Home Blog Page 30

ആ അഭ്യൂഹങ്ങൾ സത്യമായിരുന്നു! താൻ അമ്മയാകാൻ ഒരുങ്ങുകയാണെനന്ന് സാമന്ത

0

തെന്നിന്ത്യൻ സിനിമാപ്രേമികൾക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയുമായി നടി സാമന്ത റൂത്ത് പ്രഭു. താൻ അമ്മയാകാൻ ഒരുങ്ങുകയാണെന്ന വാർത്ത താരം ഔദ്യോഗികമായി സ്ഥിരീകരിച്ചു. തന്റെ പുതിയ ചിത്രമായ ‘മാ ഇൻ്റി ബംഗാരം’ (Maa Inti Bangaaram) എന്ന സിനിമയുടെ വിജയഘോഷ പരിപാടിക്കിടെ ഹൈദരാബാദിൽ വെച്ചാണ് സാമന്ത ഈ സന്തോഷവാർത്ത മാധ്യമങ്ങളോട് പങ്കുവെച്ചത്.

നിലവിലുള്ള പ്രൊജക്ടുകൾ പൂർത്തിയാക്കിയ ശേഷം അഭിനയത്തിൽ നിന്ന് താൽക്കാലികമായി ഒരു ചെറിയ ഇടവേള (മെറ്റേണിറ്റി ലീവ്) എടുക്കുമെന്നും സാമന്ത വ്യക്തമാക്കി.

“മാ ഇൻ്റി ബംഗാരം സിനിമയ്ക്ക് ശേഷം എന്റെ നിലവിലെ ശാരീരികാവസ്ഥ പരിഗണിച്ച് ചെറിയൊരു ഇടവേള എടുക്കേണ്ടതുണ്ട്. എനിക്ക് പ്രസവാവധി ആവശ്യമാണ്. അതിനുശേഷം കൂടുതൽ കരുത്തോടെ പുതിയൊരു ചിത്രവുമായി ഞാൻ എന്റെ ആരാധകർക്ക് മുന്നിലേക്ക് തിരിച്ചെത്തും,” സാമന്ത പരിപാടിക്കിടെ പറഞ്ഞു. ഈ സമയം സാമന്തയുടെ ഭർത്താവും പ്രമുഖ സംവിധായകനുമായ രാജ് നിദിമോരുവും ഒപ്പമുണ്ടായിരുന്നു.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സാമന്ത ഗർഭിണിയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ‘മാ ഇൻ്റി ബംഗാരം’ സിനിമയുടെ പ്രമോഷൻ പരിപാടികളിൽ താരം പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങളും വീഡിയോകളും കണ്ടാണ് ആരാധകർ ഈ നിഗമനത്തിൽ എത്തിയത്. ഇപ്പോൾ താരം തന്നെ നേരിട്ട് രംഗത്തെത്തിയതോടെ ആരാധകരും സിനിമാ ലോകവും സാമന്തയ്ക്കും രാജിനും ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത ‘മാ ഇൻ്റി ബംഗാരം’ ബോക്സ് ഓഫീസിൽ 50 കോടിയിലധികം കളക്ഷൻ നേടി സാമന്തയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സോളോ ഹിറ്റായി മുന്നേറുന്നതിനിടയിലാണ് ഈ ഇരട്ടി മധുര വാർത്ത. 2025 ഡിസംബറിലായിരുന്നു രാജ് നിദിമോരുവുമായുള്ള സാമന്തയുടെ വിവാഹം.

Samantha Ruth Prabhu Confirms Pregnancy

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

0

ഷീലം എം സ്വാമി, സാത്വിക റാവു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനി ഒരുക്കിയ കന്നഡ ചിത്രം “മേഘ മൗനം” ജൂൺ 26 ന് തീയേറ്ററുകളിലെത്തും. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്. മൈസൂരു രമേശ്, സുനി സിനിമാസ്, റാം മൂവീസ്, ശ്രീ രംഗരാജു, ലോകേഷ് ബെലവാടി, രമേശ് ഗോവ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് കെ വി എൻ പ്രൊഡക്ഷൻസ് ആണ്. സംവിധായകൻ സുനിയുടെ അസ്സോസിയേറ്റ് ആയി ജോലി ചെയ്തിരുന്ന ഷീലം എം സ്വാമിയുടെ നടനായുള്ള അരങ്ങേറ്റം ചിത്രം കൂടിയാണിത്. ഓപ്പറേഷൻ അലമേലമ്മ, ചമക്, ബാസാർ, സാകേത്, അവതാര പുരുഷ, ഗറ്റവൈഭവ, ബഹുപറക്, സിമ്പിൾ ആകി ഇന്നോട് ലവ് സ്റ്റോറി, സിമ്പിൾ ആകി ഒന്തു ലവ് സ്റ്റോറി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ ആണ് സുനി.

മോക്ഷ കുശാൽ, റിഷി, രേഖ എസ് പ്രസാദ്, ധനഞ്ജയ ഡിഡഗ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. റൊമാന്റിക് ത്രില്ലർ ആയി കഥ പറയുന്ന ചിത്രം, സസ്പെൻസ്, പ്രണയം, കോമഡി, ട്വിസ്റ്റുകൾ എന്നിവ കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഒരു മനോഹരമായ റിസോർട്ടിൽ എത്തിച്ചേരുന്ന രണ്ട് ദമ്പതിമാരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾക്ക് ചുറ്റുമാണ് ചിത്രം വികസിക്കുന്നത്.

ഛായാഗ്രഹണം – സന്തോഷ് റായ് പത്തജേ, സംഗീതം- ജൂദ സാൻഡി, ആദി കൃഷ്ണ- എഡിറ്റർ, മ്യൂസിക് സൂപ്പർവൈസർ- സാമുവൽ അബി, നൃത്ത സംവിധാനം- മധു ശിവണ്ണ, പ്രൊഡക്ഷൻ ഡിസൈനർ- മഞ്ജു ജെ ഹോസപ്പെട്ട, അശ്വിൻ രമേശ് , വരികൾ – നിർമ്മൽ എം ആർ, രഞ്ജിത്ത് രമേശ്, സന്ധൂപ് നാരായണൻ, ആലാപനം – വിപിൻ സേവ്യർ, ഏയ്ഞ്ചൽ മേരി ജോസഫ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ “ഗാനം പ്രോമോ വീഡിയോ പുറത്ത്; ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

0

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്ത പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധത്തിലെ പുതിയ ഗാനം വീരനാഗയുടെ പ്രോമോ വീഡിയോ പുറത്ത്. ഗാനത്തിന്റെ പൂർണ്ണമായ പതിപ്പ് ജൂൺ 26 ന് ആണ് എത്തുന്നത്. ഭഗവാൻ ശിവനെ ആഘോഷിക്കുന്ന നാഗ സാധുക്കളുടെ കഥ പറയുന്ന, അവരെ ആഘോഷിക്കുന്ന ഗാനമായാണ് വീര നാഗ ഗാനം ചിട്ടപ്പെടുത്തിയതെന്നും ചിത്രീകരിച്ചിരിക്കുന്നതെന്നും ഈ പ്രോമോ വീഡിയോ കാണിച്ചു തരുന്നുണ്ട്.
ചിത്രം 2026, ജൂലൈ 3 ന് ആഗോള റിലീസായി എത്തും. നാഗബന്ധം കേരളത്തിലെത്തിക്കുന്നത് ജി എഫ് (ഗുഡ് ഫെല്ലാസ്) ഫിലിംസ് ആൻഡ് റിലീസ് ആണ്. വിരാട് കർണ്ണ നായകനായി എത്തുന്ന ചിത്രം എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്.

