HomeNewsഖമേനിയുടെ നിര്യാണം: അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; വിദേശകാര്യ സെക്രട്ടറി ഇറാൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

ഖമേനിയുടെ നിര്യാണം: അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; വിദേശകാര്യ സെക്രട്ടറി ഇറാൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ നിര്യാണത്തിൽ ഇന്ത്യ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യാഴാഴ്ച ഡൽഹിയിലെ ഇറാൻ എംബസി സന്ദർശിക്കുകയും ഇന്ത്യൻ സർക്കാരിന് വേണ്ടി അനുശോചന പുസ്തകത്തിൽ ഒപ്പുവെക്കുകയും ചെയ്തു.

ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലിയുമായി കൂടിക്കാഴ്ച നടത്തിയ വിക്രം മിസ്രി, ഖമേനിയുടെ വേർപാടിൽ ഇന്ത്യയുടെ അനുഭാവം അറിയിച്ചു. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ, ഖമേനിയുടെ മരണത്തിന് ശേഷം ഇന്ത്യ നടത്തുന്ന ആദ്യത്തെ പ്രധാന ഔദ്യോഗിക പ്രതികരണമാണിത്.

അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ഖമേനിയുടെ മരണത്തെത്തുടർന്ന് ഇറാൻ എംബസിയിൽ തുറന്ന അനുശോചന പുസ്തകത്തിൽ നിരവധി നയതന്ത്ര ഉദ്യോഗസ്ഥരും പ്രമുഖരും ആദരാഞ്ജലികൾ അർപ്പിച്ചു വരികയാണ്. മേഖലയിൽ സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിനായി നയതന്ത്ര ചർച്ചകൾ തുടരണമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular