Home Blog Page 34

വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി വിജയ്‌യും രശ്മികയും; തെലങ്കാനയിലെ 180 സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്ത് താരദമ്പതികൾ | Promise Fulfilled: Vijay Deverakonda and Rashmika Mandanna Award Merit Scholarships to 180 Students

0

തെലങ്കാന: തങ്ങളുടെ വിവാഹവേളയിൽ നൽകിയ മാതൃകാപരമായ ഒരു വാഗ്ദാനം ഔദ്യോഗികമായി നിറവേറ്റി ജനഹൃദയങ്ങൾ കീഴടക്കുകയാണ് തെന്നിന്ത്യൻ താരദമ്പതികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ‘ദി ദേവരകൊണ്ട ഫൗണ്ടേഷന്റെ’ (The Deverakonda Foundation) ആഭിമുഖ്യത്തിൽ തെലങ്കാനയിലെ അച്ചംപേട്ട് മണ്ഡലിലെ വിവിധ സർക്കാർ സ്കൂളുകളിൽ നിന്നുള്ള 180 വിദ്യാർത്ഥികൾക്ക് ഇരുവരും മെറിറ്റ് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.

വിജയ് ദേവരകൊണ്ടയുടെ പിതാവിന്റെ ജന്മനാടായ തുമ്മൻപേട്ട് ഗ്രാമത്തിലാണ് സ്കോളർഷിപ്പ് വിതരണവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടന്നത്. ഈ വർഷം ഫെബ്രുവരിയിൽ തങ്ങളുടെ വിവാഹത്തിന് പിന്നാലെയാണ് അച്ചംപേട്ട് മേഖലയിലെ 9, 10 ക്ലാസുകളിലെ മിടുക്കരായ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായുള്ള ഒരു പദ്ധതിയെക്കുറിച്ച് ഇരുവരും പ്രഖ്യാപിക്കുന്നത്. ഗ്രാമീണ മേഖലകളിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാനും സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം പഠനം മുടങ്ങാതിരിക്കാനുമാണ് ഫൗണ്ടേഷൻ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

തന്റെ ഇൻസ്റ്റാഗ്രാം, എക്സ് (X) അക്കൗണ്ടുകളിലൂടെ വിജയ് ദേവരകൊണ്ട ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചു. “ഫെബ്രുവരിയിൽ ഞാനും രശ്മികയും ചേര്‍ന്ന് കണ്ട ചെറിയൊരു സ്വപ്നത്തിന്റെ തുടക്കമാണിത്. മാതാപിതാക്കൾക്ക് അഭിമാനമായി മാറിയ 180 കുട്ടികൾക്കുള്ള സമ്മാനമാണിത്,” വിജയ് കുറിച്ചു. തങ്ങളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണിതെന്നും ഭാവിയിൽ ഈ സ്കോളർഷിപ്പ് പദ്ധതി തെലങ്കാനയിലുടനീളം വ്യാപിപ്പിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും ചടങ്ങിൽ സംസാരിക്കവെ വിജയ് വ്യക്തമാക്കി.

താൻ ആദ്യമായാണ് രശ്മിക മന്ദാന ദേവരകൊണ്ട എന്ന പേരിൽ ഒരു പൊതുവേദിയിൽ സംസാരിക്കുന്നതെന്നും തന്റെ ഭർതൃപിതാവിന്റെ നാട്ടിൽ വെച്ച് ഇങ്ങനെയൊരു നല്ല കാര്യം തുടങ്ങാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും നടി രശ്മികയും വേദിയിൽ പറഞ്ഞു. പഠന സാമഗ്രികളും സാമ്പത്തിക സഹായവും ഉൾപ്പെടുന്നതാണ് ഈ സ്കോളർഷിപ്പ് പദ്ധതി. ‘ഗീത ഗോവിന്ദം’, ‘ഡിയർ കോമ്രേഡ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ്‌യും രശ്മികയും വീണ്ടും ഒന്നിക്കുന്ന ‘രണബാലി’ (Ranabaali) എന്ന ചിത്രത്തിന്റെ റിലീസ് അണിയറയിൽ ഒരുങ്ങുകയാണ്.

Vijay Deverakonda and Rashmika Mandanna Award Merit Scholarships to 180 Government School Students

പര്യത്തുകാവ് ഭൂമി തർക്കം പരിഹരിച്ചു; നിവാസികൾക്ക് അഞ്ച് സെന്റ് ഭൂമിയും വീടും നൽകുമെന്ന് മന്ത്രി റോജി എം ജോൺ

0

കൊച്ചി: ദീർഘനാളായി നിലനിന്നിരുന്ന പര്യത്തുകാവ് ഭൂമി തർക്കം രമ്യമായി പരിഹരിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ അറിയിച്ചു. ഭൂമിയിൽ താമസിക്കുന്നവരും ഭൂവുടമകളും ഉദ്യോഗസ്ഥരും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് നിർണായക തീരുമാനം ഉണ്ടായത്. ജില്ലാ കളക്ടറുടെ ചേംബറിലാണ് യോഗം ചേർന്നത്.

യോഗത്തിലെ പ്രധാന തീരുമാനങ്ങൾ:

  • ഭൂമിയും വീടും: പര്യത്തുകാവ് നിവാസികൾക്ക് നിലവിൽ താമസിക്കുന്ന അതേ വസ്തുവിൽ തന്നെ അഞ്ച് സെന്റ് സ്ഥലവും അതിലേക്ക് ആവശ്യമുള്ള റോഡ് സൗകര്യവും ഏർപ്പെടുത്തും. ഒരു വർഷത്തിനുള്ളിൽ ഇവർക്ക് ഈ ഭൂമിയിൽ വീട് വെച്ച് നൽകും.
  • താൽക്കാലിക താമസം: പുതിയ വീടിന്റെ പണി തീരുന്നതുവരെ നിവാസികൾക്ക് നിലവിലെ വീടുകളിൽ തന്നെ തുടരാം. കൂടാതെ, ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ മരം മുറിച്ച് മാറ്റുന്നതിന് ഇവർക്ക് അവസരം നൽകും.
  • കേസുകൾ പിൻവലിക്കും: കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട സമരങ്ങളുടെ ഭാഗമായി രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ യോഗത്തിൽ ധാരണയായി.
  • കോടതി നടപടികൾ: രണ്ടു ദിവസത്തിനുള്ളിൽ ഇരുവിഭാഗങ്ങളും പുതിയ കരാറിൽ ഒപ്പിടും. ഈ കരാർ അഡ്വക്കേറ്റ് ജനറൽ മുഖേന ജൂൺ 16-ന് ഹൈക്കോടതിയിൽ സമർപ്പിക്കും.