നാഗസാധു താണ്ഡവം എന്ന രീതിയിലാണ് വീരനാഗ ഗാനത്തെ വിശേഷിപ്പിക്കുന്നത്. നായകൻ വിരാട് കർണ്ണയുടെ ശിവ താണ്ഡവം ആണ് ഗാനത്തിന്റെ ഹൈലൈറ്റ് എന്നാണ് പ്രോമോ വീഡിയോ നൽകുന്ന സൂചന. വമ്പൻ ദൃശ്യ വിസ്മയം ആയിരിക്കും ഗാനം നൽകുക എന്നും പ്രോമോ വീഡിയോ സൂചിപ്പിക്കുന്നു. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തിൻ്റെ ട്രെയ്‌ലർ ഇതിനോടകം 30 മില്യൺ കാഴ്ചക്കാരെ നേടി സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്. ബ്രഹ്മാണ്ഡ ദൃശ്യങ്ങളും, ഗംഭീര വിഎഫ്എക്സും ആണ് ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്ന് ട്രെയ്‌ലർ കാണിച്ചു തരുന്നു. പുരാതന ക്ഷേത്രങ്ങളും നിഗൂഢ ലോകങ്ങളും ഉൾപ്പെടുന്ന കഥയുമായി, ആഗോള സിനിമാറ്റിക് അനുഭവം നൽകുന്നതിന് ലക്ഷ്യമിട്ടുള്ള അത്യാധുനിക വിഷ്വൽ ഇഫക്റ്റുകൾ ഉപയോഗിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പുരാതന രഹസ്യങ്ങൾ, മറഞ്ഞിരിക്കുന്ന നിധികൾ, ദിവ്യശക്തികൾ, മറന്നുപോയ ഇതിഹാസങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ആണ് ചിത്രം കഥ പറയുന്നത്.

മെഗാ കാൻവാസിൽ വലിയ യുദ്ധ രംഗങ്ങളും ആക്ഷൻ രംഗങ്ങളും കോർത്തിണക്കി, ബ്രഹ്മാണ്ഡ നിർമ്മാണ സ്കെയിലിൽ, ലോകോത്തര സാങ്കേതിക നിലവാരവുമുള്ള ഒരു പാൻ-ഇന്ത്യൻ കാഴ്ചയായി ആണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് ആണ് ഈ ചിത്രത്തിനായി വമ്പൻ ആക്ഷൻ സീക്വൻസുകൾ സംവിധാനം ചെയ്തിരിക്കുന്നത്. നഭാ നടേഷ്, ഐശ്വര്യ മേനോൻ,ദക്ഷ നാഗർക്കർ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശർമ, അനസൂയ ഭരദ്വാജ്, ബി. എസ്. അവിനാഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രത്തിൻ്റെ വിദേശ റിലീസ് സ്വന്തമാക്കിയത് സീ സ്റ്റുഡിയോസ് ആണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം ആഗോള തലത്തിൽ സീ സ്റ്റുഡിയോഡ് പ്രദർശനത്തിന് എത്തിക്കും.

ഛായാഗ്രഹണം- സൌന്ദർ രാജൻ എസ് , സംഗീതം- അഭേ, ജുനൈദ് കുമാർ, പശ്‌ചാത്തല സംഗീതം- ജുനൈദ് കുമാർ, എഡിറ്റർ- ആർ. സി. പനവ്, സിഇഓ -വാസു പൊടിനി, പ്രൊഡക്ഷൻ ഡിസൈനർ – അശോക് കുമാർ, സംഭാഷണങ്ങൾ- കല്യാൺ ചക്രവർത്തി, അഡീഷണൽ ഡയലോഗുകൾ- അഭിഷേക് നാമ, ശ്രാവൺ കുമാർ തഡ്ക, വരികൾ- കാസർല ശ്യാം, കല്യാൺ ചക്രവർത്തി, ശ്രീഹർഷ എമാനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിനത്രി ജക്കൽ, ആക്ഷൻ- കനൽ കണ്ണൻ, വ്ലാഡ് റിംബർഗ് (യുഎസ്എ), റിയൽ സതീഷ്, കേച്ച ഖംഫക്ഡി, നന്ദു, റൺ നവരച് (തായ്ലൻഡ്), ജൂനിയർ വെങ്കട്ട്, കൊറിയോഗ്രാഫി- ബൃന്ദാ, ഗണേഷ് ആചാര്യ, ശ്രസ്തി വർമ്മ, തിരക്കഥ വികസനം- ശ്ര 1, രാജീവ് എൻ കൃഷ്ണ, വിഎഫ്എക്സ് ഡയറക്ടർ- അഭിഷേക് നാമ, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമാസ്, Vfx: തണ്ടർ സ്റ്റുഡിയോസ്, Vfx സൂപ്പർവൈസർ-ദേവ് ബാബു ഗാന്ധി (ബുജ്ജി), കളർ- റെഡ് ചില്ലീസ്, സീനിയർ കളറിസ്റ്റ്- കെൻ മെറ്റ്സ്കർ, ഓഡിയോഗ്രാഫർ- M.R. രാജാകൃഷ്ണൻ, കോസ്റ്റ്യൂം ഡിസൈനർമാർ- രാജേഷ് കമർസു, വിഭ റെഡ്ഡി, ശശി ചൌധരി, കോസ്റ്റ്യൂം ചീഫ്- ശ്രീനിവാസു സിംഗാറാം, ക്യാരക്ടർ ഡിസൈനർമാർ- പ്രീതിഷീൽ സിംഗ് ഡിസൂസ, പട്ടണം റഷീദ്, മേക്കപ്പ് ചീഫ്- രംഗിസെട്ടി അർജുൻ, ചീഫ് കോ-ഡയറക്ടർ- ലലിത് പ്രഭാകർ, നാഗ സൂര്യദേവര, കോ-ഡയറക്ടർ- ശ്രാവൺ കുമാർ തഡ്ക, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വെങ്കട്ട് റെഡ്ഡി കുഞ്ചം, അസോസിയേറ്റ് ഡയറക്ടർമാർ- രവമേഷ് രവുരി, പെദബാലി നിഖിലേശ്വർ റെഡ്ഡി, അസിസ്റ്റന്റ് ഡയറക്ടർമാർ- രൂപ്കുമാർ മഗപ്പു, എ. സുധീർ കുമാർ, അസോസിയേറ്റ് എഡിറ്റർ- ലോകേഷ് അനകല, പ്രൊഡക്ഷൻ കൺട്രോളർമാർ- രാഘവ, ഗണേഷ് വെങ്കിടേശ്വർ റാവു, എക്സിക്യൂട്ടീവ് മാനേജർമാർ- മുഹമ്മദ്. ജാഫറുദ്ദീൻ, ദുലം രമേഷ്, ആനം നവീൻ, പ്രൊഡക്ഷൻ മാനേജർ- ബോയപതി സതീഷ്, അക്കൌണ്ട്സ് & ഫിനാൻസ് ടീം- ശ്രീനിവാസ റെഡ്ഡി വേലഗല (ഫാക്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്), യാദ്ലപ്പള്ളി ലക്ഷ്മികാന്ത്, പബ്ലിസിറ്റി ഡിസൈൻ -കാനി സ്റ്റുഡിയോ, സ്റ്റിൽസ്- സ്നാപിൻ ഫോട്ടോഗ്രാഫി, ശിവ, മാർക്കറ്റിംഗ്- അരുൺ കുമാർ പൊടപതി, ഹാഷ്ടാഗ് മീഡിയ, പിആർഓ – ശബരി

