർക്ക് ലഭിച്ചു.
  • ലിലോ ആൻഡ് സ്റ്റിച്ച് (Lilo): ഇതേ വർഷം പുറത്തിറങ്ങിയ പ്രശസ്ത അനിമേഷൻ ചിത്രത്തിൽ ‘ലിലോ’ എന്ന പ്രധാന കഥാപാത്രത്തിന് ശബ്ദം നൽകിയത് ഡാവേ ആയിരുന്നു. ഇതിലൂടെ മികച്ച ശബ്ദാഭിനയത്തിനുള്ള ആനി അവാർഡും (Annie Award) അവർ സ്വന്തമാക്കി.

ഇവ കൂടാതെ ‘ചാർമ്ഡ്’, ‘ഇആർ’, ‘ബിഗ് ലവ്’ തുടങ്ങിയ പ്രശസ്ത ടെലിവിഷൻ പരമ്പരകളിലും അവർ പ്രധാന വേഷങ്ങളിൽ എത്തിയിട്ടുണ്ട്. ഹോളിവുഡിന്റെ വലിയ ലോകത്ത് നിന്നും എപ്പോഴും മാറി സ്വന്തം വ്യക്തിജീവിതത്തിന് പ്രാധാന്യം നൽകിയ താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ സിനിമാലോകം അനുശോചനം രേഖപ്പെടുത്തി.

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ “പട്ടാമ്പൂച്ചി” ഗാനം പ്രോമോ വീഡിയോ പുറത്ത്; ചിത്രത്തിൻ്റെ ആഗോള റിലീസ് ഓഗസ്റ്റ് 14 ന്

0

സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന “വിശ്വനാഥ് ആൻഡ് സൺസ്” എന്ന ചിത്രത്തിലെ പട്ടാമ്പൂച്ചി എന്ന ഗാനത്തിന്റെ പ്രോമോ വീഡിയോ പുറത്ത്. ഗാനത്തിന് സംഗീതം ഒരുക്കിയത് ദേശീയ അവാർഡ് ജേതാവ് കൂടിയായ ജി വി പ്രകാശ് കുമാർ ആണ്. സുബ്ലഷിണി ആലപിച്ച ഗാനത്തിന് വരികൾ രചിച്ചത് അരുൺരാജ കാമരാജ് ആണ്. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന സിനിമയുടെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14 നാണ്. മമിത ബൈജു നായികയായി എത്തുന്ന ചിത്രം നിർമ്മിക്കുന്നത്, ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന് തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ആണ്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മമിത ബൈജുവിൻ്റെ നൃത്തമാണ് ഗാനത്തിൻ്റെ ഹൈലൈറ്റ് എന്നാണ് പ്രോമോ വീഡിയോ സൂചിപ്പിക്കുന്നത്. വിജയ് ബിന്നി ആണ് ഗാനത്തിന് നൃത്തം ഒരുക്കിയത്. സൂര്യയും മമിതയും ഒരുമിച്ചുള്ള രസകരമായ ഒരു പ്രണയ ഗാനമായാണ് ” പട്ടാമ്പൂച്ചി” ഒരുക്കിയിരിക്കുന്നത് എന്നാണ് പ്രോമോ വീഡിയോയിലെ ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്.

സൂപ്പർ വിജയം നേടിയ ലക്കി ഭാസ്‌ക്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമാണിത്. സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ്പ്രധാന താരങ്ങൾ. ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ടീസറും നൽകിയത്. ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയത്.

ഛായാഗ്രഹണം – നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാർ, എഡിറ്റർ – നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ – ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ – കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകർ – ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ,
ഫൈറ്റ് മാസ്റ്റർ – വി. വെങ്കട്ട്, നൃത്തസംവിധാനം – ശേഖർ വിജെ, വിജയ് ബിന്നി, സംഭാഷണങ്ങൾ – കെ. എൻ. വിജയകുമാർ, ചീഫ് കോ-ഡയറക്റ്റർ – ശ്രീവാസ്തവ , കോ-ഡയറക്ടർ – അഞ്ജി ചോഡപനിഡി, വിഎഫ്എക്സ് സൂപ്പർവൈസർ – വാസുദേവ റാവു മൊജ്ജാദ, ഡിഐ – ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ് – വൈശാഖ് ശിവ, ഡോൾബി അറ്റ്മോസ് മിക്സ് – ടി. ഉദയ് കുമാർ, ടീസർ കട്ട് – ബലറാം കൃഷ്ണൻ, വിഷ്ണു രാമഗിരി, നിഖിൽ നാദെല്ല, ചീഫ് അസോസിയേറ്റ് എഡിറ്റർ – ബലറാം കൃഷ്ണൻ, അസോസിയേറ്റ് എഡിറ്റർ – ശ്രീനിവാസ് നദിമിണ്ടി, ഡയറക്ഷൻ ഡിപ്പാർട്ട്മെന്റ് – വിജയകുമാർ, ബാലയ്യ ഡി രാജശേഖർ, രാമറാവു ആലുബെല്ലി, രാം സന്ദീപ് വർമ്മ ജമ്പാന, രമേഷ് അഗുരി, നവീൻ ഈദാര, സായ് ചരൺ വണ്ടവസു, റിഷ ചെറുകുരി, ശിവ ശങ്കർ, അനീഷ് ദേവൻപള്ളി, കലാൽ വെങ്കി ഗൌഡ്, ഡിഒപി ടീം – ആൻസൺ ടൈറ്റസ്, ഹെമിൽ സുഗുനൻ, അഭിജിത് ഷാബു, നിഖില ലാൽകുമാർ, ഹരി ബാബു, പ്രവീൺ, കോസ്റ്റ്യൂം ഡിസൈനർമാർ – അർച്ചന റാവു, സന്ധ്യ സബ്ബവരപു, മോഷൻ ജിഎഫ്എക്സ് – സബാരി രാമിറോ, പ്രൊഡക്ഷൻ കൺട്രോളർ – രുദ്രേഷ് എസ്, പബ്ലിസിറ്റി ഡിസൈനർ – കബിലൻ, ഡിജിറ്റൽ മാർക്കറ്റിംഗ് – സന്ദീപ് കുൽക്കർണി