വീട് പണി പൂർത്തിയാകുന്നത് വരെയുള്ള നടപടിക്രമങ്ങൾ സുഗമമായി നടത്തുന്നതിനായി മൂവാറ്റുപുഴ ആർ.ഡി.ഒ, ഡി.വൈ.എസ്.പി എന്നിവരെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.

വി.പി സജീന്ദ്രൻ എം.എൽ.എ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, എറണാകുളം റൂറൽ എസ് പി സുന്ദർശൻ, അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ് കെ മനോജ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ മുക്താർ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീർ തുകലിൽ, സെക്രട്ടറി പി.എം അബ്ദുൽ ലത്തീഫ്, കുന്നത്തുനാട് തഹസിൽദാർ എം.മായ, സമരസമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

അഭിഷേക് നാമ – വിരാട് കർണ്ണ ടീമിൻ്റെ ബ്രഹ്മാണ്ഡ ചിത്രം നാഗബന്ധത്തിനായി ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര; ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

0

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധം 2026, ജൂലൈ 3 ന് ആഗോള റിലീസായി എത്തും. വിരാട് കർണ്ണ നായകനായി എത്തുന്ന ചിത്രം എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്. ചിത്രം കേരളത്തിലെത്തിക്കുന്നത് ജി എഫ് (ഗുഡ് ഫെല്ലാസ്) ഫിലിംസ് ആൻഡ് റിലീസ് ആണ്.

ചിത്രത്തിന്റെ പ്രമോഷണൽ കാമ്പെയ്‌നിന്റെ ഭാഗമായി നാഗബന്ധം ടീം ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര ആരംഭിച്ചു. ചടങ്ങിൽ സംസാരിച്ച നായകൻ വിരാട് കർണ, കനത്ത മഴയെ അവഗണിച്ച് ഈ രഥയാത്രയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി തങ്ങളുടെ മുഴുവൻ ടീമും ഈ സിനിമയ്ക്കായി അക്ഷീണം പ്രവർത്തിച്ചിട്ടുണ്ട് എന്നും, ജൂലൈ 3 ന് പ്രേക്ഷകർ എല്ലാവരും തിയേറ്ററുകൾ സന്ദർശിക്കുകയും ഈ പരിപാടിയെ അനുഗ്രഹിച്ചതുപോലെ തങ്ങളെയും അനുഗ്രഹിക്കുകയും ചെയ്യുമെന്ന് താൻ പ്രതീക്ഷിക്കുന്നു എന്നും വിരാട് കർണ്ണ പറഞ്ഞു.

ഈ രഥയാത്രയുടെ ഭാഗമായി, തങ്ങൾ നിരവധി നഗരങ്ങളിലേക്ക് യാത്ര ചെയ്യും എന്നും എന്നും അദ്ദേഹം വെളിപ്പെടുത്തി. തന്റെ സ്വപ്ന പദ്ധതിയുടെ ഭാഗമാകാൻ തനിക്ക് അവസരം നൽകിയതിന് സംവിധായകൻ അഭിഷേക് നാമയോട് ഏറെ നന്ദിയുള്ളവനാണ് എന്നും വിരാട് കർണ്ണ പറയുന്നു. മാത്രമല്ല, ഈ ചിത്രത്തിൻ്റെ നിർമ്മാതാക്കളായ നിഷിതയും കിഷോറും പുതുമുഖങ്ങളാണെങ്കിലും, അവർ വളരെയധികം ധൈര്യത്തോടെയും ബോധ്യത്തോടെയും ചിത്രത്തെ പിന്തുണച്ചു എന്നും, കൂടാതെ തനിക്കൊപ്പം സ്‌ക്രീൻ പങ്കിട്ടതിന് നഭയ്ക്കും നന്ദിയുടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമയുടെ പ്രമോഷനും അപ്പുറമാണ് ഈ സംരംഭമെന്ന് സംവിധായകൻ അഭിഷേക് നാമ പറഞ്ഞു. മഴയെ വകവയ്ക്കാതെ ദൂരെ സ്ഥലങ്ങളിൽ നിന്ന് യാത്ര ചെയ്ത് തങ്ങളോടൊപ്പം ചേർന്നതിന് എല്ലാവർക്കും നന്ദി പറഞ്ഞ അദ്ദേഹം, ഇത് ഒരു സിനിമയുടെ വെറുമൊരു പ്രമോഷണൽ പരിപാടിയല്ല എന്നും, നമ്മുടെ സംസ്കാരം, പാരമ്പര്യങ്ങൾ, വേരുകൾ എന്നിവയുമായി വീണ്ടും ബന്ധപ്പെടാനും ഭാവി തലമുറകൾക്ക് അവ കൈമാറാനുമുള്ള ഒരു ശ്രമം കൂടിയാണെന്നും പറഞ്ഞു. ഇത്രയും വലിയൊരു സിനിമാറ്റിക് വിഷൻ പിന്തുണച്ചതിന് നിർമ്മാതാക്കളോട് താൻ നന്ദിയുള്ളവനാണ് എന്നും, അവരില്ലാതെ ഈ പദ്ധതി സാധ്യമാകുമായിരുന്നില്ല എന്നും അഭിഷേക് നാമ പറയുന്നു. കൂടാതെ, സിനിമയുടെ നിർമ്മാണ വേളയിൽ താൻ വിരാടിനെ വലിയ വെല്ലുവിളികളിലേക്ക് തള്ളി വിട്ടു എന്നും, കഠിനമായ ഒരു രോഗത്തിലൂടെ കടന്ന് പോകുമ്പോൾ പോലും അദ്ദേഹം ഈ ചിത്രത്തിനായി സ്വയം പൂർണ്ണമായും സമർപ്പിച്ചു എന്നും സംവിധായകൻ വെളിപ്പെടുത്തി. ഈ സിനിമ കണ്ടതിനുശേഷം, പ്രേക്ഷകർക്ക് അദ്ദേഹത്തിന്റെ കഴിവുകൾ ശരിക്കും മനസ്സിലാകും എന്നും, തനിക്ക് അത് ഉറപ്പ് നൽകാൻ കഴിയും എന്നും അദ്ദേഹം പറഞ്ഞു.

നായിക നഭയ്ക്കും നന്ദി പറഞ്ഞ അദ്ദേഹം, ജുനൈദും അഭിയും ചേർന്ന സംഗീതം എല്ലാവരും ആസ്വദിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നു എന്നും കൂട്ടിച്ചേർത്തു. ഭക്തർക്കും സദസ്സിൽ പങ്കെടുക്കുന്നവർക്കും ആത്മീയമായി സമ്പന്നമായ ഒരു അനുഭവം പ്രദാനം ചെയ്യുന്നതിനായി അനന്ത പത്മനാഭ സ്വാമിയുടെ ഒരു വലിയ വിഗ്രഹവും സംഘം ചടങ്ങിൽ അനാച്ഛാദനം ചെയ്തു. ബ്രഹ്മാണ്ഡ ദൃശ്യങ്ങളും, അമ്പരപ്പിക്കുന്ന വിഎഫ്എക്സും ആണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ഇതിനോടകം പുറത്തു വന്ന ടീസർ ഉൾപ്പെടെയുള്ളവ സൂചിപ്പിക്കുന്നത്. ബ്രഹ്മാണ്ഡ നിർമ്മാണ സ്കെയിലും ലോകോത്തര സാങ്കേതിക നിലവാരവുമുള്ള ഒരു പാൻ-ഇന്ത്യൻ കാഴ്ചയായി ആണ് ചിത്രം എത്തുക. പുരാതന രഹസ്യങ്ങൾ, മറഞ്ഞിരിക്കുന്ന നിധികൾ, ദിവ്യശക്തികൾ, മറന്നുപോയ ഇതിഹാസങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ആണ് ചിത്രം കഥ പറയുന്നത്.

ചിത്രത്തിൻ്റെ വിദേശ റിലീസ് സ്വന്തമാക്കിയത് സീ സ്റ്റുഡിയോസ് ആണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം ആഗോള തലത്തിൽ സീ സ്റ്റുഡിയോഡ് പ്രദർശനത്തിന് എത്തിക്കും. സീ സ്റ്റുഡിയോസ് തന്നെയാണ് ചിത്രത്തിന്റെ ഉത്തരേന്ത്യൻ തിയേറ്റർ വിതരണ അവകാശങ്ങൾ സ്വന്തമാക്കിയത്. സ്ട്രീമിംഗ് ഭീമനായ ആമസോൺ പ്രൈം വീഡിയോ ചിത്രത്തിന്റെ OTT സ്ട്രീമിംഗ് അവകാശങ്ങൾ നേടിയപ്പോൾ, ചിത്രത്തിൻ്റെ തെലുങ്ക് സാറ്റലൈറ്റ് അവകാശങ്ങൾ സ്റ്റാർ മാ സ്വന്തമാക്കി. ബാക്കി ഭാഷകളിലെ ചിത്രത്തിൻ്റെ സാറ്റലൈറ്റ് അവകാശങ്ങളും സീ സ്റ്റുഡിയോ ആണ് നേടിയിരിക്കുന്നത്. ചിത്രത്തിൻ്റെ പോസ്റ്റ്-പ്രൊഡക്ഷൻ, വിഎഫ്എക്സ് ജോലികൾ എന്നിവ പുരോഗമിക്കുകയാണ്.

നഭാ നടേഷ്, ഐശ്വര്യ മേനോൻ,ദക്ഷ നാഗർക്കർ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശർമ, അനസൂയ ഭരദ്വാജ്, ബി. എസ്. അവിനാഷ് എന്നിവർ ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് ആണ് ഈ ചിത്രത്തിനായി വമ്പൻ ആക്ഷൻ സീക്വൻസുകൾ സംവിധാനം ചെയ്തിരിക്കുന്നത്.

ഛായാഗ്രഹണം- സൌന്ദർ രാജൻ എസ് , സംഗീതം- അഭേ, ജുനൈദ് കുമാർ, പശ്‌ചാത്തല സംഗീതം- ജുനൈദ് കുമാർ, എഡിറ്റർ- ആർ. സി. പനവ്, സിഇഓ -വാസു പൊടിനി, പ്രൊഡക്ഷൻ ഡിസൈനർ – അശോക് കുമാർ, സംഭാഷണങ്ങൾ- കല്യാൺ ചക്രവർത്തി, അഡീഷണൽ ഡയലോഗുകൾ- അഭിഷേക് നാമ, ശ്രാവൺ കുമാർ തഡ്ക, വരികൾ- കാസർല ശ്യാം, കല്യാൺ ചക്രവർത്തി, ശ്രീഹർഷ എമാനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിനത്രി ജക്കൽ, ആക്ഷൻ- കനൽ കണ്ണൻ, വ്ലാഡ് റിംബർഗ് (യുഎസ്എ), റിയൽ സതീഷ്, കേച്ച ഖംഫക്ഡി, നന്ദു, റൺ നവരച് (തായ്ലൻഡ്), ജൂനിയർ വെങ്കട്ട്, കൊറിയോഗ്രാഫി- ബൃന്ദാ, ഗണേഷ് ആചാര്യ, ശ്രസ്തി വർമ്മ, തിരക്കഥ വികസനം- ശ്ര 1, രാജീവ് എൻ കൃഷ്ണ, വിഎഫ്എക്സ് ഡയറക്ടർ- അഭിഷേക് നാമ, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമാസ്, Vfx: തണ്ടർ സ്റ്റുഡിയോസ്, Vfx സൂപ്പർവൈസർ-ദേവ് ബാബു ഗാന്ധി (ബുജ്ജി), കളർ- റെഡ് ചില്ലീസ്, സീനിയർ കളറിസ്റ്റ്- കെൻ മെറ്റ്സ്കർ, ഓഡിയോഗ്രാഫർ- M.R. രാജാകൃഷ്ണൻ, കോസ്റ്റ്യൂം ഡിസൈനർമാർ- രാജേഷ് കമർസു, വിഭ റെഡ്ഡി, ശശി ചൌധരി, കോസ്റ്റ്യൂം ചീഫ്- ശ്രീനിവാസു സിംഗാറാം, ക്യാരക്ടർ ഡിസൈനർമാർ- പ്രീതിഷീൽ സിംഗ് ഡിസൂസ, പട്ടണം റഷീദ്, മേക്കപ്പ് ചീഫ്- രംഗിസെട്ടി അർജുൻ, ചീഫ് കോ-ഡയറക്ടർ- ലലിത് പ്രഭാകർ, നാഗ സൂര്യദേവര, കോ-ഡയറക്ടർ- ശ്രാവൺ കുമാർ തഡ്ക, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വെങ്കട്ട് റെഡ്ഡി കുഞ്ചം, അസോസിയേറ്റ് ഡയറക്ടർമാർ- രവമേഷ് രവുരി, പെദബാലി നിഖിലേശ്വർ റെഡ്ഡി, അസിസ്റ്റന്റ് ഡയറക്ടർമാർ- രൂപ്കുമാർ മഗപ്പു, എ. സുധീർ കുമാർ, അസോസിയേറ്റ് എഡിറ്റർ- ലോകേഷ് അനകല, പ്രൊഡക്ഷൻ കൺട്രോളർമാർ- രാഘവ, ഗണേഷ് വെങ്കിടേശ്വർ റാവു, എക്സിക്യൂട്ടീവ് മാനേജർമാർ- മുഹമ്മദ്. ജാഫറുദ്ദീൻ, ദുലം രമേഷ്, ആനം നവീൻ, പ്രൊഡക്ഷൻ മാനേജർ- ബോയപതി സതീഷ്, അക്കൌണ്ട്സ് & ഫിനാൻസ് ടീം- ശ്രീനിവാസ റെഡ്ഡി വേലഗല (ഫാക്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്), യാദ്ലപ്പള്ളി ലക്ഷ്മികാന്ത്, പബ്ലിസിറ്റി ഡിസൈൻ -കാനി സ്റ്റുഡിയോ, സ്റ്റിൽസ്- സ്നാപിൻ ഫോട്ടോഗ്രാഫി, ശിവ, മാർക്കറ്റിംഗ്- അരുൺ കുമാർ പൊടപതി, ഹാഷ്ടാഗ് മീഡിയ, പിആർഓ – ശബരി