‘ആരുടെയും കളിപ്പാവയാകാൻ സൗകര്യമില്ല, മുൻ ഭരണസമിതികളുടെ അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യണം’; അമ്മയിലെ രാജിക്കു പിന്നിലെ കാരണം വ്യക്തമാക്കി ശ്വേത മേനോൻ

0

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ (AMMA) തന്റെ രാജിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കടുത്ത നിലപാടുമായി നടി ശ്വേത മേനോൻ. ആരുടെയും കളിപ്പാവയാകാൻ താൻ തയ്യാറല്ലാത്തതുകൊണ്ടാണ് സംഘടനയിൽ നിന്നും രാജിവെച്ചതെന്ന് ശ്വേത ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. അടിസ്ഥാനരഹിതമായ വ്യക്തിഹത്യകളും അധിക്ഷേപങ്ങളും തുടർച്ചയായി നേരിട്ടപ്പോൾ, നിലപാടുള്ള ഒരു സ്ത്രീ എന്ന നിലയിൽ എടുത്ത തീരുമാനമാണിതെന്നും ഇത് തന്റെ ബലഹീനതയല്ല, മറിച്ച് ആത്മാഭിമാനത്തിന്റെ പ്രശ്നമാണെന്നും താരം വ്യക്തമാക്കി.

ശ്വേത മേനോന്റെ കുറിപ്പിലെ പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:

  • കെട്ടിച്ചമച്ച ആരോപണങ്ങൾ: ‘അമ്മ’യുടെ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ക്രൈം നന്ദകുമാർ, മാർട്ടിൻ മേനാച്ചേരി പോലുള്ളവരെ മുന്നിൽ നിർത്തി തനിക്കെതിരെ ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും നടത്തിയിരുന്നു. എന്നാൽ ഭൂരിഭാഗം അംഗങ്ങളുടെയും പിന്തുണയോടെയാണ് താൻ തിരഞ്ഞെടുപ്പിൽ വിജയിച്ചത്.
  • അഴിമതി അന്വേഷണം തടസ്സപ്പെടുത്തി: മുൻ ഭരണസമിതിയിലെ ചിലരുടെ തെറ്റായ നടപടികളെക്കുറിച്ച് അന്വേഷിക്കാനുള്ള അവസരം ചില താല്പര്യക്കാർ മനഃപൂർവ്വം ഇല്ലാതാക്കി.
  • ഫോറൻസിക് ഓഡിറ്റിങ് വേണം: തങ്ങളുടേത് ഉൾപ്പെടെ കഴിഞ്ഞ രണ്ട് ടേമുകളിലെയും സാമ്പത്തിക അക്കൗണ്ടുകൾ കൃത്യമായി പരിശോധിക്കണം. പൂർണ്ണമായ സുതാര്യത ഉറപ്പാക്കാൻ ഒരു ഫോറൻസിക് ഓഡിറ്റ് തന്നെ നടത്തണം.
  • രാഷ്ട്രീയ ആരോപണങ്ങൾക്ക് മറുപടി: താൻ സാംഘിയോ കമ്മിയോ അല്ലെന്ന് ശ്വേത വ്യക്തമാക്കി. ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിന്റെയോ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരിന്റെയോ ഒരു പരിപാടിയിലും താൻ പങ്കെടുത്തിട്ടില്ല. മറ്റുള്ളവർ ക്ഷണക്കത്തുകൾക്ക് പുറകെ ഓടിയപ്പോൾ താൻ അതിൽ നിന്നെല്ലാം വിട്ടുനിൽക്കുകയാണുണ്ടായത്.
  • വ്യക്തിഹത്യ തുടരുന്നു: രാജിവെച്ചതിന് ശേഷവും പുതുതായി ഇറക്കുമതി ചെയ്ത ചില കഥാപാത്രങ്ങളിലൂടെ തനിക്കെതിരെ വീണ്ടും വ്യക്തിഹത്യാ ശ്രമങ്ങളും ദുഷ്പ്രചരണങ്ങളും തുടരുകയാണെന്ന് താരം ആരോപിക്കുന്നു.

തനിക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിച്ച ശ്വേത മേനോൻ, കളി ഇനിയും ബാക്കിയുണ്ടെന്ന സൂചനയോടെയാണ് (Picture abhi baaki hai, mere dost) തന്റെ കുറിപ്പിന്റെ ഒന്നാം ഭാഗം അവസാനിപ്പിക്കുന്നത്.

ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരം; ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ!

0

ഹൂസ്റ്റൺ: കടുത്ത വിമർശനങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും ഫോമിലേക്ക് ഉയർന്നു. ഹൂസ്റ്റണിൽ നടന്ന ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് പോർച്ചുഗൽ തകർത്തത്. മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ റൊണാൾഡോ, ആറ് വ്യത്യസ്ത ലോകകപ്പ് പതിപ്പുകളിൽ ഗോൾ നേടുന്ന ചരിത്രത്തിലെ ആദ്യ കളിക്കാരൻ എന്ന അപൂർവ നേട്ടവും സ്വന്തമാക്കി.

മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ സിആർ7 (CR7) ചരിത്രത്തിലേക്ക് പന്ത് അടിച്ചുകയറ്റി. വലതുവിങ്ങിലൂടെ മുന്നേറിയ ജാവോ കാൻസെലോ നൽകിയ ക്രോസ്, ആറ് വാര അകലെനിന്ന് ഒരൊറ്റ ടച്ചിലൂടെ റൊണാൾഡോ വലയിലെത്തിക്കുകയായിരുന്നു.

പ്രായത്തെ തോൽപ്പിച്ച പോരാട്ടവീര്യം

2006-ൽ തന്റെ ആദ്യ ലോകകപ്പ് ഗോൾ നേടിയ റൊണാൾഡോ, 41-ാം വയസ്സിൽ ഈ നേട്ടം കൈവരിച്ചതോടെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ ഗോൾവേട്ടക്കാരനായി മാറി. 1994-ൽ 42-ാം വയസ്സിൽ ഗോൾ നേടിയ കാമറൂണിന്റെ റോജർ മില്ല മാത്രമാണ് ഇനി റൊണാൾഡോയ്ക്ക് മുന്നിലുള്ളത്.

മത്സരത്തിന്റെ 39-ാം മിനിറ്റിൽ റൊണാൾഡോ തന്റെ രണ്ടാം ഗോളും നേടി. ബ്രൂണോ ഫെർണാണ്ടസ് ബോക്സിലേക്ക് നീട്ടിനൽകിയ പാസ് സ്വീകരിച്ച് റൊണാൾഡോ പന്ത് പോസ്റ്റിന്റെ താഴത്തെ ഇടത് കോർണറിലേക്ക് മനോഹരമായി എത്തിച്ചു. ഈ ഇരട്ട ഗോളുകളോടെ യൂസേബിയോയെ മറികടന്ന് ലോകകപ്പിൽ പോർച്ചുഗലിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ബഹുമതിയും (10 ഗോളുകൾ) റൊണാൾഡോ സ്വന്തമാക്കി.

കളിയിലെ മറ്റ് പ്രധാന നിമിഷങ്ങൾ

  • അപ്രതീക്ഷിത ഫ്രീകിക്ക് ഗോൾ: മത്സരത്തിന്റെ 17-ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിലൂടെ നൂനോ മെൻഡിസ് പോർച്ചുഗലിന്റെ രണ്ടാം ഗോൾ നേടി. റൊണാൾഡോ ഫ്രീകിക്ക് എടുക്കുമെന്ന് ഉസ്ബെക്ക് പ്രതിരോധവും ഗാലറിയും പ്രതീക്ഷിച്ചിരിക്കെ, അപ്രതീക്ഷിതമായി വന്ന മെൻഡിസ് ബോളിനെ പ്രതിരോധ മതിലിന് മുകളിലൂടെ വലയിലെത്തിക്കുകയായിരുന്നു.
  • ആധികാരിക ജയം: രണ്ടാം പകുതിയിൽ ഉസ്ബെക്കിസ്ഥാൻ പ്രതിരോധ താരം അബ്ദുകാദിർ ഖുസനോവിന്റെ ഓൺ ഗോളിലൂടെ പോർച്ചുഗൽ ലീഡ് നാലായി ഉയർത്തി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ (87-ാം മിനിറ്റ്) പകരക്കാരനായി ഇറങ്ങിയ റാഫേൽ ലിയാവോ പോർച്ചുഗലിന്റെ അഞ്ചാം ഗോളും തികച്ചു.

ആദ്യ മത്സരത്തിൽ ഡിആർ കോംഗോയോട് 1-1ന് സമനില വഴങ്ങിയതിന് പിന്നാലെ പോർച്ചുഗൽ ടീമും റൊണാൾഡോയും കടുത്ത വിമർശനങ്ങൾ നേരിട്ടിരുന്നു. അതിനെല്ലാം കളിയിലൂടെ താരം മറുപടി നൽകി കഴിഞ്ഞു. 2021 ലെ യൂറോ കപ്പിന് ശേഷം ആദ്യമായാണ് റൊണാൾഡോ ഒരു പ്രധാന ടൂർണമെന്റിൽ ഓപ്പൺ പ്ലേയിലൂടെ പോർച്ചുഗലിനായി ഗോൾ നേടുന്നത്.

യൂണിയൻ മന്ത്രി സുരേഷ് ഗോപിക്കും ഭാര്യ രാധികയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി ലിസി ലക്ഷ്മി; സോഷ്യൽ മീഡിയയിൽ വൈറൽ

0

കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയെയും ഭാര്യ രാധികയെയും യാദൃശ്ചികമായി കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവെച്ച് പ്രശസ്ത നടി ലിസി ലക്ഷ്മി. തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പഴയ സഹപ്രവർത്തകനൊപ്പമുള്ള ചിത്രം ലിസി ആരാധകർക്കായി പങ്കുവെച്ചത്.

വർഷങ്ങളായുള്ള തങ്ങളുടെ സൗഹൃദവും സ്നേഹവും ഓർമ്മിപ്പിക്കുന്നതായിരുന്നു ലിസിയുടെ വാക്കുകൾ. സുരേഷ് ഗോപിയെ കേവലം ഒരു താരം എന്നതിലുപരി ഒരു മികച്ച മനുഷ്യൻ എന്നാണ് താരം വിശേഷിപ്പിച്ചത്.

“കേന്ദ്രമന്ത്രിയും എന്റെ സിനിമയിലെ നായകനും സുഹൃത്തും അതിലുപരി ഒരു മികച്ച മനുഷ്യനുമായ ശ്രീ സുരേഷ് ഗോപിയെയും അദ്ദേഹത്തിന്റെ മനോഹരിയായ ഭാര്യ രാധികയെയും യാദൃശ്ചികമായി കണ്ടുമുട്ടി,” എന്ന് ലിസി തൻ്റെ പോസ്റ്റിൽ കുറിച്ചു.

മലയാള സിനിമയിൽ നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളവരാണ് സുരേഷ് ഗോപിയും ലിസിയും. ഇവരുടെ ഒത്തുചേരൽ പഴയകാല സിനിമാ ഓർമ്മകളെ ഉണർത്തുന്നതാണെന്ന് ആരാധകർ കമന്റുകളിലൂടെ വ്യക്തമാക്കുന്നു. ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു.

Lissy Shares Heartwarming Post After Chance Meeting with Union Minister Suresh Gopi and Wife Radhika

“എന്റെ ജീവിതം ഇത്രയും മനോഹരമാക്കിയ പ്രിയപ്പെട്ടയാൾക്ക്…” വിജയ്ക്ക് അർദ്ധരാത്രിയിൽ ഹൃദയം തൊടുന്ന ജന്മദിനാശംസകളുമായി തൃഷ; ചിത്രം വൈറൽ!

0

തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴ് സിനിമയിലെ മുൻനിര നായകനുമായ വിജയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് നടി തൃഷ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ്‌ സിനിമാ-രാഷ്ട്രീയ ലോകത്ത് വലിയ രീതിയിൽ ചർച്ചയാകുന്നു. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന വിജയ്‌യുടെ അർദ്ധരാത്രിയിലെ ജന്മദിനാഘോഷങ്ങളിൽ നിന്നുള്ള ചിത്രമാണ് തൃഷ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവിട്ടത്.

