Home Blog Page 31

വിജയ്-തൃഷ വിവാദം: “അത് അവരുടെ വ്യക്തിജീവിതം, മറ്റുള്ളവർക്ക് അതിൽ എന്ത് കാര്യം?” തുറന്നടിച്ച് ഖുശ്ബു

0

തമിഴ് സൂപ്പർതാരം വിജയും നടി തൃഷയും ഒരു വിവാഹ ചടങ്ങിൽ ഒന്നിച്ച് പങ്കെടുത്തതിനെച്ചൊല്ലിയുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ. ഇത് പൂർണ്ണമായും അവരുടെ വ്യക്തിപരമായ കാര്യമാണെന്നും മറ്റുള്ളവർ ഇതിനെ ഇത്ര വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്നും ഖുശ്ബു പറഞ്ഞു.

ഐഎഎൻഎസിന് (IANS) നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഖുശ്ബു തന്റെ അഭിപ്രായം പങ്കുവെച്ചത്. “ഈ സംഭവത്തിൽ ജനങ്ങൾക്ക് എന്ത് ചെയ്യാനുണ്ടെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അത് അവരുടെ സ്വകാര്യ ജീവിതമാണ്. അവരുടെ വ്യക്തിജീവിതം മറ്റുള്ളവരെ ബാധിക്കുന്ന രീതിയിലുള്ളതാണെങ്കിൽ നമുക്ക് അതിനെക്കുറിച്ച് സംസാരിക്കാം. എന്നാൽ ഇതിൽ ജനങ്ങൾക്ക് ഒരു പങ്കുമില്ല. പിന്നെന്തിനാണ് ഇതൊരു വലിയ കാര്യമാക്കുന്നത്? അവർ അവരുടെ ജീവിതം നോക്കിക്കൊള്ളും,” ഖുശ്ബു വ്യക്തമാക്കി.

വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച സാഹചര്യത്തിൽ ഇത്തരം വാർത്തകൾ അദ്ദേഹത്തിന്റെ ജനപ്രീതിയെ ബാധിക്കുമോ എന്ന ചോദ്യത്തിന്, ഇല്ല എന്നായിരുന്നു ഖുശ്ബുവിന്റെ മറുപടി. വോട്ട് ചെയ്യേണ്ടത് എപ്പോഴാണെന്നും ആർക്കാണെന്നും ജനങ്ങൾക്ക് കൃത്യമായി അറിയാം. വിജയ് ഒരു മനുഷ്യനാണ്, ഒരു സാധാരണക്കാരനെപ്പോലെ അദ്ദേഹത്തിനും സ്വന്തം ജീവിതമുണ്ട്. അത് ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഒന്നല്ലെന്നും അവർ കൂട്ടിച്ചേർത്തു.

വിജയുടെ ഭാര്യ സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്ന വാർത്തകൾക്ക് പിന്നാലെയാണ് വിജയും തൃഷയും ഒരു വിവാഹ റിസപ്ഷനിൽ ഒന്നിച്ച് പങ്കെടുത്തത്. വേദിയിൽ ഇരുവരും ഒന്നിച്ച് വന്ന് നവദമ്പതികളെ ആശംസിക്കുന്നതും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുമായ ദൃശ്യങ്ങൾ വൈറലായിരുന്നു. ഇതാണ് വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവെച്ചത്.

Trisha vijay controversy kushboo said her point

ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും അവതരിപ്പിക്കുന്ന ‘ധുരന്ധർ 2’ പുത്തൻ പോസ്റ്റർ പുറത്ത്; നേടുന്നത് റെക്കോർഡ് അഡ്വാൻസ് ബുക്കിംഗ്

0

ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന, രൺവീർ സിംഗ് നായകനായ ‘ധുരന്ധർ പ്രതികാരം’ പുതിയ പോസ്റ്റർ പുറത്ത്. ചിത്രം ആഗോള തലത്തിൽ പ്രീസെയിൽസ് ആയി നേടുന്നത് റെക്കോർഡ് തുകയാണ്. ലക്ഷ കണക്കിന് ടിക്കറ്റുകളാണ് ഇതിനോടകം അഡ്വാൻസ് ബുക്കിംഗ് വഴി ചിത്രത്തിൻ്റേതായി വിറ്റു പോയത്. ചിത്രം ഇതിനോടകം തന്നെ ബോക്സ് ഓഫീസ് ചരിത്രം തിരുത്തിയെഴുതുകയാണ്. ആദിത്യ ധർ സംവിധാനം ചെയ്ത ‘ദുരന്ധർ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയാണ് ‘ധുരന്ധർ പ്രതികാരം’ പുറത്തു വരുന്നത്. 2026 മാർച്ച് 19 നാണ് ആഗോള റിലീസായി എത്തുന്നത്. ഹിന്ദി സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റായ ആദ്യ ഭാഗത്തിന് ശേഷം എത്തുന്ന ‘ധുരന്ധർ പ്രതികാരം’ ഇന്ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ്.