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”ക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്; ചിത്രത്തിന്റെ ആഗോള റിലീസ് ജൂൺ 19 ന്

0

മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കുന്ന “ചിന്ന ചിന്ന ആസൈ” യുടെ സെൻസറിങ് പൂർത്തിയായി. ചിത്രത്തിന് ക്ലീൻ U സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ജൂൺ 19 ന് ആണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതയായ വർഷാ വാസുദേവ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്.

അടുത്തിടെ ചിത്രത്തിലെ “കഥക്” എന്ന ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഗോവിന്ദ് വസന്ത ഈണം പകർന്ന ഗാനത്തിൻ്റെ ഹൈലൈറ്റ് ചിത്രത്തിലെ ഒരു നിർണായക വേഷം ചെയ്യുന്ന അപർണ്ണ ബാലമുരളിയുടെ നൃത്തം ആയിരുന്നു. ചിത്രത്തിലെ “കര കവിയാതെ” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനവും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.

വലിയ പ്രേക്ഷക പ്രശംസ നേടിയ ഹ്രസ്വചിത്രം ‘എന്റെ നാരായണിക്ക്’ ശേഷം വർഷാ വാസുദേവ് ഒരുക്കുന്ന ചിത്രമാണിത്. ഈ ചിത്രത്തിലൂടെ ഒരിടവേളയ്ക്ക് ശേഷം ശക്തമായ കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാളത്തിൽ എത്തുകയാണ്.
മധുബാലക്കൊപ്പം, ഗംഭീരമായ അഭിനയ മുഹൂർത്തങ്ങളിലൂടെ ഇന്ദ്രൻസും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടും എന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ഇന്ദ്രൻസ്, മധുബാല, അപർണ്ണ ബാലമുരളി എന്നിവർ കൂടാതെ വിഷ്ണു അഗസ്ത്യ, തമ്പി രാമയ്യ, കാളി വെങ്കട്, ജാഫർ സാദിഖ്, സായ് ജനനി എന്നിവരും ഈ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.

പൂർണ്ണമായും വാരണാസിയിൽ ആണ് “ചിന്ന ചിന്ന ആസൈ” ചിത്രീകരിച്ചത്. സംവിധായിക വർഷ വാസുദേവ് തന്നെ രചിച്ച ചിത്രം, ഗോവിന്ദ് വസന്ത ഒരുക്കിയ ഹൃദയ സ്പർശിയായ സംഗീതത്തിൻ്റെ പശ്ചാത്തലത്തോടെ ആണ് ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണം : ഫയിസ് സിദ്ധിക്ക്, സംഗീതം: ഗോവിന്ദ് വസന്ത, എഡിറ്റർ : റെക്ക്സൺ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായൺ, ആർട്ട് ഡയറക്റ്റർ : സാബു മോഹൻ, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനർ : രംഗനാഥ് രവി, സൗണ്ട് മിക്സിംഗ്: പി സി വിഷ്ണു, കൊറിയോഗ്രാഫർ : ബ്രിന്ദാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : നവനീത് കൃഷ്ണ, ലൈൻ പ്രൊഡ്യൂസർ : ബിജു പി കോശി, ഡി ഐ : ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വി എഫ് എക്സ് : പിക്റ്റോറിയൽഎഫ് എക്സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ട്യൻ, ടൈറ്റിൽ ഡിസൈൻ : ജെറി, പബ്ലിസിറ്റി ഡിസൈൻസ് : ഇല്ലുമിനാർറ്റിസ്റ്റ്, ട്രൈലെർ കട്ട്സ് : മഹേഷ് ഭുവനേന്ദ്, ലിറിസിസ്റ്റ്സ്: അൻവർ അലി , ഉമ ദേവി, വരുൺ ഗ്രോവർ , ഗജ്നൻ മിത്കേ, സിംഗേഴ്സ് : ചിന്മയി ശ്രീപദ, കപിൽ കപിലൻ , ശ്രുതി ശിവദാസ്, ശിഖ ജോഷി, ഗോവിന്ദ് വസന്ത, അഭിജിത് അനിൽകുമാർ, സ്റ്റിൽസ്: നവീൻ മുരളി, പിആർഓ : ശബരി, ഡിജിറ്റൽ മാർക്കറ്റിങ് : അനൂപ് സുന്ദരൻ.

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടീസർ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

0

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം “ഓ സുകുമാരി” ടീസർ പുറത്ത്. ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഭരത് ദർശൻ ആണ്. ചിത്രം നിർമ്മിക്കുന്നത് ഗംഗ എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ മഹേശ്വര റെഡ്ഡി മൂലി. ഗംഗ എന്റർടൈൻമെന്റ്‌സ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് “ഓ സുകുമാരി”. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ “പ്രീ വെഡ്ഡിംഗ് ഷോ”ക്ക് ശേഷം യുവതാരം തിരു വീർ നായകനാകുന്ന ചിത്രമാണിത്.