വിജയ്‌ക്കൊപ്പം നിൽക്കുന്ന ഒരു ലളിതമായ ചിത്രം പങ്കുവെച്ചുകൊണ്ട് തൃഷ കുറിച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. “To the person who makes it all worth it, HBD❤️🧿 00.00✨” എന്നായിരുന്നു തൃഷ ചിത്രത്തോടൊപ്പം കുറിച്ചത്. “എന്റെ ജീവിതം ഇത്രയും മനോഹരമാക്കിയ പ്രിയപ്പെട്ടയാൾക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ…” എന്ന അർത്ഥം വരുന്ന ഈ വരികൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കൃത്യം 12 മണിക്ക് (00.00) തന്നെ പങ്കുവെച്ച ഈ ‘മിഡ്‌നൈറ്റ് പോസ്റ്റ്’ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

വിജയ്‌യും തൃഷയും തമ്മിലുള്ള സൗഹൃദവും സ്ക്രീൻ കെമിസ്ട്രിയും ‘ലിയോ’ (Leo) എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയായ ശേഷമുള്ള വിജയ്‌യുടെ ആദ്യ ജന്മദിനം കൂടിയായതിനാൽ ഈ പോസ്റ്റിന് പ്രാധാന്യമേറുകയാണ്. ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ട ചിത്രത്തിന് ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പുതിയ ചിത്രവും തൃഷയുടെ വാക്കുകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇതിനകം തന്നെ വൻ ട്രെൻഡിംഗായി കഴിഞ്ഞു.

മലയാളത്തിന്റെ അഭിമാനം; പദ്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി മെഗാസ്റ്റാർ മമ്മൂട്ടി

0

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി രാജ്യത്തെ പരമോന്നത ബഹുമതികളിൽ ഒന്നായ പദ്മഭൂഷൺ പുരസ്‌കാരം മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നാണ് അദ്ദേഹം പുരസ്കാരം സ്വീകരിച്ചത്.

കേരളത്തിൽ നിന്നുള്ള പദ്മവിഭൂഷൺ ജേതാക്കളായ ജസ്റ്റിസ് കെ.ടി. തോമസ്, പി. നാരായണൻ എന്നിവരും ചടങ്ങിൽ ബഹുമതികൾ ഏറ്റുവാങ്ങി. മമ്മൂട്ടിക്കൊപ്പം പദ്മഭൂഷണ് അർഹനായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രശസ്ത ഗായിക അൽക യാഗ്നിക് എന്നിവർക്കും രാഷ്ട്രപതി പുരസ്കാരങ്ങൾ സമ്മാനിച്ചു.

സദസ്സിന്റെ കൈയടിയോടെ ദുൽഖറും സുഹൃത്തുക്കളും

പുരസ്‌കാര ചടങ്ങിൽ പങ്കെടുക്കാനായി കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി കുടുംബസമേതം ഡൽഹിയിൽ എത്തിയത്. മമ്മൂട്ടി പുരസ്‌കാരം ഏറ്റുവാങ്ങുന്ന അഭിമാന നിമിഷത്തിൽ, സദസ്സിലിരുന്ന് ആവേശത്തോടെ കൈയടിക്കുന്ന മകൻ ദുൽഖർ സൽമാന്റെ ദൃശ്യങ്ങൾ ഏറെ ശ്രദ്ധേയമായി.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കർ ഓം ബിർള, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ കൈകൂപ്പി അഭിവാദ്യം ചെയ്ത ശേഷമാണ് മമ്മൂട്ടി പുരസ്‌കാരം സ്വീകരിക്കാനായി രാഷ്ട്രപതിക്കരികിലേക്ക് നടന്നത്. മമ്മൂട്ടിയുടെ സന്തതസഹചാരിയും നിർമാതാവുമായ എസ്. ജോർജ്, നിർമാതാവ് ആന്റോ ജോസഫ് എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സദസ്സിലുണ്ടായിരുന്നു.

28 വർഷത്തെ കാത്തിരിപ്പ്; തിളക്കമാർന്ന സിനിമാ ജീവിതം

1998-ൽ രാജ്യം മമ്മൂട്ടിയെ പദ്മശ്രീ നൽകി ആദരിച്ചിരുന്നു. അതിനുശേഷം 28 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പദ്മഭൂഷൺ ബഹുമതി അദ്ദേഹത്തെ തേടിയെത്തുന്നത്. കഴിഞ്ഞ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങുന്ന അതേ ദിവസം തന്നെയാണ് പദ്മഭൂഷൺ പ്രഖ്യാപന വാർത്തയും എത്തിയത് എന്നത് ഈ നേട്ടത്തിന് ഇരട്ടി മധുരമേകുന്നു.

മികച്ച നടനുള്ള മൂന്ന് ദേശീയ പുരസ്കാരങ്ങളും ഏഴ് തവണ മികച്ച നടനായതുൾപ്പെടെ 10 സംസ്ഥാന ചലച്ചിത്ര അവാർഡുകളും മമ്മൂട്ടി സ്വന്തമാക്കിയിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം വെള്ളിത്തിരയിലെത്തിയ അദ്ദേഹം ഇന്ത്യൻ സിനിമയിലെ തന്നെ തിളങ്ങുന്ന നക്ഷത്രമാണ്. പുതുതലമുറയിലെ പരീക്ഷണ ചിത്രങ്ങളിൽ പോലും അനിതരസാധാരണമായ അഭിനയമികവ് പുറത്തെടുത്ത് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നത് അദ്ദേഹം ഇന്നും തുടരുകയാണ്.

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

0

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധം ട്രെയ്‌ലർ പുറത്ത്. ഹൈദരാബാദിലെ പ്രസാദ് പിസിഎക്സ് സ്ക്രീനിൽ ആണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ ലോഞ്ച് ചെയ്തത്. 2026, ജൂലൈ 3 ന് ആഗോള റിലീസായി എത്തും. ചിത്രം കേരളത്തിലെത്തിക്കുന്നത് ജി എഫ് (ഗുഡ് ഫെല്ലാസ്) ഫിലിംസ് ആൻഡ് റിലീസ് ആണ്. വിരാട് കർണ്ണ നായകനായി എത്തുന്ന ചിത്രം എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്.

പ്രേക്ഷകരെ അമ്പരപ്പിക്കുന്ന കാൻവാസിൽ വമ്പൻ ദൃശ്യാനുഭവം ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. ബ്രഹ്മാണ്ഡ ദൃശ്യങ്ങളും, അമ്പരപ്പിക്കുന്ന വിഎഫ്എക്സും ആണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ഇപ്പൊൾ റിലീസ് ചെയ്ത ട്രെയ്‌ലർ, നേരത്തെ പുറത്തു വന്ന ടീസർ എന്നിവ കാണിച്ചു തരുന്നത്. ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിക്കുന്ന ബ്രഹ്മാണ്ഡ നിർമ്മാണ സ്കെയിലിൽ, ലോകോത്തര സാങ്കേതിക നിലവാരവുമുള്ള ഒരു പാൻ-ഇന്ത്യൻ കാഴ്ചയായി ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

പുരാതന ക്ഷേത്രങ്ങളും നിഗൂഢ ലോകങ്ങളും മുതൽ വലിയ യുദ്ധ രംഗങ്ങളും ആക്ഷൻ രംഗങ്ങളും ഉൾപ്പെടുത്തി, ആഗോള സിനിമാറ്റിക് അനുഭവം നൽകുന്നതിന് ലക്ഷ്യമിട്ടുള്ള അത്യാധുനിക വിഷ്വൽ ഇഫക്റ്റുകൾ ഉപയോഗിച്ചാണ് ചിത്രം അവതരിപ്പിക്കുന്നത് എന്നും ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. പുരാതന രഹസ്യങ്ങൾ, മറഞ്ഞിരിക്കുന്ന നിധികൾ, ദിവ്യശക്തികൾ, മറന്നുപോയ ഇതിഹാസങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ആണ് ചിത്രം കഥ പറയുന്നത്. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് ആണ് ഈ ചിത്രത്തിനായി വമ്പൻ ആക്ഷൻ സീക്വൻസുകൾ സംവിധാനം ചെയ്തിരിക്കുന്നത്.