മകളുടെ വലിയ നേട്ടത്തിൽ അഭിമാനത്തോടെ നടി മാധവി; യുസിഐ-യിൽ നിന്ന് ഡിസ്റ്റിങ്ഷനോടെ എംബിഎ പൂർത്തിയാക്കി ടിഫാനി

0

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരം മാധവിയുടെ കുടുംബത്തിൽ ഇപ്പോൾ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷങ്ങളാണ്. മാധവിയുടെ മൂത്തമകൾ ടിഫാനി ഗൗരിക ഉന്നത വിജയത്തോടെ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയിരിക്കുകയാണ്. ലോകപ്രശസ്തമായ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ഇർവിനിൽ (UCI) നിന്നുമാണ് ടിഫാനി എംബിഎ (MBA) പൂർത്തിയാക്കിയത്. കേവലം ഒരു ബിരുദ നേട്ടത്തിനപ്പുറം, കോഴ്സിൽ ഉടനീളം മികച്ച മാർക്ക് നിലനിർത്തി ‘ഡിസ്റ്റിങ്ഷനോടെ’ ആണ് താരപുത്രി ഈ നേട്ടം കൈവരിച്ചത്.

അമേരിക്കയിൽ നടന്ന മകളുടെ ബിരുദദാന ചടങ്ങിൽ (Graduation Ceremony) ഭർത്താവ് റാൽഫ് ശർമ്മയ്ക്കും മറ്റ് മക്കളായ പ്രിസില്ല, എവ്‌ലിൻ എന്നിവർക്കുമൊപ്പം മാധവി പങ്കെടുത്തു. ഈ സുപ്രധാന നേട്ടത്തിൽ സന്തോഷവും നന്ദിയും രേഖപ്പെടുത്തിക്കൊണ്ട് മാധവി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഹൃദ്യമായ കുറിപ്പും ചിത്രങ്ങളും ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായിരിക്കുകയാണ്.

“യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ഇർവിനിൽ നിന്നും മികച്ച വിജയത്തോടെ എംബിഎ പൂർത്തിയാക്കിയ ഞങ്ങളുടെ പ്രിയപ്പെട്ട ടിഫാനി ഗൗരികയ്ക്ക് അഭിനന്ദനങ്ങൾ! നിന്റെ ശോഭനമായ ഭാവിയിൽ ഗണപതി ഭഗവാന്റെയും നമ്മുടെ ഗുരു സ്വാമി രാമന്റെയും അനുഗ്രഹങ്ങളും മാർഗ്ഗനിർദ്ദേശവും എപ്പോഴും ഉണ്ടായിരിക്കട്ടെ. ഡാഡിയും പ്രിസില്ലയും എവ്‌ലിനും ഞാനും എപ്പോഴും നിന്റെ ഏറ്റവും വലിയ പിന്തുണക്കാരായി കൂടെയുണ്ടാകും. നിന്റെ ഈ വലിയ നേട്ടത്തിലും വിജയത്തിലും ഞങ്ങൾ ഏറെ അഭിമാനിക്കുന്നു,” മാധവി കുറിച്ചു.

എൺപതുകളിലും തൊണ്ണൂറുകളിലും ദക്ഷിണേന്ത്യൻ സിനിമകളിൽ സൂപ്പർനായികയായി തിളങ്ങിനിന്ന താരമാണ് മാധവി. ‘ആകാശദൂത്’, ‘ഒരു വടക്കൻ വീരഗാഥ’, ‘നൊമ്പരത്തിപ്പൂവ്’ തുടങ്ങിയ ചിത്രങ്ങളിലെ മാധവിയുടെ കഥാപാത്രങ്ങൾ ഇന്നും മലയാളി പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. വിവാഹശേഷം അഭിനയരംഗത്തുനിന്ന് വിട്ടുനിൽക്കുന്ന താരം ഇപ്പോൾ കുടുംബത്തോടൊപ്പം അമേരിക്കയിൽ ബിസിനസ്സ് രംഗത്ത് സജീവമാണ്. നേരത്തെ തന്നെ തങ്ങളുടെ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ വൈസ് പ്രസിഡന്റായി ചുമതലയേറ്റ് ബിസിനസ്സ് രംഗത്ത് കഴിവ് തെളിയിച്ച ടിഫാനിയുടെ ഈ പുതിയ ശൈक्षणिक നേട്ടത്തെയും നിരവധി ആരാധകരും സിനിമാ സുഹൃത്തുക്കളുമാണ് അഭിനന്ദിക്കുന്നത്.