കോമഡി, പ്രണയം, ഫാൻ്റസി എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസർ നൽകുന്നത്. ടൈറ്റിൽ കഥാപാത്രമായി ഐശ്വര്യ രാജേഷ് എത്തുന്ന ചിത്രത്തിൽ, യാദഗിരി എന്ന കഥാപാത്രമാണ് തിരുവീർ വേഷമിടുന്നത്. ദാമിനി എന്നാണ് ഐശ്വര്യയുടെ കഥാപാത്രത്തിൻ്റെ പേര്.

ഗ്രാമീണ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഒരു റൊമാന്റിക് കോമഡി ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സൂപ്പർ ഹിറ്റായ സംക്രാന്തികി വാസ്തുനത്തിന് ശേഷം ഐശ്വര്യ രാജേഷ് തെലുങ്കിൽ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്.

പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ശിവം ഭാജെയിലൂടെ പ്രേക്ഷകരെ ആകർഷിച്ച ഗംഗ എന്റർടൈൻമെന്റ്‌സ്, “ഓ സുകുമാരി” എന്ന ഈ പുതിയ ചിത്രത്തിലൂടെ, സംവിധായകൻ ഭരത് ദർശൻ എഴുതിയ മനോഹരമായ കഥ വെള്ളിത്തിരയിൽ എത്തിക്കുകയാണ്. മുരളിധർ ഗൌഡ്, വിഷ്ണു ഓയി (മാഡ് ഫെയിം) ഝാൻസി, അമാനി, ആനന്ദ്കോട്ട ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. പക്കാ എൻ്റർടെയ്നർ ആയാണ് ചിത്രം എത്തുന്നത്. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

നിർമ്മാതാവ്: മഹേശ്വര റെഡ്ഡി മൂലി, രചന, സംവിധാനം: ഭരത് ദർശൻ, ഛായാഗ്രഹണം: സിഎച്ച് കുശേന്ദർ, സംഗീത സംവിധായകൻ: ഭരത് മഞ്ചിരാജു, കലാസംവിധാനം: തിരുമല എം തിരുപ്പതി, എഡിറ്റർ: ശ്രീ വരപ്രസാദ്, കോസ്റ്റ്യൂം ഡിസൈനർ: അനു റെഡ്ഡി അക്കാട്ടി, ഗാനരചന: പൂർണാചാരി, ആക്ഷൻ – വിംഗ് ചുൻ അഞ്ചി, നൃത്തസംവിധാനം – ജെ ഡി മാസ്റ്റർ, മാർക്കറ്റിംഗ്: ഹാഷ്ടാഗ് മീഡിയ, പിആർഒ : ശബരി

വേർപിരിയൽ വാർത്തകൾക്കിടെ ഒത്തുതീർപ്പ്?; വിജയ്‌യും സംഗീതയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ, നിർണായകമായി അമ്മ ശോഭയുടെ ഇടപെടൽ | Thalapathy Vijay and Wife Sangeetha Reportedly Headed for Reconciliation

0

തമിഴകത്തിന്റെ പ്രിയനടനും നിലവിലെ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ദളപതി വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിലുള്ള വിവാഹമോചന വാർത്തകൾ സിനിമാ-രാഷ്ട്രീയ ലോകത്ത് വലിയ ചർച്ചയായിരുന്നു. എന്നാൽ ഇപ്പോൾ ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന പുതിയ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നീണ്ട 27 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും നിയമപരമായി വേർപിരിയുന്നു എന്ന വാർത്തകൾക്കിടയിൽ, ഇരുവരും വീണ്ടും ഒന്നിച്ചേക്കുമെന്ന ശക്തമായ സൂചനകളാണ് തമിഴ് മാധ്യമങ്ങൾ പങ്കുവെക്കുന്നത്.

അമ്മയുടെ ഇടപെടലും ചെന്നൈയിലേക്കുള്ള മടങ്ങിവരവും വിജയ്‌യും സംഗീതയും തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കാൻ വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖർ ഉൾപ്പെടെയുള്ള അടുത്ത കുടുംബാംഗങ്ങൾ ശക്തമായി മുന്നിട്ടിറങ്ങിയതായാണ് വിവരം. അമ്മയുടെയും മുതിർന്ന ബന്ധുക്കളുടെയും ഉപദേശങ്ങളെത്തുടർന്ന്, ലണ്ടനിലായിരുന്ന സംഗീത ചെന്നൈയിലെ നീലാംകരെയിലുള്ള വസതിയിലേക്ക് മടങ്ങിയെത്തിയെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഇരുവരും ഒരേ വീട്ടിൽ ഒന്നിച്ച് സമയം ചിലവഴിക്കുകയാണെന്നും അനൗദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നു. മുൻപ് അച്ഛൻ എസ്.എ. ചന്ദ്രശേഖറുമായുള്ള വിജയ്‌യുടെ പിണക്കം തീർക്കാനും അമ്മ ശോഭ തന്നെയാണ് മുൻകൈ എടുത്തത്.

വിവാഹമോചന ഹർജിയും കോടതി നടപടികളും കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഗീത ചെന്നൈ ചെങ്കൽപ്പെട്ട് കുടുംബ കോടതിയിൽ വിവാഹമോചന ഹർജി സമർപ്പിച്ചത്. വിജയ്‌ക്ക് ഒരു സഹനടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണം ഉൾപ്പെടെ ഹർജിയിൽ ഉന്നയിച്ചിരുന്നു. ഈ തർക്കങ്ങളെത്തുടർന്ന് പൊതുപരിപാടികളിൽ നിന്നും വിജയ്‌യുടെ രാഷ്ട്രീയ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നും സംഗീതയും മക്കളും പൂർണ്ണമായി വിട്ടുനിന്നിരുന്നു.

ഇരുവരുടെയും വിവാഹമോചന കേസ് ജൂൺ 15-ന് ചെങ്കൽപ്പെട്ട് കോടതി വീണ്ടും പരിഗണിക്കുകയാണ്. സുരക്ഷാ കാരണങ്ങളാൽ ഇരുവരും നേരിട്ട് ഹാജരാകാതെ വീഡിയോ കോൺഫറൻസിങ് വഴി പങ്കെടുക്കാനാണ് സാധ്യത.

ജൂൺ 22-ന് പ്രഖ്യാപനം ഉണ്ടായേക്കും? ജൂൺ 22-ന് വിജയ്‌യുടെ ജന്മദിനമാണ്. അന്ന് ദമ്പതികൾ വീണ്ടും ഒന്നിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ഫാൻസ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന പ്രധാന ഊഹാപോഹം. എന്നാൽ ഈ ഒത്തുതീർപ്പ് വാർത്തകളോട് വിജയ്‌യോ സംഗീതയോ കുടുംബാംഗങ്ങളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും തങ്ങളുടെ പ്രിയ താരം കുടുംബജീവിതത്തിലേക്ക് സന്തോഷത്തോടെ മടങ്ങിവരുന്നതു കാണാൻ പ്രാർത്ഥനകളോടെ കാത്തിരിക്കുകയാണ് ദളപതി ആരാധകർ.

Thalapathy Vijay and Wife Sangeetha Reportedly Headed for Reconciliation

അസമിലെ ജോർഹട്ടിൽ വ്യോമസേനയുടെ വിമാനം തകർന്നു വീണു; അഞ്ച് ജവാന്മാർ മരിച്ചു

0

ജോർഹട്ട് (അസം): അസമിലെ ജോർഹട്ട് വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ AN-32 ട്രാൻസ്പോർട്ട് വിമാനം തകർന്നു വീണ് അഞ്ച് വ്യോമസേനാ ഉദ്യോഗസ്ഥർ മരിച്ചു. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. സാധാരണ രീതിയിലുള്ള പറക്കലിന് ശേഷം വ്യോമസേനാ താവളത്തിൽ ഇറങ്ങുന്നതിനിടയിലാണ് വിമാനം തകർന്നു വീണതും തുടർന്ന് തീപിടിച്ചതുമെന്നാണ് പ്രാഥമിക വിവരങ്ങൾ.

അപകടത്തിൽ അഞ്ച് പേർ മരിച്ചതായി വ്യോമസേന സ്ഥിരീകരിച്ചു. സ്ക്വാഡ്രൻ ലീഡർ പ്രശാന്ത് സിംഗ്, ഫ്ലൈറ്റ് ലെഫ്റ്റനന്റ് ശുഭം കുമാർ, സർജന്റ് ജിതേന്ദ്ര ശർമ്മ, അഗ്നിവീർവായു ഖേമാറാം കുമാവത്, അഗ്നിവീർവായു ഡാനിഷ് ആലം എന്നിവരാണ് വീരമൃത്യു വരിച്ച ജവാന്മാർ.

“അസമിലെ ജോർഹട്ടിൽ ഇന്ന് രാവിലെ ഏകദേശം 10:00 മണിക്ക് വ്യോമസേനയുടെ AN-32 വിമാനം അപകടത്തിൽപ്പെട്ടു. അപകടസ്ഥലത്തെ അടിയന്തര നടപടികളും പ്രാഥമിക അന്വേഷണവും പുരോഗമിക്കുകയാണ്. ജീവനഷ്ടത്തിൽ വ്യോമസേന അതീവ ദുഃഖം രേഖപ്പെടുത്തുന്നു. ഈ ദുരന്തസമയത്ത് വിയോഗമുണ്ടായ കുടുംബങ്ങൾക്കൊപ്പം വ്യോമസേന ദൃഢമായി നിലകൊള്ളുന്നു,” എന്ന് വ്യോമസേന എക്സ് (ട്വിറ്റർ) കുറിപ്പിലൂടെ അറിയിച്ചു.

അപകടത്തെത്തുടർന്നുണ്ടായ തീ അണയ്ക്കുന്നതിനും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനുമായി അടിയന്തര രക്ഷാപ്രവർത്തക സംഘത്തെ ഉടൻ തന്നെ സ്ഥലത്ത് വിന്യസിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തെക്കുറിച്ച് വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജോർഹട്ടിലുണ്ടായ വ്യോമസേനാ വിമാനാപകടത്തെക്കുറിച്ച് അറിയാമെന്നും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

ഇന്ത്യൻ വ്യോമസേനയുടെ പ്രധാന ചരക്കുനീക്ക വിമാനങ്ങളിലൊന്നാണ് സോവിയറ്റ് യൂണിയൻ നിർമ്മിത ഇരട്ട എഞ്ചിൻ ടർബോപ്രോപ്പ് മിലിട്ടറി ട്രാൻസ്പോർട്ട് വിമാനമായ ആന്റണോവ് AN-32. കഠിനമായ കാലാവസ്ഥയിലും ഉയർന്ന പ്രദേശങ്ങളിലും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഈ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയിൽ ഏകദേശം നൂറോളമുണ്ട്. വിദൂര പ്രദേശങ്ങളിൽ സാധനസാമഗ്രികൾ എത്തിക്കുന്നതിനായി ഇവ വ്യാപകമായി ഉപയോഗിച്ചുവരുന്നു.

“കുയിലുകളെയും കാക്കക്കൂട്ടങ്ങളെയും നിയന്ത്രിക്കണം; ടിനി ടോമിനോട് അന്ന് പറഞ്ഞപ്പോൾ പുച്ഛിച്ചു, ഇന്ന് കാലം കാത്തുവെച്ച കണ്ണീർ”: ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ | I warned Tini Tom a year ago, Akhil Marar

0

പ്രശസ്ത നടൻ സലിം കുമാറിന്റെ മരണാനന്തര ചടങ്ങുകൾക്കിടെ ഓൺലൈൻ മാധ്യമങ്ങളും യൂട്യൂബേഴ്സും അതിരുവിട്ട പെരുമാറ്റം നടത്തിയതിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ. സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു മടങ്ങിയ താരങ്ങളെ, പ്രത്യേകിച്ച് നടൻ ടിനി ടോമിനെ സോഷ്യൽ മീഡിയയിൽ പരിഹസിച്ച സംഭവത്തിലാണ് അഖിലിന്റെ കടുത്ത പ്രതികരണം.