നഭാ നടേഷ്, ഐശ്വര്യ മേനോൻ,ദക്ഷ നാഗർക്കർ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശർമ, അനസൂയ ഭരദ്വാജ്, ബി. എസ്. അവിനാഷ് എന്നിവർ ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

ചിത്രത്തിൻ്റെ വിദേശ റിലീസ് സ്വന്തമാക്കിയത് സീ സ്റ്റുഡിയോസ് ആണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം ആഗോള തലത്തിൽ സീ സ്റ്റുഡിയോഡ് പ്രദർശനത്തിന് എത്തിക്കും. സീ സ്റ്റുഡിയോസ് തന്നെയാണ് ചിത്രത്തിന്റെ ഉത്തരേന്ത്യൻ തിയേറ്റർ വിതരണ അവകാശങ്ങൾ സ്വന്തമാക്കിയത്. സ്ട്രീമിംഗ് ഭീമനായ ആമസോൺ പ്രൈം വീഡിയോ ചിത്രത്തിന്റെ OTT സ്ട്രീമിംഗ് അവകാശങ്ങൾ നേടിയപ്പോൾ, ചിത്രത്തിൻ്റെ തെലുങ്ക് സാറ്റലൈറ്റ് അവകാശങ്ങൾ സ്റ്റാർ മാ സ്വന്തമാക്കി. ബാക്കി ഭാഷകളിലെ ചിത്രത്തിൻ്റെ സാറ്റലൈറ്റ് അവകാശങ്ങളും സീ സ്റ്റുഡിയോ ആണ് നേടിയിരിക്കുന്നത്.

ഛായാഗ്രഹണം- സൌന്ദർ രാജൻ എസ് , സംഗീതം- അഭേ, ജുനൈദ് കുമാർ, പശ്‌ചാത്തല സംഗീതം- ജുനൈദ് കുമാർ, എഡിറ്റർ- ആർ. സി. പനവ്, സിഇഓ -വാസു പൊടിനി, പ്രൊഡക്ഷൻ ഡിസൈനർ – അശോക് കുമാർ, സംഭാഷണങ്ങൾ- കല്യാൺ ചക്രവർത്തി, അഡീഷണൽ ഡയലോഗുകൾ- അഭിഷേക് നാമ, ശ്രാവൺ കുമാർ തഡ്ക, വരികൾ- കാസർല ശ്യാം, കല്യാൺ ചക്രവർത്തി, ശ്രീഹർഷ എമാനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിനത്രി ജക്കൽ, ആക്ഷൻ- കനൽ കണ്ണൻ, വ്ലാഡ് റിംബർഗ് (യുഎസ്എ), റിയൽ സതീഷ്, കേച്ച ഖംഫക്ഡി, നന്ദു, റൺ നവരച് (തായ്ലൻഡ്), ജൂനിയർ വെങ്കട്ട്, കൊറിയോഗ്രാഫി- ബൃന്ദാ, ഗണേഷ് ആചാര്യ, ശ്രസ്തി വർമ്മ, തിരക്കഥ വികസനം- ശ്ര 1, രാജീവ് എൻ കൃഷ്ണ, വിഎഫ്എക്സ് ഡയറക്ടർ- അഭിഷേക് നാമ, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമാസ്, Vfx: തണ്ടർ സ്റ്റുഡിയോസ്, Vfx സൂപ്പർവൈസർ-ദേവ് ബാബു ഗാന്ധി (ബുജ്ജി), കളർ- റെഡ് ചില്ലീസ്, സീനിയർ കളറിസ്റ്റ്- കെൻ മെറ്റ്സ്കർ, ഓഡിയോഗ്രാഫർ- M.R. രാജാകൃഷ്ണൻ, കോസ്റ്റ്യൂം ഡിസൈനർമാർ- രാജേഷ് കമർസു, വിഭ റെഡ്ഡി, ശശി ചൌധരി, കോസ്റ്റ്യൂം ചീഫ്- ശ്രീനിവാസു സിംഗാറാം, ക്യാരക്ടർ ഡിസൈനർമാർ- പ്രീതിഷീൽ സിംഗ് ഡിസൂസ, പട്ടണം റഷീദ്, മേക്കപ്പ് ചീഫ്- രംഗിസെട്ടി അർജുൻ, ചീഫ് കോ-ഡയറക്ടർ- ലലിത് പ്രഭാകർ, നാഗ സൂര്യദേവര, കോ-ഡയറക്ടർ- ശ്രാവൺ കുമാർ തഡ്ക, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വെങ്കട്ട് റെഡ്ഡി കുഞ്ചം, അസോസിയേറ്റ് ഡയറക്ടർമാർ- രവമേഷ് രവുരി, പെദബാലി നിഖിലേശ്വർ റെഡ്ഡി, അസിസ്റ്റന്റ് ഡയറക്ടർമാർ- രൂപ്കുമാർ മഗപ്പു, എ. സുധീർ കുമാർ, അസോസിയേറ്റ് എഡിറ്റർ- ലോകേഷ് അനകല, പ്രൊഡക്ഷൻ കൺട്രോളർമാർ- രാഘവ, ഗണേഷ് വെങ്കിടേശ്വർ റാവു, എക്സിക്യൂട്ടീവ് മാനേജർമാർ- മുഹമ്മദ്. ജാഫറുദ്ദീൻ, ദുലം രമേഷ്, ആനം നവീൻ, പ്രൊഡക്ഷൻ മാനേജർ- ബോയപതി സതീഷ്, അക്കൌണ്ട്സ് & ഫിനാൻസ് ടീം- ശ്രീനിവാസ റെഡ്ഡി വേലഗല (ഫാക്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്), യാദ്ലപ്പള്ളി ലക്ഷ്മികാന്ത്, പബ്ലിസിറ്റി ഡിസൈൻ -കാനി സ്റ്റുഡിയോ, സ്റ്റിൽസ്- സ്നാപിൻ ഫോട്ടോഗ്രാഫി, ശിവ, മാർക്കറ്റിംഗ്- അരുൺ കുമാർ പൊടപതി, ഹാഷ്ടാഗ് മീഡിയ

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

0

തെലുങ്ക് സൂപ്പർതാരം രാം ചരണും ഭാര്യ ഉപാസന കൊനിഡേലയും തങ്ങളുടെ മകളായ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ചു. മകളുടെ മൂന്നാം ജന്മദിനം പ്രമാണിച്ചാണ് ഇരുവരും മകളോടൊപ്പമുള്ള ചിത്രം പങ്ക് വെച്ചത്. മകളോടൊപ്പമുള്ള ഇവരുടെ ചിത്രങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

അടുത്തിടെ ഈ ദമ്പതികൾക്ക് ഇരട്ട കുട്ടികൾ പിറന്നിരുന്നു. ഒരാൺകുഞ്ഞും പെൺകുഞ്ഞുമാണ് ഇരുവർക്കും പിറന്നത്.
2023 ജൂൺ 20 ന് ആണ് രാം ചരൺ- ഉപാസന ദമ്പതികളുടെ ആദ്യ കുട്ടിയായ മകൾ ക്ലിൻ കാര കൊനിഡെല ജനിച്ചത്. ശിവ റാം, അൻവീര ദേവി എന്നിങ്ങനെയാണ് ഇവരുടെ ഇരട്ട കുട്ടികൾക്ക് നൽകിയ പേരുകൾ.

