HomeNewsവട്ടിയൂർക്കാവിൽ ആർ. ശ്രീലേഖ ബിജെപി സ്ഥാനാർത്ഥി

വട്ടിയൂർക്കാവിൽ ആർ. ശ്രീലേഖ ബിജെപി സ്ഥാനാർത്ഥി

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായി മുൻ ഡിജിപി ആർ. ശ്രീലേഖ മത്സരിക്കും. സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതോടെ മണ്ഡലത്തിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായി.

നാളെ രാവിലെ 10.30-ന് മണ്ഡലത്തിൽ ചുവരെഴുതിക്കൊണ്ട് ആർ. ശ്രീലേഖ തന്നെ നേരിട്ട് പ്രചാരണ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശ്രീലേഖയുടെ സ്ഥാനാർത്ഥിത്വം വട്ടിയൂർക്കാവിൽ ശക്തമായ ത്രികോണ മത്സരത്തിനാണ് വഴിതുറന്നിരിക്കുന്നത്. നിലവിൽ ശാസ്തമംഗലം വാർഡ് കൗൺസിലറായ ശ്രീലേഖയ്ക്ക് മണ്ഡലത്തിലുള്ള ജനസ്വാധീനം വോട്ടായി മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി നേതൃത്വം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ബിജെപിക്ക് വലിയ മുന്നേറ്റം കാഴ്ചവെക്കാൻ സാധിച്ച മണ്ഡലമാണ് വട്ടിയൂർക്കാവ്. അതിനാൽ തന്നെ ഇത്തവണ മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി പ്രവർത്തകർ രംഗത്തിറങ്ങിയിരിക്കുന്നത്. പ്രമുഖ നേതാക്കളും പ്രവർത്തകരും നാളത്തെ പ്രചാരണ പരിപാടികളിൽ പങ്കുചേരും.

RELATED ARTICLES
- Advertisment -
Google search engine

Most Popular