ഇപ്പൊൾ ലഭിക്കുന്ന വമ്പൻ അഡ്വാൻസ് ബുക്കിംഗ്, ചിത്രത്തിൻ്റെ ബ്ലോക്ക്‌ബസ്റ്റർ ഓപ്പണിങ്ങും, റെക്കോർഡ് വീക്കെൻഡ് കളക്ഷനും ഉറപ്പാക്കുന്നുണ്ട്. ഇന്ത്യക്ക് അകത്തും പുറത്തും ഒരുപോലെ ഗംഭീര സ്വീകരണമാണ് ചിത്രത്തിൻ്റെ അഡ്വാൻസ് ബുക്കിംഗിന് ലഭിക്കുന്നത്. പ്രാദേശിക ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രത്തിൻ്റെ കേരളത്തിലെത്തുന്ന മലയാളം പതിപ്പിൻ്റെ അഡ്വാൻസ് ബുക്കിങ്ങിനും ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. ഏറെ ആവേശത്തോടെ ചിത്രത്തെ കാത്തിരിക്കുന്ന ആരാധകരിൽ നിന്നും വമ്പൻ ഡിമാൻഡ് ആണ് ചിത്രത്തിൻ്റെ ടിക്കറ്റുകൾക്കായി ഉയരുന്നത്.

ചിത്രത്തിൻ്റെ ട്രെയ്‌ലർ ആഗോള തലത്തിൽ ട്രെൻഡ് ചെയ്യുകയാണ്. 45 രാജ്യങ്ങളിൽ ട്രെൻഡ് ചെയ്യുന്ന ഈ ട്രെയ്‌ലർ റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളിൽ 312 മില്യൺ കാഴ്ചക്കാരെയും നേടിയിരുന്നു. രൺവീർ സിംഗ് അവതരിപ്പിക്കുന്ന ജസ്കിരത് സിംഗ് രംഗി എന്ന കഥാപാത്രത്തെയാണ് ഈ ചിത്രം പിന്തുടരുന്നത്. എന്തൊക്കെ സംഭവ വികാസങ്ങളാണ് ജസ്‌കീരത് സിംഗ് എന്ന ഈ കഥാപാത്രത്തെ ഹംസ അലി മസാരി ആകാൻ നിർബന്ധിതനാക്കുന്നത് എന്നും, അദ്ദേഹം പാക്കിസ്ഥാനിൽ ഇന്ത്യൻ ചാരനായി പ്രവർത്തിക്കുമ്പോൾ അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഉയർച്ചകളുമാണ് ഈ രണ്ടാം ഭാഗത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.

തന്ത്രപ്രധാനനായ അജയ് സന്യാലിന്റെ വേഷത്തിൽ ആർ മാധവൻ, ഐഎസ്ഐ മേജർ ഇഖ്ബാലിന്റെ വേഷത്തിൽ അർജുൻ രാംപാൽ, എസ്പി ചൌധരി അസ്ലാമിന്റെ വേഷത്തിൽ സഞ്ജയ് ദത്ത് എന്നിവർ ചിത്രത്തിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രൺവീർ സിംഗിനൊപ്പം അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, മാധവൻ, അക്ഷയ് ഖന്ന, സാറ അർജുൻ, രാകേഷ് ബേദി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബി62 സ്റ്റുഡിയോ നിർമ്മിച്ച് ജിയോ സ്റ്റുഡിയോ അവതരിപ്പിക്കുന്ന ‘ദുരന്ധർ പ്രതികാരം’, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ആണ് ആഗോള റിലീസായി എത്തുന്നത്.

ഗുഡി പഡ്വയുടെയും ഉഗാദിയുടെയും അവസരത്തിലും ഈദിന് മുന്നോടിയായും പുറത്തിറങ്ങുന്ന ചിത്രം രചിച്ചതും സംവിധായകൻ ആദിത്യ ധർ തന്നെയാണ്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആദിത്യ ധറും ചേർന്നാണ് ഈ മെഗാ മാസ്സ് ആക്ഷൻ സ്പൈ ത്രില്ലർ നിർമ്മിച്ചിരിക്കുന്നത്. 2026 മാർച്ച് 19 ന് ലോകമെമ്പാടുമുള്ള സിനിമാശാലകളിൽ അജ്ഞാതരായ പുരുഷന്മാരുടെ കഥയുടെ ചുരുളഴിയുന്നു. പിആർഒ – ശബരി

ഗദ്ദർ അവാർഡ് 2025; മെഗാസ്റ്റാർ ചിരഞ്ജീവിക്ക് എൻ‌ടി‌ആർ ദേശീയ ചലച്ചിത്ര പുരസ്കാരം

0

2025 ലെ എൻ‌ടി‌ആർ ദേശീയ ചലച്ചിത്ര അവാർഡ് മെഗാസ്റ്റാർ ചിരഞ്ജീവിക്ക്. പുതുതായി അവതരിപ്പിച്ച ഗദ്ദർ അവാർഡുകളുടെ ഭാഗമായി തെലങ്കാന സർക്കാർ പ്രഖ്യാപിച്ച ബഹുമതിയാണിത്. ഇന്ത്യൻ സിനിമയ്ക്ക് ചിരഞ്ജീവി നൽകിയ മഹത്തായ സംഭാവനകളെ മുൻനിർത്തിയാണ് ഈ പുരസ്കാരത്തിന് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. തെലുങ്ക് വാണിജ്യ സിനിമയെ തന്റെ മാസ് അപ്പീൽ, നൃത്തം, പ്രതിഭ എന്നിവയിലൂടെ പുനർനിർവചിച്ചതിന് പേരുകേട്ട മെഗാസ്റ്റാർ ചിരഞ്ജീവി, തമുറകളിലൂടെ കടന്നു വരുന്ന പ്രേക്ഷക പ്രീതിയുടെ പാരമ്പര്യമാണ് സൃഷ്ടിച്ചെടുത്തത്.

ഇതിഹാസ നടനും മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എൻ‌ടി രാമറാവുവിന്റെ പേരിലാണ് എൻ‌ടി‌ആർ ദേശീയ അവാർഡ് അറിയപ്പെടുന്നത്. ദേശീയ, ആഗോള വേദികളിൽ ഇന്ത്യൻ സിനിമയുടെ നിലവാരം ഉയർത്തിയ വ്യക്തികളെ ആദരിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പുരസ്കാരം നൽകുന്നത്.

ഈ ഏറ്റവും പുതിയ അംഗീകാരം, ചിരഞ്ജീവിയുടെ കരിയറിലെ ഇതിനോടകം വന്നു ചേർന്നിട്ടുള്ള ശ്രദ്ധേയമായ നേട്ടങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. 2024 ൽ അദ്ദേഹത്തിന് പത്മവിഭൂഷൺ ലഭിച്ചിരുന്നു. കൂടാതെ അഭിനേതാവ് നിലയിൽ അദ്ദേഹത്തിന്റെ അസാധാരണ നേട്ടങ്ങൾക്ക് ഗിന്നസ് വേൾഡ് റെക്കോർഡിൽ നിന്ന് അംഗീകാരവും സ്വന്തമാക്കി.

കരിയറിലെ ആദ്യ കാലഘട്ടത്തിലെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങൾ മുതൽ, ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും ആഘോഷിക്കപ്പെടുന്ന താരങ്ങളിൽ ഒരാളായി മാറുന്നത് വരെയുള്ള ചിരഞ്ജീവിയുടെ യാത്ര, ഇന്നും എണ്ണമറ്റ അഭിനേതാക്കളെയും ചലച്ചിത്ര പ്രവർത്തകരെയും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.

പ്രൊഫഷണൽ രംഗത്ത്, ചിരഞ്ജീവിയുടെ ഏറ്റവും പുതിയ റിലീസായ മന ശങ്കര വര പ്രസാദ് ഗാരു, തെലുങ്കിലെ വമ്പൻ ഹിറ്റുകളിൽ ഒന്നായി മാറിയിരുന്നു. ഇപ്പോൾ സംവിധായകൻ ബോബിക്കൊപ്പം വരാനിരിക്കുന്ന ചിത്രത്തിനായി തയ്യാറെടുക്കുകയാണ് അദ്ദേഹം. സിനിമാപ്രേമികളും ആരാധകരും അദ്ദേഹത്തിന്റെ പുതിയ വമ്പൻ ചിത്രമായ ഫാന്റസി എന്റർടെയ്‌നർ വിശ്വംഭരയുടെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ഈ വസ്ത്രം എനിക്ക് അത്രമേൽ പ്രിയപ്പെട്ടത്”; പുത്തൻ ചിത്രങ്ങളുമായി സായ് പല്ലവി

0

തന്റെ ലളിതവും മനോഹരവുമായ വസ്ത്രധാരണത്തിലൂടെ എപ്പോഴും ആരാധകരുടെ മനംകവരുന്ന താരമാണ് സായ് പല്ലവി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ്. സാരിയിലും സൽവാറിലുമുള്ള തന്റെ മനോഹരമായ ലുക്കിലുള്ള ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ താരം ആരാധകർക്കായി പങ്കുവെച്ചത്.

“ഞാൻ ധരിച്ച ഈ വസ്ത്രം എനിക്ക് അത്രമേൽ ഇഷ്ടപ്പെട്ടതുകൊണ്ട് മാത്രം പങ്കുവെക്കുന്നു” (Just ‘coz I love what I wore) എന്ന അടിക്കുറിപ്പോടെയാണ് സായ് പല്ലവി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ സ്വതസിദ്ധമായ ശൈലിയിൽ മിനിമൽ മേക്കപ്പിലും ലളിതമായ വസ്ത്രത്തിലും അതീവ സുന്ദരിയായാണ് ചിത്രങ്ങളിൽ സായ് പല്ലവി പ്രത്യക്ഷപ്പെടുന്നത്.

