കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026: ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; നേമത്ത് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള (Kerala Assembly Elections 2026) ഒരുക്കങ്ങൾ ഊർജ്ജിതമാക്കി ഭാരതീയ ജനതാ പാർട്ടി (BJP). ഇതിന്റെ ഭാഗമായി 47 മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക പാർട്ടി നേതൃത്വം പുറത്തുവിട്ടു. ഒരു കേന്ദ്ര മന്ത്രിയും രണ്ട് മുൻ കേന്ദ്ര മന്ത്രിമാരും ഉൾപ്പെടുന്നതാണ് ആദ്യ പട്ടിക.

ശ്രദ്ധേയമായ പോരാട്ടങ്ങൾ നടക്കുന്ന മണ്ഡലങ്ങൾ

പ്രമുഖ നേതാക്കളും പൊതുസമ്മതരും ഉൾപ്പെടുന്നതാണ് ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക:

  • രാജീവ് ചന്ദ്രശേഖർ (നേമം)
  • കെ. സുരേന്ദ്രൻ (മഞ്ചേശ്വരം)
  • വി. മുരളീധരൻ (കഴക്കൂട്ടം)
  • പത്മജ വേണുഗോപാൽ (തൃശ്ശൂർ)
  • പി.സി ജോർജ് (പൂഞ്ഞാർ), ഷോൺ ജോർജ് (പാലാ)
  • ശോഭാ സുരേന്ദ്രൻ (പാലക്കാട്)
  • മുൻ ഡിജിപി ആർ. ശ്രീലേഖ (വട്ടിയൂർക്കാവ്)
  • മേജർ രവി (ഒറ്റപ്പാലം)

47 ബിജെപി സ്ഥാനാർത്ഥികളുടെ പൂർണ്ണ പട്ടിക

ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച 47 മണ്ഡലങ്ങളും സ്ഥാനാർത്ഥികളും താഴെ പറയുന്നവയാണ്:

  1. മഞ്ചേശ്വരം: കെ സുരേന്ദ്രൻ
  2. ഉദുമ: മനു ലാൽ മേലോത്ത്
  3. കാഞ്ഞങ്ങാട്: ബൽരാജ്. എം
  4. പയ്യന്നൂർ: എ. പി ഗംഗാധരൻ
  5. അഴീക്കോട്: കെ. കെ വിനോദ് കുമാർ
  6. കണ്ണൂർ: സി രഘുനാഥ്
  7. മാനന്തവാടി: പി ശ്യാം രാജ്
  8. സുൽത്താൻബത്തേരി: കവിത എ. എസ്
  9. വടകര: കെ. ദിലീപ്
  10. കുറ്റ്യാടി: രാംദാസ് മണലേരി
  11. നാദാപുരം: സി. പി വിപിൻ ചന്ദ്രൻ
  12. കൊയിലാണ്ടി: സി. ആർ പ്രഫുൽ കൃഷ്ണ
  13. പേരാമ്പ്ര: എം മോഹനൻ മാസ്റ്റർ
  14. ബാലുശ്ശേരി: സി.പി സതീശൻ
  15. എലത്തൂർ: ടി. ദേവദാസ്
  16. കോഴിക്കോട് നോർത്ത്: നവ്യ ഹരിദാസ്
  17. കോഴിക്കോട് സൗത്ത്: ടി. റനീഷ്
  18. ബേപ്പൂർ: അഡ്വ. കെ. പി പ്രകാശ് ബാബു
  19. കുന്നമംഗലം: വി. കെ സജീവൻ
  20. ഷൊർണൂർ: ശങ്കു. ടി. ദാസ്
  21. ഒറ്റപ്പാലം: മേജർ രവി
  22. മലമ്പുഴ: സി. കൃഷ്ണൻ കുമാർ
  23. പാലക്കാട്: ശോഭാ സുരേന്ദ്രൻ
  24. ചേലക്കര: കെ. ബാലകൃഷ്ണൻ
  25. മണലൂർ: അഡ്വ. കെ. കെ അനീഷ് കുമാർ
  26. തൃശ്ശൂർ: പത്മജ വേണുഗോപാൽ
  27. ഇരിഞ്ഞാലക്കുട: സന്തോഷ് ചേരാക്കുളം
  28. ദേവികുളം: എസ് രാജേന്ദ്രൻ
  29. പാലാ: ഷോൺ ജോർജ്
  30. വൈക്കം: കെ. അജിത്ത്
  31. കാഞ്ഞിരപ്പള്ളി: ജോർജ് കുര്യൻ
  32. പൂഞ്ഞാർ: പി.സി ജോർജ്
  33. അമ്പലപ്പുഴ: അരുൺ അനിരുദ്ധൻ
  34. ഹരിപ്പാട്: സന്ദീപ് വാചസ്പതി
  35. ചെങ്ങന്നൂർ: എം.വി ഗോപകുമാർ
  36. തിരുവല്ല: അനൂപ് ആന്റണി ജോസഫ്
  37. കരുനാഗപ്പള്ളി: വി.എസ് ജിതിൻ ദേവ്
  38. കുന്നത്തൂർ: രാജി പ്രസാദ്
  39. കൊട്ടാരക്കര: ആർ രശ്മി
  40. ചാത്തന്നൂർ: ബി. ബി ഗോപകുമാർ
  41. ആറ്റിങ്ങൽ: അഡ്വ. പി സുധീർ
  42. നെടുമങ്ങാട്: യുവരാജ് ഗോകുൽ
  43. കഴക്കൂട്ടം: വി. മുരളീധരൻ
  44. വട്ടിയൂർക്കാവ്: ആർ. ശ്രീലേഖ
  45. നേമം: രാജീവ് ചന്ദ്രശേഖർ
  46. പാറശ്ശാല: അഡ്വ. ഗിരീഷ് നെയ്യാർ
  47. കാട്ടാക്കട: പി. കെ കൃഷ്ണദാസ്

By admin