Actress Madhavi’s Daughter Tiffany Gaurika Graduates

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” പ്രീ റിലീസ് ടീസർ പുറത്ത്; ആഗോള റിലീസ് ജൂൺ 19 ന്

0

മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കിയ “ചിന്ന ചിന്ന ആസൈ” എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ടീസർ പുറത്ത്. ചിത്രത്തിന്റെ മൂഡ് പൂർണ്ണമായും പ്രേക്ഷകരിലേക്ക് എത്തിക്കുന്ന തരത്തിലുള്ള ടീസർ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ജൂൺ 19 ന് ആണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്.

ഇന്ന് ചിത്രത്തിൻ്റെ ഓൺലൈൻ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങും ആരംഭിച്ചിരുന്നു. ദിവസങ്ങൾ മുമ്പ് റിലീസ് ആയ ചിത്രത്തിൻ്റെ ട്രെയ്‌ലർ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. ഇതിനോടകം പുറത്ത് വന്ന ടീസർ, ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സൂചിപ്പിക്കുന്നത്, പ്രണയവും വൈകാരിക നിമിഷങ്ങളും സംഗീതവും എല്ലാം കോർത്തിണക്കി മനോഹരമായി കഥ പറയുന്ന ഒരു ഫീൽ ഗുഡ് ഡ്രാമ ആണ് “ചിന്ന ചിന്ന ആസൈ” എന്നാണ്. വലിയ പ്രേക്ഷക പ്രശംസ നേടിയ ഹ്രസ്വചിത്രം ‘എന്റെ നാരായണിക്ക്’ ശേഷം വർഷ വാസുദേവ് ഒരുക്കുന്ന ആദ്യ ഫീച്ചർ ഫിലിം ആണ് ചിന്ന ചിന്ന ആസൈ.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മാധവൻ മാസ്റ്റർ ആയി ഇന്ദ്രൻസ് എത്തുമ്പോൾ, ലീല എന്ന നായികാ കഥാപാത്രമായാണ് മധുബാല അഭിനയിച്ചിരിക്കുന്നത്. ഈ ചിത്രത്തിലൂടെ ഒരിടവേളയ്ക്ക് ശേഷം ശക്തമായ കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാളത്തിൽ എത്തുകയാണ്. ഇന്ദ്രൻസ്, മധുബാല എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്നാണ് സൂചന. അപർണ്ണ ബാലമുരളി, വിഷ്ണു അഗസ്ത്യ, തമ്പി രാമയ്യ, കാളി വെങ്കട്, ജാഫർ സാദിഖ്, സായ് ജനനി എന്നിവരും ഈ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. സംവിധായിക വർഷ വാസുദേവ് തന്നെ രചിച്ച ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

പൂർണ്ണമായും വാരണാസിയിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഗോവിന്ദ് വസന്ത ഒരുക്കിയ സംഗീതമാണ് ചിത്രത്തിൻ്റെ മറ്റൊരാകർഷണം. ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം മികച്ച മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.

ഛായാഗ്രഹണം : ഫയിസ് സിദ്ധിക്ക്, സംഗീതം: ഗോവിന്ദ് വസന്ത, എഡിറ്റർ : റെക്ക്സൺ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായൺ, ആർട്ട് ഡയറക്റ്റർ : സാബു മോഹൻ, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനർ : രംഗനാഥ് രവി, സൗണ്ട് മിക്സിംഗ്: പി സി വിഷ്ണു, കൊറിയോഗ്രാഫർ : ബ്രിന്ദാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : നവനീത് കൃഷ്ണ, ലൈൻ പ്രൊഡ്യൂസർ : ബിജു പി കോശി, ഡി ഐ : ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വി എഫ് എക്സ് : പിക്റ്റോറിയൽഎഫ് എക്സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ട്യൻ, ടൈറ്റിൽ ഡിസൈൻ : ജെറി, പബ്ലിസിറ്റി ഡിസൈൻസ് : ഇല്ലുമിനാർറ്റിസ്റ്റ്, ട്രൈലെർ കട്ട്സ് : മഹേഷ് ഭുവനേന്ദ്, ലിറിസിസ്റ്റ്സ്: അൻവർ അലി , ഉമ ദേവി, വരുൺ ഗ്രോവർ , ഗജ്നൻ മിത്കേ, സിംഗേഴ്സ് : ചിന്മയി ശ്രീപദ, കപിൽ കപിലൻ , ശ്രുതി ശിവദാസ്, ശിഖ ജോഷി, ഗോവിന്ദ് വസന്ത, അഭിജിത് അനിൽകുമാർ, സ്റ്റിൽസ്: നവീൻ മുരളി, പിആർഓ : ശബരി, ഡിജിറ്റൽ മാർക്കറ്റിങ് : അനൂപ് സുന്ദരൻ.

400 കോടി ആഗോള ഗ്രോസ്സുമായി ‘പെദ്ധി’ ; തെന്നിന്ത്യൻ റെക്കോർഡുമായി രാം ചരൺ- ബുചി ബാബു സന ചിത്രം

0

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിച്ച പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് കൊണ്ട് കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് 13 ദിനം പിന്നിട്ടപ്പോൾ ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 400 കോടി കടന്നു എന്നാണ് നിർമ്മാതാക്കൾ ഔദ്യോഗികമായി പുറത്ത് വിട്ട കണക്കുകൾ പറയുന്നത്. അതോടൊപ്പം ഈ വർഷം ഒരു തെന്നിന്ത്യൻ സിനിമ നേടുന്ന ഏറ്റവും വലിയ ആഗോള കലക്ഷൻ കൂടെയാണ് ഈ ചിത്രം സ്വന്തമാക്കിയത്. രാം ചരണിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സോളോ ഹിറ്റായി ചിത്രം മാറിക്കഴിഞ്ഞു. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്ത ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിച്ചത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

തെലുങ്ക് സംസ്ഥാനങ്ങളിൽ ഗംഭീര കുതിപ്പ് തുടരുന്ന ചിത്രം, ഇന്ത്യക്കു പുറമേ വിദേശത്തും വമ്പൻ പ്രതികരണമാണ് നേടിയത്. ഓവർസീസ് ഗ്രോസിലും ചിത്രം റെക്കോർഡ് സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകൾ കേരളത്തിലും തമിഴ്‌നാട്ടിലും പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആണ്.