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

0

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം “ഓ സുകുമാരി” യുടെ ടൈറ്റിൽ ഗാനം പുറത്ത്. ഓ സുകുമാരി എന്ന ഗാനത്തിൻ്റെ ലിറിക് വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. രാജ് പെരിയാർ വരികൾ രചിച്ച ഗാനം ആലപിച്ചത് അഭിജിത് റാവു ആണ്. ഭരത് മഞ്ജിരാജു ആണ് ഈ ഗാനത്തിന് ഈണം പകർന്നത്. ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഭരത് ദർശൻ ആണ്. ചിത്രം നിർമ്മിക്കുന്നത് ഗംഗ എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ മഹേശ്വര റെഡ്ഡി മൂലി. ഗംഗ എന്റർടൈൻമെന്റ്‌സ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് “ഓ സുകുമാരി”.

ചിത്രത്തിൻ്റെ ടീസർ അടുത്തിടെ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ “പ്രീ വെഡ്ഡിംഗ് ഷോ”ക്ക് ശേഷം യുവതാരം തിരു വീർ നായകനാകുന്ന ചിത്രമാണിത്. കോമഡി, പ്രണയം, ഫാൻ്റസി എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസറിൽ നിന്നും ലഭിക്കുന്നത്. പ്രണയത്തിന് ചിത്രത്തിൽ വലിയ പ്രാധാന്യം ഉണ്ടെന്ന് ടൈറ്റിൽ ഗാനവും കാണിച്ചു തരുന്നുണ്ട്. പക്കാ എൻ്റർടെയ്നർ ആയാണ് ചിത്രം എത്തുന്നത്.

ടൈറ്റിൽ റോളിൽ ഐശ്വര്യ രാജേഷ് എത്തുന്ന ചിത്രത്തിൽ, യാദഗിരി എന്ന കഥാപാത്രമാണ് തിരുവീർ വേഷമിടുന്നത്. ദാമിനി എന്നാണ് ഐശ്വര്യയുടെ കഥാപാത്രത്തിൻ്റെ പേര്. ഗ്രാമീണ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഒരു റൊമാന്റിക് കോമഡി ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സൂപ്പർ ഹിറ്റായ സംക്രാന്തികി വാസ്തുനത്തിന് ശേഷം ഐശ്വര്യ രാജേഷ് തെലുങ്കിൽ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്.

പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ശിവം ഭാജെയിലൂടെ പ്രേക്ഷകരെ ആകർഷിച്ച ഗംഗ എന്റർടൈൻമെന്റ്‌സ്, “ഓ സുകുമാരി” എന്ന ഈ പുതിയ ചിത്രത്തിലൂടെ,ഒരു മനോഹരമായ കഥ കൂടി വെള്ളിത്തിരയിൽ എത്തിക്കുകയാണ്. സംവിധായകൻ ഭരത് ദർശൻ തന്നെയാണ് ചിത്രം രചിച്ചതും.

മുരളിധർ ഗൌഡ്, വിഷ്ണു ഓയി (മാഡ് ഫെയിം) ഝാൻസി, അമാനി, ആനന്ദ്കോട്ട ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

നിർമ്മാതാവ്: മഹേശ്വര റെഡ്ഡി മൂലി, രചന, സംവിധാനം: ഭരത് ദർശൻ, ഛായാഗ്രഹണം: സിഎച്ച് കുശേന്ദർ, സംഗീത സംവിധായകൻ: ഭരത് മഞ്ചിരാജു, കലാസംവിധാനം: തിരുമല എം തിരുപ്പതി, എഡിറ്റർ: ശ്രീ വരപ്രസാദ്, കോസ്റ്റ്യൂം ഡിസൈനർ: അനു റെഡ്ഡി അക്കാട്ടി, ഗാനരചന: പൂർണാചാരി, ആക്ഷൻ – വിംഗ് ചുൻ അഞ്ചി, നൃത്തസംവിധാനം – ജെ ഡി മാസ്റ്റർ, മാർക്കറ്റിംഗ്: ഹാഷ്ടാഗ് മീഡിയ, പിആർഒ : ശബരി

30 മില്യൺ കാഴ്ചക്കാരെ നേടി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ; ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

0

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധത്തിൻ്റ ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. 3 ദിവസം മുൻപാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ ലോഞ്ച് ചെയ്തത്. ഇതിനോടകം 30 മില്യൺ കാഴ്ചക്കാരെയാണ് ഈ ട്രെയ്‌ലർ നേടിയെടുത്തിരിക്കുന്നത്. വലിയ പ്രേക്ഷക പ്രശംസ നേടുന്ന ട്രെയ്‌ലർ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും വർദ്ധിപ്പിച്ചിട്ടുണ്ട്. ചിത്രം 2026, ജൂലൈ 3 ന് ആഗോള റിലീസായി എത്തും. നാഗബന്ധം കേരളത്തിലെത്തിക്കുന്നത് ജി എഫ് (ഗുഡ് ഫെല്ലാസ്) ഫിലിംസ് ആൻഡ് റിലീസ് ആണ്. വിരാട് കർണ്ണ നായകനായി എത്തുന്ന ചിത്രം എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്.

3 ദിവസം മുൻപ് ഹൈദരാബാദിലെ പ്രസാദ് പിസിഎക്സ് സ്ക്രീനിൽ ആണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ ലോഞ്ച് നടന്നത്. ട്രെയിലറിലെ ദൃശ്യങ്ങൾ പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്നു എന്നാണ് സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന കാൻവാസിൽ വമ്പൻ ദൃശ്യാനുഭവം ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. ബ്രഹ്മാണ്ഡ ദൃശ്യങ്ങളും, അമ്പരപ്പിക്കുന്ന വിഎഫ്എക്സും ആണ് ഈ ട്രെയിലറിൻ്റെ ഹൈലൈറ്റ്.