മലയാള ചിത്രം ‘പ്രേമ’ത്തിലൂടെ മലർ മിസ്സായി വന്ന് തെന്നിന്ത്യയുടെ പ്രിയങ്കരിയായി മാറിയ സായ് പല്ലവി ഇപ്പോൾ ബോളിവുഡിലും ചുവടുറപ്പിക്കുകയാണ്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘രാമായണ’ത്തിൽ സീതയായിട്ടാണ് സായ് പല്ലവി അടുത്തതായി എത്തുന്നത്. രൺബീർ കപൂർ രാമനായും യാഷ് രാവണനായും അഭിനയിക്കുന്ന ഈ ചിത്രത്തിൽ സണ്ണി ഡിയോൾ, അമിതാഭ് ബച്ചൻ തുടങ്ങിയ വൻ താരനിരയും അണിനിരക്കുന്നുണ്ട്.

ഹോളിവുഡ് സാങ്കേതിക പ്രവർത്തകരുടെ പങ്കാളിത്തത്തോടെ രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ‘രാമായണ’ത്തിന്റെ ഒന്നാം ഭാഗം 2026 ദീപാവലിക്ക് തിയേറ്ററുകളിൽ എത്തും. ഇതിന് പുറമെ നാഗ ചൈതന്യയ്‌ക്കൊപ്പം അഭിനയിക്കുന്ന ‘തണ്ടേൽ’ എന്ന തെലുങ്ക് ചിത്രവും സായ് പല്ലവിയുടേതായി പുറത്തിറങ്ങാനുണ്ട്.

Sai Pallavi New Look

ഗണേഷ് കുമാർ രാജിവെക്കില്ല; മുഖ്യമന്ത്രിയെ കണ്ട് വിശദീകരണം നൽകി, വിവാദം ‘കുടുംബപ്രശ്നമെന്ന്’ ഒത്തുതീർപ്പ്

0

തിരുവനന്തപുരം: ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ രാജി വെക്കില്ല. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് ഗണേഷ് കുമാർ കാര്യങ്ങൾ വിശദീകരിച്ചു. വ്യക്തിപരമായ വിഷയമാണെന്നും രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളാണെന്നുമാണ് മന്ത്രിയുടെ വിശദീകരണം.

അതേസമയം, വിവാദങ്ങൾ ഒത്തുതീർപ്പിലേക്ക് നീങ്ങുന്നതായാണ് സൂചന. മന്ത്രി തന്നോട് ക്ഷമാപണം നടത്തിയെന്നും അതിനാൽ പരാതിയുമായി മുന്നോട്ട് പോകുന്നില്ലെന്നും ബിന്ദു മേനോൻ വ്യക്തമാക്കി.

സഞ്ജുവിന്റെ സിക്സർ പ്രവചിച്ച് ബേസിൽ! ഇത് വെറും പ്രവചനമല്ല, ‘പ്രവചനസിംഹം’ തന്നെ; വീഡിയോ വൈറൽ

0

ടി20 ലോകകപ്പ് ഫൈനലിന്റെ ആവേശത്തിനിടയിൽ ഗാലറിയിൽ നിന്ന് സഞ്ജു സാംസണിന്റെ സിക്സർ പ്രവചിച്ച് കൈയടി നേടിയിരിക്കുകയാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടയിലാണ് ആരാധകരെ അമ്പരപ്പിച്ച ഈ സംഭവം നടന്നത്.

തന്റെ ഉറ്റസുഹൃത്തായ സഞ്ജുവിന്റെ കളി കാണാൻ സൈലം ഗ്രൂപ്പ് സിഇഒ ഡോ. അനന്തുവിനും സോഷ്യൽ മീഡിയ താരം നിഹാലിനും (നിഹാൽക്ക) ഒപ്പമാണ് ബേസിൽ സ്റ്റേഡിയത്തിലെത്തിയത്. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ ക്യാമറയ്ക്ക് നേരെ നോക്കി ബേസിൽ ആത്മവിശ്വാസത്തോടെ “സിക്സ്… സിക്സ്” എന്ന് പറയുന്നത് വീഡിയോയിൽ കാണാം. ബേസിൽ പറഞ്ഞു തീരുന്നതിന് തൊട്ടുപിന്നാലെ സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പന്ത് അതിർത്തി കടന്നതോടെ സ്റ്റേഡിയം ആർപ്പുവിളികളാൽ ഉണർന്നു.

പ്രവചനം സത്യമായതോടെ യാതൊരു ഭാവമാറ്റവുമില്ലാതെ “ഇതൊക്കെ എന്ത്” എന്ന മട്ടിലുള്ള ബേസിലിന്റെ ‘കൂൾ ആറ്റിറ്റ്യൂഡ്’ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കൺമുന്നിൽ കണ്ടത് വിശ്വസിക്കാനാവാതെ തലയിൽ കൈവെച്ചു നിൽക്കുന്ന നിഹാലിനെയും വീഡിയോയിൽ കാണാം. ബേസിലിനെ ‘പ്രവചനസിംഹം’ എന്ന് വിളിച്ചാണ് ആരാധകർ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.