“കുയിലുകളെയും കാക്ക കൂട്ടങ്ങളെയും നിയന്ത്രിക്കണം.. അമ്മ ഭാരവാഹി എന്ന നിലയിൽ ടിനി ടോമിനോട് ഞാനിത് ഒരു വർഷം മുൻപ് പറഞ്ഞപ്പോൾ പുച്ഛം കാണിച്ചതിന് കാലം കാത്തു വെച്ച് നൽകിയ കണ്ണീരാണിത്,” എന്ന് അഖിൽ മാരാർ വ്യക്തമാക്കി. മരണവീട്ടിലെ സങ്കടകരമായ അന്തരീക്ഷത്തെപ്പോലും വ്യൂസിനും ലൈക്കിനും വേണ്ടി ദുരുപയോഗം ചെയ്യുന്ന ഓൺലൈൻ മാധ്യമങ്ങൾക്ക് നിയമം മൂലം നിയന്ത്രണം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മനുഷ്യരുടെ സ്വകാര്യത മാനിക്കപ്പെടേണ്ടതുണ്ടെന്നും, ഇത്തരം ചാനലുകൾക്ക് കൃത്യമായ ലൈസൻസിങ് സംവിധാനവും സർക്കാർ-കോടതി തലങ്ങളിൽ കർശനമായ മാനദണ്ഡങ്ങളും കൊണ്ടുവരണമെന്നും അഖിൽ മാരാർ കൂട്ടിച്ചേർത്തു. ഭാവിയിൽ ഇത്തരം പ്രവണതകൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നിയമനടപടികൾ അനിവാര്യമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

I warned Tini Tom a year ago, Akhil Marar

കടലിലെ വാഴ്റവൻ അല്ല, അന്ത കടലയേ ആഴ്റവൻ! ‘ഹൈ വോൾട്ടേജിൽ വിശാലിൻ്റെ ‘ മകുടം ‘ ടീസർ എത്തി!

0

ആകാംഷകൾക്ക് അറുതി. തെന്നിന്ത്യൻ മുൻ നിര ആക്ഷൻ നായക താരം വിശാൽ നായകനാവുന്നതോടൊപ്പം ആദ്യമായി സംവിധാനവും നിർവഹിക്കുന്ന പുതിയ സിനിമയായ ‘ മകുട ‘ ത്തിൻ്റെ ടീസർ പുറത്ത് വിട്ടു. വൃദ്ധൻ്റെ വേഷത്തിൽ ഉൾപ്പടെ വ്യത്യസ്തമായ മൂന്നു ഗെറ്റപ്പുകളിൽ ടീസറിൽ വിശാൽ പ്രത്യക്ഷപ്പെടുന്നുണ്ട് . ടീസർ പുറത്ത് വിട്ട് നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിലൂടെ വൈറലായി കാഴ്ചക്കാരെ ആകർഷിച്ച് മുന്നേറുന്നു.
വിശാലിൻ്റെ ‘ പവർ പാക്ക്ഡ് ആക്ഷൻ എൻ്റർടെയ്നർ ‘ ആയിരിക്കും ‘ മകുടം ‘ എന്ന് ടീസർ വ്യക്തമാക്കുന്നു. ഒരു മനുഷ്യനെ കത്തിച്ച് , അവൻ നിന്നു കത്തുന്ന തീയിൽ നിന്നും വിശാൽ സിഗരറ്റ് കൊളുത്തുന്ന ഷോട്ടോടെയാണ് ടീസർ തുടങ്ങുന്നത്. കടലിൻ്റെ പശ്ചാത്തലത്തിൽ ചേസിങ്ങുകളും , തീപാറുന്ന കിടിലൻ സംഘട്ടന രംഗങ്ങളും ഒപ്പം ‘ നാൻ കടലിലെ വാഴ്റവൻ അല്ല, അന്ത കടലയേ ആഴ്റവൻ!’ എന്ന പഞ്ച് ഡയലോഗോടെയുമാണ് ടീസർ അവസാനിക്കുന്നത്. അത് കൊണ്ട് തന്നെ ആക്ഷൻ ത്രില്ലർ സിനിമാ പ്രേമികൾക്ക് നല്ലൊരു ബ്രഹ്മാണ്ട വിരുന്നായിരിക്കും ‘ മകുടം ‘ എന്ന് തീർച്ച.

തെന്നിന്ത്യയിലെ മുൻ നിര നിർമ്മാണ കമ്പനിയായ ‘ സൂപ്പർ ഗുഡ് ഫിലിംസ് ‘ നിർമ്മിക്കുന്ന 99- മത്തെ സിനിമയാണിത് . വിശാൽ നായകനാവുന്ന 35-മത്തെ സിനിമയും. തുഷാരാ വിജയനാണ് ചിത്രത്തിൽ വിശാലിൻ്റെ ജോഡി. തമിഴ് – തെലുങ്ക് താരം അഞ്ജലിയും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജി. വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. റിച്ചാർഡ് എം നാഥൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ‘ മകുട ‘ ത്തിൻ്റെ ചിത്രീകരണം ചെന്നൈ, ഊട്ടി, പാലക്കാട് എന്നിവിടങ്ങളിലായി പൂർത്തിയായി . ജൂലൈയിൽ മകുടം റിലീസ് ചെയ്യും.

സി.കെ.അജയ് കുമാർ, പി ആർ ഓ

നടി അൻസിബ ഹസ്സന് ‘അമ്മ’യുടെ കാരണം കാണിക്കൽ നോട്ടീസ്; ജൂൺ 17-നകം മറുപടി നൽകണം | AMMA Issues Show-Cause Notice to Actress Ansiba Hassan

0

താരസംഘടനയായ ‘അമ്മ’ (AMMA) മുൻ ജോയിന്റ് സെക്രട്ടറി കൂടിയായ നടി അൻസിബ ഹസ്സന് കാരണം കാണിക്കൽ നോട്ടീസ് നൽകി. സംഘടനയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്ന രീതിയിൽ പരസ്യ പ്രതികരണങ്ങൾ നടത്തി എന്നാരോപിച്ചാണ് നടപടി. ജൂൺ 17-നകം വിഷയത്തിൽ രേഖാമൂലം വിശദീകരണം നൽകണമെന്നാണ് നോട്ടീസിലെ കർശന നിർദ്ദേശം.

അൻസിബയുടെ പരസ്യമായ ആരോപണങ്ങൾ സംഘടനയുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിച്ചുവെന്ന് നോട്ടീസിൽ പറയുന്നു. ആഭ്യന്തരമായി തീർക്കാമായിരുന്ന വിഷയങ്ങൾ പൊതുമധ്യത്തിൽ ചർച്ചയാക്കിയത് സംഘടനയുടെ അച്ചടക്ക ലംഘനമാണെന്നാണ് വിലയിരുത്തൽ. നിശ്ചിത തീയതിക്കകം നൽകുന്ന മറുപടി തൃപ്തികരമല്ലെങ്കിൽ അൻസിബയ്‌ക്കെതിരെ ശക്തമായ അച്ചടക്ക നടപടിയുണ്ടാകുമെന്നും ‘അമ്മ’ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം അൻസിബ ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും, പിന്നീട് നടൻ ടിനി ടോമിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി അൻസിബ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ‘അമ്മ’യുടെ കുടുംബസംഗമം സംബന്ധിച്ച സ്പോൺസർഷിപ്പ് വിവാദങ്ങളും പുറത്തുവന്നതോടെയാണ് സംഘടന നോട്ടീസ് അയക്കാൻ തീരുമാനിച്ചത്.