പുരാതന ക്ഷേത്രങ്ങളും നിഗൂഢ ലോകങ്ങളും മുതൽ വലിയ യുദ്ധ രംഗങ്ങളും ആക്ഷൻ രംഗങ്ങളും ഉൾപ്പെടുത്തി, ആഗോള സിനിമാറ്റിക് അനുഭവം നൽകുന്നതിന് ലക്ഷ്യമിട്ടുള്ള അത്യാധുനിക വിഷ്വൽ ഇഫക്റ്റുകൾ ഉപയോഗിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പുരാതന രഹസ്യങ്ങൾ, മറഞ്ഞിരിക്കുന്ന നിധികൾ, ദിവ്യശക്തികൾ, മറന്നുപോയ ഇതിഹാസങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ആണ് ചിത്രം കഥ പറയുന്നത്. ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിക്കുന്ന ബ്രഹ്മാണ്ഡ നിർമ്മാണ സ്കെയിലിൽ, ലോകോത്തര സാങ്കേതിക നിലവാരവുമുള്ള ഒരു പാൻ-ഇന്ത്യൻ കാഴ്ചയായി ആണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്.

ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് ആണ് ഈ ചിത്രത്തിനായി വമ്പൻ ആക്ഷൻ സീക്വൻസുകൾ സംവിധാനം ചെയ്തിരിക്കുന്നത്. നഭാ നടേഷ്, ഐശ്വര്യ മേനോൻ,ദക്ഷ നാഗർക്കർ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശർമ, അനസൂയ ഭരദ്വാജ്, ബി. എസ്. അവിനാഷ് എന്നിവർ ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രത്തിൻ്റെ വിദേശ റിലീസ് സ്വന്തമാക്കിയത് സീ സ്റ്റുഡിയോസ് ആണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം ആഗോള തലത്തിൽ സീ സ്റ്റുഡിയോഡ് പ്രദർശനത്തിന് എത്തിക്കും. സീ സ്റ്റുഡിയോസ് തന്നെയാണ് ചിത്രത്തിന്റെ ഉത്തരേന്ത്യൻ തിയേറ്റർ വിതരണ അവകാശങ്ങൾ സ്വന്തമാക്കിയത്. സ്ട്രീമിംഗ് ഭീമനായ ആമസോൺ പ്രൈം വീഡിയോ ചിത്രത്തിന്റെ OTT സ്ട്രീമിംഗ് അവകാശങ്ങൾ നേടിയപ്പോൾ, ചിത്രത്തിൻ്റെ തെലുങ്ക് സാറ്റലൈറ്റ് അവകാശങ്ങൾ സ്റ്റാർ മാ സ്വന്തമാക്കി. ബാക്കി ഭാഷകളിലെ ചിത്രത്തിൻ്റെ സാറ്റലൈറ്റ് അവകാശങ്ങളും സീ സ്റ്റുഡിയോ ആണ് നേടിയിരിക്കുന്നത്.

ഛായാഗ്രഹണം- സൌന്ദർ രാജൻ എസ് , സംഗീതം- അഭേ, ജുനൈദ് കുമാർ, പശ്‌ചാത്തല സംഗീതം- ജുനൈദ് കുമാർ, എഡിറ്റർ- ആർ. സി. പനവ്, സിഇഓ -വാസു പൊടിനി, പ്രൊഡക്ഷൻ ഡിസൈനർ – അശോക് കുമാർ, സംഭാഷണങ്ങൾ- കല്യാൺ ചക്രവർത്തി, അഡീഷണൽ ഡയലോഗുകൾ- അഭിഷേക് നാമ, ശ്രാവൺ കുമാർ തഡ്ക, വരികൾ- കാസർല ശ്യാം, കല്യാൺ ചക്രവർത്തി, ശ്രീഹർഷ എമാനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിനത്രി ജക്കൽ, ആക്ഷൻ- കനൽ കണ്ണൻ, വ്ലാഡ് റിംബർഗ് (യുഎസ്എ), റിയൽ സതീഷ്, കേച്ച ഖംഫക്ഡി, നന്ദു, റൺ നവരച് (തായ്ലൻഡ്), ജൂനിയർ വെങ്കട്ട്, കൊറിയോഗ്രാഫി- ബൃന്ദാ, ഗണേഷ് ആചാര്യ, ശ്രസ്തി വർമ്മ, തിരക്കഥ വികസനം- ശ്ര 1, രാജീവ് എൻ കൃഷ്ണ, വിഎഫ്എക്സ് ഡയറക്ടർ- അഭിഷേക് നാമ, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമാസ്, Vfx: തണ്ടർ സ്റ്റുഡിയോസ്, Vfx സൂപ്പർവൈസർ-ദേവ് ബാബു ഗാന്ധി (ബുജ്ജി), കളർ- റെഡ് ചില്ലീസ്, സീനിയർ കളറിസ്റ്റ്- കെൻ മെറ്റ്സ്കർ, ഓഡിയോഗ്രാഫർ- M.R. രാജാകൃഷ്ണൻ, കോസ്റ്റ്യൂം ഡിസൈനർമാർ- രാജേഷ് കമർസു, വിഭ റെഡ്ഡി, ശശി ചൌധരി, കോസ്റ്റ്യൂം ചീഫ്- ശ്രീനിവാസു സിംഗാറാം, ക്യാരക്ടർ ഡിസൈനർമാർ- പ്രീതിഷീൽ സിംഗ് ഡിസൂസ, പട്ടണം റഷീദ്, മേക്കപ്പ് ചീഫ്- രംഗിസെട്ടി അർജുൻ, ചീഫ് കോ-ഡയറക്ടർ- ലലിത് പ്രഭാകർ, നാഗ സൂര്യദേവര, കോ-ഡയറക്ടർ- ശ്രാവൺ കുമാർ തഡ്ക, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വെങ്കട്ട് റെഡ്ഡി കുഞ്ചം, അസോസിയേറ്റ് ഡയറക്ടർമാർ- രവമേഷ് രവുരി, പെദബാലി നിഖിലേശ്വർ റെഡ്ഡി, അസിസ്റ്റന്റ് ഡയറക്ടർമാർ- രൂപ്കുമാർ മഗപ്പു, എ. സുധീർ കുമാർ, അസോസിയേറ്റ് എഡിറ്റർ- ലോകേഷ് അനകല, പ്രൊഡക്ഷൻ കൺട്രോളർമാർ- രാഘവ, ഗണേഷ് വെങ്കിടേശ്വർ റാവു, എക്സിക്യൂട്ടീവ് മാനേജർമാർ- മുഹമ്മദ്. ജാഫറുദ്ദീൻ, ദുലം രമേഷ്, ആനം നവീൻ, പ്രൊഡക്ഷൻ മാനേജർ- ബോയപതി സതീഷ്, അക്കൌണ്ട്സ് & ഫിനാൻസ് ടീം- ശ്രീനിവാസ റെഡ്ഡി വേലഗല (ഫാക്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്), യാദ്ലപ്പള്ളി ലക്ഷ്മികാന്ത്, പബ്ലിസിറ്റി ഡിസൈൻ -കാനി സ്റ്റുഡിയോ, സ്റ്റിൽസ്- സ്നാപിൻ ഫോട്ടോഗ്രാഫി, ശിവ, മാർക്കറ്റിംഗ്- അരുൺ കുമാർ പൊടപതി, ഹാഷ്ടാഗ് മീഡിയ