HomeEntertainmentZEE5 ന്റെ പുതിയ ഒറിജിനൽ സീരീസ് "കാസർഗോഡ് എംബസി" മാർച്ച്‌ 20 ന് സ്ട്രീമിങ് ആരംഭിക്കുന്നു

ZEE5 ന്റെ പുതിയ ഒറിജിനൽ സീരീസ് “കാസർഗോഡ് എംബസി” മാർച്ച്‌ 20 ന് സ്ട്രീമിങ് ആരംഭിക്കുന്നു

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് എന്നും മികച്ച കണ്ടന്റ് സമ്മാനിക്കുന്ന ZEE5 തങ്ങളുടെ ഏറ്റവും പുതിയ ഒറിജിനൽ സീരീസ് ആയ “കാസർഗോഡ് എംബസി” മാർച്ച്‌ 20ന് റിലീസ് ചെയ്യുന്നു.

ലെജൻഡറി മൂവീസ് നിർമ്മിക്കുന്ന ഈ സീരീസിൽ കബീർ ദുഹാൻ സിംഗ്,സുധീഷ്, ഗോവിന്ദ് പൈ, റോണി ഡേവിഡ്, ദീപക് പറമ്പോൽ,അബു സലിം,അപർണ, അശ്വതി,ലോനെസ്റ്റിൻ, അർജുൻ, രോഹിത്, നന്ദു പൊതുവാൾ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.മിസ്റ്ററി ക്രൈം ത്രില്ലർ ജോണറിൽ പെട്ട സീരീസ് ഏഴ് എപ്പിസോഡുകളിലായാണ് അണിയറയിൽ ഒരുങ്ങുന്നത്.​അതീഷ് എം. നായർ സംവിധാനം ചെയ്ത് ഹീരജിന്റെ തിരക്കഥയിൽ, അനൂപ് പ്രകാശ് ആണ് സീരീസിന്റെ ക്രീയേറ്റീവ് ഡയറക്ഷൻ നിർവഹിച്ചിരിക്കുന്നത്.സീരീസിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് രതീഷ് വേഗയാണ് .നടൻ മമ്മൂട്ടി, “മമ്മൂട്ടി കമ്പനിയുടെ” സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വഴിയാണ്,ഈ സീരീസിന്റെ ട്രെയിലർ ലോഞ്ച് ചെയ്തത്.

പല തലങ്ങളുള്ള ശക്തമായ കഥാപാത്രങ്ങളും വേഗത്തിൽ മുന്നേറുന്ന കഥപറച്ചിലുമാണ് ‘കാസർഗോഡ് എംബസി ’യെ വ്യത്യസ്തമാക്കുന്നത്.ചെറിയ ഒരു ആഗ്രഹം പോലും വലിയ പ്രശ്നങ്ങളിലേക്കും പ്രത്യാഘാതങ്ങളിലേക്കും മാറാൻ ഇടയാകുന്ന സാഹചര്യങ്ങളാണ് സീരീസ് പ്രേക്ഷകർക്ക് കാണിച്ചു കൊടുക്കുന്നത്.

യാഥാർത്ഥ്യത്തോട് ചേർന്നുനിൽക്കുന്നതും എന്നാൽ ആകാംക്ഷ നിറഞ്ഞതുമായ ഒരു ക്രൈം ത്രില്ലർ പ്രേക്ഷകർക്ക് സമ്മാനിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ടെന്ന്‌ സീരീസിന്റെ സംവിധായകൻ അതീഷ് എം. നായർ കൂട്ടിചേർത്തു. കാസർഗോഡ് എംബസി ഉടൻ തന്നെ മലയാളം ZEE5-ൽ സ്ട്രീമിംഗ് ആരംഭിക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular