HomeEntertainmentകാരണം മതം, ബ്രേക്കപ്പായി'; പൊട്ടിക്കരഞ്ഞ് മീനാക്ഷി രവീന്ദ്രൻ! സത്യാവസ്ഥ വെളിപ്പെടുത്തി താരം

കാരണം മതം, ബ്രേക്കപ്പായി’; പൊട്ടിക്കരഞ്ഞ് മീനാക്ഷി രവീന്ദ്രൻ! സത്യാവസ്ഥ വെളിപ്പെടുത്തി താരം

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ അവതാരകയും നടിയുമായ മീനാക്ഷി രവീന്ദ്രൻ പങ്കുവെച്ച പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. താൻ കാമുകനുമായി പിരിഞ്ഞെന്നും അതിന് കാരണം മതപരമായ പ്രശ്നങ്ങളാണെന്നും പറഞ്ഞുകൊണ്ട് മീനാക്ഷി പങ്കുവെച്ച വീഡിയോ കണ്ട് ആരാധകർ ആദ്യം ഒന്ന് ഞെട്ടി.

പൊട്ടിക്കരഞ്ഞുകൊണ്ടാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. “അലക്സാ പ്ലേ ദേവി ഫ്രം ഞാൻ ഗന്ധർവ്വൻ, എന്നാലും ഞാൻ ദൈവവിശ്വാസിയാണ്” എന്ന കുറിപ്പോടെയാണ് താരം തന്റെ സങ്കടം പങ്കുവെച്ചത്. ഉടൻ തന്നെ നിരവധി ആരാധകർ താരത്തിന് ആശ്വാസവാക്കുകളുമായി എത്തി. എന്നാൽ വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തിലെ ട്വിസ്റ്റ് മീനാക്ഷി തന്നെ വെളിപ്പെടുത്തി.

ഇതൊരു തമാശ വീഡിയോ (Prank/Funny Video) മാത്രമാണെന്നും കാര്യമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും താരം കമന്റ് ബോക്സിൽ വ്യക്തമാക്കി. “എല്ലാവരും സമാധാനിക്കൂ, ഇതൊരു തമാശ വീഡിയോ മാത്രമാണ്. ആക്ടിങ് ആണ്” എന്നാണ് മീനാക്ഷി കുറിച്ചത്. താരത്തിന്റെ അഭിനയത്തെ പ്രകീർത്തിച്ചും ട്രോളിയും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയായ മീനാക്ഷി ‘പ്രേമലു’ എന്ന ചിത്രത്തിലെ വേഷത്തിലൂടെയാണ് സിനിമാ രംഗത്ത് വലിയ ജനപ്രീതി നേടിയത്. തട്ടുംപുറത്ത് അച്യുതൻ, മാലിക്, ഹൃദയം, തോൽവി എഫ്.സി തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

Anchor and actress Meenakshi breakup

RELATED ARTICLES
- Advertisment -
Google search engine

Most Popular