പ്രേക്ഷകരുടെയും നിരൂപകരുടെയും മികച്ച പ്രതികരണം ലഭിച്ച ചിത്രത്തിന്റെ ഹൈലൈറ്റ്, ടൈറ്റിൽ കഥാപാത്രമായി രാം ചരൺ നടത്തിയ ഗംഭീര പ്രകടനമാണ്. ചിത്രത്തിനായി വമ്പൻ ശാരീരിക പരിവർത്തനം നടത്തിയ രാം ചരൺ, തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇതിലൂടെ സമ്മാനിച്ചത്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ചിത്രത്തിന്റെ താരനിരയിലുണ്ട്. രാം ചരൺ- ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിച്ചെത്തിയ ചിത്രം കൂടിയാണിത്. മെഗാ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രത്തിൽ, ആക്ഷൻ, ഡ്രാമ, റൊമാൻസ്, ത്രിൽ, വൈകാരിക നിമിഷങ്ങൾ എന്നിവക്കൊപ്പം, ക്രിക്കറ്റ്, ഗുസ്തി, ഓട്ടം എന്നിവക്കും നിർണ്ണായകമായ സ്ഥാനം ഉണ്ട്.

ബോളിവുഡ് താരം ജാൻവി കപൂർ ആണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാൻ ഇന്ത്യൻ റിലീസായി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തിയത്.

രചന, സംവിധാനം -ബുചി ബാബു സന, അവതരണം – മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്സ്, നിർമ്മാണം – വെങ്കട സതീഷ് കിലാരു, ബാനർ – വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസർ – ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം – രത്നവേലു, സംഗീതം – എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി

പുത്തൻ മിനി കൺട്രിമാൻ സി ഇന്ത്യയിലെത്തി; വില 47.53 ലക്ഷം രൂപ മുതൽ

0

പ്രമുഖ ലക്ഷ്വറി വാഹന നിർമ്മാതാക്കളായ മിനി (Mini India), തങ്ങളുടെ ഏറ്റവും പുതിയ പെട്രോൾ എസ്‌യുവി മോഡലായ ‘മിനി കൺട്രിമാൻ സി’ (Mini Countryman C) ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 47.53 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ ചെന്നൈ പ്ലാന്റിൽ തദ്ദേശീയമായി അസംബിൾ ചെയ്യുന്ന ആദ്യ പെട്രോൾ കൺട്രിമാൻ മോഡലാണിത് എന്ന പ്രത്യേകതയും ഇതിനുണ്ട്.

എഞ്ചിനും പെർഫോമൻസും

  • എഞ്ചിൻ: 1.5 ലിറ്റർ, 3-സിലിണ്ടർ, ട്വിൻ-ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ.
  • കരുത്ത്: 156 എച്ച്പി (hp) പവറും 240 എൻഎം (Nm) ടോർക്കും ഈ എഞ്ചിൻ ഉത്പാദിപ്പിക്കും.
  • ഗിയർബോക്സ്: 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ (DCT).
  • മൈലേജ്: കമ്പനി അവകാശപ്പെടുന്ന മൈലേജ് ലിറ്ററിന് 15.92 കിലോമീറ്റർ ആണ്.
  • വേഗത: പരമാവധി വേഗത മണിക്കൂറിൽ 212 കിലോമീറ്റർ.

പ്രധാന ഫീച്ചറുകൾ

ഡിസൈനിലും സാങ്കേതികവിദ്യയിലും വലിയ മാറ്റങ്ങളോടെയാണ് പുതിയ കൺട്രിമാൻ സി എത്തിയിരിക്കുന്നത്.

  • എക്സ്റ്റീരിയർ: പുതിയ ഒക്ടഗോണൽ ഗ്രില്ല്, അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലാമ്പുകൾ, 19 ഇഞ്ച് ക്രിസ്റ്റൽ-കട്ട് അലോയ് വീലുകൾ, റൂഫിലും മിററുകളിലും നൽകിയിരിക്കുന്ന ബ്ലാക്ക് ഫിനിഷിംഗ് എന്നിവ ഇതിന് കൂടുതൽ സ്പോർട്ടി ലുക്ക് നൽകുന്നു. ബ്രിട്ടീഷ് പതാകയുടെ മാതൃകയിലുള്ള (Union Jack) എൽഇഡി ടെയിൽ ലൈറ്റുകളാണ് പിന്നിലെ പ്രധാന ആകർഷണം.
  • ഇന്റീരിയർ: ഉള്ളിലേക്ക് കടന്നാൽ ഏറ്റവും ആദ്യം കണ്ണിലുടക്കുക ഡാഷ്‌ബോർഡിന്റെ മധ്യത്തിലായുള്ള വലിയ വൃത്താകൃതിയിലുള്ള ഒഎൽഇഡി (OLED) ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ്. മിനി ഓപ്പറേറ്റിംഗ് സിസ്റ്റം 9-ലാണ് ഇത് പ്രവർത്തിക്കുന്നത്.
  • മറ്റ് സൗകര്യങ്ങൾ: പനോരമിക് സൺറൂഫ്, ലെവൽ 1 എഡിഎഎസ് (ADAS) സുരക്ഷാ ഫീച്ചറുകൾ, 360-ഡിഗ്രി ക്യാമറയുള്ള പാർക്ക് അസിസ്റ്റന്റ്, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ (HUD), ഡ്രൈവർ സീറ്റിനായി മസാജ് ഫങ്ഷൻ, 12-സ്പീക്കറുകളുള്ള ഹർമൻ കാർഡൻ (Harman Kardon) മ്യൂസിക് സിസ്റ്റം എന്നിവയും വാഹനത്തിലുണ്ട്.