നേരത്തെ സഞ്ജുവിന്റെ ജേഴ്സി തേടിപ്പിടിച്ച് വാങ്ങി ആവേശത്തോടെ സ്റ്റേഡിയത്തിലേക്ക് പോകുന്ന ഇവരുടെ വീഡിയോയും ശ്രദ്ധിക്കപ്പെട്ടിരുന്നു. മത്സരത്തിൽ 89 റൺസെടുത്ത് ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച സഞ്ജു സാംസൺ തന്നെയാണ് പ്ലെയർ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ടതും.

Basil Joseph Predicts Sanju Samson’s Massive Sixer

നടിയെ ആക്രമിച്ച കേസ്: ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്ക് ഹൈക്കോടതി നോട്ടീസ്; സർക്കാർ അപ്പീൽ ഫയലിൽ സ്വീകരിച്ചു

0

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി നടൻ ദിലീപ് ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ട വിചാരണ കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ കേരള ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്ക് കോടതി നോട്ടീസ് അയക്കാൻ ഉത്തരവിട്ടു.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ദിലീപ് (എട്ടാം പ്രതി), ചാർളി തോമസ്, മേസ്തിരി സനിൽ, ശരത് എന്നിവരെ വെറുതെവിട്ട നടപടി റദ്ദാക്കണമെന്നും അവരെ ശിക്ഷിക്കണമെന്നുമാണ് സർക്കാരിന്റെ പ്രധാന ആവശ്യം.

പ്രണയം കുറ്റമല്ല, എനിക്ക് അയ്യായിരം പ്രണയമുണ്ട്”; ആരോപണങ്ങളിൽ പ്രതികരിച്ച് ഗണേഷ് കുമാർ

0

പത്തനാപുരം: വ്യക്തിപരമായ കാര്യങ്ങളെ മുൻനിർത്തി ഉയരുന്ന ആരോപണങ്ങളെയും സൈബർ ആക്രമണങ്ങളെയും രൂക്ഷമായ ഭാഷയിൽ തള്ളി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ തന്നെ തകർക്കാൻ കോൺഗ്രസും എതിരാളികളും നടത്തുന്ന രാഷ്ട്രീയ നാടകമാണിതെന്ന് അദ്ദേഹം പറഞ്ഞു. പത്തനാപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാന പ്രതികരണങ്ങൾ:

  • പ്രണയം ഒരു കുറ്റമല്ലെന്നും അത് എല്ലാവർക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഗണേഷ് കുമാറിന് ഒന്നല്ല, അയ്യായിരം പ്രണയമുണ്ട്. പ്രണയമില്ലാത്തവൻ പൊട്ടനാണ്, അവന് തലയ്ക്ക് എന്തെങ്കിലും സുഖമില്ലാത്തവനായിരിക്കും” എന്ന് അദ്ദേഹം പരിഹസിച്ചു
  • താൻ എപ്പോൾ മത്സരിക്കാൻ ഒരുങ്ങുന്നുവോ അപ്പോഴൊക്കെ ഇത്തരം കഥകൾ ഇറങ്ങുന്നത് പതിവാണെന്ന് മന്ത്രി പറഞ്ഞു. പത്തനാപുരത്തെ ജനങ്ങൾക്ക് തന്റെ ‘എക്‌സ്‌റേ’ വരെ അറിയാമെന്നും ഇത്തരം വിവാദങ്ങൾ തന്റെ ഭൂരിപക്ഷം വർദ്ധിപ്പിക്കുകയേയുള്ളൂ എന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു .
  • ആർ. ശ്രീലേഖയ്‌ക്കെതിരെ: ബിജെപി കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെയും അദ്ദേഹം തിരിച്ചടിച്ചു. തന്റെ കുടുംബകാര്യങ്ങളിൽ ഇടപെടാൻ ശ്രീലേഖയ്ക്ക് എന്ത് അവകാശമാണുള്ളതെന്ന് ചോദിച്ച അദ്ദേഹം, തിരുവനന്തപുരം മേയർ സ്ഥാനം കിട്ടാത്തതിന്റെ കൊതിക്കെറുവാണ് അവർ തീർക്കുന്നതെന്നും ആരോപിച്ചു
  • എൻ.എസ്.എസ് നിലപാട്: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ തനിക്ക് പിതൃതുല്യനാണെന്ന് അദ്ദേഹം ആവർത്തിച്ചു. അദ്ദേഹം ആവശ്യപ്പെട്ടാൽ ആ നിമിഷം താൻ പദവികൾ രാജിവെക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു

മന്ത്രിയുടെ കുടുംബവീട്ടിൽ വെച്ച് ഗണേഷ് കുമാറിന്റെ പേഴ്സണൽ സ്റ്റാഫ് മന്ത്രിയുടെ ഭാര്യയെ മർദിച്ചെന്ന് ആരോപണം ഉയർന്നിരുന്നു , ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം

തൃഷയോട് മാപ്പ് പറഞ്ഞ് പാർത്ഥിപൻ; ‘വീട്ടിലിരിക്കണം’ എന്ന പരാമർശം വിവാദമായതോടെ നടൻ മലക്കം മറിഞ്ഞു!

0

നടി തൃഷയ്‌ക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് നടനും സംവിധായകനുമായ ആർ. പാർത്ഥിപൻ. തൃഷ ‘വീട്ടിലിരിക്കണം’ എന്ന പാർത്ഥിപന്റെ പരാമർശം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് മറുപടിയുമായി തൃഷ തന്നെ നേരിട്ട് രംഗത്തെത്തിയതോടെയാണ് പാർത്ഥിപൻ മാപ്പ് പറഞ്ഞ് വിവാദം തണുപ്പിക്കാൻ ശ്രമിക്കുന്നത്.

വിവാദത്തിന് പിന്നിൽ?

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന ഒരു അവാർഡ് ഷോയ്ക്കിടെയാണ് സംഭവങ്ങളുടെ തുടക്കം. ഷോയിലെ ഒരു റാപ്പിഡ് ഫയർ റൗണ്ടിൽ തൃഷയുടെ ചിത്രം കാണിച്ചപ്പോൾ, ‘പൊന്നിയിൻ സെൽവൻ’ സിനിമയിലെ തൃഷയുടെ കഥാപാത്രമായ ‘കുന്ദവൈ’യെക്കുറിച്ച് ചോദിച്ചു. ഇതിന് മറുപടിയായി, തൃഷയ്ക്ക് ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ലാതെ ഇരിക്കണമെങ്കിൽ ‘വീട്ടിലിരിക്കുന്നതാണ് നല്ലത്’ (Sit at home) എന്ന് പാർത്ഥിപൻ പരിഹസിക്കുകയായിരുന്നു.

വിജയ്‌യുടെ കുടുംബജീവിതവുമായി ബന്ധപ്പെട്ട തർക്കങ്ങളും തൃഷയും വിജയ്യും പൊതുവേദിയിൽ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടതും ചർച്ചയാകുന്ന പശ്ചാത്തലത്തിലായിരുന്നു പാർത്ഥിപന്റെ ഈ ഒളിയമ്പ്.

തൃഷയുടെ ശക്തമായ മറുപടി

പാർത്ഥിപന്റെ വാക്കുകൾക്ക് തൃഷ സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായ മറുപടിയാണ് നൽകിയത്. “ഒരു മൈക്രോഫോൺ കൈയ്യിലുണ്ടെന്ന് കരുതി പറയുന്ന കാര്യങ്ങൾ ബുദ്ധിപരമോ തമാശയോ ആകില്ല. അത് മണ്ടത്തരത്തിന്റെ ശബ്ദം കൂട്ടുക മാത്രമാണ് ചെയ്യുന്നത്. അറിവില്ലാതെ പറയുന്ന മോശം വാക്കുകൾ ലക്ഷ്യം വെച്ച വ്യക്തിയെക്കാൾ അത് പറയുന്നയാളെക്കുറിച്ചാണ് കൂടുതൽ വ്യക്തമാക്കുന്നത്,” തൃഷ തുറന്നടിച്ചു.

പാർത്ഥിപന്റെ വിശദീകരണം

വിമർശനം കടുത്തതോടെ തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് പറഞ്ഞ് പാർത്ഥിപൻ രംഗത്തെത്തി. താൻ ആ വാചകം ഉപയോഗിച്ചത് വെറുമൊരു വാക്ക് പ്രയോഗം (Wordplay) മാത്രമാണെന്നും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് താൻ എന്നും ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആ ഭാഗം വീഡിയോയിൽ നിന്ന് ഒഴിവാക്കാൻ താൻ സംഘാടകരോട് ആവശ്യപ്പെട്ടിരുന്നതാണെന്നും എന്നാൽ ആരോ രഹസ്യമായി റെക്കോർഡ് ചെയ്ത് പുറത്തുവിട്ടതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

വിജയ് തന്റെ രാഷ്ട്രീയ പാർട്ടിയായ ‘തമിഴക വെട്രി കഴക’ത്തിന്റെ യോഗത്തിൽ ഇത്തരം പ്രചാരണങ്ങളെ കാര്യമാക്കുന്നില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ പുതിയ വിവാദവും അരങ്ങേറിയത്.

Parthiban Issues Apology After Trisha Slams His

ടി20 ലോകകപ്പ് ഫൈനലിൽ ചരിത്രം കുറിച്ച് സഞ്ജു സാംസൺ

0

അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലിൽ കിവികൾക്കെതിരെ വെടിക്കെട്ട് പ്രകടനവുമായി മലയാളി താരം സഞ്ജു സാംസൺ ചരിത്രത്തിലേക്ക്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ 46 പന്തിൽ നിന്ന് 89 റൺസ് നേടിയ സഞ്ജു, ടി20 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡ് സ്വന്തമാക്കി.