AMMA Issues Show-Cause Notice to Actress Ansiba Hassan

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” യിലെ കഥക് വീഡിയോ ഗാനം പുറത്ത്

0

മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കുന്ന “ചിന്ന ചിന്ന ആസൈ” യിലെ പുതിയ ഗാനമെത്തി. “കഥക്” എന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഗോവിന്ദ് വസന്ത ഈണം പകർന്ന ഗാനത്തിന് വരികൾ രചിച്ചത് ഗജാനൻ മിത്‍കെ, ആലപിച്ചത് ശ്രുതി ശിവദാസ്. പ്രശസ്ത ഡാൻസ് മാസ്റ്റർ ആയ ബ്രിന്ദ ഗോപാൽ ആണ് ഈ ഗാനത്തിനായി നൃത്ത സംവിധാനം നിർവഹിച്ചത്. ജൂൺ 19 ന് ആണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതയായ വർഷാ വാസുദേവ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്.

വലിയ പ്രേക്ഷക ശ്രദ്ധ നേടിയ ഹ്രസ്വചിത്രം ‘എന്റെ നാരായണിക്ക്’ ശേഷം വർഷാ വാസുദേവ് ഒരുക്കുന്ന ചിത്രമാണിത്. ചിത്രത്തിലെ ഒരു നിർണ്ണായക വേഷം ചെയ്യുന്ന അപർണ്ണ ബാലമുരളിയുടെ മനോഹരമായ നൃത്തമാണ് ഇന്ന് പുറത്തു വന്ന “കഥക്” ഗാനത്തിന്റെ ഹൈലൈറ്റ്. അടുത്തിടെ, ചിത്രത്തിലെ “കര കവിയാതെ” എന്ന വരികളോടെ ആരംഭിക്കുന്ന ആദ്യ വീഡിയോ ഗാനം പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഈ ചിത്രത്തിലൂടെ ഒരിടവേളയ്ക്ക് ശേഷം ശക്തമായ കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാളത്തിൽ എത്തുകയാണ്.

മധുബാലക്കൊപ്പം, ഗംഭീരമായ അഭിനയ മുഹൂർത്തങ്ങളിലൂടെ ഇന്ദ്രൻസും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടും എന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ ഇന്ദ്രൻസ് തൻ്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇന്ദ്രൻസ്, മധുബാല, അപർണ്ണ ബാലമുരളി എന്നിവർ കൂടാതെ വിഷ്ണു അഗസ്ത്യ, തമ്പി രാമയ്യ, കാളി വെങ്കട്, ജാഫർ സാദിഖ്, സായ് ജനനി എന്നിവരും ഈ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.

പൂർണ്ണമായും വാരണാസിയിൽ ആണ് “ചിന്ന ചിന്ന ആസൈ” ചിത്രീകരിച്ചത്. സംവിധായിക വർഷ വാസുദേവ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചത്. ഗോവിന്ദ് വസന്ത ഒരുക്കിയ ഹൃദയ സ്പർശിയായ സംഗീതത്തിൻ്റെ പശ്ചാത്തലത്തോടെ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണം : ഫയിസ് സിദ്ധിക്ക്, സംഗീതം: ഗോവിന്ദ് വസന്ത, എഡിറ്റർ : റെക്ക്സൺ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായൺ, ആർട്ട് ഡയറക്റ്റർ : സാബു മോഹൻ, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനർ : രംഗനാഥ് രവി, സൗണ്ട് മിക്സിംഗ്: പി സി വിഷ്ണു, കൊറിയോഗ്രാഫർ : ബ്രിന്ദാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : നവനീത് കൃഷ്ണ, ലൈൻ പ്രൊഡ്യൂസർ : ബിജു പി കോശി, ഡി ഐ : ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വി എഫ് എക്സ് : പിക്റ്റോറിയൽഎഫ് എക്സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ട്യൻ, ടൈറ്റിൽ ഡിസൈൻ : ജെറി, പബ്ലിസിറ്റി ഡിസൈൻസ് : ഇല്ലുമിനാർറ്റിസ്റ്റ്, ട്രൈലെർ കട്ട്സ് : മഹേഷ് ഭുവനേന്ദ്, ലിറിസിസ്റ്റ്സ്: അൻവർ അലി , ഉമ ദേവി, വരുൺ ഗ്രോവർ , ഗജ്നൻ മിത്കേ, സിംഗേഴ്സ് : ചിന്മയി ശ്രീപദ, കപിൽ കപിലൻ , ശ്രുതി ശിവദാസ്, ശിഖ ജോഷി, ഗോവിന്ദ് വസന്ത, അഭിജിത് അനിൽകുമാർ, സ്റ്റിൽസ്: നവീൻ മുരളി, പിആർഓ : ശബരി, ഡിജിറ്റൽ മാർക്കറ്റിങ് : അനൂപ് സുന്ദരൻ.

കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ആശങ്ക; ഫറോക്ക് സ്വദേശിക്ക് പ്രാഥമിക പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു

0

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ്പ വൈറസ് ആശങ്ക ഉയരുന്നു. കോഴിക്കോട് ജില്ലയിലെ ഫറോക്ക് സ്വദേശിയായ 43-കാരനിൽ പ്രാഥമിക പരിശോധനയിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. നിപ്പയുടെ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇയാൾ നിലവിൽ കോഴിക്കോട് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. രോഗബാധയുടെ അന്തിമ സ്ഥിരീകരണത്തിനായി രോഗിയുടെ സാമ്പിൾ പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി)യിലേക്ക് അയച്ചിട്ടുണ്ട്. അവിടെ നിന്നുള്ള പരിശോധനാ ഫലം ലഭിച്ച ശേഷമേ രോഗബാധ ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ.

സംസ്ഥാനത്ത് മുൻപും നിപ്പ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. അന്തിമ പരിശോധനാ ഫലം ലഭിക്കുന്നതുവരെ ജനങ്ങൾ അനാവശ്യ ഭീതി പരത്താതെ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.