ചില്ലി റെഡ്, സ്ലേറ്റ് ബ്ലൂ, നാനുക് വൈറ്റ്, ബ്രിട്ടീഷ് റേസിംഗ് ഗ്രീൻ, സ്മോക്കി ഗ്രീൻ എന്നിങ്ങനെ 5 ആകർഷകമായ നിറങ്ങളിൽ വാഹനം ലഭ്യമാകും. ഇന്ത്യൻ വിപണിയിൽ ബിഎംഡബ്ല്യു എക്സ്1 (BMW X1), ഔഡി ക്യു3 (Audi Q3), മെഴ്‌സിഡസ് ബെൻസ് ജിഎൽഎ (Mercedes-Benz GLA) തുടങ്ങിയ ലക്ഷ്വറി കോംപാക്ട് എസ്‌യുവികളോടാണ് മിനി കൺട്രിമാൻ സി മത്സരിക്കുക.

മലയാള സിനിമയിലേക്ക് പുതിയൊരു സംവിധായിക കൂടി; വർഷ വാസുദേവ് – മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ആഗോള റിലീസ് ജൂൺ 19 ന്

0

മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കുന്ന “ചിന്ന ചിന്ന ആസൈ” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഒരു സംവിധായിക കൂടി ചുവട് വെച്ച് കേറുകയാണ്. ജൂൺ 19 ന് ആണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. ചിത്രത്തിൻ്റെ ട്രെയ്‌ലർ ഏതാനും ദിവസം മുമ്പ് റിലീസ് ചെയ്യുകയും വമ്പൻ പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്. വലിയ പ്രേക്ഷക പ്രശംസ നേടിയ ഹ്രസ്വചിത്രം ‘എന്റെ നാരായണിക്ക്’ ശേഷം വർഷാ വാസുദേവ് ഒരുക്കുന്ന ആദ്യ ഫീച്ചർ ഫിലിം ആണ് ചിന്ന ചിന്ന ആസൈ.

ഈ ചിത്രം രചിക്കുന്ന വേളയിൽ നായക കഥാപാത്രമായി ഇന്ദ്രൻസ് ആയിരുന്നു തൻ്റെ മനസിൽ എന്ന് വർഷാ വാസുദേവ് പറയുന്നു. ചിത്രത്തിലെ നായികയായ ലീല എന്ന കഥാപാത്രമായി തമിഴിൽ നിന്ന് 50 വയസ്സിന് മേൽ പ്രായം വരുന്ന ഒരു നടി വേണം എന്നായിരുന്നു ആഗ്രഹമെന്നും, അതിനായി താൻ ആദ്യം തിരഞ്ഞത് മണി രത്നം സാറിൻ്റെ 1990 കളിൽ പുറത്ത് വന്ന ചിത്രങ്ങളിലെ നായികമാരെ ആയിരുന്നു എന്നും വർഷ വാസുദേവ് പറഞ്ഞു. മണി രത്നം ചിത്രങ്ങളിലെ നായികമാരെല്ലാം തനിക്ക് പ്രിയപ്പെട്ടത് ആണെങ്കിലും, അതിൽ ഏറ്റവും പ്രിയപ്പെട്ടത് മധുബാല അവതരിപ്പിച്ച റോജ ആണെന്നും, അത്കൊണ്ട് തന്നെ ലീല ആവാൻ ആദ്യം സമീപിച്ചത് മധുബാലയെ തന്നെയാണെന്നും വർഷ വാസുദേവ് വെളിപ്പെടുത്തി.

മധുബാല ചിത്രത്തിൽ അഭിനയിക്കാം എന്നുറപ്പ് നൽകിയതിന് ശേഷം ആണ് താൻ ചിത്രത്തിന് റോജയിലെ പ്രശസ്തമായ ഗാനത്തിൻ്റെ വരികളായ “ചിന്ന ചിന്ന ആസൈ” എന്ന പേര് നൽകിയതെന്നും വർഷ വാസുദേവ് മാധ്യമങ്ങളോട് പറഞ്ഞു. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ലീലക്കും റോജ എന്ന കഥാപാത്രത്തിനും സമാനതകൾ ഉണ്ടെന്ന് മധുബാല തന്നോട് സൂചിപ്പിച്ച കാര്യവും വർഷ വാസുദേവ് പ്രസ് മീറ്റിൽ പറഞ്ഞു. ഈ ചിത്രത്തിലൂടെ ഒരിടവേളയ്ക്ക് ശേഷം ശക്തമായ കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാളത്തിൽ എത്തുകയാണ് എന്ന പ്രത്യേകതയുമുണ്ട്. സംവിധായിക വർഷ വാസുദേവ് തന്നെ രചിച്ച ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

പ്രണയവും വൈകാരിക നിമിഷങ്ങളും സംഗീതവും എല്ലാം കോർത്തിണക്കി മനോഹരമായി കഥ പറയുന്ന ഒരു ഫീൽ ഗുഡ് ഡ്രാമ ആയിരിക്കും ഇതെന്നാണ് ട്രെയ്‌ലർ നൽകിയ സൂചന. ഇന്ദ്രൻസ്, മധുബാല എന്നിവരുടെ ഗംഭീര പ്രകടനവും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആവുമെന്നും ട്രെയ്‌ലർ സൂചിപ്പിക്കുന്നുണ്ട്. പൂർണ്ണമായും വാരണാസിയിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സെൻസറിങ് പൂർത്തിയായപ്പോൾ ചിത്രത്തിന് ക്ലീൻ U സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.