സഞ്ജു തിരുത്തിക്കുറിച്ച പ്രധാന റെക്കോർഡുകൾ:

  1. ഫൈനലിലെ ഉയർന്ന സ്കോർ: 2016-ൽ ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇൻഡീസ് താരം മർലോൺ സാമുവൽസ് നേടിയ 85 റൺസിന്റെ റെക്കോർഡാണ് സഞ്ജു മറികടന്നത്. ഫൈനലിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഉയർന്ന സ്കോർ എന്ന വിരാട് കോഹ്‌ലിയുടെ (77 റൺസ്) റെക്കോർഡും ഇതോടെ പഴങ്കഥയായി.
  2. സിക്സറുകളുടെ എണ്ണത്തിൽ റെക്കോർഡ്: ഒരു ടി20 ലോകകപ്പ് പതിപ്പിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന ബഹുമതിയും സഞ്ജു സ്വന്തമാക്കി. ഈ ടൂർണമെന്റിൽ 24 സിക്സറുകളാണ് താരം പറത്തിയത്. ന്യൂസിലൻഡിന്റെ ഫിൻ അലന്റെ (20 സിക്സറുകൾ) റെക്കോർഡാണ് സഞ്ജു തകർത്തത്.
  3. തുടർച്ചയായ അർദ്ധസെഞ്ചുറികൾ: ഈ ലോകകപ്പിൽ സഞ്ജു നേടുന്ന തുടർച്ചയായ മൂന്നാമത്തെ അർദ്ധസെഞ്ചുറിയാണിത്. ഇതോടെ മഹേല ജയവർധനെ, വിരാട് കോഹ്‌ലി എന്നിവരടങ്ങുന്ന എലൈറ്റ് പട്ടികയിൽ സഞ്ജുവും ഇടംപിടിച്ചു.
  4. സെമിയിലും ഫൈനലിലും ഫിഫ്റ്റി: ലോകകപ്പ് സെമി ഫൈനലിലും ഫൈനലിലും ഒരേപോലെ അർദ്ധസെഞ്ചുറി നേടുന്ന ലോകത്തിലെ മൂന്നാമത്തെ മാത്രം താരമാണ് സഞ്ജു. ഷാഹിദ് അഫ്രീദി (2009), വിരാട് കോഹ്‌ലി (2014) എന്നിവർ മാത്രമാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

സഞ്ജുവിനൊപ്പം ഓപ്പണർ അഭിഷേക് ശർമയും ഇഷാൻ കിഷനും അർദ്ധസെഞ്ചുറികൾ നേടിയതോടെ ടി20 ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഒരു ടീമിലെ ആദ്യ മൂന്ന് ബാറ്റർമാരും 50 കടക്കുന്നതിനും ആരാധകർ സാക്ഷ്യം വഹിച്ചു. സഞ്ജുവിന്റെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ ഇന്ത്യ നിശ്ചിത 20 ഓവറിൽ 255 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്.

ടൂർണമെന്റിലുടനീളം മികച്ച ഫോമിലുള്ള സഞ്ജു സാംസൺ ഐസിസിയുടെ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരത്തിനുള്ള പട്ടികയിലും മുൻനിരയിലുണ്ട്.

വിജയ്‌യുടെ ഭാര്യ സംഗീത പുതിയ ഹർജി നൽകി; ഭർതൃഗൃഹത്തിൽ താമസിക്കാൻ അനുമതി തേടി

0

തമിഴ് സൂപ്പർതാരം ദളപതി വിജയ്‌യുമായുള്ള വിവാഹമോചന നടപടികൾ പുരോഗമിക്കുന്നതിനിടെ കോടതിയിൽ പുതിയ ഹർജിയുമായി ഭാര്യ സംഗീത സ്വർണലിംഗം. വിവാഹമോചന കേസ് തീർപ്പാക്കുന്നതുവരെ ഇരുവർക്കുമുള്ള ഭർതൃഗൃഹത്തിൽ (matrimonial home) തന്നെ താമസിക്കാൻ അനുവദിക്കണമെന്നും ഇതിനായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നുമാണ് പുതിയ ഹർജിയിലെ പ്രധാന ആവശ്യം.

തന്നെ വീട്ടിൽ നിന്ന് പുറത്താക്കാനും താമസസൗകര്യം നിഷേധിക്കാനും സാധ്യതയുണ്ടെന്ന് ഭയക്കുന്നതായി സംഗീത ഹർജിയിൽ വ്യക്തമാക്കിയിട്ടുള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ തനിക്ക് നിയമപരമായ സംരക്ഷണം ആവശ്യമാണെന്നും അവർ കോടതിയെ അറിയിച്ചു.

മാനസിക പീഡനം, അവഗണന, മറ്റൊരു നടിയുമായുള്ള വിജയ്യുടെ ബന്ധം എന്നീ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചാണ് സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നത്. നടിയുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പുനൽകിയിട്ടും അത് പാലിച്ചില്ലെന്നും, ഇത് തനിക്കും മക്കൾക്കും വലിയ മാനസികാഘാതം ഉണ്ടാക്കിയെന്നും അവരുടെ ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

വിജയ്-സംഗീത വിവാഹമോചന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ആരാധകർക്കിടയിലും വലിയ ഞെട്ടലാണ് ഈ പുതിയ സംഭവവികാസങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. പുതിയ ഹർജിയിൽ കോടതിയുടെ തുടർനടപടികൾ എന്താകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും അവതരിപ്പിക്കുന്ന ‘ധുരന്ധർ പ്രതികാരം’ ട്രെയ്‌ലർ പുറത്ത്; ആദിത്യ ധർ ഒരുക്കുന്ന സ്പൈ ആക്ഷൻ ത്രില്ലറിന്റെ രണ്ടാം ഭാഗം മാർച്ച് 19 റിലീസ്

0

ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന, രൺവീർ സിംഗ് നായകനായ ‘ധുരന്ധർ പ്രതികാരം’ ട്രെയ്‌ലർ പുറത്ത്. ആദിത്യ ധർ സംവിധാനം ചെയ്ത ‘ദുരന്ധർ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയാണ് ‘ധുരന്ധർ പ്രതികാരം’ പുറത്തു വരുന്നത്. രൺവീർ സിംഗ് ജസ്കിരത് സിംഗ് രംഗിയായും ഹംസയായും തന്റെ ഇരട്ട അവതാരങ്ങളിൽ എത്തുന്ന ചിത്രം, ചരിത്രത്തിൽ അജ്ഞാതരായ കഥാപാത്രങ്ങളുടെ ജീവിതത്തിൽ നടക്കുന്ന വമ്പൻ സംഘർഷങ്ങളുടെ കഥയാണ് പറയുന്നത്. 2026 മാർച്ച് 19 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ഹിന്ദി സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റായ ആദ്യ ഭാഗത്തിന് ശേഷം എത്തുന്ന ‘ധുരന്ധർ പ്രതികാരം’ ഇന്ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ്.

രൺവീർ സിംഗ് അവതരിപ്പിക്കുന്ന ജസ്കിരത് സിംഗ് രംഗി എന്ന കഥാപാത്രത്തെയാണ് ഈ ചിത്രം പിന്തുടരുന്നത്. എന്തൊക്കെ സംഭവ വികാസങ്ങളാണ് ജസ്‌കീരത് സിംഗ് എന്ന ഈ കഥാപാത്രത്തെ ഹംസ അലി മസാരി ആകാൻ നിർബന്ധിതനാക്കുന്നത് എന്നും, അദ്ദേഹം പാക്കിസ്ഥാനിൽ ഇന്ത്യൻ ചാരനായി പ്രവർത്തിക്കുമ്പോൾ അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഉയർച്ചകളുമാണ് ഈ രണ്ടാം ഭാഗത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. ജസ്കിരത്, ഹംസ എന്നീ ഇരട്ട അവതാരങ്ങളിൽ രൺവീർ സിങ്ങിനെ ട്രെയിലറിൽ അവതരിപ്പിക്കുന്നു. തന്ത്രപ്രധാനനായ അജയ് സന്യാലിന്റെ വേഷത്തിൽ ആർ മാധവൻ, ഐഎസ്ഐ മേജർ ഇഖ്ബാലിന്റെ വേഷത്തിൽ അർജുൻ രാംപാൽ, എസ്പി ചൌധരി അസ്ലാമിന്റെ വേഷത്തിൽ സഞ്ജയ് ദത്ത് എന്നിവർ ചിത്രത്തിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗംഭീര ആക്ഷൻ, മൂർച്ചയുള്ള ഡയലോഗുകൾ, തിയേറ്ററിലുടനീളം ആരാധകരെ ത്രസിപ്പിക്കാൻ രൂപകൽപ്പന ചെയ്ത നിമിഷങ്ങൾ എന്നിവയുള്ള ട്രെയിലർ, അഭൂതപൂർവമായ കാൻവാസിൽ ഒരുക്കിയ ഒരു പ്രതികാര കഥയുടെ സൂചന നൽകുന്നു.

ധൈര്യം, ഇന്ധനം, മാറ്റം എന്നിവയിലൂടെ മുന്നോട്ട് സഞ്ചരിക്കുന്ന ഒരു പ്രതികാര കഥയെയാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. രൺവീർ സിംഗിനൊപ്പം അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, മാധവൻ, അക്ഷയ് ഖന്ന, സാറ അർജുൻ, രാകേഷ് ബേദി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി62 സ്റ്റുഡിയോ നിർമ്മിച്ച് ജിയോ സ്റ്റുഡിയോ അവതരിപ്പിക്കുന്ന ‘ദുരന്ധർ പ്രതികാരം’, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ആണ് റിലീസ് ചെയ്യാൻ പോകുന്നത്.

ഗുഡി പഡ്വയുടെയും ഉഗാദിയുടെയും അവസരത്തിലും ഈദിന് മുന്നോടിയായും പുറത്തിറങ്ങുന്ന ചിത്രം രചിച്ചതും സംവിധായകൻ ആദിത്യ ധർ തന്നെയാണ്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആദിത്യ ധറും ചേർന്നാണ് ഈ മെഗാ മാസ്സ് ആക്ഷൻ സ്പൈ ത്രില്ലർ നിർമ്മിച്ചിരിക്കുന്നത്. 2026 മാർച്ച് 19 ന് ലോകമെമ്പാടുമുള്ള സിനിമാശാലകളിൽ അജ്ഞാതരായ പുരുഷന്മാരുടെ കഥയുടെ ചുരുളഴിയുന്നു. പിആർഒ – ശബരി