ഗോവിന്ദ് വസന്ത ഒരുക്കിയ സംഗീതമാണ് ചിത്രത്തിൻ്റെ മറ്റൊരാകർഷണം. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ “കഥക്” എന്ന ഗാനവും “കര കവിയാതെ” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനവും ഇതിനോടകം മികച്ച മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്ദ്രൻസ്, മധുബാല, എന്നിവർ കൂടാതെ അപർണ്ണ ബാലമുരളി, വിഷ്ണു അഗസ്ത്യ, തമ്പി രാമയ്യ, കാളി വെങ്കട്, ജാഫർ സാദിഖ്, സായ് ജനനി എന്നിവരും ഈ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.

ഛായാഗ്രഹണം : ഫയിസ് സിദ്ധിക്ക്, സംഗീതം: ഗോവിന്ദ് വസന്ത, എഡിറ്റർ : റെക്ക്സൺ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായൺ, ആർട്ട് ഡയറക്റ്റർ : സാബു മോഹൻ, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനർ : രംഗനാഥ് രവി, സൗണ്ട് മിക്സിംഗ്: പി സി വിഷ്ണു, കൊറിയോഗ്രാഫർ : ബ്രിന്ദാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : നവനീത് കൃഷ്ണ, ലൈൻ പ്രൊഡ്യൂസർ : ബിജു പി കോശി, ഡി ഐ : ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വി എഫ് എക്സ് : പിക്റ്റോറിയൽഎഫ് എക്സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ട്യൻ, ടൈറ്റിൽ ഡിസൈൻ : ജെറി, പബ്ലിസിറ്റി ഡിസൈൻസ് : ഇല്ലുമിനാർറ്റിസ്റ്റ്, ട്രൈലെർ കട്ട്സ് : മഹേഷ് ഭുവനേന്ദ്, ലിറിസിസ്റ്റ്സ്: അൻവർ അലി , ഉമ ദേവി, വരുൺ ഗ്രോവർ , ഗജ്നൻ മിത്കേ, സിംഗേഴ്സ് : ചിന്മയി ശ്രീപദ, കപിൽ കപിലൻ , ശ്രുതി ശിവദാസ്, ശിഖ ജോഷി, ഗോവിന്ദ് വസന്ത, അഭിജിത് അനിൽകുമാർ, സ്റ്റിൽസ്: നവീൻ മുരളി, പിആർഓ : ശബരി, ഡിജിറ്റൽ മാർക്കറ്റിങ് : അനൂപ് സുന്ദരൻ.

‘പ്രകമ്പനം’ സംവിധായകൻ വിജേഷ് പാണത്തൂർ ഒരുക്കുന്ന പുതിയ ചിത്രവുമായി ശ്രീ ഗോകുലം മൂവീസ്

0

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഈ വർഷം പുറത്തു വന്ന “പ്രകമ്പനം” എന്ന ഹിറ്റ് ഹൊറർ കോമഡി ചിത്രത്തിലൂടെ സംവിധായകനായി ശ്രദ്ധ നേടിയ വിജേഷ് പാണത്തൂർ ഒരുക്കുന്ന പുതിയ ചിത്രമാണ് ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്നത്. ഈ വർഷം സെപ്റ്റംബറിൽ തന്നെ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. ഫാന്റസി ചിത്രമായാണ് ഈ വിജേഷ് പാണത്തൂർ – ശ്രീ ഗോകുലം മൂവീസ് ചിത്രം ഒരുങ്ങുന്നത്. കോ പ്രൊഡ്യൂസർ- ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി.

ജയസൂര്യ നായകനായ കത്തനാർ, എസ് ജെ സൂര്യ ഒരുക്കുന്ന കില്ലർ, സുരേഷ് ഗോപി നായകനായ ഒറ്റക്കൊമ്പൻ, മോഹൻലാൽ- വിഷ്ണു മോഹൻ ചിത്രമായ L367 എന്നിവയാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മറ്റു ചിത്രങ്ങൾ. പിആർഒ- ശബരി

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗോള റിലീസ് ഓഗസ്റ്റ് 14 ന്; ആദ്യ ഗാനത്തിന്റെ പ്രോമോ ജൂൺ 17 ന്

0

സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന “വിശ്വനാഥ് ആൻഡ് സൺസ്” എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ പ്രോമോ നാളെ ജൂൺ 17 ന് പുറത്തു വരും. മമിത ബൈജു നായികയായി എത്തുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ദേശീയ അവാർഡ് ജേതാവ് കൂടിയായ ജി വി പ്രകാശ് കുമാർ ആണ്. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന സിനിമയുടെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14 നാണ്. സൂപ്പർ വിജയം നേടിയ ലക്കി ഭാസ്‌ക്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത്, ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന് തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ആണ്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മമിത ബൈജുവിന്റെ നൃത്തം ആയിരിക്കും പുറത്തു വരാൻ പോകുന്ന ആദ്യ ഗാനത്തിന്റെ ഹൈലൈറ്റ് എന്ന സൂചനയാണ്, ഗാനത്തിന്റെ പ്രോമോ റിലീസ് പ്രഖ്യാപന വീഡിയോ തരുന്നത്. സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറും, മമിതയും ചേർന്നുള്ള ഒരു രസകരമായ വീഡിയോ വഴിയാണ് ഗാനത്തിന്റെ പ്രോമോ ജൂൺ 17 ന് റിലീസ് ചെയ്യുമെന്നുള്ള വിവരം പ്രഖ്യാപിച്ചത്.

സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ്പ്രധാന താരങ്ങൾ. സൂര്യ ഒരു കുഞ്ഞുമായി നിൽക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ടീസറും നൽകിയത്. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ്പ്രധാന താരങ്ങൾ. ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയത്.

ഛായാഗ്രഹണം – നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാർ, എഡിറ്റർ – നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ – ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ – കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകർ – ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ,
ഫൈറ്റ് മാസ്റ്റർ – വി. വെങ്കട്ട്, നൃത്തസംവിധാനം – ശേഖർ വിജെ, വിജയ് ബിന്നി, സംഭാഷണങ്ങൾ – കെ. എൻ. വിജയകുമാർ, ചീഫ് കോ-ഡയറക്റ്റർ – ശ്രീവാസ്തവ , കോ-ഡയറക്ടർ – അഞ്ജി ചോഡപനിഡി, വിഎഫ്എക്സ് സൂപ്പർവൈസർ – വാസുദേവ റാവു മൊജ്ജാദ, ഡിഐ – ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ് – വൈശാഖ് ശിവ, ഡോൾബി അറ്റ്മോസ് മിക്സ് – ടി. ഉദയ് കുമാർ, ടീസർ കട്ട് – ബലറാം കൃഷ്ണൻ, വിഷ്ണു രാമഗിരി, നിഖിൽ നാദെല്ല, ചീഫ് അസോസിയേറ്റ് എഡിറ്റർ – ബലറാം കൃഷ്ണൻ, അസോസിയേറ്റ് എഡിറ്റർ – ശ്രീനിവാസ് നദിമിണ്ടി, ഡയറക്ഷൻ ഡിപ്പാർട്ട്മെന്റ് – വിജയകുമാർ, ബാലയ്യ ഡി രാജശേഖർ, രാമറാവു ആലുബെല്ലി, രാം സന്ദീപ് വർമ്മ ജമ്പാന, രമേഷ് അഗുരി, നവീൻ ഈദാര, സായ് ചരൺ വണ്ടവസു, റിഷ ചെറുകുരി, ശിവ ശങ്കർ, അനീഷ് ദേവൻപള്ളി, കലാൽ വെങ്കി ഗൌഡ്, ഡിഒപി ടീം – ആൻസൺ ടൈറ്റസ്, ഹെമിൽ സുഗുനൻ, അഭിജിത് ഷാബു, നിഖില ലാൽകുമാർ, ഹരി ബാബു, പ്രവീൺ, കോസ്റ്റ്യൂം ഡിസൈനർമാർ – അർച്ചന റാവു, സന്ധ്യ സബ്ബവരപു, മോഷൻ ജിഎഫ്എക്സ് – സബാരി രാമിറോ, പ്രൊഡക്ഷൻ കൺട്രോളർ – രുദ്രേഷ് എസ്, പബ്ലിസിറ്റി ഡിസൈനർ – കബിലൻ, ഡിജിറ്റൽ മാർക്കറ്റിംഗ് – സന്ദീപ് കുൽക്കർണി

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

0

ഇന്ത്യൻ സിനിമയിൽ, ഇതിഹാസ സിനിമാ കുടുംബങ്ങൾ, വിജയകരമായ തലമുറകൾ, ഒരേ വീട്ടിൽ നിന്ന് ഉയർന്നുവരുന്ന ഒന്നിലധികം താരങ്ങൾ എന്നിവ ഉണ്ടായിട്ടുണ്ട്. എന്നാൽ 2026 ശരിക്കും അസാധാരണമായ ഒരു കാഴ്ചയാണ് സമ്മാനിച്ചത്. ഒരു അച്ഛനും മകനും ഒരു സിനിമാ ഇൻഡസ്ട്രിയിലെ ഈ വർഷത്തെ ഏറ്റവും വലിയ രണ്ട് ബോക്സ് ഓഫീസ് വിജയം സ്വന്തമാക്കിയ ചരിത്രമാണ് 2026 സൃഷ്ടിച്ചത്.

ആദ്യം, ലോകമെമ്പാടും 300 കോടി കളക്ഷൻ നേടുകയും ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ദക്ഷിണേന്ത്യൻ ചിത്രമായി മാറുകയും ചെയ്ത “മന ശങ്കര വര പ്രസാദ് ഗാരു” എന്ന ചിത്രത്തിലൂടെ മെഗാസ്റ്റാർ ചിരഞ്ജീവിയാണ് ചരിത്രം കുറിച്ചത്. മാസങ്ങൾക്ക് ശേഷം, അദ്ദേഹത്തിന്റെ മകൻ മെഗാ പവർ സ്റ്റാർ രാം ചരൺ ഈ വിജയം കൂടുതൽ വലിപ്പമുള്ളതാക്കി.

അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്റർ “പെദ്ധി”, മന ശങ്കര വര പ്രസാദ് ഗാരുവിൻ്റെ ഫൈനൽ ആഗോള കളക്ഷനെ മറികടന്ന് 2026 ലെ പുതിയ ദക്ഷിണേന്ത്യൻ ബോക്സ് ഓഫീസ് ചാമ്പ്യനായി മാറി. ബുച്ചി ബാബു സന സംവിധാനം ചെയ്ത ചിത്രം 400 കോടിയിലേക്ക് ആണ് നീങ്ങുന്നത്.

ഈ നേട്ടത്തിന്റെ പ്രാധാന്യം അക്കങ്ങൾക്കപ്പുറമാണ്. ഇന്ത്യൻ സിനിമയിൽ ഇതുവരെ ഒരു ഇൻഡസ്ട്രിയിലും, ഒരു അച്ഛൻ-മകൻ ജോഡി ഒരു വർഷത്തെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടില്ല. ഒരേ കുടുംബത്തിലെ രണ്ട് തലമുറകൾ ഒരേസമയം വ്യവസായത്തിൽ ആധിപത്യം സ്ഥാപിച്ച അപൂർവ നിമിഷമാണിത്.

ഈ നേട്ടത്തെ കൂടുതൽ സവിശേഷമാക്കുന്നത് അവരുടെ വിജയത്തിന്റെ സമയമാണ്. വ്യവസായത്തിന് വലിയ വാണിജ്യ വിജയങ്ങൾ ആവശ്യമുള്ള സമയത്താണ് രണ്ട് സിനിമകളും വന്നത്. ഈ വമ്പൻ വിജയങ്ങൾ, സിനിമാ ബിസിനസിലേക്ക് പുതിയ ചലനങ്ങൾ കൊണ്ടുവന്നു. പ്രത്യേകിച്ച്, പെദ്ധി, ഏറെ മോശമായിരുന്ന ഒരു വേനൽക്കാല സീസണ് ശേഷം, വിതരണക്കാർക്കും പ്രദർശകർക്കും ആശ്വാസം നൽകുന്ന വിജയമാണ് സമ്മാനിച്ചത്.

ചിരഞ്ജീവിയും രാം ചരണും ചേർന്ന് 2026 നെ മെഗാ കുടുംബത്തിന് ഒരു ചരിത്ര വർഷമാക്കി മാറ്റി. വരും വർഷങ്ങളിൽ പോലും സമാനതകളില്ലാതെ നിലനിൽക്കാൻ സാധ്യതയുള്ള ഒരു ബോക്സ് ഓഫീസ് അധ്യായം ആണ് ഇരുവരും ചേർന്ന് രചിച്ചത്.

സിഎംആർഎൽ-എക്സാലോജിക് കേസ്: ടി. വീണ ഇഡിക്ക് മുന്നിൽ ഹാജരായി; കാർ ഉള്ളിലേക്ക് കടത്തിവിട്ടില്ല

0

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ദുരൂഹ ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരായി. കൊച്ചിയിലെ ഇഡി ഓഫീസിൽ ഇന്ന് രാവിലെ 11 മണിക്ക് ഹാജരാകാനായിരുന്നു സമൻസിലെ നിർദ്ദേശം. കൃത്യസമയത്ത് തന്നെ വീണ ഓഫീസിലെത്തി.

കർശനമായ നടപടിക്രമങ്ങൾ പാലിച്ചാണ് വീണയെ ഓഫീസിനുള്ളിലേക്ക് പ്രവേശിപ്പിച്ചത്. ചോദ്യം ചെയ്യലിനായി എത്തിയ വീണയ്ക്ക് യാതൊരുവിധ പ്രത്യേക പരിഗണനയും നൽകിയില്ലെന്ന് അധികൃതർ വ്യക്തമാക്കി. വീണ സഞ്ചരിച്ച കാർ ഇഡി ഓഫീസിന്റെ കോമ്പൗണ്ടിനുള്ളിലേക്ക് കടത്തിവിടാൻ സുരക്ഷാ ജീവനക്കാർ വിസമ്മതിച്ചു. ഇതേത്തുടർന്ന് ഓഫീസിന് മുന്നിൽ കാറിൽ നിന്നിറങ്ങി നടന്നാണ് വീണ ഉള്ളിലേക്ക് പ്രവേശിച്ചത്.

അന്വേഷണം 2.78 കോടിയുടെ ഇടപാടിൽ

നൽകാത്ത സേവനത്തിന്റെ പേരിൽ സിഎംആർഎൽ കമ്പനി വീണയ്ക്കും അവരുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും രണ്ട് വർഷങ്ങളിലായി 2.78 കോടി രൂപ നൽകിയെന്നാണ് വിവിധ കേന്ദ്ര അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. ഈ സാമ്പത്തിക ഇടപാടിൽ കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള (PMLA) ലംഘനങ്ങൾ നടന്നിട്ടുണ്ടോ എന്നാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് വീണ ഇഡിക്ക് മുന്നിൽ ഹാജരാകുന്നത്.

നിലവിലെ സാഹചര്യത്തിൽ വീണയെ ഉടൻ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ലഭ്യമായ തെളിവുകളിലും രേഖകളിലും വ്യക്തത വരുത്തുക എന്നതിനാണ് ആദ്യ ഘട്ടത്തിൽ ഇഡി മുൻഗണന നൽകുന്നത്. പഴുതടച്ച തെളിവുകളുമായി മുന്നോട്ട് പോകാനാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.